Monday, July 22, 2013

info about reading and writing

എഴുത്തിലും വായനയിലും അറിഞ്ഞിരിക്കേണ്ടുന്ന ചില കാര്യങ്ങൾ 
ഉസ്മാൻ (റ) ന്റെ ഖിലാഫത്തു കാലത്ത്‌ പല രാജ്യങ്ങളിലേക്കും മുഷഫിന്റെ പകർപ്പുകൾ അയച്ചുകൊടുത്തുവെന്നും, അതുകൊണ്ടാണ്‌ മുഷഫുകൾക്ക്‌ ‘ഉസ്മാനീ മുഷഫ്‌’ എന്നു പറയപ്പെടുന്നതെന്നും മുമ്പു പറഞ്ഞുവല്ലോ. അന്ന്‌ ആ മുഷഫുകളിൽ അംഗീകരിക്കപ്പെട്ടിരുന്ന സമ്പ്രദായത്തിലുളള എഴുത്തിന്‌ ‘ഉസ്മാനീ എഴുത്ത്‌’ (الرسم العثمانى) എന്ന്‌ പറയപ്പെടുന്നു. മുഷഫുകളിൽ പൊതുവിൽ അംഗീകരിക്കപ്പെട്ടുവരുന്നതും ഈ സമ്പ്രദായം തന്നെ. പക്ഷേ, മുൻകാലത്തില്ലാത്ത പലതരം പരിഷ്ക്കരണങ്ങളും പിൽക്കാലങ്ങളിൽ സ്വീകരിക്കപ്പെട്ടിട്ടുണ്ട്‌. ഉസ്മാനീ എഴുത്തും, സാധാരണ അറബി എഴുത്തും തമ്മിൽ ചില സ്ഥലങ്ങളിൽ വ്യത്യാസമുണ്ടായിരിക്കും. ഉച്ചാരണങ്ങളുടെ അടിസ്ഥാനത്തിൽ പദങ്ങൾ എഴുതുന്ന സമ്പ്രദായം, വകഭേദങ്ങളുടെ അടിസ്ഥാനത്തിൽ പദങ്ങൾ എഴുതുന്ന സമ്പ്രദായം എന്നിങ്ങനെ രണ്ട്‌ സമ്പ്രദായങ്ങളുളളതാണ്‌ ഈ വ്യത്യാസത്തിനു മുഖ്യകാരണം. ഉദാഹരണമായി: ‘സ്വലാത്ത്‌’ എന്നു ശബ്ദം വരുന്ന പദം صلوة എന്നും صلاة എന്നും, ‘ജാവാസ’ എന്നു വായിക്കുന്ന പദം جوز എന്നും جواز എന്നും എഴുതപ്പെടുന്നു. ‘റഹ്മത്ത്‌’ എന്നുളളത്‌ رحمة,رحمت എന്നീ രൂപങ്ങളിലും, ‘അർസൽനാക’ എന്നുളളത്‌ ارسلنك,ارسلناك എന്നിങ്ങനെയും എഴുതിവരാറുണ്ട്‌. ഇതിനെപ്പറ്റി ഇവിടെ കൂടുതൽ വിവരിക്കുന്നില്ല.
മുഷഫുകളിൽ ഉസ്മാനീ എഴുത്തുതന്നെ സ്വീകരിക്കേണ്ടതു‍േണ്ടാ, ഇല്ലേ, എന്നതിൽ അഭിപ്രായവ്യത്യാസമുണ്ട്‌. ഇമാം മാലിക്‌ (റ), ഇമാം അഹ്മദ്‌ (റ) മുതലായവരും ഭൂരിഭാഗം പണ്ഡിത?ാരും ഉസ്മാനി എഴുത്തുതന്നെ സ്വീകരിക്കൽ നിർബന്ധമാണെന്നപക്ഷക്കാരാകുന്നു. ഒരു പ്രത്യേകരീതിയിലുളള എഴുത്തുതന്നെ സ്വീകരിക്കണമെന്നുളളതിന്‌ ബലപ്പെട്ട തെളിവില്ലെന്നും, ഉസ്മാൻ (റ) ന്റെ കാലത്തുളള മുഷഫുകളും പിൽക്കാലങ്ങളിൽ എഴുതപ്പെട്ട മുഷഫുകളും തമ്മിൽ എഴുത്തിൽ പല വ്യത്യാസങ്ങളും കാണുന്നത്‌ അതുകൊണ്ടാണെന്നുമാണ്‌ മറ്റൊരു പക്ഷക്കാർ പറയുന്നത്‌. എന്നാൽ, വായനാവേളയിൽ അർത്ഥോദ്ദേശ്യങ്ങളിൽ മാറ്റം വരത്തക്ക വ്യത്യാസം നേരിടുന്നതിന്‌ എഴുത്തിന്റെ രൂപഭേദം കാരണമായിക്കൂടാ എന്നു തീർച്ചയാകുന്നു. മൂന്നാമതൊരു അഭിപ്രായം ഇതാണ്‌: അതതുകാലത്ത്‌ പ്രചാരത്തിലുളള ലിപി സമ്പ്രദായമാണ്‌ മുഷഫിലും ഉപയോഗിക്കേണ്ടത്‌. എങ്കിലും പഴയ സമ്പ്രദായത്തിലുളള എഴുത്ത്‌ ഒരു ചരിത്രലക്ഷ്യമെന്നനിലക്ക്‌ സൂക്ഷിച്ചു വരേണ്ടതുണ്ടുതാനും. ഈ അഭിപ്രായം കൂടുതൽ യുക്തമായിത്തോന്നുന്നു.
الله اعلم പൂർവ്വകാല സമ്പ്രദായത്തിലുളള ലിപി-പിന്നീടു സ്വീകരിക്കപ്പെട്ട പരിഷ്ക്കരണങ്ങളൊന്നും കൂടാതെ-അതേ രൂപത്തിൽ ഉപയോഗിച്ചാൽ ജനങ്ങൾ കുഴപ്പത്തിലാകുന്നതുകൊണ്ട്‌ ഇക്കാലത്ത്‌ അത്‌ ഉപയോഗിച്ചുകൂടാ എന്നും ചില പണ്ഡിതന്മാർ പ്രസ്താവിച്ചുകാണുന്നു.
നബി (സ) യുടെയും സഹാബികളുടെയും കാലത്ത്‌ അറബിലിപിയിൽ പുളളിയും, ‘ഹർക്കത്തു-സുകൂൻ’ ( اَ اُ اِ) മുതലായവയും നടപ്പിലുണ്ടായിരുന്നില്ല. അബ്ദുൽ മലികിന്റെ ഖിലാഫത്തു (ഹിജ്‌റ: 65--86) കാലത്തു ഹജ്ജാജുബ്നു യൂസുഫിന്റെ പരിശ്രമഫലമായിട്ടാണ്‌ അവ മുഷഫിൽ നടപ്പാക്കപ്പെട്ടത്‌ എന്നാണ്‌ പറയപ്പെടുന്നത്‌. അബുൽ അസ്‌വദ്‌-ദ്ദുഅലി (റ) യാണ്‌ ആദ്യമായി മുഷഫിൽ അക്ഷരങ്ങൾക്ക്‌ പുളളിയും മറ്റും കൊടുത്തതെന്നും അഭിപ്രായമുണ്ട്‌. ഏതായാലും, ഇത്‌ സമുദായത്തിന്‌ ലഭിച്ച മഹത്തായ ഒരു അനുഗ്രഹം തന്നെ. അതില്ലായിരുന്നുവെങ്കിൽ, ഖുർആനിൽ എത്രയോ ഭിന്നിപ്പുകൾ ഉണ്ടാകുമായിരുന്നു. കാലക്രമത്തിൽ ഇവക്കുപുറമെ, സൂറത്തുകളുടെ പ്രാരംഭങ്ങളും, പേരുകളും പ്രത്യേകം അടയാളപ്പെടുത്തപ്പെട്ടു. ഭാഗങ്ങളും ഉപവിഭാഗങ്ങളും (ജുസുകളും, റുകൂഉകളും), ഓരോ ഭാഗങ്ങളുടേയും 1/4, 1/2, 3/4 മുതലായവയും നിർണ്ണയിക്കപ്പെട്ടു. നിറുത്തി വായിക്കേണ്ടതും, ചേർത്തു വായിക്കേണ്ടതുമായ സ്ഥാനങ്ങൾക്ക്‌ പ്രത്യേകം അടയാളങ്ങളും ചിഹ്നങ്ങളും നൽകപ്പെട്ടു. ഇങ്ങിനെയുളള പരിഷ്കരണങ്ങളെല്ലാം പിന്നീടുണ്ടായതാകുന്നു. ഇതെല്ലാം മുഷഫുകൾ തുറന്നുനോക്കിയാൽ കാണാവുന്നതത്രെ.

 “വഖ്ഫും വസ്വ്ലും” ( الوقوف والوصل) 
ഖുർആൻ വായനയിൽ പ്രത്യേകം മനസ്സിരുത്തേണ്ടുന്ന കാര്യങ്ങളാണ്‌ ‘വഖ്ഫും’ ‘വസ്വ്ലും’. നിറുത്തിവായിക്കുക, അഥവാ രണ്ട്‌ പദങ്ങൾക്കിടയിൽ മുറിച്ചുചൊല്ലുകയാണ്‌ ‘വഖ്ഫ്‌’. നിറുത്താതെ കൂട്ടിച്ചേർത്തു വായിക്കലാണ്‌ ‘വസ്വ്ല്’ നിറുത്തേണ്ട സ്ഥാനത്തു നിറുത്താതെയോ, നേരെമറിച്ചോ വായിക്കുന്നപക്ഷം ചിലപ്പോൾ വാക്യങ്ങളുടെ അർത്ഥത്തിൽ മാറ്റമോ അവ്യക്തതയോ സംഭവിച്ചേക്കും. അതുകൊണ്ടാണ്‌ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതു‍െണ്ടന്ന്‌ പറഞ്ഞത്‌. ഗൗനിക്കേണ്ടുന്ന മറ്റൊരു വിഷയമാണ്‌ ‘മദ്ദു’ (~المد = ദീർഘം) ‘മദ്ദു’ കളിൽ അൽപം മാത്രം ദീർഘിപ്പിക്കേണ്ടതും കൂടുതൽ ദീർഘിപ്പിക്കേണ്ടതുമുണ്ട്‌. ഒരക്ഷരം മറ്റൊരക്ഷരത്തിനുമുമ്പിൽ വരുമ്പോൾ തമ്മിൽ മുറിച്ചുചൊല്ലേണ്ടതും, ഒന്നൊന്നിൽ ചേർത്തു ചൊല്ലേണ്ടതും ഉണ്ടായിരിക്കും. ഇത്തരം കാര്യങ്ങളെല്ലാം പ്രതിപാദിക്കുന്ന പല അറബി ഗ്രന്ഥങ്ങളും കാണാം. അറബി മലയാളത്തിലും ചിലതെല്ലാം നിലവിലുണ്ട്‌. മലയാള ലിപിയിൽ ഈ വക വിഷയങ്ങൾ കൈകാര്യം ചെയ്യപ്പെടുവാൻ സൗകര്യംപോരാ. ഖുർആൻ പാരായണം ചെയ്യുന്നവർ ഓരോന്നും അതതിന്റെ സ്ഥാനങ്ങളിൽ ഓർമ്മിക്കുവാനായിട്ടത്രെ മുഷഫുകളിൽ ചില ചിഹ്നങ്ങൾ അടയാളപ്പെടുത്തി വരുന്നത്‌. അവയിൽ കൂടുതൽ ഉപയോഗത്തിലിരിക്കുന്നവയും, അവയുടെ ഉദ്ദേശ്യങ്ങളും ഇവിടെ ചുരുക്കി വിവരിക്കാം. കാര്യകാരണസഹിതം വിശദീകരിച്ചു വിവരിക്കുവാൻ ഇവിടെ സൗകര്യമില്ല.
ചിഹ്നങ്ങളും ഉദ്ദേശ്യങ്ങളും
م വഖ്ഫ്‌ ചെയ്യൽ അത്യാവശ്യമാണ്‌. ഇല്ലാത്തപക്ഷം വാക്യങ്ങളുടെ അർത്ഥത്തിൽ വ്യത്യാസം നേരിട്ടേക്കും.
ط വഖ്ഫ്‌ ചെയ്യൽ വളരെ നല്ലതാണ്‌. പക്ഷേ സംസാരിക്കുന്ന വിഷയം പൂർത്തിയായിട്ടില്ല. വാചകം പൂർത്തിയായിട്ടുമുണ്ട്‌.
ج വഖ്ഫുചെയ്യാം. വഖ്ഫു ചെയ്യാതിരിക്കുന്നതിനും വിരോധമില്ല.
ز വഖ്ഫ്‌ ചെയ്യലാണ്‌ നല്ലത്‌.
ق വഖ്ഫിന്റെ ആവശ്യമില്ല.
قف വായിക്കുന്നവൻ കൂട്ടിവായിച്ചേക്കുവാൻ ഇടയുണ്ട്‌. എങ്കിലും വഖ്ഫാണ്‌ വേണ്ടത്‌. سكتة,س അൽപമൊന്നു നിറുത്തുക. വഖ്ഫു വേണ്ടതില്ല താനും.
 وقفة അൽപംകൂടി അധികം നിറുത്തുക.
 ص ചേർത്തുവായിക്കുകയാണ്‌ വേണ്ടത്‌. നിറുത്തുന്നതിന്നു വിരോധവുമില്ല.
لا മുമ്പും പിമ്പുമുള്ള വാക്കുകൾ തമ്മിൽ ഘടനാപരമായ ബന്ധമുള്ളതുകൊണ്ട്‌ ഇവിടെ പൂർത്തിയായ വഖ്ഫ്‌ ഇല്ല. ആയത്തിന്റെ (സൂക്തത്തിന്റെ) അവസാനത്തിലാണെങ്കിൽ വഖ്ഫു ചെയ്യാം. ഇടയ്ക്കു വെച്ചായിരുന്നാൽ-വായനക്കാരൻ വഖ്ഫു ചെയ്‌വാൻ ഹിതമു‍െണ്ടങ്കിലും. വഖ്ഫു ചെയ്യാതിരിക്കുകയാണ്‌ വേണ്ടത്‌.
 ۝ ആയത്തുകളുടെ അവസാനത്തെ കുറിക്കുന്നു. (ഈ ആവശ്യാർത്ഥം പലരും പല ചിഹ്നങ്ങൾ ഉപയോഗിക്കാറുണ്ട്‌.
﴿﴾ഈ ചിഹ്നമാണ്‌ കൂടുതൽ ഉപയോഗിച്ചു വരുന്നത്‌). ആയത്തുകളുടെ അവസാനത്തിൽ നിറുത്തി ഓതുകയാണ്‌ വേണ്ടത്‌.
ع ഒരു റുകൂഉ‍്‌ (വിഭാഗം അഥവാ ഖണ്ഡിക) അവസാനിച്ചു.
سجدة ഓത്തിന്റെ സുജൂദുചെയ്യേണ്ടുന്ന സ്ഥലം.
­ മദ്ദ്‌ (ദീർഘിപ്പിക്കണം എന്ന അടയാളം) ഇതിൽ അധികം ദീർഘിപ്പിക്കേണ്ടതും അല്ലത്തതുമായി ഒന്നിലധികം തരമുണ്ട്‌. അവയെപ്പറ്റി അനേഷിച്ചറിയേണ്ടതാണ്‌.

മുസ്ഫുകളുടെ വരികൾക്കിടയിൽ സാധാരണ കാണപ്പെടാറുളള ചിഹ്നങ്ങളാണിവ. കൂടാതെ വേറേയും ചിലതു ക‍േണ്ടക്കും. പക്ഷേ, മലബാറിൽ അച്ചടിക്കപ്പെടുന്ന മുസ്ഫുകളിൽ ഇങ്ങിനെയുളള ചിഹ്നങ്ങളെപ്പറ്റി അധികമൊന്നും ഗൗനിച്ചു കാണാറില്ല. വ്യക്തമായ തെറ്റുകളും, അക്ഷരപ്പിഴവുകളും മലബാരീ മുസ്ഫുകളിൽ സാധാരണമാണെന്നു വ്യസനസമേതം പറയേണ്ടിയിരിക്കുന്നു. അച്ചുകൂടക്കാർ ഇക്കാര്യം ഗൗരവപൂർബ്ധം ശ്രദ്ധിക്കേണ്ടതാകുന്നു.
സാധാരണ ഗ്രന്ഥങ്ങളിൽ, വാക്യങ്ങൾക്കിടയിൽ ഉപയോഗിക്കപ്പെട്ടുകാണാറുളള പൂർണ്ണവിരാമം, അർദ്ധവിരാമം, കോമ (. ; ,) മുതലായ ചിഹ്നങ്ങളുടെ സ്ഥാനമാണ്‌ മുഷഫുകളിൽ മേൽ കണ്ട ചിഹ്നങ്ങൾക്കുളളത്‌. അൽപം ബോധമുളള വായനക്കാരൻ വായനാവേളയിൽ ഇത്തരം ചിഹ്നങ്ങളെപ്പറ്റി ഗൗനിക്കുമല്ലോ. ഗൗനിക്കാത്തപക്ഷം ഉദ്ദേശ്യം മനസ്സിലാക്കുന്നതിൽ ആശയക്കുഴപ്പവും അബദ്ധവും നേരിടുന്നതുമാകുന്നു. അതുപോലെത്തന്നെയാണ്‌-അഥവാ അതിലും കൂടുതലാണ്‌-മുഷഫിൽ കാണപ്പെടുന്ന പ്രസ്തുത ചിഹ്നങ്ങളുടെയും സ്ഥിതി. ഖുർആന്റെ അർത്ഥം അറിയുകയും, അത്‌ ഓർത്തുകൊണ്ട്‌ വായിക്കുകയും ചെയ്യുന്നവർക്ക്‌ ഈ ചിഹ്നങ്ങളുടെ സന്ദർഭങ്ങളും ആവശ്യങ്ങളും ശരിക്കു ഗ്രഹിക്കുവാൻ കഴിയും. ‘ഖുർആനിലെ വഖ്ഫുകൾ അറിയാത്തവന്‌ ഖുർആൻ അറിയുകയില്ല’ എന്ന മഹദ്‌വാക്യം വളരെ അർത്ഥവത്താകുന്നു.
വായനാവ്യതാസങ്ങൾ 
ഖുർആൻ വായനക്കാർ അറിഞ്ഞിരിക്കേണ്ടുന്ന മറ്റൊരു കാര്യമാണ്‌ ചില പദങ്ങളിലുളള വായനാ വ്യത്യാസങ്ങൾ. മുൻകാലത്ത്‌ ഖുർആൻ പഠനവും, വായനയും അഭ്യസിച്ചിരുന്നത്‌ ഇന്നത്തെപ്പോലെ ഗ്രന്ഥങ്ങളെ ആസ്പദമാക്കിയായിരുന്നില്ല. നബി (സ) യിൽനിന്നു സഹാബികളും, അവരിൽ നിന്ന്‌ അവരുടെ പിൻഗാമികളുമായി നേരിൽ കേട്ടു പരിചയിക്കുന്ന പതിവായിരുന്നു മുമ്പുണ്ടായിരുന്നത്‌. ഇങ്ങിനെ പരിചയിച്ചവരിൽ ചിലർ ഖുർആനിൽ കൂടുതൽ നൈപുണ്യം നേടിയവരായിരുന്നതുകൊണ്ട്‌ അവരുടെ വായനാരീതിയും, ഉച്ചാരണക്രമങ്ങളും പിൻഗാമികൾ കൂടതലായി അനുകരിച്ചുവന്നു. അങ്ങിനെയുളള മഹാന്മാരുടെ വായനാസമ്പ്രദായങ്ങളിൽ പരസ്പരം ചില വ്യത്യാസങ്ങൾ കാണപ്പെട്ടേക്കും. എന്നാൽ, അവയൊന്നും തന്നെ, ഖുർആന്റെ തത്വങ്ങളിലോ, ആശയങ്ങളിലോ, പ്രതിപാദ്യ വിഷയങ്ങളിലോ മാറ്റം വരുത്തുന്നവയല്ലതാനും. അഥവാ, വ്യാകരണപരമോ, സാഹിത്യപരമോ, ഉച്ചാരണസംബന്ധമോ ഉളള അൽപസ്വൽപ വ്യത്യാസങ്ങൾ മാത്രമായിരിക്കും. ഇതിന്റെ ഏതാ‍െണ്ടാരു സ്വഭാവം മനസ്സിലാക്കുവാൻ ചുരുക്കം ചില ഉദാഹരണങ്ങൾ കാണിക്കാം:
(1) സൂറത്തുൽ ഫാത്തിഹ:യിലെ 3-ാം ആയത്തിൽ ‘മലികി’ എന്നും ‘മാലികി’ എന്നും വായനയുണ്ട്‌. (പ്രതിഫലദിവസത്തിന്റെ) ‘രാജാവ്‌’ എന്ന്‌ ഒന്നാമത്തേതിനും, (പ്രതിഫലദിവസത്തിന്റെ) ‘ഉടമസ്ഥൻ’ എന്ന്‌ രണ്ടാമത്തേതിനും അർത്ഥം വരുന്നു. രണ്ടും തമ്മിൽ ആശയവിരുദ്ധമില്ലല്ലോ. (2) സൂ: സബഅ‍്‌ 15ൽ ‘മസ്കനിഹിം’ എന്നും, ‘മസാകിനിഹിം’ എന്നും വായിക്കപ്പെട്ടിരിക്കുന്നു. ക്രമപ്രകാരം ‘അവരുടെ വാസസ്ഥലം’ എന്നും ‘അവരുടെ വാസസ്ഥലങ്ങൾ’ എന്നുമാണർത്ഥം. ഒന്ന്‌ ഏകവചനവും, മറ്റേത്‌ ബഹുവചനവുമാണ്‌ എന്ന വ്യത്യാസം മാത്രം. അതേ സൂറത്ത്‌ 13ൽ ‘കൽ-ജവാബി’ എന്നും ‘കൽ-ജവാബീ’ എന്നും വായനയുണ്ട്‌. ഇതുരണ്ടും എഴുത്തിലും വായനയിലും അൽപ വ്യത്യാസം കാണാമെങ്കിലും അർത്ഥവും പദവും ഒന്നുതന്നെയാണ്‌. വീണ്ടും അതേ സൂറത്തിൽതന്നെ 19ൽ ‘ബഅ‍്‌-ഇദ്‌’ (~بعد) എന്നും, ‘ബാഇദ്‌’ ~باعد എന്നും വായനകാണാം. അക്ഷരവ്യത്യാസമു‍െണ്ടങ്കിലും അർത്ഥവ്യത്യാസമില്ല.
(3) أاٍن എന്ന ഇരട്ട അവ്യയം ‘അഇന്ന, അയിന്ന, ആയിന്ന’ എന്നും മറ്റും വായിക്കപ്പെട്ടിട്ടുണ്ട്‌. ഉച്ചാരണത്തിൽ മാത്രമാണ്‌ ഈ വ്യത്യാസം. ഇങ്ങിനെയുളള പ്രധാന വായനാ വ്യത്യാസങ്ങളെപ്പറ്റി നാം അവസരോചിതം ചൂണ്ടിക്കാട്ടുന്നതാണ്‌. انشاءالله
അബൂബക്കർ, ഉമർ, ഇബ്നുമസ്ഊദ്‌, ഉബയ്യ്‌, സൈദ്‌, സാലിം, മുആദ്‌, ഇബ്നുഅബ്ബാസ്‌, ഉസ്മാൻ അലി (റ) തുടങ്ങിയ അനേകം പേർ ഖുർആനിൽ പ്രത്യേക നൈപുണ്യം നേടിയ സഹാബീവര്യ?ാരിൽ ഉൾപ്പെട്ടവരാകുന്നു. ഇവരിൽ നിന്ന്‌ കേട്ടും പരിചയിച്ചും വന്ന ശിഷ്യപരമ്പരയിൽ പെട്ടവരും ഹിജ്‌റ രണ്ടാം നൂറ്റാണ്ടിൽ ജീവിച്ച ഖുർആൻ വായനക്കാരിൽ അഗ്രഗണ്യരും ആയിരുന്ന ഏഴു മഹാ?ാരുടെ നാമങ്ങൾക്ക്‌ പിൽക്കാലത്ത്‌ പ്രത്യേകം പ്രസിദ്ധി ലഭിച്ചു. അബൂഅമ്ര്‌, ഇബ്നുകഥീർ, നാഫിഅ‍്‌, ഇബ്നുആമിർ, ആസ്വിം, ഹംസ, അലി ഇവരാണ്‌ ആ മഹാ?ാർ. ഇവർ ‘ഏഴുഓത്തുകാർ’ എന്ന പേരിൽ അറിയപ്പെടുന്നു.
القراء السبعة هم سعبة من أئمة قراء القرآن:
أبو عمرو بن العلاء البصري(ت154)
نافع بن عبد الرحمن بن أبي نعيم المدني(ت129)
عبد الله بن كثير الداري المكي(ت120)
عاصم بن أبي النَّجود الأسدي الكوفي(ت128)
عبد الله بن عامر اليحصبي الشامي(ت118)
أبو الحسن علي بن حمزة الكسائي النحوي الكوفي(ت189)
حمزة بن حبيب الزيات الكوفي(ت156)
ഇവരുടെ വായനാരീതികളാണ്‌ പൊതുവിൽ അംഗീകരിക്കപ്പെട്ടുവരുന്നത്‌. ഈ ഏഴു പേർക്കിടയിൽ ചുരുക്കം ചില സ്ഥലങ്ങളിൽ കാണപ്പെടുന്ന വായനാ വ്യത്യാസങ്ങളെയാണ്‌ നാം ഉദാഹരണസഹിതം മുകളിൽ സൂചിപ്പിച്ചത്‌.
ഒരേ ഭാഷാക്കാർപോലും പല ദേശക്കാരും പല കാലക്കാരും ആകുമ്പോൾ ചില വാക്കുകളുടെ പ്രയോഗത്തിലും, ഉച്ചാരണത്തിലും പരസ്പരം വ്യത്യാസം കാണുക സ്വഭാവികമാണ്‌. കേരളക്കരയുടെ തെക്കും, വടക്കും മദ്ധ്യത്തിലും താമസിക്കുന്നവർ തമ്മിലുളള ശബ്ദശൈലി വ്യത്യാസങ്ങൾ നമുക്ക്‌ സുപരിചതമാണല്ലോ. കയ്യെഴുത്തിൽ പോലും വ്യത്യാസം ക‍േണ്ടക്കും. അരനൂറ്റാണ്ടിനു മുമ്പും പിമ്പുമുളളവർ തമ്മിലും സംസാരത്തിലും ലിപിയിലും വ്യത്യാസമുണ്ടായിരിക്കും. ഇങ്ങിനെയുളള പല സംഗതികളാണ്‌ ഖുർആനിലെ മേൽ പ്രസ്താവിച്ച വായനാവ്യത്യാസങ്ങൾക്ക്‌ കാരണങ്ങൾ. എന്നാലും, ആശയവൈരുദ്ധ്യമോ, വിഷയവ്യതിയാനമോ ഉണ്ടാകത്തക്ക യാതൊന്നും, അവയിൽ ഇല്ലതാനും.

Reading manners

പാരായണ മര്യാദകൾ 
ഇതര ഗ്രന്ഥങ്ങളെപ്പോലെ കണക്കാക്കാവുന്ന ഒന്നല്ല, വിശുദ്ധ ഖുർആൻ. ഒരു ഗ്രന്ഥത്തിലെ ഉളളടക്കം ശരിക്കു ഗ്രഹിക്കുകയും, അത്‌ മനഃപാഠമാക്കുകയും ചെയ്തു കഴിഞ്ഞാൽ, പിന്നീടത്‌ വായിക്കുന്നതിൽ വലിയ പ്രയോജനമൊന്നുമില്ല. കവിഞ്ഞപക്ഷം, മറന്നുപോകാതിരിക്കുവാനായി ഇടക്ക്‌ ഓരോന്നു നോക്കേണ്ടിവരുമെന്നു മാത്രം. ഖുർആൻ അല്ലാഹുവിന്റെ വചനമാണ്‌. അത്‌ വായിക്കുന്നത്‌ തന്നെ ഒരു പുണ്യകർമ്മമാണ്‌. അതിലെ വിജ്ഞാനങ്ങൾക്ക്‌ ഒടുക്കമില്ല. ഓരോ പ്രാവശ്യം വായിക്കുമ്പോഴും മുമ്പു കാണാത്ത പല വിജ്ഞാനങ്ങളും, തത്വങ്ങളും പുത്തനായി അതിൽനിന്നു ലഭിച്ചുകൊണ്ടിരിക്കും. വിശ്വാസദാർഢ്യവും, മാനസിക പരിവർത്തനവും വർദ്ധിച്ചുകൊണ്ടിരിക്കും. അല്ലാഹുവിന്റെ അനുഗ്രഹങ്ങളിലും കാരുണ്യത്തിലുമുളള ആവേശവും, ആഗ്രഹവും അവന്റെ ശിക്ഷയേയും കോപത്തേയും കുറിച്ചുളള ഭയവും അത്‌ വർദ്ധിപ്പിച്ചുകൊണ്ടിരിക്കും. അതിലെ ദൃഷ്ടാന്തങ്ങൾ കൂടുതൽ സ്പഷ്ടമായിക്കൊണ്ടിരിക്കും. ആശ്ചര്യങ്ങൾ കൂടുതലായിക്കൊണ്ടിരിക്കും. ഒരു ഹദീസിൽ ഇപ്രകാരം വന്നിരിക്കുന്നു:-الترمذى والبيهقى وفضل كلام الله على سائر الكلام كفضل الله على خلقه (അല്ലാഹുവിന്റെ വചനത്തിന്‌ ഇതര വചനങ്ങളെ അപേക്ഷിച്ചുളള ശ്രേഷ്ഠത, അല്ലാഹുവിന്‌ അവന്റെ സൃഷ്ടികളെ അപേക്ഷിച്ചുളള ശ്രഷ്ഠത പോലെയാകുന്നു.) ഇതാണ്‌ ഖുർആനും, ഇതര വചനങ്ങളും തമ്മിലുളള താരതമ്യത്തിന്റെ ചുരുക്കം. അതുകൊണ്ട്‌ ഖുർആൻ പാരായണം ചെയ്യുമ്പോൾ പല മര്യാദകളും പ്രത്യേകം അനുഷ്ഠിക്കേണ്ടതുണ്ട്‌. അതർഹിക്കുന്ന തരത്തിലുളള ബഹുമാനത്തോടും, അച്ചടക്കത്തോടും കൂടി ആയിരിക്കേണ്ടതുമുണ്ട്‌.
‘അഊദും ബിസ്മിയും’ ( التعون والبسملة) കൊണ്ടായിരിക്കണം ഖുർആൻ പാരായണമാരംഭിക്കുന്നത്‌. ശപിക്കപ്പെട്ട പിശാചിൽനിന്ന്‌ അല്ലാഹുവിനോട്‌ ശരണം തേടുന്നതിനാണ്‌ ‘അഊദു’ എന്ന്‌ പറയുന്നത്‌. فَإِذَا قَرَأْتَ الْقُرْآنَ فَاسْتَعِذْ بِاللَّـهِ مِنَ الشَّيْطَانِ الرَّجِيمِ ﴿٩٨﴾ (നീ ഖുർആൻ പാരായണം ചെയ്യുന്നതായാൽ ആട്ടപ്പെട്ട-ശപിക്കപ്പെട്ട-പിശാചിൽനിന്ന്‌ അല്ലാഹുവിൽ ശരണം തേടിക്കൊളളുക.) എന്ന്‌ അല്ലാഹു പറഞ്ഞിരിക്കുന്നു. അല്ലാഹുവിന്റെ തിരുനാമത്തിൽ ആരംഭിക്കുന്നതിനാണ്‌, ‘ബിസ്മി’ എന്ന്‌ പറയുന്നത്‌. ഒന്നാമതായി അവതരിച്ച ഖുർആൻ വചനം തന്നെ, അല്ലാഹുവിന്റെ നാമത്തിൽ പാരായണം ചെയ്യണമെന്ന്‌ കൽപിക്കുന്നതായിരുന്നുവല്ലോ. ഖുർആൻ എന്ന്‌ മാത്രമല്ല, ഏതൊരു നല്ല കാര്യവും ആരംഭിക്കുമ്പോൾ ബിസ്മി ചൊല്ലണമെന്ന്‌ ഹദീസുകളിൽ വ്യക്തമാണ്‌. ‘അഊദി’ ന്റെയും ‘ബിസ്മി’ യുടെയും പൂർണ്ണരൂപം എല്ലാവർക്കും അറിയാമല്ലോ.
കുറേ വായിച്ചു തീർക്കുകയെന്ന നിലക്ക്‌ ഖുർആൻ പാരായണം ചെയ്യരുത്‌. വായിക്കുന്ന ഭാഗം ഉന്മേഷത്തോടും ഹൃദയ സാന്നിദ്ധ്യത്തോടും കൂടി വായിക്കണം. اقرؤوا القرآن ما ائتلفت عليه قلوبكم فإذا اختلفتم فقوموا عنه-متفق عليه­ (നിങ്ങളുടെ ഹൃദയങ്ങൾക്ക്‌ ഖുർആനുമായി ഇണക്കമുളളപ്പോൾ നിങ്ങളത്‌ ഓതിക്കൊളളുവിൻ. നിങ്ങൾക്ക്‌ ഇണക്കക്കേടുണ്ടാകുമ്പോൾ നിങ്ങൾ മതിയാക്കി എഴുന്നേറ്റുപോയിക്കൊളളുവിൻ.) എന്നാണ്‌ നബി (സ) ഉപദേശിക്കുന്നത്‌.
ഉച്ചാരണവും ശബ്ദവും, എടുപ്പും വെപ്പും, നീട്ടലും മണിക്കലും തുടങ്ങിയ (الخروج والصوت ابتداء والوقف والمد غيرها) തെല്ലാം കഴിയുന്നത്ര നല്ല നിലയിലും, അതതിന്റെ പ്രത്യേക സ്വഭാവങ്ങളോടുകൂടിയും ആയിരിക്കേണ്ടതുണ്ട്‌. ഈ വിഷയകമായും പല ഹദീസുകൾ കാണാവുന്നതാകുന്നു. ഒരു ഹദീസിൽ നബി (സ) പറയുന്നു:  مَا أَذِنَ اللَّهُ لِشَيْءٍ مَا أَذِنَ لِنَبِيٍّ حَسَنِ الصَّوْتِ ، يَتَغَنَّى بِالْقُرْآنِ يَجْهَرُ بِهِ-متفق عليه (സാരം: ശബ്ദഭംഗിയുളള പ്രവാചകന്‌ ഖുർആൻ ഉറക്കെ ഓതുവാൻ സമ്മതം നൽകിയിട്ടുളളത്ര മറ്റൊന്നിനും-മറ്റൊന്നും ഓതുന്നതിന്‌-അല്ലാഹു സമ്മതം കൊടുത്തിട്ടില്ല.)
ഖുർആൻ ശബ്ദം നന്നാക്കി ഉറക്കെ ഓതുന്നത്‌ വളരെ നല്ലതാണെന്ന്‌ താൽപര്യം. മറ്റൊരു ഹദീസിൽ തിരുമേനി പറയുന്നു:-احمد وابوداود وابنماجة زينوا القرأن باصواتكم (നിങ്ങളുടെ ശബ്ദങ്ങൾകൊണ്ട്‌ ഖുർആനെ അലങ്കരിക്കുവിൻ.)
വേറൊരു വചനം ഇപ്രകാരമാകുന്നു. ليس منا من لم يتغن بالقرأن-البخارى (ഖുർആൻ മണിച്ച്‌ ഓതാത്തവൻ നമ്മിൽ പെട്ടവനല്ല.) രാഗാത്മകമാക്കുക എന്നല്ല, ശബ്ദം നന്നാക്കി ഉച്ചത്തിൽ ഭംഗിയായി ഓതുകയെന്നത്രെ മണിച്ചോതുക എന്നു പറഞ്ഞതിന്റെ വിവക്ഷ. വേറെ പല ഹദീസുകളിൽനിന്നും ഇത്‌ മനസ്സിലാക്കാവുന്നതാണ്‌.
നബി (സ) യുടെ ഓത്ത്‌ എപ്രകാരമായിരുന്നുവെന്ന്‌ ചോദിക്കപ്പെട്ടപ്പോൾ അനസ്‌ (റ) പറഞ്ഞ മറുപടി كانت مدامدا (അത്‌, നീട്ടിനീട്ടികൊണ്ടായിരുന്നു) എന്നായിരുന്നു. തുടർന്നുകൊണ്ട്‌ അദ്ദേഹം ‘ബിസ്മി’ ഓതിക്കേൾപ്പിച്ചുകൊടുത്തു. അതിൽ ‘ബിസ്മില്ലാഹി’ എന്നും, ‘അർ-റഹ്മാനി’ എന്നും, ‘അർ-റഹീം’ എന്നും പ്രത്യേകം പ്രത്യേകം നീട്ടിക്കൊണ്ടാണ്‌ ഓതിക്കൊടുത്തത്‌. ഈ സംഭവം ബുഖാരി (റ) ഉദ്ധരിച്ചതാകുന്നു. ഉമ്മു സലമഃ (റ) യോട്‌ അതിനെപ്പറ്റി ചോദിക്കപ്പെട്ടപ്പോൾ അവർ ഓരോ അക്ഷരവും വ്യക്തമായി ഉച്ചരിച്ചുകൊണ്ട്‌ ഓതിക്കൊടുക്കുകയാണ്‌ ചെയ്തത്‌. ഇത്‌ തിർമദീ, അബൂദാവൂദ്‌, നസാഈ(റ) എന്നിവർ ഉദ്ധരിച്ചിരിക്കുന്നു. ഒരിക്കൽ ഇശാ (عشاء) നമസ്ക്കാരത്തിൽ നബി (സ) ‘വത്തീനി’ സൂറത്ത്‌ ( والتين) ഓതിയതിനെക്കുറിച്ച്‌ ബറാഉ‍്‌ (റ) പറഞ്ഞതു ഇപ്രകാരമാകുന്നു: ما سمعت احدا احسن صوتا منه-متفق عليه (തിരുമേനിയേക്കാൾ ശബ്ദംനല്ല ഒരാളെ ഞാൻ കേട്ടിട്ടില്ല.) മണിച്ചോതുക എന്നും, ശബ്ദം നന്നാക്കുക എന്നും പറഞ്ഞതിന്റെ ഉദ്ദേശ്യം ഇതിൽനിന്നെല്ലാം മനസ്സിലാക്കാമല്ലോ.
ശബ്ദം നന്നാക്കുന്നതോടൊപ്പം, വിനോദരസം പ്രദർശിപ്പിക്കുന്ന പ്രതീതി ഉളവാകാത്തതും, ഭക്തിബഹുമാനം പ്രകടമാക്കുന്ന തരത്തിലുളളതുമായിരിക്കണം വായന. ഖുർആനെ സംബന്ധിച്ചിടത്തോളം, ഏറ്റവും നല്ല ശബ്ദമുളളവനും, ഏറ്റവും നല്ല വായനക്കാരനും എങ്ങിനെയുളളവനായിരിക്കും? ( أى الناس احسن صوتا للقرأن واحسن قراءة) എന്നു നബി (സ)യോട്‌ ചോദിക്കപ്പെടുകയുണ്ടായെന്നും, അപ്പോൾ തിരുമേനി ഇപ്രകാരം മറുപടി പറഞ്ഞുവെന്നും ത്വാഊസ്‌ (റ) പറയുന്നു من اذا سمعته يقرأ اريت انه يخشى الله-الدارمى(ഏതൊരുവൻ ഓതുന്നത്‌ കേട്ടാൽ, അവൻ അല്ലാഹുവിനെ ഭയപ്പെടുന്നു‍െണ്ടന്ന്‌ നിനക്ക്‌ തോന്നുന്നുവോ അങ്ങിനെയുളളവനാണ്‌.) ത്വല്ഖ്‌ (റ) അപ്രകാരമുളള ആളായിരുന്നുവെന്നും ത്വാഊസ്‌ (റ) പ്രസ്താവിച്ചിരിക്കുന്നു: [ത്വല്ഖ്‌ (طلق رض) സഹാബിയും, ത്വാഊസ്‌ طاعوس رح) താബിഈയും ആകുന്നു.] ഖുർആൻ മനഃപാഠമാക്കിയ ആളുകളും സാധാരണ പാരായണവേളയിൽ മുഷഫ്‌ നോക്കി ഓതുന്നതാണ്‌ ഉത്തമം.
ധൃതിയോടുകൂടിയും ഉച്ചാരണ ശുദ്ധി കൂടാതെയും ഖുർആൻ ഉരുവിടുന്നത്‌ ഒട്ടും നന്നല്ല. അത്‌ ഖുർആനോടുളള ഒരു അനാദരവുകൂടിയാണ്‌ ഖുർആൻ ധൃതിപ്പെട്ട്‌ ഓതരുതെന്ന്‌ അല്ലാഹു അവന്റെ റസൂലിനോടുതന്നെ വിരോധിച്ചിട്ടുളളത്‌ സൂറത്ത്‌ ത്വാഹാ : 114 ലും മറ്റും കാണാവുന്നതാകുന്നു. അല്ലാഹുവിന്റെ രക്ഷാശിക്ഷകളെപ്പറ്റി വിവരിക്കുന്ന സന്ദർഭങ്ങളിൽ, ഓത്ത്‌ നിറുത്തി കാരുണ്യത്തിനുവേണ്ടി അപേക്ഷിക്കുകയും, ശിക്ഷയിൽനിന്ന്‌ രക്ഷക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യേണ്ടതാണ്‌. സന്ദർഭത്തിനൊത്ത പ്രതികരണവും ഹൃദയത്തിൽ സംജാതമാകേണ്ടതുണ്ട്‌. സുജൂദ്‌ ചെയ്യേണ്ടുന്ന ആയത്തുകൾ ഓതുമ്പോൾ സുജൂദ്‌ ചെയ്യുകയുംവേണം അല്ലാഹുവിന്ന്‌ സുജൂദ്‌ (സാഷ്ടാംഗ നമസ്ക്കാരം ചെയ്‌വാൻ പ്രേരിപ്പിക്കുന്ന ചില ആയത്തുകൾ ഓതുമ്പോൾ ഓതുന്നവരും, കേൾക്കുന്നവരും ഓരോ സുജൂദ്‌ ചെയ്യേണ്ടതു‍െണ്ടന്ന്‌ നബി (സ) യുടെ സുന്നത്തിനാൽ സ്ഥാപിതമായിട്ടുള്ളതാണ്‌. ഇങ്ങിനെയുള്ള ആയത്തുകളുടെ അവസാനത്തിൽ سجود التلاوت(ഓത്തിന്റെ സുജൂദ്‌) എന്നു മുഷഫുകളിൽ അടയാളപ്പെടുത്തീട്ടുള്ളതുകൊണ്ട്‌ അവയുടെ സ്ഥാനങ്ങൾ ആർക്കും മനസ്സിലാക്കുവാൻ പ്രയാസമില്ല. അതതു സ്ഥാനങ്ങളിൽവെച്ച്‌ യാഥേചിതം നാം അവയെപ്പറ്റി ഉണർത്തുന്നതുമാണ്‌. ഇൻഷാ അല്ലാഹ്
പകലത്തെക്കാൾ രാത്രിയിലും, മറ്റവസരങ്ങളെക്കാൾ നമസ്ക്കാരത്തിലും, പ്രഭാതവേളയിലും മനസ്സാന്നിദ്ധ്യം കൂടുതൽ ലഭിക്കുന്നതാകുന്നു. സൂറ: മുസ്‌-സമ്മിലിൽ ഖുർആൻ സാവകാശം ഓതാനായി അല്ലാഹു കൽപിച്ചിരിക്കുന്നു.
വൃത്തിയോടുകൂടിയും, മാന്യവും ശുദ്ധവുമായ സ്ഥലത്തുവെച്ചും ആയിരിക്കുക, വുൾവു (ചെറിയശുദ്ധി)വോടുകൂടിയായിരിക്കുക മുതലായവയും ഖുർആൻ പാരായണ മര്യാദകളിൽ പെട്ടതാകുന്നു. വലിയ അശുദ്ധി (ജനാബത്ത്‌) ഉള്ളവർക്ക്‌ ഖുർആൻ പാരായണവും, നമസ്കാരവും പാടില്ലെന്ന്‌ വിരോധിക്കപ്പെട്ടിരിക്കുന്നു. പക്ഷേ, ഖുർആനല്ലാത്ത ദിക്ര് (ദൈവകീർത്തനം), ദുആ (പ്രാർത്ഥന) മുതലായവ നടത്താവുന്നതുമാണ്‌. ഇവയെല്ലാം തന്നെ ഖിബ്ലയെ അഭിമുഖീകരിച്ചുകൊണ്ടായിരിക്കുന്നതാണ്‌ കൂടുതൽ നല്ലത്‌. വുൾവു കൂടാതെ മുഷഫ്‌ എടുക്കുന്ന കാര്യത്തിൽ പണ്ഡിതൻമാർക്കിടയിൽ രണ്ടഭിപ്രായമാണുളളത്‌. മുഷഫു എടുക്കുവാൻ വ്വളു നിർബന്ധമാണെന്നാണ്‌ പലരുടേയും പക്ഷം. മറ്റൊരു പക്ഷം നിർബന്ധമില്ലെന്നുമാകുന്നു. നിർബന്ധമാണെന്നുളളതിന്‌ മതിയായ തെളിവുകളൊന്നുമില്ല. എങ്കിലും വുൾവുവോടുകൂടി ആയിരിക്കുന്നതാണ്‌ ഉത്തമമെന്നതിൽ സംശയമില്ല. അത്രയുമല്ല, ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം കഴിയുന്നത്ര എല്ലാ സമയത്തും വുൾവുവോടുകൂടിയിരിക്കുക എന്നുളളത്‌ വളരെ നല്ലകാര്യമാകുന്നുവെന്ന്‌ നബി (സ) യുടെ സുന്നത്തിനാൽ സ്ഥാപിതമായതാകുന്നു.
 അശുദ്ധമായ സ്ഥലങ്ങളിലോ, നിന്ദ്യമായ സ്ഥാനങ്ങളിലോ മുഷഫ്‌ വെക്കുന്നതും സൂക്ഷിക്കേണ്ടതുണ്ട്‌. ശത്രുക്കൾ ഖുർആനെ അവഹേളിക്കുവാൻ സംഗതിവരുന്നപക്ഷം, മുഷഫ്‌ ശത്രുനാട്ടിലേക്ക്‌ കൊണ്ട്‌ പോകരുതെന്ന്‌ ഹദീസിൽ പ്രത്യേകം വിരോധിച്ചിരിക്കുന്നു. ഖുർആന്റെ സിദ്ധാന്തങ്ങളും, തത്വങ്ങളും മാത്രമല്ല അതെഴുതിയ ഏടും ബഹുമാനിക്കപ്പെടേണ്ടതു‍െണ്ടന്ന്‌ ഇതിൽനിന്ന്‌ വ്യക്തമാകുന്നു. ബഹുമാന്യനായ ഒരാളുടെ എഴുത്തുപോലും നിന്ദിക്കപ്പെടുന്നത്‌ ഒരു അപരാധമായിക്കരുതപ്പെടുന്ന സ്ഥിതിക്ക്‌ അല്ലാഹുവിന്റെ ഗ്രന്ഥത്തെ അനാദരിക്കുന്നതിനെപ്പറ്റി പറയേണ്ടതു‍േണ്ടാ?! ഇത്തരം സംഗതികളിൽ ഇന്നു പൊതുവെ ഒരു അലസ നയമാണുളളത്‌ എന്നു പറയേണ്ടിയിരിക്കുന്നു. വർത്തമാനപത്രങ്ങളുടെ കഷ്ണങ്ങളെന്നപോലെ, ഖുർആനോ നബിവചനങ്ങളോ എഴുതിയ കഷ്ണങ്ങളും പലരും പുറത്തെറിയുവാൻ മടിക്കാറില്ല. താരതമ്യേന ‘പുരോഗമനവാദി’കളിലാണ്‌ ഈ വക കാര്യങ്ങൾ കൂടുതൽ കാണപ്പെടുക. ഹൃദത്തിൽ ഖുർആനോട്‌ യഥാർത്ഥമായ സ്നേഹബഹുമാനം ഉള്ളവർ ഒരിക്കലും അതു ചെയ്കയില്ല. ഖുർആന്റെ സിദ്ധാന്തങ്ങളെക്കുറിച്ച്‌ പ്രസംഗിക്കുന്നതുകൊണ്ട്‌ മാത്രം അതിനോടുളള കടപ്പാടുകൾ തീർന്നുവെന്നോ, അതിനെ ബഹുമാനിച്ചൂവെന്നോ പറഞ്ഞുകൂടാ. അനുസരണക്കേടിനെക്കാൾ വമ്പിച്ച അപരാധമാണ്‌ അനാദരിക്കലും അപമാനിക്കലും എന്നോർക്കേണ്ടതുണ്ട്‌. സൂ: ഹജ്ജിൽ അല്ലാഹു പറയുന്നു: ‘ആരെങ്കിലും അല്ലാഹുവിന്റെ പരിപാവന വസ്തുക്കളെ ബഹുമാനിക്കുന്നതായാൽ അത്‌ തന്റെ രക്ഷിതാവിങ്കൽ അവന്നു ഉത്തമമായിട്ടുളളതാണ്‌.’ (ഹജ്ജ്‌ 30) വീണ്ടും അതേ സൂറത്തിൽ പറയുന്നു: ആരെങ്കിലും അല്ലാഹുവിന്റെ ചിഹ്നങ്ങളെ ബഹുമാനിക്കുന്നതായാൽ, നിശ്ചയമായും അത്‌ ഹൃദയങ്ങളുടെ ഭക്തിയിൽനിന്നുളളതാണ്‌. (32) ഈ വചനം പ്രത്യേകം ശ്രദ്ധാർഹമാകുന്നു. വിശുദ്ധ ഖുർആൻ അല്ലാഹു ബഹുമാനിച്ചിട്ടുളള പരിപാവനമായ മതചിഹ്നമാണെന്നുളളതിൽ സംശയമില്ലല്ലോ.
ശത്രുക്കളുടെ അവഹേളനത്തിനോ പരിഹാസത്തിനോ പാത്രമാകുമെന്ന്‌ കണ്ടാൽ ഖുർആനുംകൊണ്ട്‌ അവരുടെ അടുക്കലേക്ക്‌ പോകരുതെന്ന്‌ കൽപിക്കുന്ന ഒരു ഹദീസ്‌ ബുഖാരിയിലും മുസ്ലിമിലും വന്നിട്ടുണ്ട്‌. ബുഖാരിയുടെ വ്യാഖ്യാതാവായ ഇമാം അസ്ഖലാനീ (റ) ‘ഫത്തഹുൽബാരി’യിലും, മുസ്ലിമിന്റെ വ്യാഖ്യാതാവായ ഇമാം നവവീ (റ) ‘ശറഹു മുസ്ലിമി’ലും ഈ ഹദീസിനെ വിശകലനം ചെയ്തു കാണാം. ഈ വിഷയത്തിൽ മുൻഗാമികളുടെ വ്യത്യസ്താഭിപ്രായങ്ങൾ ഉദ്ധരിച്ചു വിശദീകരിച്ചിട്ടുമുണ്ട്‌. ഹദീസിൽ ചൂണ്ടിക്കാട്ടിയ കാരണം-അവഹേളനവും പരിഹാസവും-ഇല്ലാത്തപ്പോൾ അതിനു വിരോധമില്ലെന്ന്‌ രണ്ടുപേരും വ്യക്തമാക്കിയിരിക്കുന്നു. അമുസ്ലിംകൾ ഖുർആൻ തൊടുന്നതിനെയും, അവർക്കു ഖുർആൻ പഠിപ്പിക്കുന്നതിനെയും, സംബന്ധിച്ചു ഇമാം അസ്ഖലാനീ (റ) ഒന്നിലധികം സ്ഥലത്ത്‌ സംസാരിച്ചിട്ടുണ്ട്‌. അതെല്ലാം ഉദ്ധരിക്കുവാൻ ഇവിടെ സൗകര്യമില്ല. അദ്ദേഹവും പ്രസ്താവിച്ചതിന്റെ രത്നച്ചുരുക്കം ഇതാണ്‌: ‘ഇമാമുകളിൽ ചിലർ പാടു‍െണ്ടന്നും, ചിലർ പാടില്ലെന്നും തീർത്തു പറഞ്ഞിരിക്കുന്നു. പാടുളള അവസരവും, പാടില്ലാത്ത അവസരവും വെബ്ധേറെ വിഭജിക്കുകയാണ്‌ മറ്റു ചിലർ ചെയ്തിരിക്കുന്നത്‌. എന്നാൽ, ഖുർആന്റെ നേരെ അവഹേളനത്തിനും കയ്യേറ്റത്തിനും ഇടവരികയില്ലെന്നും, ഖുർആൻ മുഖേന വല്ല നൻമയും അവരിൽ ഉണ്ടായേക്കാമെന്നും കാണുമ്പോൾ അതിന്‌ യാതൊരു വിരോധവുമില്ല.’ (ഫത്ഥുൽബാരി വാ: 1 പേ: 324, വാ: 6പേ: 81, 161, ശറഹ്‌ മുസ്ലിം വാ: 2 പേ: 132)
ഖുർആനിലെ പദങ്ങളുടെയും, അക്ഷരങ്ങളുടെയും ഉച്ചാരണ മുറകൾ, അക്ഷരങ്ങൾ പരസ്പരം കൂട്ടിവായിക്കുമ്പോഴത്തെ സ്വരവ്യത്യാസങ്ങൾ, നീട്ടൽ, കുറുക്കൽ, മണിക്കൽ, എടുപ്പ്‌, വെപ്പ്‌, എന്നിങ്ങിനെയുളള പലതിനെയും ശാസ്ത്രീയമായ രീതിയിൽ വിവരിക്കുന്നതും, മുൻഗാമികളായ മഹാൻമാരിൽ നിന്ന്‌ മുഖാമുഖമായും നിവേദനമാർഗ്ഗേണയും അറിയപ്പെട്ടിട്ടുളള വായനാനിയമങ്ങൾ വിവരിക്കുന്നതുമായ പല ഗ്രന്ഥങ്ങളും പലരും രചിച്ചിട്ടുണ്ട്‌. ~علم القراءة والتجويد (ഖുർആൻ വായനയുടെയും നന്നായി വായിക്കുന്നതിന്റെയും ശാസ്ത്രം) എന്ന പേരിൽ ഒരു ഇസ്ലാമിക ശാസ്ത്ര വിഭാഗം തന്നെ നിലവിലുണ്ട്‌. അറബിഭാഷാ ഗ്രന്ഥങ്ങൾ വായിക്കുന്നതിൽ സാധാരണ ഗൗനിക്കേണ്ടതില്ലാത്ത എത്രയോ കാര്യങ്ങൾ ഖുർആൻ പാരായണത്തിൽ ഗൗനിക്കേണ്ടതായുണ്ട്‌. അവ നബി (സ) യിൽ നിന്ന്‌ സഹാബികളും, അവരിൽനിന്ന്‌ താബിഉകളും അവരിൽ നിന്ന്‌ പിൻഗാമികളുമായി കർണ്ണാകർണ്ണികയായി പഠിച്ചു വന്ന പാരമ്പര്യ വിജ്ഞാനങ്ങളത്രെ. ചുരുക്കിപ്പറയുന്നപക്ഷം, ഖുർആൻ പാരായണ നിയമങ്ങൾ ഒട്ടും അറിയാത്തവന്‌ ഖുർആൻ ശരിക്കു വായിക്കുവാൻ സാധിക്കുകയില്ല. ഗ്രന്ഥത്തിൽ നിന്ന്‌ മാത്രം പഠിച്ചാലും പോര, ഗുരുമുഖങ്ങളിൽനിന്ന്‌ തന്നെ നേരിൽ കേട്ടു മനസ്സിലാക്കിയെങ്കിൽ മാത്രമേ അവ വേണ്ടതുപോലെ പ്രയോഗത്തിൽ വരുത്തുവാൻ സാധിക്കുകയുളളു.
പരസഹായം കൂടാതെ ഒരു മലയാളി മലയാളത്തിൽ വിരചിതമായ ‘ഇംഗ്ളീഷ്‌’ ഭാഷാസഹായി’കളെ മാത്രം ആസ്പദമാക്കി ഇംഗ്ളീഷ്‌ പഠിച്ചാലുളളതുപോലെ, അല്ലെങ്കിൽ ഒരു ഇംഗ്ളീഷുകാരൻ, ഇംഗ്ളീഷിൽ രചിക്കപ്പെട്ട ‘മലയാള ഭാഷാ സഹായി’കളിൽനിന്ന്‌ മലയാളം പഠിച്ചാലുളളതുപോലെയായിരിക്കും ഗുരുസഹായം കൂടാതെ ഖുർആൻ വായന പഠിച്ചാലുളള അനുഭവം, സംഗീത രീതികൾ പുസ്തകത്തിൽനിന്ന്‌ മാത്രം പഠിച്ചു സംഗീതം പാടിയാലുളള കഥയും അങ്ങിനെത്തന്നെ. ഖുർആനാണെങ്കിൽ, സാധാരണ അറബിഗദ്യങ്ങളുടെ മാതിരിയോ, പദ്യങ്ങളുടെ മാതിരിയോ ഉളള ഒന്നല്ല. അതിന്ന്‌ അതിന്റേതായ ഒരു പ്രത്യേക സ്വഭാവമാണുളളത്‌. അതു കവിതയല്ല. എന്നാലതു സാധാരണ രീതിയിലുളള ഗദ്യവുമല്ല. ആകയാൽ അതിന്നു അതിന്റേതായ വായനാരീതിയും, വായനാനിയമവും ഉണ്ട്‌.
ഖുർആൻ വായന ശരിപ്പെടുത്തുന്ന വിഷയത്തിൽ അടുത്തകാലം വരെ-പണ്ഡിതൻമാരും പാമരൻമാരും അടക്കം-പിൽക്കാല മുസ്ലിംകൾ പൊതുവിൽ കുറെ അതിരുകവിഞ്ഞു പോയിരുന്നു. അതേസമയത്ത്‌ അതിന്റെ അർത്ഥവും ആശയവും പഠിക്കുകയും, പഠിപ്പിക്കുകയും ചെയ്യുന്നതിൽ അവർ വളരെ അമാന്തം കാണിച്ചിരുന്നുവെന്നതും ഒരു പരമാർത്ഥമത്രെ. അവരുടെ ശ്രമം മുഴുക്കെ ഉച്ചാരണത്തിലും, വായനാശൈലിയിലും മാത്രം കേന്ദ്രീകരിക്കയാണ്‌ ചെയ്തത്‌. ഖുർആനോടുളള തങ്ങളുടെ കടമ അതോടെ അവസാനിച്ചുവെന്നും മിക്കവരും കരുതിവശായി. ഇന്ന്‌ കാര്യവിവരമുളള പണ്ഡിത?ാർ പലരും ഇതിനെതിരിൽ ശബ്ദം ഉയർത്തിയും സമരം നടത്തിയും കൊണ്ടിരിക്കുകയാണ്‌. തൽഫലമായി ഒട്ടൊക്കെ ആളുകൾക്ക്‌ ഖുർആൻ മനസ്സിലാക്കണമെന്ന ഒരു ബോധം ഉണ്ടായിത്തുടങ്ങിയിട്ടു‍െണ്ടന്ന്‌ പറയാം.
 الحمد لله നേരെമറിച്ച്‌ ഖുർആന്റെ അർത്ഥം അറിഞ്ഞാൽമതി-അതിന്റെ വായനയും പാരായണ കാര്യവും എങ്ങിനെയെങ്കിലും ആയിക്കൊളളട്ടെ - എന്നൊരു നിലപാടുകൂടി അതോടൊപ്പം പലരിലും പ്രകടമായിക്കാണുന്നു. ഖുർആൻ ഗ്രഹിക്കുവാനുളള താല്പര്യത്തിലും, പരിശ്രമത്തിലും സഹാബികൾ തുടങ്ങിയ മുൻഗാമികളെ കവച്ചുവെക്കുന്ന ഒരൊറ്റ വ്യക്തിയും ഇന്നില്ല. അതിന്റെ പാരായണ മുറകളിലും, വായന നന്നാക്കുന്നതിലും അവർ എത്രമാത്രം ശ്രദ്ധ പതിച്ചിരുന്നുവെന്ന്‌ മുകളിൽ വായിച്ച ഉദ്ധരണികളിൽ നിന്നും മറ്റും നല്ലപോലെ ഗ്രഹിക്കാമല്ലോ.
‘തജ്‌വീദി’ (നന്നാക്കി ഓതൽ) നെ സംബന്ധിച്ചിടത്തോളം ഒരു അവഗണനാനയം മാത്രമല്ല, അതൊരു പഴഞ്ചനും അനാവശ്യമാണെന്നുപോലും ഒരു ധാരണ ചിലരിൽ കടന്നുകൂടിയിട്ടുണ്ട്‌. വേറെയും എത്രയോ പ്രവാചകചര്യകളെ ഈ ‘പരിഷ്കരണവാദികൾ’ പഴഞ്ചനാക്കി പുറംതളളുക പതിവാണ്‌. അക്കൂട്ടത്തിൽ ഒന്നുമാത്രമാണിതും. പണ്ഡിതന്മാരെന്ന്‌ കരുതപ്പെടുന്ന പലരും ഇന്ന്‌ ഖുർആൻ വായിക്കുന്നത്‌ കേൾക്കുമ്പോൾ അത്ഭുതം തോന്നും. ഒരക്ഷരം മറ്റൊരക്ഷരമായി മാറുക, അർത്ഥവ്യത്യാസം വന്നേക്കുമാറ്‌ സ്ഥാനം തെറ്റി നിറുത്തുക(വഖ്ഫ്‌ ചെയ്യുക), നിറുത്തി വായിക്കൽ അത്യാവശ്യമായ സ്ഥാനങ്ങളിൽ കൂട്ടിവായിക്കുക തുടങ്ങിയ അബദ്ധങ്ങൾ പലതും അവർ നിർലജ്ജം ആവർത്തിക്കുന്നതു കാണാം. അതുപോലെത്തന്നെ, അറബിഭാഷ അല്പമൊക്കെ കൈകാര്യം ചെയ്‌വാൻ അറിയാവുന്നവരിൽപോലും തെറ്റുകൂടാതെ അറബി എഴുതുവാൻ-ഖുർആൻ വിശേഷിച്ചും- കഴിയാത്ത പലരെയും കാണും. ഇതിലെല്ലാം ഇത്രയും അവഗണനാനയം സ്വീകരിക്കുന്ന ഇതേ ആളുകൾ, മറ്റു വല്ല പുസ്തകങ്ങളോ വർത്തമാനപത്രങ്ങളോ വായിക്കുമ്പോൾ ഒരാളുടെ പക്കൽ വല്ല അക്ഷരത്തെറ്റോ വടിവുകുറവോ കണ്ടാൽ അത്‌ വളരെ പുച്ഛത്തോടുകൂടി വീക്ഷിക്കുകയും ചെയ്യും. കോമ, പുളളി മുതലായ ചിഹ്നങ്ങൾ ഗൗനിക്കാതിരുന്നാൽ പോലും പരിഹാസത്തിനു വിഷയമാക്കുന്ന ഇവർ, ഖുർആൻ വായനയിലെ തെറ്റുകളെപ്പറ്റി ശ്രദ്ധ പതിക്കുന്നതു പഴഞ്ചനും നിസ്സാരവുമാക്കുന്നതു കേവലം ഒരു വിരോധാഭാസമത്രെ. ഖുർആനെ ഉളളഴിഞ്ഞു സ്നേഹിക്കുകയും, യഥാർത്ഥമായി ആദരിക്കുകയും ചെയ്യുന്നവർ അതിന്റെ വായനയും, അതിന്റെ എഴുത്തും എല്ലാംതന്നെ ഗൗനിക്കാതിരിക്കയില്ല-ഗൗനിക്കേണ്ടതുമുണ്ട്‌.

vishudha quran (continue)

വിശുദ്ധ ഖുർആൻ (തുടർച്ച)
ഖുർആനിൽ ശ്രദ്ധ പതിക്കാതിരിക്കുകയും, അതേ സമയം പലതരം കഥാനോവലുകൾ മുതലായവയിൽ വ്യാപൃതരാവുകയും ചെയ്യുന്ന ആളുകളെപ്പറ്റി അല്ലാഹു പറയുന്നത്‌ കാണുക: ‘മനുഷ്യരിലുണ്ട‍്‌ ചിലർ: യാതൊരു അറിവുമില്ലാതെ, അല്ലാഹുവിന്റെ മാർഗ്ഗത്തിൽനിന്ന്‌ (ജനങ്ങളെ) വഴിപിഴപ്പിക്കുവാനും, അതിനെ പരിഹാസ്യമാക്കിത്തീർക്കുവാനും വേണ്ട‍ി വിനോദ വാർത്തകളെ അവർ വാങ്ങുന്നു. അക്കൂട്ടർക്ക്‌ നിന്ദ്യമായ ശിക്ഷയുണ്ട്. അങ്ങിനെയുളളവന്ന്‌ നമ്മുടെ ആയത്തുകൾ ഓതിക്കേൾപ്പിക്കപ്പെടുന്നതായാൽ, അവൻ അഹംഭാവം നടിച്ചുകൊണ്ട്-അത്‌ കേട്ടിട്ടില്ലാത്ത ഭാവത്തിൽ-അവന്റെ രണ്ട് കാതിലും ഒരു ഭാരമുളളതുപോലെ-തിരിഞ്ഞു കളയും. (നബിയേ), അവന്ന്‌ വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാർത്ത അറിയിക്കുക!“ (ലുഖ്മാൻ 6, 7). മറ്റൊരു സ്ഥലത്ത്‌ അല്ലാഹു പറയുന്നു: ”നീ ഖുർആൻ വായിച്ചാൽ, നിനക്കും പരലോകത്തിൽ വിശ്വസിക്കാത്തവർക്കുമിടയിൽ, ശക്തിമത്തായ ഒരു മറയെ നാം ഏർപ്പെടുത്തുന്നതാണ്‌. അത്‌ ഗ്രഹിക്കുന്നതിന്‌ (തടസ്സമായി) അവരുടെ ഹൃദയങ്ങളിൽ ഒരുതരം ഭാരവും നാം ഏർപ്പെടുത്തുന്നതാണ്‌.....“ (ബനുഇസ്‌റാഈൽ 45, 46). അർത്ഥോദ്ദേശ്യങ്ങൾ മനസ്സിലാക്കുവാൻ ശ്രമിക്കാതെ, ഉരുവിട്ട്‌ വായിക്കുന്നതുകൊണ്ട‍ുമാത്രം തൃപ്തി അടയുന്നവരും, അർത്ഥം ഗ്രഹിച്ച്‌ കഴിഞ്ഞാൽമതി-പാരായണം ചെയ്തുകൊളളണമെന്നില്ല-എന്നു ധരിക്കുന്നവരും മേലുദ്ധരിച്ച ഖുർആൻ വചനങ്ങളും, താഴെ ഉദ്ധരിക്കുന്ന നബി വചനങ്ങളും ശ്രദ്ധിച്ചിരിക്കേണ്ടതാകുന്നു. പലതരം പുസ്തകങ്ങളും, കലാസാഹിത്യങ്ങളും വായിച്ചുകൊണ്ട‍ിരിക്കുന്ന പതിവു​‍െണ്ടങ്കിലും ഖുർആൻ പാരായണത്തിൽ വിമുഖത കാണിച്ചുകൊണ്ട‍ിരിക്കുന്ന വിദ്വാൻമാർ, സൂറ: ലുഖ്മാനിലെ മേലുദ്ധരിച്ച വചനവും പ്രത്യേകം ശ്രദ്ധിക്കേണ്ട‍ിയിരിക്കുന്നു. അല്ലാഹു നമുക്ക്‌ തൗഫീഖ്‌ നൽകട്ടെ! ആമീൻ.
ചില നബി വചനങ്ങൾകൂടി ഇവിടെ ഉദ്ധരിക്കാം. 1. നബി (സ) അരുളിചെയ്തതായി ഉസ്മാൻ (റ) ഉദ്ധരിക്കുന്നു: خيركم من تعلم القرأن وعمه-البخارى(നിങ്ങളിൽ വെച്ച്‌ ഉത്തമനായുളളവൻ, ഖുർആൻ പഠിക്കുകയും അത്‌ പഠിപ്പിക്കുകയും ചെയ്യുന്നവനാകുന്നു.) 2. അബൂഹുറൈറാ (റ) പറയുന്നു: നബി (സ) ചോദിച്ചു: ‘നിങ്ങളിൽ ഒരുവൻ തന്റെ വീട്ടുകാരിലേക്ക്‌ മടങ്ങിച്ചെല്ലുമ്പോൾ, തടിച്ചു കൊഴുത്ത ഗർഭിണികളായ മൂന്നു ഒട്ടകങ്ങളെ അവിടെ കണ്ട‍ുകിട്ടുന്നത്‌ അയാൾക്ക്‌ ഇഷ്ടമായിരിക്കുമോ?“ ഞങ്ങൾ ഉത്തരം പറഞ്ഞു: ‘അതെ’ അപ്പോൾ തിരുമേനി പറഞ്ഞു:  لِثَلاثِ آيَاتٍ يَقْرَأُ بِهِنَّ أَحَدُكُمْ فِي الصَّلاةِ خَيْرٌ لَهُ مِنْ ثَلاثِ خَلِفَاتٍ عِظَامٍ سِمَانٍ- مسلم (എന്നാൽ, നിങ്ങളൊരാൾ നമസ്കാരത്തിൽ ഓതുന്ന മൂന്നു ആയത്തുകൾ, മൂന്ന്‌ തടിച്ചുകൊഴുത്ത ഗർഭിണികളായ ഒട്ടകങ്ങളെക്കാൾ അവന്ന്‌ ഗുണമേറിയതാണ്‌). 3. നബി (സ) പറഞ്ഞതായി ആയിശാ (റ) ഉദ്ധരിക്കുന്നു:  الْمَاهِرُ بِالْقُرْآنِ مَعَ السَّفَرَةِ الْكِرَامِ الْبَرَرَةِ وَالَّذِي يَقْرَأُ الْقُرْآنَ وَيَتَتَعْتَعُ فِيهِ وَهُوَ عَلَيْهِ شَاقٌّ لَهُ أَجْرَانِ-متفق عليه (ഖുർആനിൽ നൈപുണ്യം നേടിയവൻ, പുണ്യവാള?​‍ാരായ മാന്യദൂത?​‍ാരോടുകൂടിയായിരിക്കും. ഖുർആൻ ഓതുന്നത്‌ ഞെരുക്കമായിരിക്കുകയും, അതിൽ വിക്കിവിക്കിക്കൊണ്ട‍ിരിക്കുകയും ചെയ്യുന്നവനാകട്ടെ, അവന്ന്‌ രണ്ട് പ്രതിഫലമുണ്ട്). ഇവിടെ ‘ദൂതൻമാർ’ ( (السفرة) എന്ന്‌ പറഞ്ഞതിന്റെ വിവക്ഷ നബിമാരും മലക്കുകളും ആകാവുന്നതാകുന്നു. ശരിക്ക്‌ വായിക്കുവാൻ സാധിക്കാതെ, വിഷമിച്ച്‌ ഞെരുങ്ങിക്കൊണ്ട് വായിക്കുന്നവന്ന്‌ അത്‌ പാരായണം ചെയ്തതിന്റെ പേരിലും-വിഷമം സഹിച്ചതിന്റെ പേരിലും-രണ്ട് നിലക്കും-പ്രതിഫലം ലഭിക്കുമെന്ന്‌ താൽപര്യം.
4. ബറാഉ​‍്‌ (റ) പറയുന്നു: ഒരാൾ (സഹാബി) സൂറത്തുൽ കഹ്ഫ്‌ ഓതുകയായിരുന്നു. അദ്ദേഹത്തിന്റെ അടുക്കൽ രണ്ട് പിരിച്ച കയറുകളാൽ കെട്ടിയ ഒരു കുതിരയുമുണ്ട‍ായിരുന്നു. ഒരു മേഘം അദ്ദേഹത്തെ ആവരണം ചെയ്ത്‌ അടുത്തടുത്ത്‌ വരികയായി. കുതിര വിറളി എടുക്കുകയുമായി. നേരം പുലർന്നപ്പോൾ, അദ്ദേഹം നബി (സ) യുടെ അടുക്കൽ ചെന്നു വിവരം പറഞ്ഞു. അപ്പോൾ തിരുമേനി പറഞ്ഞു: تلك السكينة نزلت للقرآن-متفق عليه (അതു ശാന്തിയാണ്‌, അതു ഖുർആൻ നിമിത്തം ഇറങ്ങി വന്നതാണ്‌). . ഉസൈദുബ്നു ഹുൾവൈർ (اسيدبن حضير-رض) എന്ന സഹാബി സൂറത്തുൽ ബഖറ: ഓതിയപ്പോഴും, കെട്ടിയിട്ടിരുന്ന അദ്ദേഹത്തിന്റെ കുതിര വട്ടം ചുറ്റിക്കൊണ്ട‍ിരിക്കുകയുണ്ട‍ായി. അത്‌ നിമിത്തം തന്റെ പുത്രനായ യഹ്‌യാക്ക്‌ വല്ല ആപത്തും പിണഞ്ഞേക്കുമോ എന്ന്‌ ഭയന്ന്‌ അദ്ദേഹം ഓത്ത്‌ നിറുത്തി. അദ്ദേഹം മേൽപ്പോട്ട്‌ നോക്കുമ്പോൾ, മേഘം പോലെ ഒരു വസ്തു കാണുകയും, അതിൽ വിളക്കുകളെന്നപോലെ എന്തോ ചിലത്‌ കാണുകയും ചെയ്തിരുന്നു. ഈ വിവരം അറിയിച്ചപ്പോൾ നബി (സ) തിരുമേനി പ്രസ്താവിച്ചത്‌ ഇപ്രകാരമായിരുന്നു. " الْمَلائِكَةُ دَنَتْ لِصَوْتِكَ ، وَلَوْ قَرَأْتَ لَأَصْبَحَتْ تَنْظُرُ النَّاسُ إِلَيْهَا لَا تَتَوَارَى مِنْهُمْ " -متفق عليه (അത്‌ മലക്കുകളാണ്‌; താങ്കളുടെ (ഓത്തിന്റെ) ശബ്ദം നിമിത്തം അടുത്ത്‌ വന്നിരിക്കുകയാണ്‌; താങ്കൾ ഓതിക്കൊണ്ട‍ിരുന്നുവെങ്കിൽ-ജനങ്ങളിൽ നിന്ന്‌ മറഞ്ഞുപോകാതെ അവർക്ക്‌ നോക്കിക്കാണാവുന്നവിധത്തിൽ-അത്‌ രാവിലെയും ഉണ്ട‍ാകുമായിരുന്നു.)
6. നബി (സ) പറഞ്ഞതായി അബുഹുറൈറ (റ) ഉദ്ധരിക്കുന്ന അല്പം ദീർഘമായ ഒരു ഹദീസിൽ ഇപ്രകാരം വന്നിരിക്കുന്നു. ما اجتمع قوم في بيت من بيوت الله يتلون كتاب الله ويتدارسونه إلا غشيتهم الرحمة ونزلت عليهم السكينة وحفت بهم الملائكة وذكرهم الله فيمن عنده ومن أبطأ به عمله لم يسرع به نسبه ഏതെങ്കിലും ഒരു ജനത അല്ലാഹുവിന്റെ വീടുകളിൽ പെട്ട ഒരു വീട്ടിൽ (പളളിയിൽ) ഒരുമിച്ചു കൂടി അല്ലാഹുവിന്റെ കിത്താബ്‌ പാരായണം ചെയ്യുകയും, അവർ അന്യോന്യം അത്‌ പഠിക്കുകയും ചെയ്യുന്നപക്ഷം, അവരിൽ ശാന്തി ഇറങ്ങുകയും, കാരുണ്യം അവരെ ആവരണം ചെയ്യുകയും, മലക്കുകൾ അവരെ വലയം ചെയ്യുകയും, അല്ലാഹുവിങ്കലുളളവരുടെ (മലക്കുകളുടെ) മദ്ധ്യെ അവരെപ്പറ്റി അവൻ പ്രസ്താവിക്കുകയും ചെയ്യാതിരിക്കുകയില്ല).
7. നബി (സ) യിൽ നിന്ന്‌ അബുഹുറൈറാ (റ) ഉദ്ധരിച്ചിരിക്കുന്നു" لا تجعلوا بيوتكم مقابر ، إن الشيطان ينفر من البيت الذي تقرأ فيه سورة البقرة " رواه مسلم .  (നിങ്ങളുടെ വീടുകൾ ഖബ്‌റ്‌ സ്ഥാനങ്ങളാക്കരുത്‌. നിശ്ചയമായും സൂറത്തുൽ ബഖറ: ഓതപ്പെടാറുളള വീട്ടിൽനിന്ന്‌ പിശാച്‌ വിറളിയെടുത്ത്‌ പോകുന്നതാകുന്നു). ‘ഖബർസ്ഥാനങ്ങളാക്കുക’ എന്നുവെച്ചാൽ ഖബ്‌റുസ്ഥാനങ്ങളെപ്പോലെ മൂകങ്ങളാക്കുക എന്ന്‌ സാരം. ഈ ഹദീസിൽനിന്ന്‌ സൂറത്തുൽ ബഖറഃയുടെ പ്രാധാന്യം മനസ്സിലാക്കാം. ഇസ്ലാമിലെ അനേകം നിയമങ്ങളും, തത്വങ്ങളും വിശദീകരിക്കപ്പെട്ടിട്ടുളള ഏറ്റവും ദീർഘമായ സൂറത്താണത്‌. മറ്റു ചില സൂറത്തുകളെക്കുറിച്ചും ചില ഹദീസുകൾ കാണാം. ദൈർഘ്യം ഭയന്ന്‌ ഉദ്ധരിക്കുന്നില്ല. സന്ദർഭോചിതം ചിലതെല്ലാം വഴിയെ നമുക്ക്‌ വായിക്കാം. ഇൻഷാ അല്ലാഹ്
8. നബി (സ) പറഞ്ഞതായി ഇബ്നു ഉമർ (റ) ഉദ്ധരിക്കുന്നു: يقال لصاحب القرآن اقرأ وارتق ورتل كما كنت ترتل في الدنيا فإن منزلك عند آخر آية تقرؤها -احمد والترمدى وابوداود ونسائ (ഖുർആന്റെ ആളോട്‌ പറയപ്പെടും: ‘നീ ഓതുക, കയറിപ്പോകുക, ഇഹത്തിൽവെച്ച്‌ നീ എപ്രകാരം സാവകാശത്തിൽ (നന്നാക്കി) ഓതിയിരുന്നുവോ അപ്രകാരം സാവകാശത്തിൽ ഓതിക്കൊളളുക! നീ ഓതുന്ന അവസാനത്തെ ആയത്തിങ്കൽ വെച്ചായിരിക്കും നിന്റെ താവളം.) അതായത്‌ ഇഹത്തിൽവെച്ച്‌ ഓതിയിരുന്നപോലെ സാവകാശത്തിൽ നന്നാക്കിക്കൊണ്ട‍ുളള ഓത്ത്‌ എത്ര ദീർഘിച്ചു പോകുന്നുവോ അതനുസരിച്ച്‌ സ്വർഗ്ഗത്തിൽ ഉന്നത പദവികൾ അവർക്ക്‌ ലഭിക്കുമെന്ന്‌ സാരം. ഖുർആൻ നന്നാക്കി ഓതുവാനും, കഴിയുന്നത്ര മനഃപാഠമാക്കുവാനുമുളള പ്രോത്സാഹനമാണ്‌ ഈ ഹദീസിൽ ഉളളത്‌.’
ൽക്9. നബി (സ) അരുളിച്ചെയ്തതായി ഇബ്നുമസ്ഊദ്‌ (റ) ഉദ്ധരിക്കുന്നു: من قرأ حرفا من كتاب الله فله حسنة والحسنة بعشر أمثالها ، لا أقول الم حرف ، ولكن ألف حرف ، ولام حرف ، وميم حرف } . رواه الترمذي . (ആരെങ്കിലും, അല്ലാഹുവിന്റെ കിത്താബിൽ നിന്ന്‌ ഒരക്ഷരം ഓതിയാൽ അതിന്‌ പകരം അവന്ന്‌ ഒരുന?യുണ്ട്. ന?യാകട്ടെ, (ഖുർആനിൽ പറഞ്ഞിരിക്കുന്നതുപോലെ) പത്തിരട്ടി പ്രതിഫലമുളളതാണ്‌. ‘അലിഫ്‌-ലാം-മീം’ എന്നുള്ളത്‌ ഒരു അക്ഷരമാണെന്ന്‌ ഞാൻ പറയുന്നില്ല. ‘അലിഫ്‌’ ഒരക്ഷരം, ‘ലാം’ ഒരക്ഷരം ‘മീം’ ഒരക്ഷരം ഇങ്ങിനെയാണ്‌.) ചില സൂറത്തുകളുടെ ആരംഭങ്ങളിലുള്ള കേവലാക്ഷരങ്ങളുടെ കൂട്ടത്തിൽപെട്ട ഒന്നാണ്‌ ‘അലിഫ്‌-ലാം-മീം’ (الم) ഇവയെപ്പറ്റി സന്ദർഭോചിതം നാം സംസാരിക്കുന്നതാണ്‌. ഏതായാലും, അവയുടെ അർത്ഥം എന്താണെന്ന്‌ നമുക്കറിവില്ല. അർത്ഥം ഗ്രഹിക്കുവാൻ സാധിക്കുന്നില്ലെങ്കിലും വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്നതിന്‌ അല്ലാഹുവിങ്കൽ പ്രതിഫലം കിട്ടുമെന്നും, അർത്ഥം അറിയാത്തവർ ഖുർആൻ പാരയാണം ചെയ്യുന്നതിൽ യാതൊരു ന?യുമില്ലെന്ന്‌ ചിലർ പറയാറുളളതു ശരിയല്ലെന്നും ഈ ഹദീസ്‌ തെളിയിക്കുന്നു. പക്ഷേ, അർത്ഥം ഗ്രഹിക്കുവാൻ സാധിക്കുന്ന വചനങ്ങളുടെ അർത്ഥം ഗ്രഹിക്കുവാൻ ശ്രമിക്കാതിരിക്കുന്നതിൽ മുസ്ലിംകൾ തെറ്റുകാരായിരിക്കുമെന്ന്‌ പറയേണ്ടതില്ല.
10. അബൂ ഉമാമഃ (റ) നബി (സ) യിൽ നിന്ന്‌ ഉദ്ധരിക്കുന്നു: اقرأوا القرآن فإنه يأتي يوم القيامة شفيعا لأصحابه-مسلم (നിങ്ങൾ ഖുർആൻ ഓതുവിൻ. നിശ്ചയമായും അത്‌ ഖിയാമത്തുനാളിൽ അതിന്റെ ആൾക്കാർക്ക്‌ ശുപാർശകനായി വരുന്നതാകുന്നു.)
11. നബി (സ) പ്രസ്താവിച്ചതായി ഇബ്നു ഉമർ (റ) ഉദ്ധരിക്കുന്നു: لا حسد إلا في اثنتين رجل آتاه الله القرآن فهو يقوم به اناء الليل وآناء النهار ورجل آتاه الله مالا فهو ينفقه آناء الليل وآناء النهار
متفق عليه ­ (രണ്ട‍ാളുകളുടെ കാര്യത്തിലല്ലാതെ അസൂയയില്ല. ഒരാൾ അല്ലാഹു അവന്ന്‌ ഖുർആൻ നൽകിയിരിക്കുന്നു (പഠിപ്പിച്ചിരിക്കുന്നു. ) എന്നിട്ട്‌ രാത്രിസമയങ്ങളിലും, പകൽസമയങ്ങളിലും അത്‌ പാരായണം ചെയ്തുകൊണ്ട് അവൻ നമസ്കാരം നടത്തുന്നു. മറ്റൊരാൾ, അല്ലാഹു അവന്നു ധനം നൽകിയിരിക്കുന്നു. എന്നിട്ട്‌ രാത്രിസമയങ്ങളിലും, പകൽ സമയങ്ങളിലും അവൻ അതിൽനിന്ന്‌ (നല്ല മാർഗ്ഗത്തിൽ) ചിലവഴിച്ചുകൊണ്ട‍ിരിക്കുന്നു.) ‘അസൂയ’ കൊണ്ട് ഇവിടെ ഉദ്ദേശ്യം, അവനെപ്പോലെ എനിക്കും ആയിത്തീരണമെന്ന ആഗ്രഹത്തോടുകൂടി പരിശ്രമം നടത്തുക എന്നത്രെ, എന്നല്ലാതെ അവന്റെ ന?യിൽ അനിഷ്ടം കരുതുകയും, അവനെതിരായി പ്രവർത്തിക്കുകയും ചെയ്യുക എന്നല്ല.
മറ്റൊരാൾ ഖുർആൻ ഓതുമ്പോൾ അത്‌ ശ്രദ്ധകൊടുത്ത്‌ കേൾക്കുക, അന്യോന്യം ഓതിക്കേൾപ്പിക്കുക, പാഠം ഒത്തുനോക്കുക മുതലായവയും നല്ലതാകുന്നു. സാരങ്ങൾ പരസ്പരം ഗ്രഹിക്കുവാനും, അഭിപ്രായവിനിമയങ്ങൾ നടത്തുവാനും അത്‌ ഉതകുന്നു. മനപ്പാഠമാക്കിയ ഭാഗം മറന്നുപോകാതെ സൂക്ഷിക്കുന്നതും അത്യാവശ്യമാകുന്നു. ഒരിക്കൽ നബി (സ) തിരുമേനി ഇബ്നുമസ്ഊദ്‌ (റ) നോട്‌ തനിക്ക്‌ ഖുർആൻ ഓതികേൾപ്പിക്കുവാൻ ആവശ്യപ്പെടുകയുണ്ട‍ായി. ‘ഖുർആൻ അവതരിച്ചിരിക്കുന്നത്‌ അങ്ങേക്കായിരിക്കെ ഞാൻ അങ്ങേക്ക്‌ ഓതിത്തരുകയോ?’ എന്നു അദ്ദേഹം ചോദിച്ചു. احب ان اسمعه من غيرى (അത്‌ മറ്റൊരാളിൽ നിന്ന്‌ കേൾക്കുവാൻ ഞാൻ ഇഷ്ടപ്പെടുന്നു) എന്നായിരുന്നു തിരുമേനിയുടെ മറുപടി. അങ്ങനെ, അദ്ദേഹം സൂറത്തുന്നിസാഉ​‍്‌ ഓതിക്കേൾപ്പിക്കുകയായി. അതിലെ 41-​‍ാം വചനമെത്തിയപ്പോൾ തിരുമേനി حسبك الان (ഇപ്പോൾ മതി!) എന്ന്‌ പറയുകയുണ്ട‍ായി. ഇബ്നുമസ്ഊദ്‌ (റ) നോക്കുമ്പോൾ തിരുമേനിയുടെ കണ്ണുകൾ രണ്ട‍ും അശ്രുധാര ഒഴുക്കുന്നുണ്ട‍ായിരുന്നു. പ്രസ്തുത വചനം ഇതാകുന്നു:
 فكيف إذا جئنا من كل أمة بشهيد وجئنا بك على هؤلاء شهيدا  -النسأء(അപ്പോൾ, എല്ലാസമുദായത്തിൽ നിന്നും ഓരോ സാക്ഷിയെ നാം കൊണ്ട‍ുവരികയും, ഇക്കൂട്ടർക്ക്‌ സാക്ഷിയായി നിന്നെ കൊണ്ട‍ുവരികയും ചെയ്യുമ്പോഴത്തെ അവസ്ഥ എന്തായിരിക്കും?!) ഖിയാമത്തുനാളിൽ വരുവാനിരിക്കുന്ന ആ രംഗത്തെപ്പറ്റി ആലോചിച്ചത്‌ കൊണ്ട‍ാണ്‌ തിരുമേനി കണ്ണുനീരൊഴുക്കിക്കൊണ്ട് ‘ഇപ്പോൾ മതി’ എന്നു പറഞ്ഞത്‌. ഒരിക്കൽ, ഉബയ്യുബ്നുകഅ​‍്ബ്‌റനോട്‌ തിരുമേനി: “താങ്കൾക്ക്‌ ഖുർആൻ ഓതിക്കേൾപ്പിക്കുവാൻ അല്ലാഹു എന്നോട്‌ കല്പിച്ചിട്ടുണ്ട്” എന്നു പറയുകയുണ്ട‍ായി. അദ്ദേഹം ചോദിച്ചു: “അല്ലാഹു എന്റെ പേരെടുത്ത്‌ പറഞ്ഞിരിക്കുന്നുവോ?” തിരുമേനി: ‘അതെ’ എന്ന്‌ ഉത്തരം പറഞ്ഞപ്പോൾ-അല്ലാഹുവിന്റെ സന്നിധിയിൽ തന്റെ പേര്‌ പ്രസ്താവിക്കപ്പെട്ടുവല്ലോ എന്ന സന്തോഷാധിക്യത്താൽ-അദ്ദേഹത്തിന്റെ കണ്ണുകൾ ഒഴുകുകയുണ്ട‍ായി. ഈ രണ്ട് സംഭവങ്ങളും ബുഖാരിയും, മുസ്ലിമും (റ) ഉദ്ധരിച്ചിട്ടുളളതാകുന്നു.
ഉബയ്യ്‌ (റ), ഇബ്നു മസ്ഊദ്‌ (റ) എന്നീ രണ്ട‍ുപേരും ഖുർആൻ പാരായണത്തിൽ നൈപുണ്യം നേടിയ സഹാബികളിൽ പെട്ടവരായിരുന്നു. ഖുർആൻ വളരെ നന്നായി ഓതിയിരുന്ന മറ്റൊരു സഹാബിയാണ്‌ അബൂമുസൽ അശ്അരീ (റ). ഒരു രാത്രി അദ്ദേഹം ഖുർആൻ പാരായണം ചെയ്യുന്നത്‌ നബി (സ) ചെവികൊടുത്തുകൊണ്ട‍ിരുന്നു. പിറ്റേന്ന്‌ അദ്ദേഹത്തോട്‌ തിരുമേനി പറഞ്ഞു: ‘ഇന്നലെ രാത്രി ഞാൻ തന്റെ ഓത്ത്‌ ശ്രദ്ധിച്ച്‌ കേട്ടുകൊണ്ട‍ിരുന്നത്‌ താൻ കണ്ട‍ിരുന്നുവെങ്കിൽ!’ അപ്പോൾ, അബുമൂസാ (റ) പറഞ്ഞു: ‘അല്ലാഹുവാണ്‌ സത്യം! അവിടുന്ന്‌ എന്റെ ഓത്ത്‌ ശ്രദ്ധിച്ചു കേട്ടിരുന്നതായി ഞാൻ അറിഞ്ഞിരുന്നുവെങ്കിൽ, ഞാനത്‌ വളരെ ഭംഗിയായി ഓതിക്കാണിച്ചു തരുമായിരുന്നു’ ഈ സംഭവം മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു. ജമാഅത്ത്‌ നമസ്ക്കാരത്തിൽ ഇമാം (മുമ്പിൽ നിൽക്കുന്നവൻ) ഉറക്കെ ഖുർആൻ ഓതണമെന്നും, പിന്നിലുളളവർ (മഅ​‍്മൂമുകൾ) അത്‌ സശ്രദ്ധം കേൾക്കണമെന്നും നിശ്ചയിക്കപ്പെട്ടിട്ടുളളതും ഇവിടെ സ്മരണീയമാകുന്നു. നബി (സ) യും ജിബ്‌രീലും (അ) കൂടി റമസാൻ മാസങ്ങളിൽ ഖുർആൻ പാഠം നോക്കാറുണ്ട‍ായിരുന്നത്‌ നാം മുമ്പ്‌ ചൂണ്ട‍ിക്കാണിച്ചിട്ടുണ്ടല്ലോ. ഖുർആൻ പാരായണം കേൾക്കുമ്പോൾ അതിലേക്ക്‌ ശ്രദ്ധ പതിക്കുകയും, അതിന്ന്‌ ഭംഗവും വിഘാതവും ഉണ്ട‍ാക്കാതിരിക്കുകയും ചെയ്യേണ്ടതാകുന്നു. സൂറ: അഅ​‍്‌റാഫ്‌ 204ൽ അല്ലാഹു പറയുന്നു: ‘ഖുർആൻ ഓതപ്പെട്ടാൽ നിങ്ങൾ അതിലേക്ക്‌ ശ്രദ്ധ കൊടുത്തു കേൾക്കുകയും മൗനമായിരിക്കുകയും ചെയ്യുവിൻ. നിങ്ങൾക്ക്‌ കരുണ ചെയ്യപ്പെട്ടേക്കുന്നതാണ്‌’ ഖുർആനുമായി ജനങ്ങൾ സദാ ഇടപഴകിക്കൊണ്ട‍ിരിക്കുവാൻവേണ്ട‍ി എന്തുമാത്രം നടപടികളാണ്‌ ഇസ്ലാം സ്വീകരിച്ചിട്ടുളളതെന്ന്‌ ഇതിൽ നിന്നൊക്കെ മനസ്സിലാക്കാം.
പഠിച്ചഭാഗം മറന്നുപോകുവാൻ ഇടയാക്കരുതെന്നും നബി (സ) പ്രത്യേകം താക്കീത്‌ നൽകിയിട്ടുണ്ട്. അവിടുന്നു പറയുന്നു: " تعاهدوا القرآن فوالذي نفسي بيده لهو أشد تفصيا من الإبل في عقلها "  ­ (നിങ്ങൾ, ഖുർആനെ ഗൗനിച്ചുകൊണ്ട‍ിരിക്കണം. കാരണം, എന്റെ ആത്മാവ്‌ ഏതൊരുവന്റെ കൈവശമാണോ അവൻ തന്നെ സത്യം! നിശ്ചയമായും അത്‌, കെട്ടിയിട്ട ഒട്ടകത്തേക്കാൾ വേഗം കുതറിപ്പോകുന്നതാണ്‌.) മറ്റൊരു വചനത്തിൽ واستذكروالقرأن (നിങ്ങൾ ഖുർആനെ ഓർമ്മ പുതുക്കിക്കൊണ്ട‍ിരിക്കണം) എന്നാണുളളത്‌.
ഖുർആൻ പാരായണം വെറും ഒരു തൊഴിലായി സ്വീകരിച്ചു വരുന്നവർ താഴെ കാണുന്ന രണ്ട് ഹദീസുകൾ ഗൗനിക്കേണ്ട‍ിയിരിക്കുന്നു. ഒരിക്കൽ ഇംറാൻ ( عمران بن الحصين رض ) ഒരു കഥാകാരൻ (വഅ​‍്ൾ​‍്വ പറയുന്നവൻ) ഖുർആൻ ഓതുകയും പിന്നീട്‌ ജനങ്ങളോട്‌ സഹായം ചോദിക്കുകയും ചെയ്യുന്നത്‌ കണ്ട‍ു. ഉടനെ അദ്ദേഹം ‘ഇസ്തിർജാഉ​‍്‌’ ചൊല്ലി. (വല്ല ആപത്തോ അപായമോ അറിയുമ്പോൾ إنا لله وإنا إليه راجعون (നാമെല്ലാം അല്ലാഹുവിന്റേതാണ്‌. നാം അവനിലേക്കു തന്നെ മടങ്ങുന്നവരാണ്‌.) എന്നു പറയുന്നതു നല്ലതാകുന്നു. ഇതിന്നാണ്‌ ‘ഇസ്തിർജാഉ​‍്‌’ (استرجاع) എന്നു പറയുന്നത്‌. മടക്കം കാണിക്കുക എന്നു വാക്കർത്ഥം.) അദ്ദേഹം പഞ്ഞു: റസൂൽ (സ) തിരുമേനി ഇപ്രകാരം പറയുന്നതായി ഞാൻ കേട്ടിരിക്കുന്നു:
من قرأ القرآن فليسأل الله به , فإنه سيجيء أقوام يقرءون القران يسألون به الناس -احمد
 (ഒരാൾ ഖുർആൻ ഓതുന്നതായാൽ അതിന്‌ പ്രതിഫലം) അല്ലാഹുവിനോട്‌ ചോദിച്ചു കൊളളട്ടെ. എന്നാൽ, വഴിയെ ചില ജനങ്ങൾ വരുവാനുണ്ട്: അവർ, ജനങ്ങളോട്‌ ചോദിക്കുവാനായി ഖുർആൻ ഓതുന്നതാണ്‌.)
വെറൊരു നബിവചനം ബുറൈദ: (റ) ഉദ്ധരിക്കുന്നത്‌ ഇപ്രകാരമാകുന്നു: من قرأ القرآن يتأكل به الناس جاء يوم القيامة و وجهه عظم لي عليه لحم -البيهقي
 (ആരെങ്കിലും ജനങ്ങളെ പറ്റിത്തിന്നുവാനായി ഖുർആൻ ഓതുന്നതായാൽ ഖിയാമത്തുനാളിൽ, അവൻ മുഖത്ത്‌ മാംസമില്ലാതെ എല്ലു മാത്രമായിക്കൊണ്ട് വരുന്നതാണ്‌.)
ജനങ്ങളോട്‌ യാചിച്ച്‌ നടക്കുന്നത്‌ നബി (സ) കഠിനായി ആക്ഷേപിച്ചിട്ടുളളതാണല്ലോ. യാചകൻ ഖിയാമത്തുനാളിൽ മുഖത്ത്‌ മാംസമില്ലാത്ത വിധത്തിൽ വരുവാൻ അതും കാരണമാകുമെന്നും താക്കീത്‌ ചെയ്തിരിക്കുന്നു. എന്നിരിക്കെ, യാചനക്ക്‌ ഖുർആനെ ഒരു ആയുധം കൂടി ആക്കുമ്പോൾ, അത്‌ കൂടുതൽ ദോഷകരമാണെന്ന്‌ പറയേണ്ടതില്ല. അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ.
ആമീൻ