Monday, July 22, 2013

vishudha quran (continue)

വിശുദ്ധ ഖുർആൻ (തുടർച്ച)
ഖുർആനിൽ ശ്രദ്ധ പതിക്കാതിരിക്കുകയും, അതേ സമയം പലതരം കഥാനോവലുകൾ മുതലായവയിൽ വ്യാപൃതരാവുകയും ചെയ്യുന്ന ആളുകളെപ്പറ്റി അല്ലാഹു പറയുന്നത്‌ കാണുക: ‘മനുഷ്യരിലുണ്ട‍്‌ ചിലർ: യാതൊരു അറിവുമില്ലാതെ, അല്ലാഹുവിന്റെ മാർഗ്ഗത്തിൽനിന്ന്‌ (ജനങ്ങളെ) വഴിപിഴപ്പിക്കുവാനും, അതിനെ പരിഹാസ്യമാക്കിത്തീർക്കുവാനും വേണ്ട‍ി വിനോദ വാർത്തകളെ അവർ വാങ്ങുന്നു. അക്കൂട്ടർക്ക്‌ നിന്ദ്യമായ ശിക്ഷയുണ്ട്. അങ്ങിനെയുളളവന്ന്‌ നമ്മുടെ ആയത്തുകൾ ഓതിക്കേൾപ്പിക്കപ്പെടുന്നതായാൽ, അവൻ അഹംഭാവം നടിച്ചുകൊണ്ട്-അത്‌ കേട്ടിട്ടില്ലാത്ത ഭാവത്തിൽ-അവന്റെ രണ്ട് കാതിലും ഒരു ഭാരമുളളതുപോലെ-തിരിഞ്ഞു കളയും. (നബിയേ), അവന്ന്‌ വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാർത്ത അറിയിക്കുക!“ (ലുഖ്മാൻ 6, 7). മറ്റൊരു സ്ഥലത്ത്‌ അല്ലാഹു പറയുന്നു: ”നീ ഖുർആൻ വായിച്ചാൽ, നിനക്കും പരലോകത്തിൽ വിശ്വസിക്കാത്തവർക്കുമിടയിൽ, ശക്തിമത്തായ ഒരു മറയെ നാം ഏർപ്പെടുത്തുന്നതാണ്‌. അത്‌ ഗ്രഹിക്കുന്നതിന്‌ (തടസ്സമായി) അവരുടെ ഹൃദയങ്ങളിൽ ഒരുതരം ഭാരവും നാം ഏർപ്പെടുത്തുന്നതാണ്‌.....“ (ബനുഇസ്‌റാഈൽ 45, 46). അർത്ഥോദ്ദേശ്യങ്ങൾ മനസ്സിലാക്കുവാൻ ശ്രമിക്കാതെ, ഉരുവിട്ട്‌ വായിക്കുന്നതുകൊണ്ട‍ുമാത്രം തൃപ്തി അടയുന്നവരും, അർത്ഥം ഗ്രഹിച്ച്‌ കഴിഞ്ഞാൽമതി-പാരായണം ചെയ്തുകൊളളണമെന്നില്ല-എന്നു ധരിക്കുന്നവരും മേലുദ്ധരിച്ച ഖുർആൻ വചനങ്ങളും, താഴെ ഉദ്ധരിക്കുന്ന നബി വചനങ്ങളും ശ്രദ്ധിച്ചിരിക്കേണ്ടതാകുന്നു. പലതരം പുസ്തകങ്ങളും, കലാസാഹിത്യങ്ങളും വായിച്ചുകൊണ്ട‍ിരിക്കുന്ന പതിവു​‍െണ്ടങ്കിലും ഖുർആൻ പാരായണത്തിൽ വിമുഖത കാണിച്ചുകൊണ്ട‍ിരിക്കുന്ന വിദ്വാൻമാർ, സൂറ: ലുഖ്മാനിലെ മേലുദ്ധരിച്ച വചനവും പ്രത്യേകം ശ്രദ്ധിക്കേണ്ട‍ിയിരിക്കുന്നു. അല്ലാഹു നമുക്ക്‌ തൗഫീഖ്‌ നൽകട്ടെ! ആമീൻ.
ചില നബി വചനങ്ങൾകൂടി ഇവിടെ ഉദ്ധരിക്കാം. 1. നബി (സ) അരുളിചെയ്തതായി ഉസ്മാൻ (റ) ഉദ്ധരിക്കുന്നു: خيركم من تعلم القرأن وعمه-البخارى(നിങ്ങളിൽ വെച്ച്‌ ഉത്തമനായുളളവൻ, ഖുർആൻ പഠിക്കുകയും അത്‌ പഠിപ്പിക്കുകയും ചെയ്യുന്നവനാകുന്നു.) 2. അബൂഹുറൈറാ (റ) പറയുന്നു: നബി (സ) ചോദിച്ചു: ‘നിങ്ങളിൽ ഒരുവൻ തന്റെ വീട്ടുകാരിലേക്ക്‌ മടങ്ങിച്ചെല്ലുമ്പോൾ, തടിച്ചു കൊഴുത്ത ഗർഭിണികളായ മൂന്നു ഒട്ടകങ്ങളെ അവിടെ കണ്ട‍ുകിട്ടുന്നത്‌ അയാൾക്ക്‌ ഇഷ്ടമായിരിക്കുമോ?“ ഞങ്ങൾ ഉത്തരം പറഞ്ഞു: ‘അതെ’ അപ്പോൾ തിരുമേനി പറഞ്ഞു:  لِثَلاثِ آيَاتٍ يَقْرَأُ بِهِنَّ أَحَدُكُمْ فِي الصَّلاةِ خَيْرٌ لَهُ مِنْ ثَلاثِ خَلِفَاتٍ عِظَامٍ سِمَانٍ- مسلم (എന്നാൽ, നിങ്ങളൊരാൾ നമസ്കാരത്തിൽ ഓതുന്ന മൂന്നു ആയത്തുകൾ, മൂന്ന്‌ തടിച്ചുകൊഴുത്ത ഗർഭിണികളായ ഒട്ടകങ്ങളെക്കാൾ അവന്ന്‌ ഗുണമേറിയതാണ്‌). 3. നബി (സ) പറഞ്ഞതായി ആയിശാ (റ) ഉദ്ധരിക്കുന്നു:  الْمَاهِرُ بِالْقُرْآنِ مَعَ السَّفَرَةِ الْكِرَامِ الْبَرَرَةِ وَالَّذِي يَقْرَأُ الْقُرْآنَ وَيَتَتَعْتَعُ فِيهِ وَهُوَ عَلَيْهِ شَاقٌّ لَهُ أَجْرَانِ-متفق عليه (ഖുർആനിൽ നൈപുണ്യം നേടിയവൻ, പുണ്യവാള?​‍ാരായ മാന്യദൂത?​‍ാരോടുകൂടിയായിരിക്കും. ഖുർആൻ ഓതുന്നത്‌ ഞെരുക്കമായിരിക്കുകയും, അതിൽ വിക്കിവിക്കിക്കൊണ്ട‍ിരിക്കുകയും ചെയ്യുന്നവനാകട്ടെ, അവന്ന്‌ രണ്ട് പ്രതിഫലമുണ്ട്). ഇവിടെ ‘ദൂതൻമാർ’ ( (السفرة) എന്ന്‌ പറഞ്ഞതിന്റെ വിവക്ഷ നബിമാരും മലക്കുകളും ആകാവുന്നതാകുന്നു. ശരിക്ക്‌ വായിക്കുവാൻ സാധിക്കാതെ, വിഷമിച്ച്‌ ഞെരുങ്ങിക്കൊണ്ട് വായിക്കുന്നവന്ന്‌ അത്‌ പാരായണം ചെയ്തതിന്റെ പേരിലും-വിഷമം സഹിച്ചതിന്റെ പേരിലും-രണ്ട് നിലക്കും-പ്രതിഫലം ലഭിക്കുമെന്ന്‌ താൽപര്യം.
4. ബറാഉ​‍്‌ (റ) പറയുന്നു: ഒരാൾ (സഹാബി) സൂറത്തുൽ കഹ്ഫ്‌ ഓതുകയായിരുന്നു. അദ്ദേഹത്തിന്റെ അടുക്കൽ രണ്ട് പിരിച്ച കയറുകളാൽ കെട്ടിയ ഒരു കുതിരയുമുണ്ട‍ായിരുന്നു. ഒരു മേഘം അദ്ദേഹത്തെ ആവരണം ചെയ്ത്‌ അടുത്തടുത്ത്‌ വരികയായി. കുതിര വിറളി എടുക്കുകയുമായി. നേരം പുലർന്നപ്പോൾ, അദ്ദേഹം നബി (സ) യുടെ അടുക്കൽ ചെന്നു വിവരം പറഞ്ഞു. അപ്പോൾ തിരുമേനി പറഞ്ഞു: تلك السكينة نزلت للقرآن-متفق عليه (അതു ശാന്തിയാണ്‌, അതു ഖുർആൻ നിമിത്തം ഇറങ്ങി വന്നതാണ്‌). . ഉസൈദുബ്നു ഹുൾവൈർ (اسيدبن حضير-رض) എന്ന സഹാബി സൂറത്തുൽ ബഖറ: ഓതിയപ്പോഴും, കെട്ടിയിട്ടിരുന്ന അദ്ദേഹത്തിന്റെ കുതിര വട്ടം ചുറ്റിക്കൊണ്ട‍ിരിക്കുകയുണ്ട‍ായി. അത്‌ നിമിത്തം തന്റെ പുത്രനായ യഹ്‌യാക്ക്‌ വല്ല ആപത്തും പിണഞ്ഞേക്കുമോ എന്ന്‌ ഭയന്ന്‌ അദ്ദേഹം ഓത്ത്‌ നിറുത്തി. അദ്ദേഹം മേൽപ്പോട്ട്‌ നോക്കുമ്പോൾ, മേഘം പോലെ ഒരു വസ്തു കാണുകയും, അതിൽ വിളക്കുകളെന്നപോലെ എന്തോ ചിലത്‌ കാണുകയും ചെയ്തിരുന്നു. ഈ വിവരം അറിയിച്ചപ്പോൾ നബി (സ) തിരുമേനി പ്രസ്താവിച്ചത്‌ ഇപ്രകാരമായിരുന്നു. " الْمَلائِكَةُ دَنَتْ لِصَوْتِكَ ، وَلَوْ قَرَأْتَ لَأَصْبَحَتْ تَنْظُرُ النَّاسُ إِلَيْهَا لَا تَتَوَارَى مِنْهُمْ " -متفق عليه (അത്‌ മലക്കുകളാണ്‌; താങ്കളുടെ (ഓത്തിന്റെ) ശബ്ദം നിമിത്തം അടുത്ത്‌ വന്നിരിക്കുകയാണ്‌; താങ്കൾ ഓതിക്കൊണ്ട‍ിരുന്നുവെങ്കിൽ-ജനങ്ങളിൽ നിന്ന്‌ മറഞ്ഞുപോകാതെ അവർക്ക്‌ നോക്കിക്കാണാവുന്നവിധത്തിൽ-അത്‌ രാവിലെയും ഉണ്ട‍ാകുമായിരുന്നു.)
6. നബി (സ) പറഞ്ഞതായി അബുഹുറൈറ (റ) ഉദ്ധരിക്കുന്ന അല്പം ദീർഘമായ ഒരു ഹദീസിൽ ഇപ്രകാരം വന്നിരിക്കുന്നു. ما اجتمع قوم في بيت من بيوت الله يتلون كتاب الله ويتدارسونه إلا غشيتهم الرحمة ونزلت عليهم السكينة وحفت بهم الملائكة وذكرهم الله فيمن عنده ومن أبطأ به عمله لم يسرع به نسبه ഏതെങ്കിലും ഒരു ജനത അല്ലാഹുവിന്റെ വീടുകളിൽ പെട്ട ഒരു വീട്ടിൽ (പളളിയിൽ) ഒരുമിച്ചു കൂടി അല്ലാഹുവിന്റെ കിത്താബ്‌ പാരായണം ചെയ്യുകയും, അവർ അന്യോന്യം അത്‌ പഠിക്കുകയും ചെയ്യുന്നപക്ഷം, അവരിൽ ശാന്തി ഇറങ്ങുകയും, കാരുണ്യം അവരെ ആവരണം ചെയ്യുകയും, മലക്കുകൾ അവരെ വലയം ചെയ്യുകയും, അല്ലാഹുവിങ്കലുളളവരുടെ (മലക്കുകളുടെ) മദ്ധ്യെ അവരെപ്പറ്റി അവൻ പ്രസ്താവിക്കുകയും ചെയ്യാതിരിക്കുകയില്ല).
7. നബി (സ) യിൽ നിന്ന്‌ അബുഹുറൈറാ (റ) ഉദ്ധരിച്ചിരിക്കുന്നു" لا تجعلوا بيوتكم مقابر ، إن الشيطان ينفر من البيت الذي تقرأ فيه سورة البقرة " رواه مسلم .  (നിങ്ങളുടെ വീടുകൾ ഖബ്‌റ്‌ സ്ഥാനങ്ങളാക്കരുത്‌. നിശ്ചയമായും സൂറത്തുൽ ബഖറ: ഓതപ്പെടാറുളള വീട്ടിൽനിന്ന്‌ പിശാച്‌ വിറളിയെടുത്ത്‌ പോകുന്നതാകുന്നു). ‘ഖബർസ്ഥാനങ്ങളാക്കുക’ എന്നുവെച്ചാൽ ഖബ്‌റുസ്ഥാനങ്ങളെപ്പോലെ മൂകങ്ങളാക്കുക എന്ന്‌ സാരം. ഈ ഹദീസിൽനിന്ന്‌ സൂറത്തുൽ ബഖറഃയുടെ പ്രാധാന്യം മനസ്സിലാക്കാം. ഇസ്ലാമിലെ അനേകം നിയമങ്ങളും, തത്വങ്ങളും വിശദീകരിക്കപ്പെട്ടിട്ടുളള ഏറ്റവും ദീർഘമായ സൂറത്താണത്‌. മറ്റു ചില സൂറത്തുകളെക്കുറിച്ചും ചില ഹദീസുകൾ കാണാം. ദൈർഘ്യം ഭയന്ന്‌ ഉദ്ധരിക്കുന്നില്ല. സന്ദർഭോചിതം ചിലതെല്ലാം വഴിയെ നമുക്ക്‌ വായിക്കാം. ഇൻഷാ അല്ലാഹ്
8. നബി (സ) പറഞ്ഞതായി ഇബ്നു ഉമർ (റ) ഉദ്ധരിക്കുന്നു: يقال لصاحب القرآن اقرأ وارتق ورتل كما كنت ترتل في الدنيا فإن منزلك عند آخر آية تقرؤها -احمد والترمدى وابوداود ونسائ (ഖുർആന്റെ ആളോട്‌ പറയപ്പെടും: ‘നീ ഓതുക, കയറിപ്പോകുക, ഇഹത്തിൽവെച്ച്‌ നീ എപ്രകാരം സാവകാശത്തിൽ (നന്നാക്കി) ഓതിയിരുന്നുവോ അപ്രകാരം സാവകാശത്തിൽ ഓതിക്കൊളളുക! നീ ഓതുന്ന അവസാനത്തെ ആയത്തിങ്കൽ വെച്ചായിരിക്കും നിന്റെ താവളം.) അതായത്‌ ഇഹത്തിൽവെച്ച്‌ ഓതിയിരുന്നപോലെ സാവകാശത്തിൽ നന്നാക്കിക്കൊണ്ട‍ുളള ഓത്ത്‌ എത്ര ദീർഘിച്ചു പോകുന്നുവോ അതനുസരിച്ച്‌ സ്വർഗ്ഗത്തിൽ ഉന്നത പദവികൾ അവർക്ക്‌ ലഭിക്കുമെന്ന്‌ സാരം. ഖുർആൻ നന്നാക്കി ഓതുവാനും, കഴിയുന്നത്ര മനഃപാഠമാക്കുവാനുമുളള പ്രോത്സാഹനമാണ്‌ ഈ ഹദീസിൽ ഉളളത്‌.’
ൽക്9. നബി (സ) അരുളിച്ചെയ്തതായി ഇബ്നുമസ്ഊദ്‌ (റ) ഉദ്ധരിക്കുന്നു: من قرأ حرفا من كتاب الله فله حسنة والحسنة بعشر أمثالها ، لا أقول الم حرف ، ولكن ألف حرف ، ولام حرف ، وميم حرف } . رواه الترمذي . (ആരെങ്കിലും, അല്ലാഹുവിന്റെ കിത്താബിൽ നിന്ന്‌ ഒരക്ഷരം ഓതിയാൽ അതിന്‌ പകരം അവന്ന്‌ ഒരുന?യുണ്ട്. ന?യാകട്ടെ, (ഖുർആനിൽ പറഞ്ഞിരിക്കുന്നതുപോലെ) പത്തിരട്ടി പ്രതിഫലമുളളതാണ്‌. ‘അലിഫ്‌-ലാം-മീം’ എന്നുള്ളത്‌ ഒരു അക്ഷരമാണെന്ന്‌ ഞാൻ പറയുന്നില്ല. ‘അലിഫ്‌’ ഒരക്ഷരം, ‘ലാം’ ഒരക്ഷരം ‘മീം’ ഒരക്ഷരം ഇങ്ങിനെയാണ്‌.) ചില സൂറത്തുകളുടെ ആരംഭങ്ങളിലുള്ള കേവലാക്ഷരങ്ങളുടെ കൂട്ടത്തിൽപെട്ട ഒന്നാണ്‌ ‘അലിഫ്‌-ലാം-മീം’ (الم) ഇവയെപ്പറ്റി സന്ദർഭോചിതം നാം സംസാരിക്കുന്നതാണ്‌. ഏതായാലും, അവയുടെ അർത്ഥം എന്താണെന്ന്‌ നമുക്കറിവില്ല. അർത്ഥം ഗ്രഹിക്കുവാൻ സാധിക്കുന്നില്ലെങ്കിലും വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്നതിന്‌ അല്ലാഹുവിങ്കൽ പ്രതിഫലം കിട്ടുമെന്നും, അർത്ഥം അറിയാത്തവർ ഖുർആൻ പാരയാണം ചെയ്യുന്നതിൽ യാതൊരു ന?യുമില്ലെന്ന്‌ ചിലർ പറയാറുളളതു ശരിയല്ലെന്നും ഈ ഹദീസ്‌ തെളിയിക്കുന്നു. പക്ഷേ, അർത്ഥം ഗ്രഹിക്കുവാൻ സാധിക്കുന്ന വചനങ്ങളുടെ അർത്ഥം ഗ്രഹിക്കുവാൻ ശ്രമിക്കാതിരിക്കുന്നതിൽ മുസ്ലിംകൾ തെറ്റുകാരായിരിക്കുമെന്ന്‌ പറയേണ്ടതില്ല.
10. അബൂ ഉമാമഃ (റ) നബി (സ) യിൽ നിന്ന്‌ ഉദ്ധരിക്കുന്നു: اقرأوا القرآن فإنه يأتي يوم القيامة شفيعا لأصحابه-مسلم (നിങ്ങൾ ഖുർആൻ ഓതുവിൻ. നിശ്ചയമായും അത്‌ ഖിയാമത്തുനാളിൽ അതിന്റെ ആൾക്കാർക്ക്‌ ശുപാർശകനായി വരുന്നതാകുന്നു.)
11. നബി (സ) പ്രസ്താവിച്ചതായി ഇബ്നു ഉമർ (റ) ഉദ്ധരിക്കുന്നു: لا حسد إلا في اثنتين رجل آتاه الله القرآن فهو يقوم به اناء الليل وآناء النهار ورجل آتاه الله مالا فهو ينفقه آناء الليل وآناء النهار
متفق عليه ­ (രണ്ട‍ാളുകളുടെ കാര്യത്തിലല്ലാതെ അസൂയയില്ല. ഒരാൾ അല്ലാഹു അവന്ന്‌ ഖുർആൻ നൽകിയിരിക്കുന്നു (പഠിപ്പിച്ചിരിക്കുന്നു. ) എന്നിട്ട്‌ രാത്രിസമയങ്ങളിലും, പകൽസമയങ്ങളിലും അത്‌ പാരായണം ചെയ്തുകൊണ്ട് അവൻ നമസ്കാരം നടത്തുന്നു. മറ്റൊരാൾ, അല്ലാഹു അവന്നു ധനം നൽകിയിരിക്കുന്നു. എന്നിട്ട്‌ രാത്രിസമയങ്ങളിലും, പകൽ സമയങ്ങളിലും അവൻ അതിൽനിന്ന്‌ (നല്ല മാർഗ്ഗത്തിൽ) ചിലവഴിച്ചുകൊണ്ട‍ിരിക്കുന്നു.) ‘അസൂയ’ കൊണ്ട് ഇവിടെ ഉദ്ദേശ്യം, അവനെപ്പോലെ എനിക്കും ആയിത്തീരണമെന്ന ആഗ്രഹത്തോടുകൂടി പരിശ്രമം നടത്തുക എന്നത്രെ, എന്നല്ലാതെ അവന്റെ ന?യിൽ അനിഷ്ടം കരുതുകയും, അവനെതിരായി പ്രവർത്തിക്കുകയും ചെയ്യുക എന്നല്ല.
മറ്റൊരാൾ ഖുർആൻ ഓതുമ്പോൾ അത്‌ ശ്രദ്ധകൊടുത്ത്‌ കേൾക്കുക, അന്യോന്യം ഓതിക്കേൾപ്പിക്കുക, പാഠം ഒത്തുനോക്കുക മുതലായവയും നല്ലതാകുന്നു. സാരങ്ങൾ പരസ്പരം ഗ്രഹിക്കുവാനും, അഭിപ്രായവിനിമയങ്ങൾ നടത്തുവാനും അത്‌ ഉതകുന്നു. മനപ്പാഠമാക്കിയ ഭാഗം മറന്നുപോകാതെ സൂക്ഷിക്കുന്നതും അത്യാവശ്യമാകുന്നു. ഒരിക്കൽ നബി (സ) തിരുമേനി ഇബ്നുമസ്ഊദ്‌ (റ) നോട്‌ തനിക്ക്‌ ഖുർആൻ ഓതികേൾപ്പിക്കുവാൻ ആവശ്യപ്പെടുകയുണ്ട‍ായി. ‘ഖുർആൻ അവതരിച്ചിരിക്കുന്നത്‌ അങ്ങേക്കായിരിക്കെ ഞാൻ അങ്ങേക്ക്‌ ഓതിത്തരുകയോ?’ എന്നു അദ്ദേഹം ചോദിച്ചു. احب ان اسمعه من غيرى (അത്‌ മറ്റൊരാളിൽ നിന്ന്‌ കേൾക്കുവാൻ ഞാൻ ഇഷ്ടപ്പെടുന്നു) എന്നായിരുന്നു തിരുമേനിയുടെ മറുപടി. അങ്ങനെ, അദ്ദേഹം സൂറത്തുന്നിസാഉ​‍്‌ ഓതിക്കേൾപ്പിക്കുകയായി. അതിലെ 41-​‍ാം വചനമെത്തിയപ്പോൾ തിരുമേനി حسبك الان (ഇപ്പോൾ മതി!) എന്ന്‌ പറയുകയുണ്ട‍ായി. ഇബ്നുമസ്ഊദ്‌ (റ) നോക്കുമ്പോൾ തിരുമേനിയുടെ കണ്ണുകൾ രണ്ട‍ും അശ്രുധാര ഒഴുക്കുന്നുണ്ട‍ായിരുന്നു. പ്രസ്തുത വചനം ഇതാകുന്നു:
 فكيف إذا جئنا من كل أمة بشهيد وجئنا بك على هؤلاء شهيدا  -النسأء(അപ്പോൾ, എല്ലാസമുദായത്തിൽ നിന്നും ഓരോ സാക്ഷിയെ നാം കൊണ്ട‍ുവരികയും, ഇക്കൂട്ടർക്ക്‌ സാക്ഷിയായി നിന്നെ കൊണ്ട‍ുവരികയും ചെയ്യുമ്പോഴത്തെ അവസ്ഥ എന്തായിരിക്കും?!) ഖിയാമത്തുനാളിൽ വരുവാനിരിക്കുന്ന ആ രംഗത്തെപ്പറ്റി ആലോചിച്ചത്‌ കൊണ്ട‍ാണ്‌ തിരുമേനി കണ്ണുനീരൊഴുക്കിക്കൊണ്ട് ‘ഇപ്പോൾ മതി’ എന്നു പറഞ്ഞത്‌. ഒരിക്കൽ, ഉബയ്യുബ്നുകഅ​‍്ബ്‌റനോട്‌ തിരുമേനി: “താങ്കൾക്ക്‌ ഖുർആൻ ഓതിക്കേൾപ്പിക്കുവാൻ അല്ലാഹു എന്നോട്‌ കല്പിച്ചിട്ടുണ്ട്” എന്നു പറയുകയുണ്ട‍ായി. അദ്ദേഹം ചോദിച്ചു: “അല്ലാഹു എന്റെ പേരെടുത്ത്‌ പറഞ്ഞിരിക്കുന്നുവോ?” തിരുമേനി: ‘അതെ’ എന്ന്‌ ഉത്തരം പറഞ്ഞപ്പോൾ-അല്ലാഹുവിന്റെ സന്നിധിയിൽ തന്റെ പേര്‌ പ്രസ്താവിക്കപ്പെട്ടുവല്ലോ എന്ന സന്തോഷാധിക്യത്താൽ-അദ്ദേഹത്തിന്റെ കണ്ണുകൾ ഒഴുകുകയുണ്ട‍ായി. ഈ രണ്ട് സംഭവങ്ങളും ബുഖാരിയും, മുസ്ലിമും (റ) ഉദ്ധരിച്ചിട്ടുളളതാകുന്നു.
ഉബയ്യ്‌ (റ), ഇബ്നു മസ്ഊദ്‌ (റ) എന്നീ രണ്ട‍ുപേരും ഖുർആൻ പാരായണത്തിൽ നൈപുണ്യം നേടിയ സഹാബികളിൽ പെട്ടവരായിരുന്നു. ഖുർആൻ വളരെ നന്നായി ഓതിയിരുന്ന മറ്റൊരു സഹാബിയാണ്‌ അബൂമുസൽ അശ്അരീ (റ). ഒരു രാത്രി അദ്ദേഹം ഖുർആൻ പാരായണം ചെയ്യുന്നത്‌ നബി (സ) ചെവികൊടുത്തുകൊണ്ട‍ിരുന്നു. പിറ്റേന്ന്‌ അദ്ദേഹത്തോട്‌ തിരുമേനി പറഞ്ഞു: ‘ഇന്നലെ രാത്രി ഞാൻ തന്റെ ഓത്ത്‌ ശ്രദ്ധിച്ച്‌ കേട്ടുകൊണ്ട‍ിരുന്നത്‌ താൻ കണ്ട‍ിരുന്നുവെങ്കിൽ!’ അപ്പോൾ, അബുമൂസാ (റ) പറഞ്ഞു: ‘അല്ലാഹുവാണ്‌ സത്യം! അവിടുന്ന്‌ എന്റെ ഓത്ത്‌ ശ്രദ്ധിച്ചു കേട്ടിരുന്നതായി ഞാൻ അറിഞ്ഞിരുന്നുവെങ്കിൽ, ഞാനത്‌ വളരെ ഭംഗിയായി ഓതിക്കാണിച്ചു തരുമായിരുന്നു’ ഈ സംഭവം മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു. ജമാഅത്ത്‌ നമസ്ക്കാരത്തിൽ ഇമാം (മുമ്പിൽ നിൽക്കുന്നവൻ) ഉറക്കെ ഖുർആൻ ഓതണമെന്നും, പിന്നിലുളളവർ (മഅ​‍്മൂമുകൾ) അത്‌ സശ്രദ്ധം കേൾക്കണമെന്നും നിശ്ചയിക്കപ്പെട്ടിട്ടുളളതും ഇവിടെ സ്മരണീയമാകുന്നു. നബി (സ) യും ജിബ്‌രീലും (അ) കൂടി റമസാൻ മാസങ്ങളിൽ ഖുർആൻ പാഠം നോക്കാറുണ്ട‍ായിരുന്നത്‌ നാം മുമ്പ്‌ ചൂണ്ട‍ിക്കാണിച്ചിട്ടുണ്ടല്ലോ. ഖുർആൻ പാരായണം കേൾക്കുമ്പോൾ അതിലേക്ക്‌ ശ്രദ്ധ പതിക്കുകയും, അതിന്ന്‌ ഭംഗവും വിഘാതവും ഉണ്ട‍ാക്കാതിരിക്കുകയും ചെയ്യേണ്ടതാകുന്നു. സൂറ: അഅ​‍്‌റാഫ്‌ 204ൽ അല്ലാഹു പറയുന്നു: ‘ഖുർആൻ ഓതപ്പെട്ടാൽ നിങ്ങൾ അതിലേക്ക്‌ ശ്രദ്ധ കൊടുത്തു കേൾക്കുകയും മൗനമായിരിക്കുകയും ചെയ്യുവിൻ. നിങ്ങൾക്ക്‌ കരുണ ചെയ്യപ്പെട്ടേക്കുന്നതാണ്‌’ ഖുർആനുമായി ജനങ്ങൾ സദാ ഇടപഴകിക്കൊണ്ട‍ിരിക്കുവാൻവേണ്ട‍ി എന്തുമാത്രം നടപടികളാണ്‌ ഇസ്ലാം സ്വീകരിച്ചിട്ടുളളതെന്ന്‌ ഇതിൽ നിന്നൊക്കെ മനസ്സിലാക്കാം.
പഠിച്ചഭാഗം മറന്നുപോകുവാൻ ഇടയാക്കരുതെന്നും നബി (സ) പ്രത്യേകം താക്കീത്‌ നൽകിയിട്ടുണ്ട്. അവിടുന്നു പറയുന്നു: " تعاهدوا القرآن فوالذي نفسي بيده لهو أشد تفصيا من الإبل في عقلها "  ­ (നിങ്ങൾ, ഖുർആനെ ഗൗനിച്ചുകൊണ്ട‍ിരിക്കണം. കാരണം, എന്റെ ആത്മാവ്‌ ഏതൊരുവന്റെ കൈവശമാണോ അവൻ തന്നെ സത്യം! നിശ്ചയമായും അത്‌, കെട്ടിയിട്ട ഒട്ടകത്തേക്കാൾ വേഗം കുതറിപ്പോകുന്നതാണ്‌.) മറ്റൊരു വചനത്തിൽ واستذكروالقرأن (നിങ്ങൾ ഖുർആനെ ഓർമ്മ പുതുക്കിക്കൊണ്ട‍ിരിക്കണം) എന്നാണുളളത്‌.
ഖുർആൻ പാരായണം വെറും ഒരു തൊഴിലായി സ്വീകരിച്ചു വരുന്നവർ താഴെ കാണുന്ന രണ്ട് ഹദീസുകൾ ഗൗനിക്കേണ്ട‍ിയിരിക്കുന്നു. ഒരിക്കൽ ഇംറാൻ ( عمران بن الحصين رض ) ഒരു കഥാകാരൻ (വഅ​‍്ൾ​‍്വ പറയുന്നവൻ) ഖുർആൻ ഓതുകയും പിന്നീട്‌ ജനങ്ങളോട്‌ സഹായം ചോദിക്കുകയും ചെയ്യുന്നത്‌ കണ്ട‍ു. ഉടനെ അദ്ദേഹം ‘ഇസ്തിർജാഉ​‍്‌’ ചൊല്ലി. (വല്ല ആപത്തോ അപായമോ അറിയുമ്പോൾ إنا لله وإنا إليه راجعون (നാമെല്ലാം അല്ലാഹുവിന്റേതാണ്‌. നാം അവനിലേക്കു തന്നെ മടങ്ങുന്നവരാണ്‌.) എന്നു പറയുന്നതു നല്ലതാകുന്നു. ഇതിന്നാണ്‌ ‘ഇസ്തിർജാഉ​‍്‌’ (استرجاع) എന്നു പറയുന്നത്‌. മടക്കം കാണിക്കുക എന്നു വാക്കർത്ഥം.) അദ്ദേഹം പഞ്ഞു: റസൂൽ (സ) തിരുമേനി ഇപ്രകാരം പറയുന്നതായി ഞാൻ കേട്ടിരിക്കുന്നു:
من قرأ القرآن فليسأل الله به , فإنه سيجيء أقوام يقرءون القران يسألون به الناس -احمد
 (ഒരാൾ ഖുർആൻ ഓതുന്നതായാൽ അതിന്‌ പ്രതിഫലം) അല്ലാഹുവിനോട്‌ ചോദിച്ചു കൊളളട്ടെ. എന്നാൽ, വഴിയെ ചില ജനങ്ങൾ വരുവാനുണ്ട്: അവർ, ജനങ്ങളോട്‌ ചോദിക്കുവാനായി ഖുർആൻ ഓതുന്നതാണ്‌.)
വെറൊരു നബിവചനം ബുറൈദ: (റ) ഉദ്ധരിക്കുന്നത്‌ ഇപ്രകാരമാകുന്നു: من قرأ القرآن يتأكل به الناس جاء يوم القيامة و وجهه عظم لي عليه لحم -البيهقي
 (ആരെങ്കിലും ജനങ്ങളെ പറ്റിത്തിന്നുവാനായി ഖുർആൻ ഓതുന്നതായാൽ ഖിയാമത്തുനാളിൽ, അവൻ മുഖത്ത്‌ മാംസമില്ലാതെ എല്ലു മാത്രമായിക്കൊണ്ട് വരുന്നതാണ്‌.)
ജനങ്ങളോട്‌ യാചിച്ച്‌ നടക്കുന്നത്‌ നബി (സ) കഠിനായി ആക്ഷേപിച്ചിട്ടുളളതാണല്ലോ. യാചകൻ ഖിയാമത്തുനാളിൽ മുഖത്ത്‌ മാംസമില്ലാത്ത വിധത്തിൽ വരുവാൻ അതും കാരണമാകുമെന്നും താക്കീത്‌ ചെയ്തിരിക്കുന്നു. എന്നിരിക്കെ, യാചനക്ക്‌ ഖുർആനെ ഒരു ആയുധം കൂടി ആക്കുമ്പോൾ, അത്‌ കൂടുതൽ ദോഷകരമാണെന്ന്‌ പറയേണ്ടതില്ല. അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ.
ആമീൻ

2 comments: