Monday, July 29, 2013

knowledge in quran


ഖുർആനിലെ വിജ്ഞാനങ്ങൾ
അത്യഗാധമായ ഒരു വിജ്ഞാന മഹാസാഗരമത്രെ വിശുദ്ധ ഖുർആൻ. ബുദ്ധിശക്തിയും പരിശ്രമവും അനുസരിച്ച്‌ അതിൽ നിന്ന്‌ വിജ്ഞാനങ്ങൾ കരസ്ഥമാകുന്നു. ഉദ്ദേശ്യലക്ഷ്യങ്ങളും, താല്പര്യവും, അഭിരുചിയും, ഭാഗ്യവും അനുസരിച്ച്‌ അതിൽ ഏറ്റക്കുറവുണ്ട‍ായിരിക്കും. ഓരോ ആവർത്തി പരിശോധിക്കുമ്പോഴും മുമ്പു ലഭിക്കാത്ത വിഭവങ്ങൾ പലതും വായനക്കാരുടെ മുമ്പിൽ പ്രത്യക്ഷപ്പെടുന്നത്‌ കാണാം. ഒരു വൈയാകരണന്‌ വ്യാകരണപാഠങ്ങൾ കൂടുതൽ ലഭിക്കുമ്പോൾ ഒരു സാഹിത്യകാരന്‌ സാഹിത്യത്തിലേക്ക്‌ മുതൽകൂട്ടുകൾ ധാരാളം ലഭിക്കുന്നു. ഒരു മതോപദേഷ്ടാവിന്‌ സദുപദേശങ്ങളും താക്കീതുകളുമാണ്‌ കൂടുതൽ ക​‍െകുത്തുവാൻ സാധിക്കുന്നതെങ്കിൽ, ഒരു കർമ്മശാസ്ത്രപണ്ഡിതനു കർമ്മപരമായ നിയമനിർദ്ദേശങ്ങളും, സൂചനകളുമായിരിക്കും അധികം ക​‍െകുടുക്കുവാൻ കഴിയുക. ഒരു സമുദായനേതാവിന്‌ അനേകം സാമൂഹ്യനിയമങ്ങളും ഭരണമുറകളും പഠിക്കുവാൻ കഴിയുന്ന അതേ ഗ്രന്ഥത്തിൽനിന്ന്‌ ഒരു താർക്കികന്‌ തർക്കശാസ്ത്രവിജ്ഞാനങ്ങളും മനസ്സിലാക്കുവാൻ കഴിയുന്നു. ഭയഭക്തിയും, പരലോക വിശ്വാസവും അടിയുറച്ചു കഴിഞ്ഞിട്ടുളള ഒരു വ്യക്തിക്ക്‌ സത്യവിശ്വാസവും, സന്മാർഗ്ഗവും അത്‌ വർദ്ധിപ്പിച്ചുകൊണ്ട‍ിരിക്കും. അതേ സമയത്ത്‌ അവിശ്വാസത്തിന്റെ കണ്ണുകൾകൊണ്ട‍്‌ നോട്ടമിടുകയും, നിഷേധമനസ്സോടുകൂടി വീക്ഷിക്കുകയും ചെയ്യുന്നവർക്ക്‌ അത്‌ നഷ്ടമല്ലാതെ വർദ്ധിപ്പിക്കുകയില്ലതാനും. അങ്ങനെ, ശാസ്ത്രവീക്ഷകന്‌ ശാസ്ത്രീയവിജ്ഞാനങ്ങളും, ബുദ്ധിമാന്‌ ബുദ്ധിവികാസവും സഹൃദയന്‌ സൽകർമ്മവാഞ്ഛരയും അത്‌ പ്രദാനം ചെയ്യുന്നു. അല്ലാഹു പറയുന്നു:
ما فرطنا في الكتاب من شئ (ഈ ഗ്രന്ഥത്തിൽ നാം യാതൊന്നും വീഴ്ച വരുത്തിയിട്ടില്ല.)

അല്ലാഹുവിന്റെ അസ്തിത്വം, അവന്റെ ഏകത്വം, മരണാനന്തരജീവിതം, പരലോകരക്ഷാശിക്ഷകൾ, വിശുദ്ധഖുർആന്റെയും, നബി (സ) തിരുമേനിയുടെയും സത്യത ആദിയായ മൗലിക പ്രദാനങ്ങളായ വിഷയങ്ങളാണ്‌ ഖുർആനിലെ മുഖ്യപ്രതിപാദ്യം. ഖുർആനിലെ പ്രതിപാദ്യവിഷയങ്ങളെ പലരും പലവിധത്തിൽ ഭാഗിക്കാറു​‍െകുങ്കിലും-ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ-അവയെല്ലാം താഴെ കാണുന്ന അഞ്ച്‌ ഇനങ്ങളിൽ ഉൾപ്പെട്ടതാകുന്നു:-

(1) മതനിയമങ്ങൾ ( الاحكام) ആരാധനാകർമ്മങ്ങൾ, ഇടപാടുകൾ, പെരുമാറ്റങ്ങൾ, ഗാർഹികവും സാമൂഹികവുമായ കാര്യങ്ങൾ തുടങ്ങി ജീവിതവശങ്ങളെ ബാധിക്കുന്ന വിധിവിലക്കുകളെല്ലാം ഇതിൽ ഉൾപ്പെടുന്നു. മതനിയമങ്ങൾ അഞ്ചുതരത്തിലാണുളളത്‌.
(1) നിർബന്ധം, അഥവാ ഉപേക്ഷിക്കുവാൻ പാടില്ലാത്തത്‌
( الواجب) (2) ഐച്ഛികം, അഥവാ നിർബന്ധമല്ലാത്തതും അനുഷ്ഠിക്കുവാൻ പ്രോത്സാഹിപ്പിക്കപ്പെട്ടിട്ടുളളതും
(المندوب) (3) അനുവദനീയം, അഥവാ അനുഷ്ഠിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യാവുന്നത്‌
(المباح) (4) അനഭിലഷണീയം അഥവാ വിരോധിക്കപ്പെട്ടിട്ടില്ലെങ്കിലും ഉപേക്ഷിക്കുവാൻ പ്രോത്സാഹിപ്പിക്കപ്പെട്ട കാര്യം
(المكروه) (5) നിഷിദ്ധം, അഥവാ നിരോധിക്കപ്പെട്ടത്‌ ( الحرام)
ഈ അഞ്ചു വിധികൾ
لاحكام الشرعية (ശരീഅത്ത്‌ വിധികൾ) എന്ന പേരിൽ അറിയപ്പെടുന്നു. ഈ വിഭാഗത്തെപ്പറ്റി വിശകലനം ചെയ്യുന്ന വിജ്ഞാനശാസ്ത്രത്തിനാണ്‌ ഇസ്ലാമിലെ കർമ്മശാസ്ത്രം അല്ലെങ്കിൽ ധർമ്മശാസ്ത്രം
(علم الفقه) എന്നു പറയുന്നത്‌.

(2) ന്യായവാദങ്ങളും വിമർശനങ്ങളും, അതായത്‌, സത്യനിഷേധികളുടെ വാദങ്ങൾ ഉദ്ധരിച്ച്‌ ഖണ്ഡിക്കുക, അവരുടെ ന്യായവാദങ്ങൾക്ക്‌ മറുപടി പറയുക, അവയുടെ നിരർത്ഥത സ്ഥാപിക്കുക മുതലായവ. ഖുർആൻ അവതരിക്കുമ്പോൾ അതിന്റെ എതിരാളികൾ പ്രധാനമായി നാലു കൂട്ടരായിരുന്നു. ബഹുദൈവവിശ്വാസികളും (മുശ്‌രിക്കുകൾ) യഹൂദരും, ക്രിസ്ത്യാനികളും, കപടന്മാരും (മുനാഫിഖുകൾ). (ഇവരെപ്പറ്റി കൂടുതൽ വിവരം താഴെ വരുന്നുണ്ട‍്‌.) നിരീശ്വരവാദികളെക്കുറിച്ചും പ്രകൃതിവാദികളെക്കുറിച്ചും ഖുർആനിൽ പലതും പ്രസ്താവിച്ചിട്ടുണ്ട‍്‌. എങ്കിലും, ഖുർആൻ അവതരിച്ച കാലത്ത്‌ ഒരു പ്രത്യേക കക്ഷിയെന്ന നിലക്ക്‌ അവർ നിലവിലുണ്ട‍ായിരുന്നില്ല. ആകയാൽ, അവരുമായുളള സംവാദങ്ങൾ ഖുർആനിൽ താരതമ്യേന കുറവായിക്കാണാം. ഈ വിജ്ഞാനവിഭാഗത്തെപ്പറ്റി പ്രധാനമായും പ്രതിപാദിക്കപ്പെടുന്ന ശാസ്ത്രമാണ്‌ ഇസ്ലാമിക വിശ്വാസശാസ്ത്രം.
(علم الكلام او علم العقائد)

(3) അല്ലാഹുവിന്റെ ഉൽകൃഷ്ട ഗുണങ്ങൾ, ദൃഷ്ടാന്തങ്ങൾ, അനുഗ്രഹങ്ങൾ ആദിയായവയെ സംബന്ധിച്ചുളള ഉൽബോധനങ്ങൾ. (4) സത്യവിശ്വാസികളായ സജ്ജനങ്ങളുടെ സൽഫലങ്ങളും, അവിശ്വാസികളായ ദുർജ്ജനങ്ങളുടെ ദുഷ്ഫലങ്ങളും ഉദാഹരിക്കുന്ന ചരിത്രസംഭവങ്ങളുടെ വിവരണം. (5) മരണം, മരണാനന്തരജീവിതം, വിചാരണ, രക്ഷാശിക്ഷകൾ തുടങ്ങിയ പാരത്രിക കാര്യങ്ങളെക്കുറിച്ചുളള വിവരണം. ഈ മൂന്ന്‌ തുറകളിലും വിരചിതമായ ഇസ്ലാമിക ഗ്രന്ഥങ്ങൾ ധാരളമുണ്ട‍്‌.

ഈ അഞ്ചുതരം വിജ്ഞാനങ്ങളിൽ, അവസാനത്തെ നാലിനങ്ങൾക്കാണ്‌ ഖുർആൻ ഒന്നാമത്തേതിനെക്കാൾ പ്രാധാന്യം നൽകിക്കാണുക. കാരണം: സത്യവിശ്വാസവും, സന്മാർഗ്ഗവും സ്വീകരിക്കുന്നതിനുമുമ്പായി കാർമ്മികനിയമങ്ങൾ ഉപദേശിച്ചിട്ടു ഫലമില്ലല്ലോ. സത്യവിശ്വാസവും, സൻമാർഗ്ഗവും സ്വീകരിച്ചു കഴിഞ്ഞവർക്ക്‌ അവരുടെ ചര്യയെ വ്യവസ്ഥപ്പെടുത്തുന്നതിനാവശ്യമായ നിയമങ്ങളെപ്പറ്റി അറിയേണ്ട‍ുന്ന ആവശ്യം നേരിടുകയും അവരത്‌ അനുഷ്ഠാനത്തിൽ വരുത്തിക്കൊളളുകയും ചെയ്യും. നേരെ മറിച്ച്‌ അവിശ്വാസത്തിലും, ദുർമ്മാർഗ്ഗത്തിലും മുഴുകിക്കിടക്കുന്നവരെ അതിൽ നിന്ന്‌ മോചിപ്പിച്ച്‌ സത്യത്തിലേക്ക്‌ കൊണ്ട‍ുവരുവാനുളള ഉപദേശലക്ഷ്യങ്ങളാകട്ടെ, ഒന്നോ ര​‍േണ്ട‍ാ പ്രാവശ്യം ആവർത്തിച്ചു കേൾപ്പിച്ചാൽ മതിയാവുകയില്ല. അവർക്ക്‌ മാനസാന്തരം ഉണ്ട‍ാകുന്നതുവരെ ആവർത്തിച്ചും വിവരിച്ചും കേൾപ്പിക്കൽ ആവശ്യമാകുന്നു. ഇതുകൊണ്ട‍ാണ്‌ പ്രവാചകത്വത്തിന്റെ ആദ്യകാലങ്ങളിൽ അവതരിച്ച സൂറത്തുകളിൽ, നിയമനിർദ്ദേശങ്ങളും വിധിവിലക്കുകളും ഉൾക്കൊളളുന്ന ഭാഗം അധികമൊന്നും കാണാതിരിക്കുന്നത്‌. ജനങ്ങൾ സത്യമാർഗ്ഗവുമായി പരിചയപ്പെടുകയും, മൂലസിദ്ധാന്തങ്ങളിലേക്ക്‌ ആകർഷിക്കപ്പെടുകയും ചെയ്തതോടൂകൂടിയാണ്‌, കർമ്മവശങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ഭാഗങ്ങൾ മിക്കവാറും അവതരിക്കുവാൻ തുടങ്ങിയത്‌. ആജ്ഞതാന്ധകാരത്തിൽ മുഴുകിക്കിടക്കുന്ന ജനങ്ങളെ സത്യത്തിലേക്ക്‌ ക്ഷണിക്കുന്ന ഉപദേശകൻമാരും ഖുർആന്റെ ഈ നയം അനുകരിക്കേകുതാകുന്നു.

ഇറാഖുകാരനായ ഒരാളോട്‌ ഒരു സന്ദർഭത്തിൽ ആയിശാ (റ) പ്രസ്താവിച്ച ചില വാക്യങ്ങൾ ഇവിടെ സ്മരണീയമാകുന്നു. ആ വാക്യങ്ങളുടെ സാരം ഇപ്രകാരമാണ്‌. “നബി (സ) ക്കു ആദ്യമായി അവതരിച്ചതു `മുഫസ്‌-സ്വലാ` യ (ചെറിയ) സൂറത്തുകളിൽ ഒന്നായിരുന്നു. അതിൽ സ്വർഗ്ഗനരകങ്ങളെപ്പറ്റി പ്രസ്താവിച്ചിരിക്കുന്നു. അങ്ങനെ, ജനങ്ങൾ ഇസ്ലാമിലേക്ക്‌ വന്നു ചേർന്നുകൊണ്ട‍ിരുന്നപ്പോൾ, `ഹലാലും`, ഹറാമും` (മതനിയമങ്ങൾ) അവതരിക്കുകയുണ്ട‍ായി. ആദ്യം തന്നെ, നിങ്ങൾ കളളുകുടിക്കരുത്‌ എന്ന്‌ അവതരിച്ചിരുന്നുവെങ്കിൽ അവർ പറഞ്ഞേക്കും: ഞങ്ങളൊരിക്കലും കളള്‌ ഉപേക്ഷിക്കുകയില്ല എന്ന്‌. നിങ്ങൾ വ്യഭിചരിക്കരുത്‌ എന്ന്‌ അവതരിച്ചിരുന്നുവെങ്കിൽ, അവർ പറഞ്ഞേക്കും: ”ഞങ്ങൾ ഒരിക്കലും വ്യഭിചാരം ഉപേക്ഷിക്കുകയില്ല എന്ന്‌. ഞാൻ കളിച്ചു നടക്കുന്ന ഒരു പെൺകുട്ടിയായിരുന്ന കാലത്ത്‌(എന്റെ ചെറുപ്പത്തിൽ) തന്നെ, മക്കയിൽവെച്ച്‌ മുഹമ്മദുനബി (സ) ക്കു ഈ വചനം അവതരിച്ചു:
بل الساعة موعدهم والساعة أدهى وأمر (പക്ഷേ, അന്ത്യസമയമത്രെ അവരുടെ നിശ്ചിത സമയം. അന്ത്യസമയമാകട്ടെ, ഏറ്റവും ആപൽക്കരവും, ഏറ്റവും കയ്പുരസമുളളതുമായിരിക്കും. (സൂറത്തുൽ ബഖറയും സൂ: നിസാഉം ആകട്ടെ, ഞാൻ തിരുമേനിയുടെ അടുക്കൽ വന്നതിനുശേഷം (മദീനായിൽവെച്ച്‌) അല്ലാതെ അവതരിച്ചിട്ടില്ല.“ (ബുഖാരി.) തിരുമേനിക്ക്‌ ഏറ്റവും ആദ്യമായി അവതരിച്ചത്‌ സൂറത്തുൽ അലഖി
(العلق) ലെ ആദ്യവചനങ്ങളാണെങ്കിലും, അനന്തരം കുറെ ദിവസങ്ങളോളം വഹ്യു വരാതിരിക്കുകയുണ്ട‍ായല്ലോ. പിന്നീട്‌ ആദ്യമായി അവതരിച്ചത്‌ സൂറത്തുൽ മുദ്ദഥിർ
(المدثر)  ആയിരുന്നു. ഈ സൂറത്താണ്‌ നബി (സ) ക്കു ആദ്യം അവതരിച്ചതായി ആയിശ (റ) ആദ്യം ചൂണ്ട‍ിക്കാട്ടിയത്‌. പിന്നീട്‌ ചൂണ്ട‍ിക്കാട്ടിയ വചനം സൂറത്തുൽ ഖമറിലെ 46-​‍ാം വചനവുമാകുന്നു. മേൽപറഞ്ഞ അഞ്ചുതരം വിജ്ഞാനവിഭാഗങ്ങളെക്കുറിച്ച്‌ അടുത്ത അദ്ധ്യായങ്ങളിൽ നമുക്ക്‌ വിവരിക്കാം. അതിനുമുമ്പായി, ഖുർആന്റെ പ്രതിപാദന സ്വഭാവത്തെപ്പറ്റി ചിലത്‌ മനസ്സിലാക്കേണ്ട‍ിയിരിക്കുന്നു.

പ്രതിപാദനരീതി
ഖുർആനിൽ വിഷയങ്ങൾ പ്രതിപാദിക്കുന്ന രീതി ഒരു പ്രത്യേക തരത്തിലുളളതാകുന്നു. ശാസ്ത്രം, ചരിത്രം, സാഹിത്യം തുടങ്ങിയ കൃതികളിലൊന്നും തന്നെ സ്വീകരിക്കപ്പെടാറുളള പ്രതാപാദനരീതിയും, സംസാരശൈലിയും അല്ല ഖുർആൻ സ്വീകരിച്ചിട്ടുളളത്‌. ഒരു വിഷയമോ, സംഭവമോ വിവരിക്കുമ്പോൾ, അത്‌ സംബന്ധമായ എല്ലാ കാര്യവും അവിടത്തന്നെ വിവരിക്കുക, ആദ്യം തൊട്ട്‌ അന്ത്യം വരെ എല്ലാ വശങ്ങളും, ഉപാധികളും ക്രമമായി അതിൽ ഉൾക്കൊളളിക്കുക, ഒരു വിഷയം തീർന്നശേഷം മാത്രം മറ്റൊന്നിലേക്കു നീങ്ങുക, ആദ്യം പ്രസ്താവിച്ചതുമായി പ്രത്യക്ഷബന്ധമുളള വിഷയം മാത്രം തുടർന്ന്‌ പ്രസ്താവിക്കുക, ഇന്ന അദ്ധ്യായത്തിൽ ഇന്നിന്ന വിഷയങ്ങൾ വിവരിക്കണമെന്നു നിഷ്കർഷിക്കുക, ഇത്യാദി കാര്യങ്ങളൊന്നും ഖുർആനിൽ പതിവില്ല. ഗ്രന്ഥരചനയും, ശാസ്ത്രവിജ്ഞാനങ്ങളും പ്രചാരത്തിൽ വന്നുകഴിഞ്ഞിട്ടില്ലാത്ത ഒരു കാലത്തും, അവയുമായി പരിചയം സിദ്ധിച്ചിട്ടില്ലാത്ത ഒരു ജനതാ മദ്ധ്യത്തിലാണല്ലോ ഖുർആൻ അവതരിച്ചത്‌. അതേ സമയത്ത്‌ തങ്ങളറിയാതെത്തന്നെ, സാഹിത്യത്തിന്റെ മുൻപന്തിയിൽ ആ ജനത എത്തിക്കഴിഞ്ഞിട്ടുമുണ്ട‍ായിരുന്നു. കവിതകളും, പ്രസംഗങ്ങളുമാണ്‌ അവരുടെ സാഹിത്യരംഗങ്ങൾ. ഈ പരിതഃസ്ഥിതിയിൽ, ഒന്നാമതായി പ്രസ്തുത ജനതയെ അഭിമുഖീകരിച്ചുകൊണ്ട‍്‌ അവതരിക്കുന്ന ദൈവിക ഗ്രന്ഥം, അവർക്ക്‌ പരിചിതമല്ലാത്ത ഒരു ശൈലിസമ്പ്രദായത്തോടുകൂടിയായിരിക്കുന്നത്‌ യുക്തമല്ലല്ലോ. ആ ഗ്രന്ഥമാകട്ടെ, ലോകാവസാനംവരെയുളള ജനങ്ങളെ ആകമാനം ഉദ്ദേശിക്കപ്പെട്ടിട്ടുളളതുമാണ്‌. അപ്പോൾ, ആ ജനതക്കും ഭാവിതലമുറകൾക്കും ഒരുപോലെ ഹൃദ്യവും ആസ്വാദ്യകരവുമായിത്തീരുന്ന ഒരു സ്വഭാവവിശേഷതയോടുകൂടിയായിരിക്കണം ആ ഗ്രന്ഥം. അങ്ങനെ, ഖുർആൻ അവതരിച്ച കാലത്തേക്കും, ഭാവികാലങ്ങൾക്കും പറ്റിയ ഒരു പ്രത്യേകതരം പ്രതിപാദനരീതിയാണ്‌ ഖുർആനിൽ അല്ലാഹു സ്വീകരിച്ചിരിക്കുന്നത്‌. ഖുർആന്റെ പല സവിശേഷതകളിൽ ഒന്നത്രെ അത്‌.


സർവ്വസ്വീകാര്യമായ തത്വങ്ങളുടെയും, പൊതുവിൽ അംഗീകരിക്കപ്പെട്ട സിദ്ധാന്തങ്ങളുടെയും, അടിസ്ഥാനത്തിൽ-സുഗ്രാഹ്യവും, സുപരിചിതവുമായ ഉപമകൾ സഹിതം-സുവ്യക്തങ്ങളായ ലക്ഷ്യ ദൃഷ്ടാന്തങ്ങളോടുകൂടി-മനസ്സിനു സമാധാനവും, മനസ്സാക്ഷിക്കു യുക്തവുമായിത്തോന്നുന്ന ന്യായവാദങ്ങളോടുകൂടി-അതു വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. ചിലപ്പോൾ വളരെ സംക്ഷിപ്തമായി ഉദ്ധരിച്ച ഒരു വാർത്ത മറ്റൊരിക്കൽ വളരെ സവിസ്തരമായി പ്രതിപാദിക്കും. ശാസ്ത്രീയവും താർക്കികവുമായ സാങ്കേതികാടിസ്ഥാനത്തിൽ വിഷയങ്ങളെ ക്രമീകരിച്ച്‌ ശ്രോതാക്കളെ ഉത്തരം മുട്ടിച്ചു വിജയഭേരി അടിക്കുന്ന സമ്പ്രദായം അതിനില്ല. ഹൃദയം കവരുന്നതും, മനസ്സിനെ വശീകരിക്കുന്നതുമായ ഒരു നയമാണ്‌ അത്‌ കൈക്കൊണ്ട‍ിട്ടുളളത്‌. എന്നാൽ, താർക്കീകവും, ശാസ്ത്രീയവുമായ അടിസ്ഥാനത്തിൽ, ഖണ്ഡനങ്ങളോ വിമർശനങ്ങളോ ഖുർആനിൽ തീരെ ഇല്ലെന്ന്‌ ഇതിനർത്ഥമില്ല. നിശ്ചയമായും അതുണ്ട‍്‌. ഒരു സാധാരണക്കാരന്റെ ദൃഷ്ടിയിൽ, അതിന്റെ നയവും പതിവും മുകളിൽ പറഞ്ഞതാണെങ്കിലും, സമർത്ഥനായ ഒരു എതിർവാദിയെ സംബന്ധിച്ചിടത്തോളം അത്‌ ശാസ്ത്രരീത്യാതന്നെ അതിന്റെ ലക്ഷ്യങ്ങളെ സംവിധാനം ചെയ്തിട്ടുളളതായി അവന്ന്‌ അനുഭവപ്പെടുന്നതാണ്‌. പൊളളവാദങ്ങൾക്ക്‌ വായടപ്പൻ മറുപടിയും, മുഷ്ടിവാദങ്ങൾക്ക്‌ കടുത്ത മറുപടിയും അതു നൽകും.

ഏതെങ്കിലും ഒരു പ്രത്യയശാസ്ത്രത്തിലോ, തത്വസംഹിതയിലോ വിശ്വസിച്ചിട്ടില്ലാത്ത ഒരാളെ സംബന്ധിച്ചിടത്തോളം ആ ശാസ്ത്രത്തിലെ, അല്ലെങ്കിൽ ആ സംഹിതയിലെ ഓരോ വശവും ഓരോ ഖണ്ഡികയും പ്രത്യേകം പ്രത്യേകം എടുത്തുകാട്ടി സമ്മതിപ്പിക്കുവാനോ, അയാളുടെ അടുക്കൽ തികച്ചും സ്വീകാര്യമായ അടിസ്ഥാനത്തിൽ അവയെ ന്യായീകരിച്ചു കാണിക്കുവാനോ സാധ്യമാകുകയില്ല. നേരെ മറിച്ച്‌ ചില പ്രാഥമിക തത്വങ്ങളും, മൗലിക സിദ്ധാന്തങ്ങളുമായിരിക്കണം ആദ്യം അയാളുടെ ശ്രദ്ധക്കു വിഷയമാക്കേകുത്‌. അയാളുടെ ബുദ്ധിക്കും, യുക്തിക്കും അവ യോജിക്കുന്നുവെന്ന്‌ ബോധ്യപ്പെട്ടശേഷം മറ്റുളള തത്വങ്ങളിലേക്കു നീങ്ങണം. ആ പ്രാഥമിക തത്വങ്ങളും, മൂലസിദ്ധാന്തങ്ങളും അടിസ്ഥാനപ്പെടുത്തിക്കൊണ്ട‍ായിരിക്കണം ഈ നീക്കം. പിന്നീട്‌ ഇതെല്ലാം ഉപയോഗപ്പെടുത്തിക്കൊണ്ട‍്‌ അടുത്ത ഭാഗങ്ങളിലേക്ക്‌ നീങ്ങാം. ഉദാഹരണമായി: ഒരാൾ പ്രജായത്തഭരണ സമ്പ്രദായത്തിൽ ഒട്ടും വിശ്വാസമില്ലാത്തവനും, തനി രാജകീയ ഭരണത്തിൽ മാത്രം വിശ്വാസമുറപ്പിച്ചവനുമാണെന്ന്‌ വിചാരിക്കുക. എന്നിരിക്കെ, ഒരു പ്രജായത്തഭരണഘടനയുടെ എല്ലാ വകുപ്പുകളും, അതതു വകുപ്പനുസരിച്ചുളള നിയമങ്ങളും എടുത്തുകാട്ടി അവയുടെ ഗുണഗണങ്ങൾ അയാളെക്കൊണ്ട‍്‌ സമ്മതിപ്പിക്കുക സാധ്യമല്ലല്ലോ. ഇതുപോലെത്തന്നെയാണ്‌ ഇസ്ലാമിന്റെയും, ഖുർആന്റെയും സ്ഥിതിയും. അതിൽ വിശ്വസിക്കാത്തവരെയും അതിന്റെ എതിരാളികളെയും അതിലെ ഓരോ ഇനങ്ങളും വെവ്വേറെ പെറുക്കി എടുത്ത്‌ അവരുടെ അടുക്കൽ സുസമ്മതമായ ഒരടിസ്ഥാനത്തിൽ തല കുലുക്കി സമ്മതിപ്പിക്കുവാൻ സാധിച്ചെന്നു വരികയില്ല. അതിനു പരിശ്രമിക്കുന്നത്‌ പലപ്പോഴും പാഴ്‌വേലയായിരിക്കും. ചില തത്വങ്ങളെപ്പറ്റി അയുക്തികമെന്നോ മറ്റോ വിധി കല്പിച്ചു തള്ളിക്കളയുവാൻ അതു കാരണമാകും. മാത്രമല്ല, ഈ സാഹസത്തിനു മുതിരുന്നവർ, ചിലപ്പോൾ ചില യാഥാർത്ഥ്യങ്ങളെ വളച്ചുതിരിച്ച്‌ ഒപ്പിച്ചു കാണിച്ചുകൊടുക്കുവാനോ, ചില വിട്ടുവീഴ്ചകളോടുകൂടി യാഥാർത്ഥ്യത്തെ ചിത്രീകരിക്കുവാനോ നിർബന്ധിതരായെന്നും വരും.

നിരീശ്വരവാദിയായ ഒരുവനോട്‌ തൗഹീദിന്റെ ഗുണഗണങ്ങളെക്കുറിച്ചോ, പരലോകകാര്യങ്ങളെക്കുറിച്ചോ, നമസ്കാരം, നോമ്പ്‌ മുതലായവയെക്കുറിച്ചോ, വേദമോതിയിട്ടു കാര്യമില്ല. ആദ്യമായി, ലോകത്തിന്‌ ഒരു സ്രാഷ്ടാവു​‍െകുന്നുളളതിന്റെ തെളിവുകളും അതിനുശേഷം ആ സ്രഷ്ടാവിന്റെ അനിവാര്യമായ ഗുണങ്ങളും ബോധ്യപ്പെടുത്തണം. അനന്തരം ഒരു മതത്തിന്റെ ആവശ്യം, പ്രാവചകന്മാരുടെ ആവശ്യം, വേദഗ്രന്ഥത്തിന്റെ ആവശ്യം, അവയുടെ സാധ്യത, സംഭവ്യത എന്നിങ്ങിനെ പലതും അയാൾക്കു വിശ്വാസ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ബോധ്യപ്പെടുത്തണം. അങ്ങനെ, ഖുർആൻ ദൈവഗ്രന്ഥമാണെന്നും, മുഹമ്മദ്‌ (സ) അവന്റെ തിരുദൂതനാണെന്നുമുളളതുവരെ എത്തിക്കഴിഞ്ഞാൽ മാത്രമേ, ഖുർആനിലെ ഓരോ തത്വവും, ഓരോ നിയമവും തൊട്ടെണ്ണി അയാളുടെ ദൃഷ്ടിയിൽ സ്വീകാര്യമാക്കുവാൻ നിവൃത്തിയുളളു. അല്ലാത്തപക്ഷം, ഏതോ ചില കാര്യങ്ങൾ-അയാളുടെ മനസ്ഥിതിക്കും താല്പര്യത്തിനും യോജിച്ചവമാത്രം-അയാൾക്കു സമ്മതിക്കുവാൻ സാധിച്ചേക്കുമെങ്കിലും പലതും അയാളെ സമ്മതിപ്പിക്കുവാൻ കഴിയാത്തവയായിരിക്കും. ഉദാഹരണമായി, ഇസ്ലാമിലെ `സക്കാത്ത്‌` പദ്ധതിയെക്കുറിച്ചു പ്രശംസിച്ച്‌ പ്രസംഗിച്ചേക്കാവുന്ന ഒരു അമുസ്ലിം, അതേസമയത്ത്‌ അതിനെക്കാൾ ഖുർആൻ വില കൽപിച്ചിട്ടുളള നമസ്കാരത്തെപ്പറ്റി പുച്ഛിച്ചു സംസാരിച്ചേക്കും. കാരണം, സകാത്തിന്റെ പ്രായോഗികതലത്തെക്കുറിച്ച്‌ അയാൾക്ക്‌ കുറെയെല്ലാം മനസ്സിലാക്കുവാൻ കഴിയും. നമസ്കാരത്തിന്റെ ഉദ്ദേശ്യലക്ഷ്യത്തെപ്പറ്റി ഊഹിക്കുവാനും, ചിന്തിക്കുവാനും അയാൾക്ക്‌ സാധിച്ചെന്ന്‌ വരില്ല. നേരെമറിച്ച്‌ ഖുർആനിലും, നബി (സ) യിലും വിശ്വസിക്കുന്ന ഒരുവനെ സംബന്ധിച്ചിത്തോളം, അവ രണ്ട‍ിനുമിടയിൽ വ്യത്യസ്തമായ ഒരു അഭിപ്രായം ഉണ്ട‍ാകുവാൻ നിവൃത്തിയില്ല. അതുപോലെത്തന്നെ, ഇസ്ലാമല്ലാത്ത ഏതെങ്കിലും ഒരു മതത്തിൽ വിശ്വസിക്കുന്ന ഒരാൾക്ക്‌ ഇസ്ലാമിലെ ഏതാനും കർമ്മങ്ങളെ തത്വപരമായിട്ടെങ്കിലും സ്വീകരിക്കുവാൻ കഴിയും. അതേസമയത്ത്‌ അതിലെ ചില ശിക്ഷാനിയമങ്ങളെയോ, വൈവാഹികനിയമങ്ങളെയോ, അനുകൂലിക്കുവാൻ കഴിഞ്ഞെന്നു വരികയില്ല.

ഖുർആനിലെ പ്രതിപാദ്യവിഷയങ്ങളാകട്ടെ, നാനാമുഖങ്ങളോടുകൂടിയവയായിരിക്കും. നിരീശ്വരവാദികളെയും, നിർമ്മതവാദികളെയും ഉദ്ദേശിച്ചുളളത്‌, മതാവലംബികളാണെങ്കിലും ദൈവിക മതാവലംബികളല്ലാത്തവരെ ഉദ്ദേശിച്ചുളളത്‌, ഏകദൈവിശ്വാസികളാണെങ്കിലും നേർമാർഗ്ഗത്തിൽനിന്ന്‌ പിഴച്ചുപോയവരെ സംബന്ധിച്ചുളളത്‌, ഖുർആനെയും പ്രവാചകനെയും സ്വീകരിച്ചിട്ടുളള സത്യവിശ്വാസികളെ അഭിമുഖീകരിച്ചിട്ടുളളത്‌, ഇങ്ങിനെ പല രീതിയിലുമുളളതായിരിക്കും. ആകയാൽ ഏതേതു തുറകളിലൂടെയാണ്‌ അത്‌ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതെന്ന്‌ നോക്കിയും, ഏതേത്‌ അടിസ്ഥാനത്തിലാണത്‌ പ്രതിപാദിക്കുന്നതെന്ന്‌ ആലോചിച്ചും വേണം, ഓരോന്നിന്റെ തെളിവും, ന്യായവും പരിശോധിക്കുവാൻ. മൗലിക സിദ്ധാന്തങ്ങളും, ശാഖാനിയമങ്ങളും ഒരേ മാനദണ്ഡം വെച്ച്‌ കൊണ്ട‍്‌ അളക്കുന്നതും യുക്തമല്ല.

മുസ്ലിംകളെന്നോ, അമുസ്ലിംകളെന്നോ വ്യത്യാസമില്ലാതെ എല്ലാ വിഭാഗക്കാരും-അഥവാ മലയാള ഭാഷ അറിയുന്നവരെല്ലാം-നമ്മുടെ ഈ ഗ്രന്ഥവും ഇതുപോലെയുളള ഗ്രന്ഥങ്ങളും വായിച്ചറിയണമെന്നാണ്‌ നമ്മുടെ ആവശ്യവും അഭിലാഷവും. അപ്പോൾ, ആർക്കെങ്കിലും, ഖുർആനിൽ പ്രസ്താവിച്ചതോ, അതിന്റെ പ്രസ്താവനാവൃത്തത്തിൽ അടങ്ങിയതോ ആയ വല്ല വിഷയത്തിലും, എന്തെങ്കിലും പന്തികേടു​‍െകുന്ന്‌ ഒറ്റനോട്ടത്തിൽ തോന്നിയേക്കുന്ന പക്ഷം, മേൽ വിവരിച്ച യാഥാർത്ഥ്യം മുന്നിൽവെച്ചുകൊണ്ട‍ായിരിക്കണം അവർ വിധി കൽപ്പിക്കുന്നത്‌. അങ്ങിനെ ചെയ്യുന്നപക്ഷം, ഏതൊരു വിഷയവും-അതെത്ര പ്രധാനമോ അപ്രധാനമോ ആയിക്കൊളളട്ടെ-യുക്തിപൂർവ്വകവും, ന്യായപൂർണ്ണവുമായി കാണാവുന്നതാകുന്നു. ഈ അടിസ്ഥാനം ഗൗനിക്കാതെയുളള ഏതു തീരുമാനവും-ഖുർആനെ സംബന്ധിച്ചോ, മറ്റേതെങ്കിലും തത്വസംഹിതയെ സംബന്ധിച്ചോ ആയിക്കൊളളട്ടെ-കേവലം മൗഢ്യവും, വിഡ്ഢിത്വവുമായിരിക്കും. ഈ അടിസ്ഥാനം വീക്ഷിച്ചുകൊകുല്ലാതെ, ഖുർആന്റെ ഓരോ തത്വവും വെവ്വേറെ മുറിച്ചെടുത്ത്‌ എല്ലാ തരം ആളുകളും പ്രഥമദൃഷ്ടിയിൽ തന്നെ നിരുപാധികം അംഗീകരിക്കത്തക്കവണ്ണം ചിത്രീകരിച്ചുകാണിക്കുവാൻ ശ്രമിക്കുന്നത്‌ തികച്ചും പാഴ്‌വേലയായിരിക്കും. ഖുർആൻ പരിശോധിക്കുമ്പോൾ, ഈ അടിസ്ഥാനം സ്വീകരിച്ചുകൊണ്ട‍ുതന്നെയാണ്‌ അത്‌ വിഷയങ്ങൾ കൈകാര്യം ചെയ്തിട്ടുളളതെന്ന്‌ കാണാവുന്നതാകുന്നു. അതുകൊണ്ട‍ുതന്നെയാണ്‌, ചില തത്വങ്ങൾ ബുദ്ധിയുടേയും യുക്തിയുടേയും അടിസ്ഥാനത്തിലും, ചിലത്‌ ഖുർആൻ വാക്യങ്ങളുടേയും നബിവചനങ്ങളുടേയും മാത്രം അടിസ്ഥാനത്തിലും, മറ്റു ചിലകാര്യങ്ങൾ മുൻഗാമികളുടെ പ്രസ്താവനകളുടേയും വ്യാഖ്യാനങ്ങളുടേയും അടിസ്ഥാനത്തിലും പ്രമാണപ്പെട്ട ഖുർആൻ വ്യാഖ്യാന ഗ്രന്ഥങ്ങളിൽ പ്രതിപാദിക്കപ്പെട്ടുകാണുന്നതും.

ഒരു വിഷയം കൈകാര്യം ചെയ്തുകൊണ്ട‍ിരിക്കുന്ന മദ്ധ്യേ, ശ്രോതാക്കൾ അറിഞ്ഞിരിക്കേണ്ട‍ുന്ന മറ്റൊരു കാര്യവും ഉണർത്തുക, ഒരു വാദത്തിന്റെ ഖണ്ഡനത്തിൽ അതിന്റെ മറുവശത്തിന്റെ സ്ഥാപനവും ഉൾപ്പെടുത്തുക, തിൻമയെ വിമർശിക്കുന്നതോടൊപ്പം നൻമയെ പ്രശംസിക്കുകയും ചെയ്യുക, രക്ഷയെക്കുറിച്ച്‌ സന്തോഷവാർത്ത അറിയിക്കുന്നതോടുകൂടി ശിക്ഷയെക്കുറിച്ച്‌ താക്കീതും നൽകുക, പ്രകൃതി ദൃഷ്ടാന്തങ്ങൾ വിവരിക്കുന്നതിനിടയിൽകൂടി ചരിത്രലക്ഷ്യങ്ങളും ചൂണ്ട‍ിക്കാട്ടുക, സൃഷ്ടിമാഹാത്മ്യങ്ങളെപ്പറ്റി സംസാരിക്കുന്ന മദ്ധ്യേ സ്രഷ്ടാവിന്റെ അനുഹ്രങ്ങളും നിരത്തിക്കാട്ടുക മുതലായ പലതും ഖുർആന്റെ പതിവുകളാകുന്നു. അങ്ങനെ ശ്രദ്ധകൊടുത്തു വായന ചെയ്യുന്നവരുടെ ജിജ്ഞാസ മന്ദീഭവിക്കുവാൻ അനുവദിക്കാതെ മുന്നോട്ട്‌ നീങ്ങിക്കൊണ്ട‍ിരിക്കുവാൻ അത്‌ പ്രേരണ നൽകുന്നു. നിയമങ്ങൾ ഒരു ഭാഗത്ത്‌, ചരിത്രം ഒരു ഭാഗത്ത്‌, ഉപദേശങ്ങൾ ഒരു വശത്ത്‌, ഖണ്ഡനമണ്ഡനങ്ങൾ വേറൊരു വശത്ത്‌ എന്നിങ്ങിനെ പ്രത്യേക പംക്തികളായിരുന്നു ഖുർആനെങ്കിൽ, ആ ഗ്രന്ഥം ര​‍േണ്ട‍ാ നാലോ തവണ പാരായണം ചെയ്താൽ പിന്നീടത്‌ ആവർത്തിക്കുവാൻ ആവേശം തോന്നുമായിരുന്നില്ല. വിഷയങ്ങൾ ആവർത്തിച്ചാവർത്തിച്ച്‌ പറയുന്നത്‌ അതിന്റെ സാധാരണ പതിവാകുന്നു. കാർമ്മികമായ മതനിയമങ്ങൾമാത്രം അങ്ങിനെ ആവർത്തിക്കപ്പെടാറില്ല. ഓരോ ആവർത്തനത്തിലും, മറ്റു സ്ഥലങ്ങളിൽ കാണപ്പെടാത്ത നവീനതകളും, പുതുമകളും, പ്രത്യക്ഷപ്പെട്ടുകൊണ്ട‍ിരിക്കും. വാചകഘടനകളും, അലങ്കാര പ്രയോഗങ്ങളും ഒന്നിനൊന്ന്‌ മാറ്റു കൂട്ടിക്കൊണ്ട‍ുമിരിക്കും. വിഷയത്തിനും, സന്ദർഭത്തിനും അനുയോജ്യമായ രീതിയിൽ മുമ്പു പ്രസ്താവിച്ചതിന്‌ ഉപോൽബലകമെന്നോണം അർത്ഥഗർഭങ്ങളായ ചില വാക്കുകൾകൊണ്ട‍്‌ ആയത്തുകൾ അവസാനിപ്പിക്കുന്നതും ഖുർആന്റെ പല പ്രത്യേകതകളിൽ ഒന്നാകുന്നു. മിക്കവാറും ആയത്തുകളുടെ അവസാനം പരിശോധിച്ചാൽ ഇത്‌ കാണാവുന്നതാണ്‌.

ഇത്രയും പറഞ്ഞതിൽനിന്ന്‌ ഖുർആൻ പാരായണം ഒരു പുണ്യകർമ്മമായി നിശ്ചയിക്കപ്പെട്ടതിലും, അത്‌ സദാ പാരായണം ചെയ്‌വാൻ പ്രോത്സാഹിക്കപ്പെട്ടതിലും അടങ്ങിയ രഹസ്യം ഏറെക്കുറെ മനസ്സിലാക്കാമല്ലോ. പക്ഷേ, അതിന്റെ ഭാഷയിലൂടെയും, അതിന്റെ സാഹിത്യശൈലിയിലൂടെയുമല്ലാതെ ഇപ്പറഞ്ഞ മഹൽ ഗുണങ്ങൾ ആസ്വദിക്കുവാൻ വേകുത്ര സാദ്ധ്യമല്ലെന്നുകൂടി നാം അറിഞ്ഞിരിക്കേകുതുണ്ട‍്‌. അതോടൊപ്പം ഹൃദയസാന്നിദ്ധ്യവും ഉറ്റാലോചനയും വായനക്കാരിൽ ഉണ്ട‍ായിരിക്കുകയും വേണം.
 ومن الله التوفيق

ഓരോ ആയത്തും അതിന്റെ അടുത്ത ആയത്തും തമ്മിലും, ഓരോ സൂറത്തും അടുത്ത സൂറത്തും തമ്മിലും പ്രത്യക്ഷബന്ധം സ്ഥാപിക്കുവാൻ ശ്രമിക്കുന്ന ഒരു പതിവ്‌ പല വ്യാഖ്യാതാക്കളും സ്വീകരിച്ചിരിക്കുന്നത്‌ കാണാം. പലപ്പോഴും അതിലവർ വിജയിച്ചേക്കുമെങ്കിലും, ചിലപ്പോഴെല്ലാം അതിനായി അവർ വളരെ സാഹസപ്പെടേണ്ട‍ി വരുന്നുണ്ട‍്‌. അതുപോലെതന്നെ, ഖണ്ഡനങ്ങൾ, വിമർശനങ്ങൾ, മതവിധികൾ എന്നീ തുറകളിൽ വരുന്ന ആയത്തുകൾക്കെല്ലാം അവതരണഹേതുക്കളാകുന്ന ചില കഥകൾ കണ്ട‍ുപിടിപ്പാനും ചിലർ മുതിരാറുണ്ട‍്‌. ഇതും തന്നെ, മിക്ക സ്ഥലത്തും സ്വീകാര്യമായ ഏർപ്പാടല്ല. ചില ആയത്തുകളും, ചില സൂറത്തുകളും തമ്മിൽ വിഷയപരമായി അടുത്ത ബന്ധം ഉണ്ട‍ായിരിക്കും. ചിലപ്പോൾ ഇല്ലാതിരിക്കുകയും ചെയ്യും. ചില ആയത്തുകൾ അവതരിച്ചതിന്‌ പ്രത്യക്ഷ കാരണങ്ങളുണ്ട‍ായിരിക്കും. ചിലതിന്റെ അവതരണം വല്ല പ്രത്യേക സംഭവത്തെ തുടർന്നുമായിരിക്കും. ചിലപ്പോൾ അങ്ങിനെയൊന്നും ഉണ്ട‍ായില്ലെന്നോ, ഉ​‍െകുങ്കിൽതന്നെ അത്‌ അജ്ഞാതമായെന്നോ വന്നേക്കാം. ചില സന്ദർഭങ്ങളിൽ, ആയത്ത്‌ അവതരിച്ച കാരണവും സന്ദർഭവും അറിയാത്തപക്ഷം, അതിന്റെ ശരിയായ ഉദ്ദേശ്യം മനസ്സിലാക്കുവാൻപോലും പ്രയാസമായിരിക്കുകയും ചെയ്യും. ഇങ്ങിനെയുളള സ്ഥലങ്ങളിൽ നിശ്ചയമായും അത്‌ ആരായേകുതാണുതാനും. ഖുർആന്റെ അവതരണ കാലത്ത്‌ നിലവിലുണ്ട‍ായിരുന്ന അന്ധവിശ്വാസങ്ങളും, അനാചാര ദുരാചാരങ്ങളും, ശത്രുക്കൾ അതിന്റെ നേരെ സ്വീകരിച്ചുവന്ന സമ്പ്രദായങ്ങളുമെല്ലാംതന്നെ, അതതു വിഷയത്തെ സ്പർശിച്ചുകൊണ്ട‍ുളള ആയത്തുകളുടെ അവതരണത്തിന്‌ മതിയായ കാരണങ്ങളാകുന്നു. അഥവാ ഓരോ ആയത്തിനും പ്രത്യേകം അവതരണഹേതു ഉണ്ട‍ായിരിക്കേണ്ട‍ുന്ന ആവശ്യമില്ല.

സൂറത്തുകളുടെ പ്രാരംഭങ്ങളും, സമാപനങ്ങളും ഒരേ രീതിയിലല്ല ഉളളത്‌. അറബികൾക്കിടയിൽ പരിചയമുളളതും, സാഹിത്യകാരന്മാർക്കിടയിൽ അംഗീകരിക്കപ്പെട്ടിരുന്നതുമായ പല രീതികളും ഖുർആൻ അംഗീകരിച്ചതായി കാണാം. പ്രസംഗം, കവിത, ലിഖിതരേഖകൾ, പ്രധാന സംഭാഷണങ്ങൾ ആദിയായവ ആരംഭിക്കുമ്പോൾ അവയുടെ ആദ്യത്തിൽ വർണ്ണന, പ്രശംസ, ദൈവസ്തോത്രം, ഉദ്ദേശ്യ സൂചന മുതലായ പ്രാരംഭച്ചടങ്ങുകൾ ഉണ്ട‍ായിരിക്കുക സാധാരണമാണല്ലോ. അതുപോലെതന്നെ, വിഷയം അവസാനിക്കുമ്പോൾ, ചില സമാപനച്ചടങ്ങുകളും സ്വീകരിക്കപ്പെട്ടേക്കും. ഇപ്രകാരം, ഖുർആനിലും ചില സൂറത്തുകൾ (അൻആം, അൽകഹ്ഫു മുതലായവ അല്ലാഹുവിന്റെ സ്തുതികീർത്തനങ്ങളോടുകൂടി ആരംഭിച്ചു കാണാം. അൽബഖറ, നൂർ മുതലായ ചില സൂറത്തുകളുടെ ആരംഭത്തിൽ, ഈ ഖുർആൻ-അല്ലെങ്കിൽ ഈ സൂറത്ത്‌-ഇന്ന പ്രകാരത്തിലുളളതാണ്‌ എന്നിങ്ങനെ ഒരു മുഖവുര കാണാം. സുമർ, മുഅ​‍്മിൻ മുതലായ ചില സൂറത്തുകളുടെ ആരംഭം. ഇത്‌ അല്ലാഹുവിങ്കൽനിന്നുളള ഗ്രന്ഥമാണെന്ന്‌ സ്ഥാപിക്കുന്ന ഒരു പീഠികയോടുകൂടിയാവും. മറ്റു ചില സൂറത്തുകൾ (സ്വാഫ്‌-ഫാത്ത്‌, ദാരിയാത്ത്‌ പോലെയുളളവ) പ്രകൃതി വസ്തുക്കളെയോ, മലക്കുകൾ മുതലായവയെയോ, കുറിച്ചുളള വർണ്ണനകളാകുന്നു. മുനാഫിഖൂൻ, മുജാദലപോലെ ചില സൂറത്തുകൾ, യാതൊരു ആമുഖവും കൂടാതെ, ആദ്യം മുതൽക്കേ വിഷയത്തിൽ പ്രവേശിച്ചുകൊണ്ട‍ുളളവയാണ്‌. സമാപന വേളയിലും ഇതുപോലെ വൈവിധ്യം കാണും. ഖുർആൻ സൂക്ഷിച്ചു വായിക്കുന്നവർക്ക്‌ ഇതെല്ലാം സമാന്യമായെങ്കിലും മനസ്സിലാക്കുവാൻ സാധിക്കുന്നതാണ്‌.

എതിരാളികളും അവരോടുളള നയങ്ങളും
1. മുശ്‌രിക്കുകൾ (ബഹുദൈവ വിശ്വാസികൾ)
അറേബ്യയിലെ മുശ്‌രിക്കുകൾ, തങ്ങളുടെ ഇബ്‌റാഹീം (അ) നബിയുടെ മതക്കാരാണെന്നും, അദ്ദേഹത്തിന്റെ മാർഗ്ഗത്തിലാണ്‌ നിലകൊളളുന്നതെന്നും വാദിക്കുന്നവരായിരുന്നു. അവർ, തങ്ങളെപ്പറ്റി `ഹുനഫാഉ​‍്‌` എന്നു പറഞ്ഞിരുന്നു. (`ഹുനഫാർഉ​‍്‌`   (حنفاء)   എന്നത്‌ `ഹനീഫ്‌` (حنيف) എന്ന­തിന്റെ ബഹുവചനമാകുന്നു. ഋജുവായ മാർഗ്ഗം സ്വീകരിച്ചവർ എന്നാണ്‌ വാക്കിന്റെ താൽപര്യം. ഇബ്‌റാഹീം (അ) നബിയുടെ മാർഗ്ഗം സ്വീകരിച്ചവർ എന്നാണ്‌ ഈ വാക്കുകൊണ്ട‍്‌ വിവക്ഷിക്കപ്പെടുന്നത്‌. ഹജ്ജുകർമ്മം അനുഷ്ഠിക്കുക, കഅ​‍്ബയെ `ഖിബ്ല` യായി (അഭിമുഖകേന്ദ്രമായി) അംഗീകരിക്കുക, അതിനെ ബഹുമാനിക്കുക, ചേലാകർമ്മം ചെയ്യുക, രക്തബന്ധവും മുലകുടിബന്ധവുമുളളവർ തമ്മിൽ വിവാഹം നടത്താതിരിക്കുക മുതലായി പലതും അവർ സ്വീകരിച്ചുപോന്നിരുന്നു. ദാനധർമ്മാദികൾ, കുടുബബന്ധം പാലിക്കൽ, വാഗ്ദത്തം നിർവ്വഹിക്കൽ, അതിഥിസൽക്കാരം തുടങ്ങിയ കാര്യങ്ങൾ അവർക്കിടയിൽ അംഗീകരിക്കപ്പെട്ട ഗുണങ്ങളായിരുന്നു. നമസ്കാരം, നോമ്പ്‌, ശുദ്ധീകരണം മുതലായവയും ചില രൂപത്തിൽ അവർ അനുഷ്ഠിച്ചിരുന്നു. കൊല, വ്യഭിചാരം, കളവ്‌ തുടങ്ങിയവ നിഷിദ്ധങ്ങളായും അവർ കരുതിവന്നിരുന്നു. മതദൃഷ്ട്യാ ഇങ്ങിനെ പലതും- അനുഷ്ഠിക്കേകുതായും, ഉപേക്ഷിക്കേകുതായും-ഉ​‍െകുന്ന്‌ അവർ സമ്മതിച്ചിരുന്നുവെങ്കിലും, കർമ്മരംഗത്ത്‌ നോക്കുമ്പോൾ ചില വ്യക്തികളൊഴിച്ചു മറ്റെല്ലാവർക്കിടയിലും, മതപരമായ ഒരു അരാജകത്വമാണ്‌ അന്നുണ്ട‍ായിരുന്നത്‌.

വിശ്വാസപരമായി നോക്കുന്നപക്ഷം, ആകാശഭൂമികൾ ഉൾക്കൊളളുന്ന ഈ പ്രപഞ്ചത്തിന്‌ ഒരു സ്രഷ്ടാവുണ്ട‍്‌. ലോകത്ത്‌ നടക്കുന്ന മഹൽകാര്യങ്ങളെല്ലാം അവന്റെ കൈക്കാണ്‌ നടക്കുന്നത്‌. അവൻ സർവ്വശക്തനും സർവ്വജ്ഞനുമാണ്‌, അവന്റെ വിധിനിർണ്ണയങ്ങൾക്കനുസരിച്ചേ കാര്യങ്ങൾ സംഭവിക്കുകയുളളു, സൃഷ്ടികളിൽ മലക്കുകളാകുന്ന ഒരു തരം ആത്മീയ ജീവികളുണ്ട‍്‌, അവർ പരിശുദ്ധരാണ്‌ എന്നിങ്ങിനെയുളള വിശ്വാസങ്ങൾ അറബികൾക്കുണ്ട‍ായിരുന്നു. പക്ഷേ, സിദ്ധാന്തങ്ങളും, തത്വങ്ങളും ഇങ്ങിനെയെല്ലാമായിരുന്നുവെങ്കിലും, ആ അടിസ്ഥാനത്തിലായിരുന്നില്ല അവരുടെ ജീവിതരീതി.

മുസ്ലിം സമുദായത്തിന്റെ ഇന്നത്തെ പൊതുനില പരിശോധിച്ചുനോക്കിയാൽതന്നെ ഇപ്പറഞ്ഞത്‌ വേഗം മനസ്സിലാക്കാവുന്നതാണ്‌. മൂലതത്വങ്ങളും, പ്രധാന കടമകളുമെല്ലാം-മനസ്സുകൊണ്ട‍ും വാക്കുകൊണ്ട‍ും-അംഗീകരിക്കുന്നതോടൊപ്പം, അനുഷ്ഠാനരംഗത്ത്‌ നാം കാണുന്നതെന്താണ്‌? നമസ്കാരം, നോമ്പ്‌, സക്കാത്ത്‌ മുതലായവ തീരെ ഉപേക്ഷിക്കുകയും, കളളുകുടി, പലിശ, അക്രമം, കളവ്‌, വ്യഭിചാരം തുടങ്ങിവയ നിസ്സങ്കോചം പതിവാക്കിക്കൊണ്ട‍ിരിക്കുകയും ചെയ്യുന്നവരുടെ സംഖ്യ ഒന്നു നോക്കുക! തൗഹീദാണ്‌ (ഏകദൈവവിശ്വാസമാണ്‌) തങ്ങളുടെ അടിസ്ഥാനവിശ്വാസമെന്ന്‌ സമ്മതിക്കാത്ത മുസ്ലിം നാമധാരികൾ ഉണ്ട‍ായിരിക്കുകയില്ല. പക്ഷേ, ഫലം മറിച്ചും! ഒരു പ്രകാരത്തിലല്ലെങ്കിൽ മറ്റൊരു പ്രകാരത്തിൽ, ശിർക്കിന്റെ പ്രവർത്തനങ്ങൾ നടത്തുകയും, അതു മതമായി ഗണിക്കുകയും ചെയ്യുന്ന കാഴ്ചയാണ്‌ മിക്കവരിലും കാണുന്നത്‌. മതത്തിന്റെ പേരിൽ കെട്ടിച്ചമച്ച അനാചാരങ്ങളും, മാമൂലുകളും ഇതിന്നു പുറമെയും! ഇത്തരം ദുഷ്ചെയ്തികളിൽ മുഴുകിക്കൊണ്ട‍ിരിക്കുന്ന ആളുകൾ തങ്ങളെപ്പറ്റി നടിക്കുന്നതോ? തങ്ങളാണ്‌ ഏറ്റവും മതവിശ്വാസവും മതഭക്തിയും ഉളളവരെന്നുമായിരിക്കും! ഏറെക്കുറെ ഈ നിലതന്നെയായിരുന്നു, അറബിമുശ്‌രിക്കുകളുടെയും. ചില വശങ്ങളിൽ അവർ കൂടുതൽ അതിരുകവിഞ്ഞിരുന്നുവെന്നുമാത്രം.

മുശ്‌രിക്കുകൾ വഴിപിഴച്ചിരുന്നതിന്റെ പ്രധാന കാരണം ശിർക്കുതന്നെ. അല്ലാഹുവിന്‌ പ്രത്യേകമായുളള അധികാരാവകാശങ്ങളിലും, ഗുണവിശേഷങ്ങളിലും പ്രവർത്തനങ്ങളിലും ഇതര വസ്തുക്കൾക്ക്‌ പങ്കോ, സാമ്യതയോ കൽപിക്കുന്നതാണല്ലോ ശിർക്ക്‌.  ലോകകാര്യങ്ങൾ നിയന്ത്രിക്കുന്നതിലും, അദൃശ്യകാര്യങ്ങളെ അറിയുന്നതിലും, രോഗം, സൗഖ്യം, ശാപം, അനുഗ്രഹം, ആഹാരം, രക്ഷ, ശിക്ഷ മുതലായവ നൽകുന്നതിലും മഹാത്മാക്കളായ ചിലർക്കും ചില പങ്കുകളു​‍െകുന്നായിരുന്നു അവർ ധരിച്ചുവന്നത്‌. അല്ലാഹുവിന്റെ അറിവും, കഴിവും എല്ലാറ്റിനുമുപരിയായതാണെന്ന്‌ അവർക്കറിയാം. പക്ഷേ, ഒരു മഹാരാജാവ്‌ തന്റെ അധികാരാവകാശങ്ങളിൽ ചിലത്‌ തനിക്ക്‌ പ്രിയപ്പെട്ട ചില പ്രത്യേകക്കാർക്ക്‌ വിട്ടുകൊടുക്കുന്നതുപോലെ, അല്ലാഹുവിന്റെ അധികാരാവകാശങ്ങളിൽ ചിലത്‌ അവൻ ചില മഹാന്മാർക്ക്‌ വിട്ടുകൊടുത്തിരിക്കുകയാണെന്നായിരുന്നു അവരുടെ വിശ്വാസം, അങ്ങനെ, ആ മഹാത്മാക്കളുടെ പ്രീതി അല്ലാഹുവിന്റെ പ്രീതിക്കും, അവരുടെ അപ്രീതി അല്ലാഹുവിന്റെ അപ്രീതിക്കും കാരണമാണെന്നും, അവരുടെ ശുപാർശ അല്ലാഹു സ്വീകരിക്കുകയും, അത്‌ അവന്റെ അടുക്കൽ സ്വാധീനം ചെലുത്തുകയും ചെയ്യുമെന്നും അവർ ധരിച്ചുവശായി. ഈ അടിസ്ഥാനത്തിൽ, പലതരം ആരാധനകളും നേർച്ച വഴിപാടുകളും ആ മഹാത്മാക്കൾക്കുവേണ്ട‍ിയും അവർ നടത്തിവന്നു. ഇതുവഴി, പ്രസ്തുത മഹാത്മാക്കൾക്കു യഥാർത്ഥ ദൈവത്തിന്റെ സ്ഥാനം കൽപിക്കപ്പെടുകയും, സകലവിധ ആരാധനകളും അവർക്കായി അർപ്പിക്കപ്പെടുകയും പതിവായിത്തീർന്നു. അതുമാത്രമാണ്‌ മുക്തിമാർഗ്ഗമെന്നതുവരെ കാര്യം എത്തി. യഥാർത്ഥ ദൈവമായ അല്ലാഹുവിനുളള സ്ഥാനമാനങ്ങൾ വെറും വാക്കുകളിൽ മാത്രം അവശേഷിക്കുകയും ചെയ്തു.

നൂഹ്‌ (അ) നബിയുടെ കാലംമുതൽക്കുതന്നെ വിഗ്രഹാരാധന ലോകത്ത്‌ നടപ്പു​‍െകുന്ന്‌ ഖുർആൻകൊണ്ട‍്‌ സ്പഷ്ടമാകുന്നു. (സൂറത്തുനൂഹ്‌ നോക്കുക) എന്നാൽ, അറബികളിൽ അത്‌ നടപ്പിൽ വരുത്തിയത്‌ അമ്ര്ബ്നുലുഹാ
(عمر بن لحى) എന്നു പേരായ ഒരാളായിരുന്നു. മിക്കവാറും ക്രിസ്താബ്ദം 3-​‍ാം നൂറ്റാണ്ട‍ിൽ ജീവിച്ച ഒരു നാട്ടുരാജാവായിരുന്നു ഇയാൾ ശാമിൽനിന്നാണ്‌ ഹിജാസിലേക്ക്‌ വിഗ്രഹാരാധന കടത്തിക്കൊണ്ട‍ു വന്നത്‌. മരണപ്പെട്ടുപോയ മഹാത്മാക്കളുടെ സ്മരണക്കായിട്ടാണ്‌-പിശാചിന്റെ പ്രേരണപ്രകാരം-ആദ്യം ജനങ്ങൾ പ്രതിമകളുണ്ട‍ാക്കി പ്രതിഷ്ഠിച്ചത്‌ എന്നും, ക്രമേണ ആ പ്രതിമകൾ ആരാധ്യവസ്തുക്കളായി പരിണമിക്കുകയാണ്‌ ഉണ്ട‍ായിട്ടുളളതെന്നും നബിവചനങ്ങളിൽ വ്യക്തമാക്കപ്പെട്ടിട്ടുണ്ട‍്‌. അതുകൊണ്ട‍ുതന്നെയാണ്‌ പ്രതിമകൾ ഉണ്ട‍ാക്കുകയും, പ്രതിഷ്ഠിക്കുകയും ചെയ്യുന്നതിനെ നബി (സ) അതികഠിനമായി നിരോധിച്ചിട്ടുളളതും. വിഗ്രഹങ്ങളുടെ കൂട്ടത്തിൽ, മരണപ്പെട്ട മഹാത്മാക്കളുടെ പ്രതിമകൾ മാത്രമല്ല കാലക്രമത്തിൽ ചില മലക്കുകളുടേയും, ചില ജിന്നുകളുടേയും പേരിലും വിഗ്രഹങ്ങൾ സ്ഥാപിക്കപ്പെട്ടു. ദേവീദേവൻമാരെന്ന പേരിലാണ്‌ ഇന്ന്‌ അവ അറിയപ്പെടുന്നത്‌. മലക്കുകൾ ദൈവത്തിന്റെ പുത്രിമാരാണെന്നായിരുന്നു അവരുടെ സങ്കൽപ്പം. ചുരുക്കിപ്പറഞ്ഞാൽ, ലോകത്ത്‌ തൗഹീദിന്റെ കേന്ദ്രമായി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ദേവാലയമായ വിശുദ്ധ കഅ​‍്ബയുടെ പരിസരങ്ങളിലായി-ഖുർആൻ അവതരിക്കുന്ന കാലത്ത്‌-വിവിധ തരത്തിലുളള 360 വിഗ്രഹങ്ങൾ സ്ഥലം പിടിച്ചിരുന്നു. അക്കൂട്ടത്തിൽ, അതേ വിശുദ്ധ മന്ദിരം കെട്ടി ഉയർത്തിയ ഇബ്‌റാഹീം (അ) നബി, ഇസ്മാഈൽ (അ) നബി എന്നീ പ്രവാചകവര്യന്മാരുടെ പ്രതിമകളും ഉണ്ട‍ായിരുന്നു.

അടിത്തറ ഇളകിയാൽ കെട്ടിടത്തിന്‌ ഇളക്കം ബാധിക്കുകയും, അത്‌ സ്ഥാനം തെറ്റിയാൽ കെട്ടിടം ആകെ തകരുകയും ചെയ്യുമല്ലോ. അതുപോലെ തൗഹീദാകുന്ന അസ്തിവാരം നിലതെറ്റിയതോടെ, അറബികളുടെ ജീവിതക്രമം ആകമാനം അവതാളത്തിലായി. അതോടെ, `ശിർക്കും`, `തശ്ബീഹും`, `തഹ്‌രീഫും`
[الشرك والتشبيه والتعريف]  (അല്ലാഹുവിനോട്‌ പങ്കു ചേർക്കലും, അവനു സാദൃശ്യം കൽപിക്കലും, മതവിധികളെ മാറ്റിമറിക്കലും) രംഗപ്രവേശം ചെയ്തു. അനേകതരം അന്ധവിശ്വാസങ്ങളും അനാചാര ദുരാചാരങ്ങളും, ദുർന്നടപ്പുകളും മതതത്വങ്ങളായി മാറി. മരണാനന്തര ജീവിതത്തിലുളള വിശ്വാസം നശിച്ചതാണ്‌ അവരെ ഏറ്റവും അധഃപതിപ്പിച്ചത്‌. മരിച്ചു മണ്ണായിക്കഴിഞ്ഞാൽ പിന്നെ, മറ്റൊരു ജീവിതമോ, രക്ഷാശിക്ഷയോ ഇല്ലെന്നും, അതോടെ എല്ലാം അവസാനിച്ചുവെന്നും അവർ ഉറപ്പിച്ചുവെച്ചു. മരണാനന്തര ജീവിതത്തെപ്പറ്റി പൂർവ്വ വേദങ്ങളിൽ പ്രസ്താവിക്കപ്പെട്ടിട്ടു​‍െകുങ്കിലും, ഖുർആനിലേതുപോലെ അത്ര വിശദവും, വ്യക്തവുമായ നിലയിൽ അവയിൽ അതിനെക്കുറിച്ച്‌ പ്രതിപാദിക്കപ്പെട്ടിട്ടില്ലായിരുന്നു. മുശ്‌രിക്കുകളായ അറബികൾക്കു പൂർവ്വവേദങ്ങളെ സംബന്ധിച്ചിടത്തോളം, അടുത്ത പരിചയവും ഇല്ല. ഇബ്‌റാഹീം (അ) നബിയുടെയും, ഇസ്മാഈൽ (അ) നബിയുടെയും ശേഷം, മറ്റൊരു പ്രവാചകനുമായി അവർക്കു നേരിൽ ബന്ധം സ്ഥാപിക്കാൻ അവസരവും ഉണ്ട‍ായിട്ടില്ല. അങ്ങനെ, ദേഹേച്ഛയും, പാരമ്പര്യവും, അനുകരണവും സർവ്വാധാരമായി ചിരകാലം നിലനിന്നുപോന്ന ആ സമുദായത്തിനു ഭൗതിക ദൃഷ്ടിക്കപ്പുറമുളള ഒരു ജീവിതത്തെ സംബന്ധിച്ചു വിശ്വസിക്കുവാൻ കഴിയാതായിത്തീർന്നു.

ഇതിന്റെയെല്ലാം അനിവാര്യഫലമായിട്ടാണ്‌, മുശ്‌രിക്കുകൾ നബി (സ) തിരുമേനിയുടെ പ്രവാചകത്വവും, ഖുർആനും നിഷേധിച്ചത്‌. പ്രവാചകത്വത്തെപ്പറ്റി അവർക്ക്‌ നേരിട്ട്‌ പരിചയമില്ലെങ്കിലും, തങ്ങളുടെ ഇടയിൽ ജീവിച്ചുവരുന്ന വേദക്കാർ വഴിയും മറ്റും കേട്ടു പരിചയം ഉ​‍െകുന്നതിൽ സംശയമില്ല. തങ്ങളുടെ പൂർവ്വപിതാക്കളും, വന്ദ്യ നേതാക്കളുമാണല്ലോ ഇബ്‌റാഹീം (അ) നബിയും, ഇസ്മാഈൽ (അ) നബിയും. മൂസാ (അ) നബിയെയും, ഈസാ (അ) നബിയെയും കുറിച്ചും അവർക്ക്‌ കേട്ടറിവുണ്ട‍്‌. ആകയാൽ, അല്ലാഹു മനുഷ്യരിൽനിന്ന്‌ പ്രവാചകന്മാരെയും, ദൈവദൂതന്മാരേയും നിയമിക്കുക പതിവു​‍െകുന്ന വസ്തുത അവർക്ക്‌ അജ്ഞാതമല്ല. എന്നാൽ, പ്രവാചകൻമാരുടെ യഥാർത്ഥ നിലപാടുകളും, സ്ഥിതിഗതികളും എന്തെല്ലാമായിരുന്നുവെന്നോ, ജനങ്ങളും അവരുമായുളള ബന്ധം എപ്രകാരമായിരുന്നുവെന്നോ അവർക്കറിഞ്ഞുകൂടാ. ഊഹാപോഹങ്ങളും, പഴഞ്ചൻ കഥകളും വഴി, പ്രവാചകൻമാരെപ്പറ്റി അവർ എന്തൊക്കെയോ ഊഹിച്ചുവെച്ചിരിക്കുകയായിരുന്നു. മുഹമ്മ്ദ്‌ (സ) തിരുമേനിയാണെങ്കിൽ, അവർക്കിടയിൽ അനാഥയായി പെറ്റു വളർന്നുവന്ന ഒരു സാധാരണ വ്യക്തി. മഹാത്മാക്കൾക്ക്‌-മഹാത്മാക്കളുടെ പേരിൽ നിർമ്മിക്കപ്പെട്ട പ്രതിമകൾക്കുപോലും-ദിവ്യത്വം കൽപിച്ചുവശായ അവർക്ക്‌, തങ്ങളിൽപെട്ട ഒരു മനുഷ്യൻ ദൈവദൂതനായിത്തീരുകയെന്നത്‌ ഒരു അസംഭവ്യ കാര്യമായിത്തോന്നി. അങ്ങനെ, പ്രവാചകൻ എങ്ങിനെയാണ്‌ തിന്നുകയും, കുടിക്കുകയും അങ്ങാടിയിൽക്കൂടി നടക്കുകയുമെല്ലാം ചെയ്യുന്നത്‌? എന്നിത്യാദി ചോദ്യങ്ങൾ അവരിൽ നിന്നു പുറത്തുവന്നു.

ചുരുക്കിപ്പറഞ്ഞാൽ, ശിർക്ക്‌, പരലോകനിഷേധം, ഇബ്‌റാഹീം (അ) നബിയുടെ മാർഗ്ഗമനുസരിച്ചാണ്‌ തങ്ങൾ നിലകൊളളുന്നതെന്ന വാദം, മുഹമ്മദ്‌ നബി (സ) യുടെ പ്രവാചകത്വത്തിന്റെ നിഷേധം. ഇങ്ങിനെയുളള ചില സംഗതികളായിരുന്നു മുശ്‌രിക്കുകളെ സംബന്ധിച്ചു ഖുർആനു പ്രധാനമായി വിമർശിക്കേണ്ട‍ിയിരുന്ന വിഷയങ്ങൾ. ഈ തുറകളിൽ അവർ കൊണ്ട‍ുവരുന്ന ന്യായവാദങ്ങൾക്ക്‌ മറുപടി പറയുകയും ആവശ്യമായിരുന്നു. അക്കാര്യങ്ങൾ ശരിയായിത്തീർന്നാൽ, മറ്റുളളതെല്ലാം പ്രയാസമന്യെ ശരിപ്പെട്ടുകൊള്ളുമായിരുന്നു. ഇതിനായി, മുശ്‌രിക്കുകളെ സംബന്ധിച്ച്‌ ഖുർആൻ സ്വീകരിച്ച നയങ്ങൾ പലതാണ്‌. ഉദാഹരണമായി:-

1) പൂർവ്വീകന്മാരുടെ അനുകരണവും, പരമ്പരാഗതമായ ഊഹാപോഹങ്ങളുമല്ലാതെ, ബുദ്ധിപൂർവ്വകമോ, വൈദികമോ, ദൈവീകമോ ആയ യാതൊരു തെളിവും അവർക്കില്ലെന്ന്‌ ഉൽബോധിപ്പിക്കുക. 2) മതാചാരങ്ങളും, മതസിദ്ധാന്തങ്ങളുമായി തങ്ങൾ ആചരിച്ചുവരുന്ന കാര്യങ്ങൾ പ്രാവചകന്മാരുടെയോ, വേദഗ്രന്ഥങ്ങളുടെയോ അദ്ധ്യാപനങ്ങളല്ലെന്നും, കെട്ടിച്ചമയ്ക്കപ്പെട്ടവ മാത്രമാണെന്നും ഓർമ്മിപ്പിക്കുക.

3) അല്ലാഹു അല്ലാത്ത മറ്റേതൊരു വസ്തുവിനും, റബ്ബോ, ഇലാഹോ (രക്ഷിതാവോ, ആരാധ്യനോ) ആയിരിക്കുവാൻ ഒരു വിധേനയും അർഹതയോ, ന്യായമോ ഇല്ല എന്നും, അല്ലാഹുവിന്‌ യാതൊരു പ്രകാരത്തിലുളള സാമ്യരും പങ്കുകാരും ഉണ്ട‍ായിരിക്കുവാൻ നിവൃത്തിയില്ല എന്നും സ്ഥാപിക്കുക. 4) എല്ലാ പ്രവാചകന്മാരും പ്രബോധനം ചെയ്തതു തൗഹീദുമാത്രായിരുന്നുവെന്നും, അവരെല്ലാം അല്ലാഹുവിന്റെ അടിമകളും അടിയാന്മാരുമായിരുന്നുവെന്നും ഉറപ്പിക്കുക. 5) വിഗ്രഹങ്ങൾ ആരാധ്യവസ്തുക്കളാകുന്നത്‌ പോയിട്ട്‌ സാധാരണ മനുഷ്യരുടെ പദവിപോലും അവക്കില്ലെന്ന്‌ കാര്യകാരണസഹിതം ഉണർത്തുക. 6) അല്ലാഹുവിന്‌ മക്കളു​‍െകുന്ന വാദം, അങ്ങേയറ്റം വഷളത്വം നിറഞ്ഞ നികൃഷ്ടവാദമാണെന്നും, അല്ലാഹുവിന്‌ മറ്റേതെങ്കിലും വസ്തുവിനോട്‌ യാതൊരു തരത്തിലുളള സാദൃശ്യവും ഇല്ലെന്നും, അവർ സർവ്വോപരി പരിശുദ്ധനാണെന്നും സ്ഥാപിക്കുക.

7) മുഹമ്മദ്‌ (സ) നബി ഒന്നാമത്തെ പ്രവാചകനല്ല, അദ്ദേഹത്തിന്‌ മുമ്പ്‌ എത്രയോ പ്രവാചകന്മാർ ഉണ്ട‍ായിട്ടുണ്ട‍്‌. അവരുടെയെല്ലാം പ്രബോധനതത്വം ഒന്നുതന്നെയായിരുന്നു, അവരെല്ലാവരും തന്നെ മനുഷ്യരും, മനുഷ്യപ്രകൃതിയോടുകൂടിയവരുമായിരുന്നു, വഹ്‌യ്‌ ലഭിക്കുന്നുവെന്നത്‌ കൊണ്ട‍്‌ അദ്ദേഹം മനുഷ്യനല്ലാതാകുന്നില്ല എന്നൊക്കെ ഗ്രഹിപ്പിക്കുക. 8) ജനങ്ങൾ ആവശ്യപ്പെടുന്ന ദൃഷ്ടാന്തങ്ങൾ കാണിച്ചുകൊടുക്കലും, അദൃശ്യകാര്യങ്ങൾ അറിയലും നബിമാർക്ക്‌ സാധ്യമായ കാര്യങ്ങളല്ല, അല്ലാഹു ഉദ്ദേശിച്ച ദൃഷ്ടാന്തം മാത്രമേ അവരുടെ കയ്ക്കു വെളിപ്പെടുകയുളളു. അവൻ അറിയിച്ചു കൊടുത്ത അദൃശ്യകാര്യമല്ലാതെ അവർക്ക്‌ അറിയുവാൻ കഴിയുന്നതുമല്ല. പുതിയ വല്ല ദൃഷ്ടാന്തങ്ങളും കണ്ട‍ാൽതന്നെയും അതു ഗ്രഹിക്കുവാനോ വിശ്വസിക്കുവാനോ അവർ തയ്യാറാവുകയില്ല. അതേ സമയത്ത്‌ സത്യാന്വേഷണം ചെയ്യുന്ന ഏതൊരുവനും സത്യം ഗ്രഹിക്കുവാൻ വേകുത്ര ദൃഷ്ടാന്തങ്ങൾ അവരുടെ മുമ്പിലുണ്ട‍ുതാനും. ഏറ്റവും വലിയ ദൃഷ്ടാന്തം അവരുടെ മുമ്പിലിരിക്കുന്ന ഖുർആൻ തന്നെയാണ്‌. അതുപോലെയുളള ഒരു ഗ്രന്ഥമോ, അതിലെ അദ്ധ്യായം പോലെയുളള ഒരു അദ്ധ്യായമോ-അവർക്കാകട്ടെ, മറ്റാർക്കെങ്കിലുമാകട്ടെ-കൊണ്ട‍ുവരുക സാദ്ധ്യമല്ല. അത്‌ അല്ലാഹുവിന്റെ ഗ്രന്ഥമാണെന്നുളളതിന്‌ ഇതുതന്നെ മതിയായ തെളിവാണ്‌ എന്നൊക്കെ ഉൽബോധനം ചെയ്യുക.

9) നിർജ്ജീവമായിക്കിടക്കുന്ന ഭൂമിയെ മഴ വർഷിപ്പിച്ച്‌ ഉല്പാദനയോഗ്യമാക്കിത്തീർത്ത്‌ സസ്യലതാദികൾ ഉൽപാദിപ്പിക്കുന്നതുപോലെ, നിർജ്ജീവ വസ്തുക്കളിൽ നിന്ന്‌ ജീവികളെ ഉൽഭവിപ്പിക്കുന്നതുപോലെ മരണപ്പെട്ട മനുഷ്യൻ പുനരുജ്ജീവിപ്പിക്കപ്പെടുമെന്നും, ആദ്യം സൃഷ്ടിച്ച സ്രഷ്ടാവിന്‌ ആ സൃഷ്ടിയെ രണ്ട‍ാമതും ജീവിപ്പിക്കുവാൻ ഒട്ടും പ്രയാസമില്ലെന്നും, ഖുർആന്റെ ഒരു പുതിയവാദമല്ല-മുൻവേദങ്ങളെല്ലാം ഘോഷിച്ചതുതന്നെയാണ്‌-ഇതെന്നും തെര്യപ്പെടുത്തുക. 10) സത്യവിശ്വാസവും, സന്മാർഗ്ഗവും സ്വീകരിച്ചാലുണ്ട‍ാകുന്ന നേട്ടങ്ങളും അല്ലാത്തപക്ഷം അനുഭവിക്കേണ്ട‍ി വരുന്ന ഭവിഷ്യത്തുകളും, ശിക്ഷകളും വിവരിച്ചു കൊടുക്കുക.

ഇങ്ങിനെയുളള വിവിധ മാർഗ്ഗങ്ങളിൽകൂടിയാണ്‌ ഖുർആൻ മുശ്‌രിക്കുകളെ സമീപിക്കുന്നതും, അഭിമുഖീകരിക്കുന്നതും. എല്ലാംതന്നെ അവർക്ക്‌ സുഗ്രാഹ്യമായ ഭാഷാശൈലിയോടുകൂടിയും, സുവ്യക്തങ്ങളായ ലക്ഷ്യദൃഷ്ടാന്തങ്ങൾ സഹിതവും. പ്രതിപാദനരീതിയാകട്ടെ, കെട്ടിക്കുടുക്കും വക്രതയുമില്ലാത്തതും.

2. വേദക്കാർ അഥവാ യഹൂദരും, ക്രിസ്ത്യാനികളും.
മുശ്‌രിക്കുകളുടെ കേന്ദ്രം മക്കയാണല്ലോ. മദീനായിൽ ഇസ്ലാമിനു പുതുതായി നേരിടേണ്ട‍ിവന്നത്‌ വേദക്കാരായ യഹൂദരെയും, ക്രിസ്ത്യാനികളെയുമായിരുന്നു. തൗറാത്തിന്റെയും മൂസാ (അ) നബിയുടെയും അനുയായികളാണ്‌ യഹൂദികൾ, അഥവാ ജൂതന്മാർ. തൗറാത്തിന്റെ അദ്ധ്യാപനങ്ങളും അവരും തമ്മിലുളള ബന്ധം നാമമാത്രമായി അവശേഷിച്ചിരിക്കുകയായിരുന്നു. അതിന്റെ അദ്ധ്യാപനങ്ങൾ മാത്രമല്ല, അതിലെ വചനങ്ങൾ പോലും അവരുടെ കൈകടത്തലിന്‌ പാത്രമായിരുന്നു. എന്നുവെച്ചാൽ, തൗറാത്തിന്റെ പരിഭാഷയിലും, ഉദ്ധരണിയിലും, വ്യാഖ്യാനത്തിലും അവർ കൃത്രിമങ്ങൾ നടത്തിയിരുന്നു. ഇതുവഴി, തൗറാത്തിൽ ഇല്ലാത്ത ചിലത്‌ അതിൽ കൂട്ടിച്ചേർക്കലും, ഉളള ചിലത്‌ മൂടിവെക്കലും അവരുടെ സ്വഭാവമായിരുന്നു. പ്രാവചകത്വവും, പരലോക മോക്ഷവും അവരുടെ കുത്തകാവകാശമായി അവർ വാദിച്ചിരുന്നു. കവിഞ്ഞപക്ഷം ഒരു ജൂതൻ 40 ദിവസത്തിലധികം നരകത്തിൽ താമസിക്കേണ്ട‍ിവരികയില്ലെന്നും, തങ്ങൾ ദൈവസന്താനങ്ങളും, അവന്റെ ഇഷ്ടക്കാരുമാണെന്നുമായിരുന്നു അവരുടെ വാദം. പ്രാവചകൻമാരിൽ അധികപേരും ഇസ്‌റാഈല്യരിൽനിന്നാണെന്ന വസ്തുത അവരുടെ ഈ ധാരണക്കു ശക്തികൂട്ടി. മൂസാ (അ) നബിക്കുശേഷം അവരിൽ കഴിഞ്ഞുപോയ ദീർഘമായ കാലഘട്ടത്തിൽ അനുദിനം വർദ്ധിച്ചുകൊ​‍േകുയിരുന്ന ആ ദുഷ്ചെയ്തികൾ, മറ്റേതൊരു സമുദായത്തെക്കാളും അവരെ അധഃപതിപ്പിച്ചു കളഞ്ഞു. അതിയായ ലുബ്ധത, ധനമോഹം, വഞ്ചന, അസൂയ മുതലായവ അവരുടെ ചില പ്രത്യേകതകളായിരുന്നുതാനും.

ദൈവ വാക്യത്തേക്കാളും അവർ പ്രാധാന്യം കൽപിച്ചുവന്നത്‌ അവരിലുളള പണ്ഡിതൻമാരുടെ അഭിപ്രായങ്ങൾക്കാണ്‌. പണ്ഡിതൻമാരാകട്ടെ, സ്വാർത്ഥത്തിനും, കാര്യലാഭത്തിനുംവേണ്ട‍ി എന്ത്‌ ചെയ്‌വാനും മടിയില്ലാത്തവണ്ണം ദുഷിച്ചുപോകുകയും ചെയ്തിരുന്നു. വാസ്തവത്തിൽ, ഈസാ (അ) നബിയിൽ യഹൂദർ വിശ്വസിക്കാതിരുന്നതുതന്നെ, പണ്ഡിത വർഗ്ഗത്തിന്റെ ദുഷ്പ്രേരണകൾമൂലമായിരുന്നു. വേദഗ്രന്ഥത്തിലെ വാക്യങ്ങൾ മാറ്റിമറിച്ചും, അതിന്റെ പേരിൽ കളവുകെട്ടിച്ചമച്ചും, ജനഹിതമനുസരിച്ചു മതവിധികളുണ്ട‍ാക്കിയും അവർ മുതലെടുത്തുകൊണ്ട‍ിരിക്കുകയായിരുന്നു. ഇന്നത്തെ മുസ്ലിം പാമര ജനങ്ങളെയും, അവരെ തൃപ്തിപ്പെടുത്തിക്കൊണ്ട‍്‌ സ്വന്തം താല്പര്യങ്ങൾ നേടുന്ന പണ്ഡിതൻമാരെയും കുറിച്ച്‌ ആലോചിച്ചാൽ, അന്നത്തെ യഹൂദരുടെ സ്ഥിതിഗതികളെപ്പറ്റി ഏതാ​‍െണ്ട‍ാന്ന്‌ അനുമാനിക്കാം. `വേദക്കാർ തങ്ങളുടെ പണ്ഡിതൻമാരെയും, പുരോഹിതൻമാരെയും, അല്ലാഹുവിന്‌ പുറമെ റബ്ബുകളാക്കി` (തൗബ: 31) എന്ന ഖുർആൻ വചനത്തെപ്പറ്റി അദിയ്യുബ്നു ഹാതിം (റ) നബി (സ) യോട്‌ ചോദിച്ചപ്പോൾ, തിരുമേനി പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു: `അല്ലാഹു അനുവദിച്ചതിനെ ആ പണ്ഡിതൻമാർ അവർക്ക്‌ നിഷിദ്ധമാക്കിക്കൊടുത്തു. അതവർ നിഷിദ്ധമായി സ്വീകരിക്കുകയും ചെയ്തു. അല്ലാഹു നിഷിദ്ധമാക്കിയതിനെ അവർ അനുവദനീയമാക്കിക്കൊടുത്തു. അതവർ അനുവദനീയമായിക്കരുതുകയും ചെയ്തു`. (ബുഖാരി.) മുസ്ലിം സമുദായത്തിന്റെ അധഃപതനത്തിന്നുളള ഒരു മുഖ്യ കാരണവും ഇതുതന്നെയാണല്ലോ.

മുൻ വേദഗ്രന്ഥങ്ങളുടെ കൂട്ടത്തിൽ പ്രഥമ സ്ഥാനം അർഹിക്കുന്ന ഗ്രന്ഥമത്രെ തൗറാത്ത്‌. കർമ്മപരമായ ജീവിതക്രമങ്ങളും, അനുഷ്ഠാനമുറകളും അതിൽ വിസ്തിരിച്ചു പറഞ്ഞിട്ടുണ്ട‍്‌. നിയമസംഹിത എന്ന നിലക്കു ഈസാ(അ) നബിയും, അനുയായികളും ആ ഗ്രന്ഥം അംഗീകരിക്കുവാൻ ബാദ്ധ്യസ്ഥരായിരുന്നു. ആകയാൽ, ഇനിയൊരു പ്രവാചകനും വേദഗ്രന്ഥവും ആവശ്യമില്ലെന്നാണ്‌ യഹൂദികൾ ധരിച്ചുവശായിരുന്നത്‌. എന്നാൽ, അക്കാലത്തേക്കും ആ ജനതക്കും വേണ്ട‍ിയുളളതായിരുന്നു ആ നിയമസംഹിതയെന്നും, കാലാവസാനംവരേയുളള സകല ജനവിഭാഗങ്ങൾക്കും പറ്റിയ മറ്റൊരു പരിപൂർണ്ണ നിയമസംഹിത ആവശ്യമായിരുന്നുവെന്നും, അതാണ്‌ വിശുദ്ധ ഖുർആൻ എന്നും അവർ മനസ്സിലാക്കിയില്ല. അഥവാ ഈ പരമാർത്ഥം സമ്മതിക്കുവാൻ അവർ തയ്യാറായില്ല. ഖുർആനാണെങ്കിൽ, തൗറാത്തിനെ ഒരിക്കലും നിഷേധിക്കുകയല്ല-അതിനെ സത്യപ്പെടുത്തുകയും, ബലപ്പെടുത്തുകയുമാണ്‌-ചെയ്യുന്നത്‌. പക്ഷേ, താൽക്കാലികങ്ങളായിരുന്ന അതിലെ ചില നിയമങ്ങളെ പരിഷ്കരിക്കുകയും, പോരാത്തത്‌ കൂട്ടിച്ചേർക്കുകയും ചെയ്തുകൊണ്ട‍ുളള ഒരു പരിപൂർണ്ണ നിയമസംഹിത ലോകത്തിനു പ്രദാനം ചെയ്തിരിക്കുകയാണ്‌ ഖുർആൻ. തൗറാത്തിലെ പല നിയമങ്ങളും, തത്വങ്ങളും അത്‌ അപ്പടി സ്ഥിരപ്പെടുത്തിയിട്ടുമുണ്ട‍്‌.

മേൽപറഞ്ഞതിനു പുറമെ, മുഹമ്മദ്‌ നബി (സ) തിരുമേനി, ഇസ്മാഈൽ (അ) നബിയുടെ സന്താന പരമ്പരയിൽ ജനിച്ച ആളായതും-അവരുടെ വർഗ്ഗപിതാവായ ഇഷാഖ്‌ (അ) നബിയുടെ സന്താനപരമ്പരയിൽപെട്ട ആളല്ലാതിരുന്നതും-നബി (സ) യിൽ വിശ്വസിക്കുന്നതുമൂലം തങ്ങളുടെ അടിസ്ഥാനരഹിതങ്ങളായ പാരമ്പര്യ നടപടികൾക്കും, നേതൃത്വങ്ങൾക്കും കോട്ടം തട്ടുമെന്ന ഭയവും നബി (സ) യെ നിഷേധിക്കുവാൻ യഹൂദൻമാരെ പ്രേരിപ്പിച്ചു. ഈ നിഷേധത്തെ ന്യായീകരിക്കുവാൻവേണ്ട‍ി, തൗറാത്തിന്റെ പല ഭാഗങ്ങളും അവർ പൂഴ്ത്തിവെക്കുകയും, ദുർവ്യാഖ്യാനം നടത്തുകയും ചെയ്തു. നബി (സ) യുടെ ആഗമനത്തെസംബന്ധിച്ചുളള പ്രവചനങ്ങളും സൂചനകളുമാണ്‌ ഇതിന്‌ കൂടുതൽ ഇരയായത്‌.

യഹൂദരുടെ മിക്ക ദോഷങ്ങളും ക്രിസ്ത്യാനികളിലും ഉണ്ട‍ായിരുന്നു. ഈസാ (അ) നബിക്ക്‌ ദിവ്യത്വം കൽപിച്ചതും, ആ അടിസ്ഥാനത്തിൽ കെട്ടിപ്പടുക്കപ്പെട്ട മറ്റു പല അന്ധവിശ്വാസങ്ങളും കഴിച്ചാൽ, താരതമ്യേന യഹൂദരെക്കാൾ ഭേദമായിരുന്നു ക്രിസ്ത്യാനികൾ. ഈസാ (അ) ദൈവപുത്രനാണെന്നാണ്‌ പൊതുവിലുളള ക്രിസ്തീയവാദം. ഇതുവഴി, അല്ലാഹുവിന്റെ പരമ പരിശുദ്ധവും, സൃഷ്ടികളുമായി തെല്ലും സാമ്യമില്ലാത്തതുമായ ഉൽകൃഷ്ട ഗുണങ്ങളെ കളങ്കപ്പെടുത്തുകയും, അല്ലാഹുവിനെ സൃഷ്ടിസമാനമാക്കുകയുമാണ്‌ ക്രിസ്ത്യാനികൾ ചെയ്യുന്നത്‌. ഇത്‌ അങ്ങേ അറ്റം നികൃഷ്ടവും നീചവുമായ ഒന്നാണെന്ന്‌ പറയേകുതില്ലല്ലോ. മൂസാ (അ) ദൈവമാണെന്നോ, ദൈവപുത്രനാണെന്നോ യഹൂദർ പറയുന്നില്ല. പക്ഷേ, ഉസൈർ ദൈവപുത്രനാണെന്ന ഒരു വാദം അവരിലും ഉണ്ട‍ായിരുന്നു. അതോടൊപ്പം ഈസാ (അ) നബിയെ വ്യഭിചാരപുത്രനെന്നും, ആഭിചാരിയെന്നും യഹൂദർ മുദ്ര കുത്തുകയും ചെയ്തിരുന്നു.

ക്രിസ്തീയ മതത്തിന്റെ പ്രധാന സിദ്ധാന്തം ത്രിയേകത്വ സിദ്ധാന്തമാകുന്നു. അതായത്‌: പിതാവും (ദൈവവും) പുത്രനും (ഈസായും) പരിശുദ്ധാത്മാവും (റൂഹുൽ ഖുദ്സും) ചേർന്നതാണ്‌ സാക്ഷാൽ ദൈവം; മൂന്നും കൂടി ഒന്നാണുതാനും എന്നിങ്ങിനെയുളള വിശ്വാസം. ഇതിനെപ്പറ്റി കൂടുതൽ വിവരം യഥാസ്ഥാനങ്ങളിൽ വെച്ചു കാണാവുന്നതാണ്‌.
انشاء الله    ഇതനുസരിച്ച്‌ ഈസാ (അ) മനുഷ്യനാണെങ്കിലും അതേ സമയംതന്നെ അദ്ദേഹം ദൈവപുത്രനുമാണ്‌; മറ്റൊരു നിലക്ക്‌ സാക്ഷാൽ ദൈവവും. ഇതാണ്‌ അവരുടെ വാദം. ഇഞ്ചീലിന്റെ ചില പ്രയോഗങ്ങൾ ദുർവ്യാഖ്യാനം ചെയ്തും, ഇഞ്ചീലുകളെന്ന (സുവിശേഷങ്ങളെന്ന) പേരിൽ പിൽക്കാലത്ത്‌ എഴുതിയുണ്ട‍ാക്കപ്പെട്ട ചില ഗ്രന്ഥങ്ങളെ ആസ്പദമാക്കിയും ഇവർ ഈ വാദത്തെ ന്യായീകരിക്കുന്നു. ഈസാ(അ) നബിയിലുളള വിശ്വാസം ഇവരിൽ അതിരുകവിഞ്ഞുപോയിരിക്കയാണെന്നു വ്യക്തമാണ്‌. ഇതുപോലെയുളള ചില അന്ധവിശ്വാസങ്ങൾ, ചില `ശൈഖൻമാരെ`യും `ഔലിയാ`ക്കളെയും സംബന്ധിച്ച്‌ ചില പാമര മുസ്ലിംകൾക്കിടയിലും കടന്നുകൂടിയിട്ടുണ്ട‍്‌. `നിങ്ങൾക്ക്‌ മുമ്പുളളവരുടെ-വേദക്കാരുടെ-മാർഗ്ഗങ്ങളെ മുഴത്തിനു മുഴമായും, ചാണിനു ചാണായും, നിങ്ങളും പിൻപറ്റുന്നതാണ്‌`.
لتتبعن سنن من كان قبلكم شبرا بشبر وذراعا بذراع-الترمذى എന്ന്‌ നബി (സ) പ്രവചനം ചെയ്തിട്ടുളളത്‌ സ്മരണീയമാകുന്നു. ഈ ക്രിസ്തീയ മൂലസിദ്ധാന്തം അംഗീകരിക്കുന്നതിനുപകരം അങ്ങേ അറ്റം ആക്ഷേപിക്കുകയാണല്ലോ ഖുർആൻ ചെയ്തത്‌. അതുകൊണ്ട‍ും, മുഹമ്മദ്‌ (സ) ഇസ്‌റാഈൽ  വർഗ്ഗത്തിൽ പെട്ട ആളല്ലാത്തതുകൊണ്ട‍ും ക്രിസ്ത്യാനികളും ഖുർആന്റെ വൈരികളായി. തൗറാത്തിലെ പ്രവചനങ്ങളെപ്പറ്റി യഹൂദർ ചെയ്തതുപോലെത്തന്നെ, നബി (സ) യുടെ വരവിനെക്കുറിച്ച്‌ ഇഞ്ചീലിൽ ഉളള പ്രവചനങ്ങളെ ഇരുവിഭാഗവും അന്യഥാ വ്യാഖ്യാനിച്ചു തൃപ്തിയടഞ്ഞു.

തോന്നിയവാസത്തിലും ദുർനടപ്പിലും ദീർഘകാല പാരമ്പര്യം യഹൂദർക്കായിരുന്നതുകൊണ്ട‍്‌ ഖുർആനിനോടുളള ശത്രുതയിൽ കൂടുതൽ കാഠിന്യം പ്രത്യക്ഷപ്പെട്ടിരുന്നതും അവരിൽനിന്നായിരുന്നു. ഈ വസ്തുത ഖുർആൻതന്നെ വ്യക്തമാക്കിയിട്ടുണ്ട‍്‌. സത്യവിശ്വാസികളോട്‌ ഏറ്റവും കഠിനമായ ശത്രുതയുളളത്‌ യഹൂദർക്കും, മുശ്‌രിക്കുകൾക്കുമാണെന്നും ക്രിസത്യാനികളാണ്‌ സത്യവിശ്വാസികളോട്‌ കൂടുതൽ താൽപര്യബന്ധമുളളവരെന്നും (സൂറാ: മാഈദഃ 85ൽ) അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. ഇരുകൂട്ടരോടും ഖുർആൻ കൈക്കൊകുനയം ചുരുക്കത്തിൽ ഇങ്ങിനെ വിവരിക്കാം:-

(1) അവരിൽ സത്യഭ്രംശം വന്നുപോയിട്ടുളള മാർഗ്ഗങ്ങളെ ഖുർആൻ ചൂണ്ട‍ിക്കാട്ടി. (2) വേദഗ്രന്ഥങ്ങളിൽ അവർ ഒളിച്ചുവെച്ച പല ഭാഗവും അത്‌ വെളിപ്പെടുത്തി. (3) അവർ ഒരു റസൂലിന്റെ വരവ്‌ കാത്തിരിക്കുകയായിരുന്നുവെന്നും, ആ റസൂൽ വന്നുകഴിഞ്ഞപ്പോൾ അസൂയയും അഹന്തയും നിമിത്തം അവർ നിഷേധിക്കുകയാണ്‌ ചെയ്തതെന്നും അത്‌ തുറന്നുകാട്ടി. (4) തങ്ങളുടെ വേദഗ്രന്ഥം യഥാർത്ഥരൂപത്തിൽ സ്വീകരിച്ചിരുന്നുവെങ്കിൽ, ഖുർആനിലും നബിയിലും അവർ വിശ്വസിക്കാതിരിക്കുവാൻ നിർവ്വാഹമില്ലായിരുന്നുവെന്ന്‌ തെളിയിച്ചു. പലപ്പോഴും, അവരുടെ വേദഗ്രന്ഥങ്ങളിൽനിന്നുതന്നെ അവരുടെ അബദ്ധങ്ങൾ തെളിയിച്ചുകൊടുത്തു. (5) മോക്ഷവും വിജയവും ഒരു ജനതയുടെയോ, വർഗ്ഗത്തിന്റെയോ പ്രത്യേകാവകാശമല്ലെന്നും, സത്യവിശ്വാസവും സൽക്കർമ്മവും സ്വീകരിക്കുന്നവർ ആരൊക്കെയാണോ അവർക്കെല്ലാം മോക്ഷവും, രക്ഷയും ഉ​‍െകുന്നും അത്‌ വിളംബരം ചെയ്തു. (6) അതുപോലെത്തന്നെ, പ്രവാചകത്വവും ഒരു വർഗ്ഗത്തിന്റെയും കുത്തകയല്ല, അല്ലാഹു ഉദ്ദേശിച്ചവർക്ക്‌ അവൻ കൊടുക്കുന്ന ഒരു അനുഗ്രഹമാണത്‌ എന്ന്‌ ഉൽബോധിപ്പിച്ചു.

(7) ഒരു പ്രവാചകൻ നിയോഗിക്കപ്പെട്ടാൽ, മുൻപ്രവാചകൻമാരുടെ സമുദായത്തിൽ നിലവിലുളളവരെല്ലാം ആ പ്രവാചകനിൽ വിശ്വസിക്കേകുതുണ്ട‍്‌. പ്രവാചകൻമാരുടെയെല്ലാം പ്രബോധന സിദ്ധാന്തങ്ങൾ ഒന്നുതന്നെയാണ്‌. അനുഷ്ഠാനപരമായ നടപടികളിൽ മാത്രമേ ചില വ്യത്യാസങ്ങളുണ്ട‍ായിരിക്കയുളളു. അല്ലാഹുവിനെയല്ലാതെ റബ്ബും, ഇലാഹും ആക്കുവാൻ പാടില്ല. പ്രവാചകൻമാരടക്കമുളള എല്ലാവരും അവന്റെ അടിമകളാകുന്നു. എന്നിങ്ങനെയുളള പരമാർത്ഥങ്ങൾ ഖുർആൻ അവരുടെ മുമ്പിൽവെച്ചു. (8) മുൻവേദഗ്രന്ഥങ്ങളിലൊന്നിനെയും ഖുർആൻ നിരാകരിക്കുന്നില്ല, മറിച്ച്‌ എല്ലാറ്റിനേയും സത്യപ്പെടുത്തുകയും അവയിലെല്ലാം വിശ്വസിക്കണമെന്നു ശാസിക്കയുമാണ്‌ ചെയ്യുന്നത്‌. പക്ഷേ, എന്നെന്നേക്കും നിലനിൽക്കത്തക്ക ഒരു പരിപൂർണ്ണ നിയമ സംഹിതയും, മനുഷ്യപുരോഗതിയുടെ എല്ലാ കാലഘട്ടങ്ങൾക്കും ഒത്തിണങ്ങുന്ന വേദഗ്രന്ഥവും ആയിരിക്കുവാൻ അവകൊണ്ട‍്‌ ഉദ്ദേശിക്കപ്പെട്ടില്ലായിരുന്നു, ആ സ്ഥാനം ഖുർആനിന്നാണുളളത്‌ എന്നൊക്കെ അതു പ്രഖ്യാപിച്ചു.

3. മുനാഫിഖുകൾ (കപടവിശ്വാസികൾ).
മദീനായിൽ ഖുർആനു നേരിടേണ്ട‍ിവന്ന മറ്റൊരു ശത്രു വിഭാഗമാണ്‌ മുനാഫിഖുകൾ. രണ്ട‍ുതരക്കാരെപ്പറ്റിയാണ്‌ മുനാഫിഖുകൾ എന്നു പറയാറുളളത്‌.

ഒരു തരക്കാർ, മനസ്സിൽ തികച്ചും അവിശ്വാസം കുടികൊളളുന്നതോടൊപ്പം, താൽക്കാലികമായ താൽപര്യങ്ങളും, പരിതഃസ്ഥിതിയും നിമിത്തം ഇസ്ലാമിന്റെവേഷം അണിഞ്ഞവരായിരുന്നു. ഇവർ മുസ്ലിംകളുടെ ഇടയിൽ വരുമ്പോൾ തങ്ങൾ മുസ്ലിംകളാണെന്ന്‌ അഭിനയിക്കും. തക്കം കിട്ടുമ്പോൾ ഇസ്ലാമിന്നെതിരായി പ്രവർത്തിക്കുകയും, അവിശ്വാസികളുടെ അക്രമപ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ചെയ്യും. ഈ വിഭാഗത്തെക്കുറിച്ചാണ്‌ സൂ:4: 145ൽ `നിശ്ചയമായും മുനാഫിഖുകൾ നരകത്തിലെ ഏറ്റവും താഴ്ന്ന പടിയിലാണ്‌.`  എന്ന്‌ അല്ലാഹു പ്രസ്താവിച്ചത്‌. ഇത്തരം `നിഫാഖി`ന്റെ (കാപട്യത്തിന്റെ) ആൾക്കാരെക്കുറിച്ച്‌ നബി (സ) യുടെ കാലശേഷം, ശരിക്കു മനസ്സിലാക്കുവാനും, തിരിച്ചറിയുവാനും സാദ്ധ്യമല്ല. കാരണം, ബാഹ്യത്തിൽ കാണപ്പെടുന്നതനുസരിച്ച്‌ വിധി കൽപിക്കുകയല്ലാതെ, ഹൃദയത്തിലെ വിശ്വാസവും, അവിശ്വാസവും സൂക്ഷ്മമായി മനസ്സിലാക്കുവാൻ വഹ്‌യ്‌ കൊകുല്ലാതെ സാധ്യമല്ലല്ലോ. ഒരു പ്രകാരത്തിൽ നോക്കുമ്പോൾ, പ്രത്യക്ഷ ശത്രുക്കളേക്കാൾ സ്വൈരക്കേടാണ്‌ ഇവർമൂലം ഇസ്ലാമിനുണ്ട‍ായിട്ടുളളത്‌.  മുസ്ലിംകളുടെ രഹസ്യങ്ങൾ മനസ്സിലാക്കി ശത്രുക്കൾക്ക്‌ ഒറ്റിക്കൊടുക്കുവാനും ശത്രുക്കളുമായി ഗൂഢാലോചനകൾനടത്തി കുഴപ്പം സൃഷ്ടിക്കുവാനും ഇവർക്ക്‌ കൂടുതൽ സൗകര്യം ഉണ്ട‍ായിരിക്കുമല്ലോ.

ഈ വിഭാഗക്കാരെക്കുറിച്ച്‌ വളരെ പരുഷവും, കടുത്തതുമായ വാക്കുകളിലാണ്‌ ഖുർആൻ സംസാരിക്കാറുളളത്‌. കനത്ത താക്കീതുകളും അവർക്ക്‌ നൽകിയിട്ടുണ്ട‍്‌. അവരുടെ പല രഹസ്യങ്ങളും, ഗൂഢതന്ത്രങ്ങളും ഖുർആൻ തുറന്നുകാട്ടി. അവർമൂലം ഉണ്ട‍ായേക്കാവുന്ന പല അനിഷ്ടസംഭവങ്ങളേയും അല്ലാഹു മുൻകൂട്ടി നബി (സ) യെ ഉണർത്തിയിട്ടുണ്ട‍്‌. പ്രത്യക്ഷത്തത്തിൽ മുസ്ലിംകളോടെന്നപോലെ നബി (സ) അവരോടും പെരുമാറിയിരുന്നുവെങ്കിലും-യഥാർത്ഥത്തിൽ അവർ ശത്രുക്കളാണെന്നു പൂർണ്ണബോധമുളളതുകൊണ്ട‍്‌-അവരെക്കുറിച്ച്‌ എപ്പോഴും ജാഗ്രതയിലും ആയിരുന്നു. ഇവരെ തിരിച്ചറിയുമാറുളള ലക്ഷണങ്ങൾ പലതും ഖുർആൻ നബി (സ)ക്ക്‌ ചൂണ്ട‍ിക്കാണിച്ചുകൊടുത്തു. അതുമുഖേന തിരുമേനി അവരെ ശരിക്കും മനസ്സിലാക്കുകയും ചെയ്തിരുന്നു. ഇതെല്ലാമായിട്ടും പാഠം പഠിക്കാതിരിക്കത്തക്കവണ്ണം അവരുടെ ഹൃദയങ്ങൾ മരവിച്ചുപോയിരുന്നു. ഒടുക്കം അവർ മരണപ്പെട്ടാൽ അവരുടെ പേരിൽ നമസ്കാരം നടത്തരുതെന്നുപോലും നബി (സ) യോട്‌ ഖുർആൻ ആജ്ഞാപിച്ചു. ഇവരുടെ കാപട്യം വിശ്വാസത്തിൽതന്നെ ആയതുകൊണ്ട‍്‌ ഇവരെപ്പറ്റി منافقوا الايمان (വിശ്വാസത്തിലെ കപടന്മാർ) എന്നു പറയാം.

രണ്ട‍ാമത്തെ തരക്കാർ, കർമ്മത്തിലും, സ്വഭാവത്തിലുമുള്ള കടപന്മാരാണ്‌.منافقواالعمل والاغلاقഇവർ തനി അവിശ്വാസികളല്ലെങ്കിലും, വിശ്വാസത്തിൽ സ്ഥിരതയും അടിയുറപ്പുമില്ലാത്ത ദുർബ്ബല വിശ്വാസക്കാരാകുന്നു. ഇവരിൽ പല വകുപ്പുകൾ കാണാം: സ്വജനങ്ങൾക്കൊപ്പിച്ച്‌ വിശ്വാസത്തിലും അവിശ്വാസത്തിലും അരുനിൽക്കുന്നവർ, ഐഹിക താൽപര്യങ്ങളിൽ ലയിച്ച്‌ അല്ലാഹുവിന്റെയും റസൂലിന്റെയും ആജ്ഞാനിർദ്ദേശങ്ങളെ അവഗണിക്കുന്നവർ, ധനമോഹം നേതൃത്വമോഹം അസൂയ മുതലായ കാരണങ്ങളാൽ ഇസ്ലാമികാദർശങ്ങളെ വകവെക്കാത്തവർ. ഉപജീവനമാർഗ്ഗങ്ങളിലും മറ്റും വ്യാപൃതരായി പരലോകവിചാരവും മതനിഷ്ഠയും നഷ്ടപ്പെട്ടവർ, ഇസ്ലാമിനെ പൊതുവിൽ നിഷേധിക്കുന്നില്ലെങ്കിലും നബി (സ) യെ സംബന്ധിച്ചോ ഇസ്ലാമിന്റെ ഏതെങ്കിലും സ്പഷ്ടമായ അദ്ധ്യാപനങ്ങളെ സംബന്ധിച്ചോ സംശയവും ആശങ്കയും വെച്ചുകൊണ്ട‍ിരിക്കുന്നവർ, ഇസ്ലാമിന്റെ ഏതെങ്കിലും എതിർകക്ഷികളോടുളള അനുഭാവവും ചായ്‌വും നിമിത്തം അവരെ സഹായിക്കുവാനും തൃപ്തിപ്പെടുത്തുവാനുംവേണ്ട‍ി ഇസ്ലാമികതത്വങ്ങളെ നിസ്സാരമാക്കുന്നവർ എന്നിങ്ങിനെയുളളവരെല്ലാം ഈ വിഭാഗത്തിൽ ഉൾപ്പെട്ട മുനാഫിഖുകളാകുന്നു.

ഇത്തരം മുനാഫിഖുകളെ എക്കാലത്തും കാണാം. ഇക്കാലത്ത്‌ ഇത്തരക്കാരുടെ എണ്ണം വളരെ വർദ്ധിച്ചിരിക്കുകയാണ്‌. ഭൗതിക സുഖാഢംബരങ്ങളിൽ ലയിച്ചും, ധനസമ്പാദനം ജീവിതോദ്ദേശ്യമാക്കിയും, സ്ഥാനമാനാദികൾ നഷ്ടപ്പെടുമെന്ന്‌ ഭയന്നും, വലിയ ആൾക്കാരുടെ അടുക്കലുളള സാമീപ്യവും സ്വാധീനവും നഷ്ടപ്പെട്ടേക്കുമെന്ന്‌ പേടിച്ചും, ശാസ്ത്രീയ സിദ്ധാന്തങ്ങളുടേയും യുക്തിവാദങ്ങളുടേയും പിന്നാലെ കൂടിയും, ഭൗതിക ഭ്രമവും പരിഷ്കാരപ്രേമവും തലക്കുകേറിയും-അങ്ങനെ പല വിധത്തിലും-കപട വിശ്വാസികൾ വർദ്ധിച്ചുകൊണ്ട‍ിരിക്കുന്ന കാലമാണിത്‌. അറിവും പഠിപ്പുമുളളവരും, ഇസ്ലാമിനുവേണ്ട‍ി ഏതെങ്കിലും രംഗങ്ങളിൽ സേവനപാരമ്പര്യം പുലർത്തിപ്പോരുന്നവരുമായ ആളുകൾ പോലും-തങ്ങളറിയാതെത്തന്നെ-ഇക്കൂട്ടത്തിൽ അകപ്പെട്ടുപോയിക്കൊണ്ട‍ിരിക്കുന്നതാണ്‌ കൂടുതൽ വ്യസനകരം
العيان بالله (അല്ലാഹുവിൽ ശരണം!)

നബി (സ) പറയുന്നു: “ഒരാളിൽ നാലുകാര്യങ്ങൾ ഉണ്ട‍ായിരുന്നാൽ, അവൻ തനി മുനാഫിഖാകുന്നു. അവയിൽ ഒന്നുണ്ട‍ായിരുന്നാൽ, അത്‌ ഉപേക്ഷിക്കുന്നതുവരേക്കും കാപട്യത്തിന്റെ ഒരു കാര്യം അവനിൽഉണ്ട‍ായിരിക്കും. അതായത്‌: വിശ്വസിച്ചാൽ വഞ്ചിക്കും, വർത്തമാനം പറഞ്ഞാൽ കളവു പറയും, വാഗ്ദത്തം ചെയ്താൽ ലംഘിക്കും, പിണങ്ങിയാൽ തോന്നിയവാസം പ്രവർത്തിക്കും-(ബു മു.)” ഏതാണ്ട‍്‌ ഇതേപ്രകാരമുളള മറ്റൊരു ഹദീസിൽ മുസ്ലിം (റ) ഇപ്രകാരംകൂടി ഉദ്ധരിച്ചിരിക്കുന്നു; “........അവൻ നോമ്പുനോൽക്കുകയും നമസ്ക്കരിക്കുകയും, മുസ്ലിമാണെന്നു വാദിക്കുകയും ചെയ്താലും ശരി.” രണ്ട‍ാമത്തെ തരക്കാരിൽപെട്ട മുനാഫിഖിന്റെ ചില ലക്ഷണങ്ങളാണ്‌ ഇതുപോലുളള നബിവചനങ്ങൾ ചൂണ്ട‍ിക്കാട്ടുന്നത്‌. സത്യവിശ്വാസികളായ ആളുകൾ, അവരുടെ പ്രവൃത്തി ദോഷവും, സ്വഭാവദോഷവുംകൊണ്ട‍്‌ മുനാഫിഖുകളായിത്തീരുമെന്ന്‌ ഇതിൽതിന്നു വ്യക്തമാണ്‌. അതുകൊണ്ട‍ാണ്‌ നബി (സ) യുടെ സഹാബിമാർപോലും നിഫാഖിനെക്കുറിച്ചു സദാ ഭയപ്പെട്ടുകൊണ്ട‍ിരുന്നത്‌. ഇബ്നുഅബീമുലൈകഃ (റ) പറഞ്ഞതായി ബുഖാരി (റ) ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: “നബി (സ)യുടെ സഹാബികളിൽ മുപ്പതുപേരെ ഞാൻ കാണുകയുണ്ട‍ായിട്ടുണ്ട‍്‌. അവരെല്ലാവരുംതന്നെ, തങ്ങളിൽ നിഫാഖ്‌ വരുന്നത്‌ ഭയപ്പെടുന്നവരായിരുന്നു......”

മേൽപറഞ്ഞ രണ്ട‍ുതരം മുനാഫിഖുകളുടെ സ്വഭാവങ്ങളും ലക്ഷണങ്ങളും ഖുർആൻ പലപ്പോഴും എടുത്തുകാട്ടുന്നത്‌ കാണാം. ഭവിഷ്യത്തുകളെക്കുറിച്ച്‌ അവരെ താക്കീത്‌ ചെയ്യുകയും, പ്രസ്തുത സ്വഭാവങ്ങളെ സൂക്ഷിച്ചുകൊളളുവാൻ മറ്റുളളവരോട്‌ ഉപദേശിക്കുകയും പതിവാകുന്നു. അതോടുകൂടി, നിഷ്കളങ്കരും സജ്ജനങ്ങളുമായുളളവരുടെ ലക്ഷണങ്ങളും, സ്വഭാവങ്ങളും അടിക്കടി വിവരിച്ചും ആവർത്തിച്ചും ഓർമ്മിപ്പിക്കുകയും ചെയ്യും.

എതിർകക്ഷികൾ അന്നും ഇന്നും

ഖുർആൻ അവതരിക്കുന്ന കാലത്ത്‌ അതിന്റെ എതിർകക്ഷികളായി നിലവിലുണ്ട‍ായിരുന്ന പ്രധാന കക്ഷികളെയും, അവരോട്‌ ഖുർആൻ കൈകൊകു സാമാന്യനിലപാടും സംബന്ധിച്ചാണ്‌ നാം മുകളിൽ സംസാരിച്ചത്‌. കൂടുതൽ വിവരം ഖുർആനിൽ അതതിടത്തുവെച്ച്‌ കാണുകയും ചെയ്യാം. തനി നിരീശ്വരവാദികളായ ആളുകൾ-ഏതോ ചില വ്യക്തികളുണ്ട‍ായിരുന്നുവെന്നല്ലാതെ-ഖുർആന്റെ ഒരു എതിർകക്ഷിയായി അന്നു പ്രത്യക്ഷത്തിലുണ്ട‍ായിരുന്നില്ല. അതുകൊണ്ട‍്‌ അവരെക്കുറിച്ച്‌ ഒരു കക്ഷിയെന്ന നിലക്കുളള സംവാദങ്ങളും, സംഭാഷണങ്ങളും ഖുർആനിൽ അധികം കാണുകയില്ല. സന്ദർഭവശാൽ ചിലപ്പോഴെല്ലാം, നിരീശ്വരവാദികൾക്കും, നാസ്തികൻമാർക്കും വായടപ്പൻ മറുപടികൾ കൊടുക്കാതിരുന്നിട്ടുമില്ല. സന്ദർഭം പോലെ നാം അവയെപ്പറ്റി ചൂണ്ട‍ിക്കാട്ടുന്നതാണ്‌
ഇൻഷാ അല്ലാഹ്. ചുരുക്കിപ്പറഞ്ഞാൽ, ഖുർആന്റെ മുമ്പിൽ വിലങ്ങടിച്ചു നില്ക്കുന്ന എല്ലാവർക്ക-ശുദ്ധഹൃദയവും മനസ്സാക്ഷിയും ഉളളപക്ഷം-യഥാർത്ഥം ഗ്രഹിച്ച്‌ സൻമാർഗ്ഗം ക​‍െകുത്തുവാനുളള നിർദ്ദേശങ്ങളും, തെളിവുകളും ഖുർആൻ തികച്ചും വ്യക്തമാക്കിക്കഴിഞ്ഞിരിക്കുന്നു.

ഖുർആനിൽ കാണുന്ന ആക്ഷേപങ്ങൾ, താക്കീതുകൾ മുതലായവയെല്ലാം, അന്നത്തെ അതിന്റെ എതിരാളികളായിരുന്നവർക്കുമാത്രം ബാധകമായതാണെന്ന്‌ ആരും ധരിക്കേകുതില്ല. മുശ്‌രിക്ക്‌ (ബഹുദൈവ വിശ്വാസി), കാഫിർ (അവിശ്വാസി), മുനാഫിഖ്‌ (കപടവിശ്വാസി) എന്നിങ്ങനെയുളള അതിലെ പ്രയോഗങ്ങളും, അവരെ സംബന്ധിച്ച പ്രസ്താവനകളും അക്കാലത്തുണ്ട‍ായിരുന്നവർക്കെന്നപോലെ, അതിന്‌ ശേഷം ലോകാവസാനം വരെ ഉണ്ട‍ാകുന്നവർക്കും ബാധകമാണ്‌. അല്ലാഹുവിന്റെ അവകാശാധികാരങ്ങളിലും, അവന്റെ പ്രത്യേക ഗുണഗണങ്ങളിലും ഇതരവസ്തുക്കളെ പങ്കുചേർക്കുന്നവരെല്ലാം ഖുർആന്റെ ദൃഷ്ടിയിൽ മുശ്‌രിക്കുകളാകുന്നു. അങ്ങിനെ പങ്കു ചേർക്കലും, അതിലേക്കു വഴി തുറക്കലും അതിന്റെ ഭാഷയിൽ ശിർക്കുമാകുന്നു. അല്ലാഹുവിലും, പരലോകത്തിലും, റസൂലിലും, ഖുർആനിലും വിശ്വസിക്കാത്തവരെല്ലാം-അവർ ആസ്തിവാദക്കാരോ, നാസ്തിവാദക്കാരോ ആയിക്കൊളളട്ടെ-അതിന്റെ ഭാഷയിൽ കാഫിറുമാകുന്നു. പ്രത്യക്ഷത്തിൽ വിശ്വാസം പ്രകടിപ്പിക്കുന്നുവെങ്കിലും, യഥാർത്ഥത്തിൽ അതിനെതിരായ നിലപാടുകൾ സ്വീകരിച്ചവർ മുനാഫിഖുകളുമാണ്‌. പരിപൂർണ്ണവിശ്വാസത്തോടൊപ്പം അതിന്റെ സിദ്ധാന്തങ്ങൾ നിരുപാധികമായി സ്വീകരിക്കുന്നവരാരോ അവരാണ്‌ അതിന്റെ ഭാഷയിൽ മുഅ​‍്മിനുകൾ (സത്യവിശ്വാസികൾ). ഈ അടിസ്ഥാനത്തിലുളള നടപടിക്രമങ്ങളും, അനുഷ്ഠാനമുറകളും, ആചാരമര്യാദകളും സ്വീകരിക്കുന്നവരെക്കുറിച്ചാണ്‌ അത്‌ മുസ്ലിംകൾ എന്ന്‌ പറയുന്നതും.

`മതമേതായാലും മനുഷ്യൻ നന്നായാൽ മതി` എന്ന വാദത്തിന്‌ ഖുർആന്റെ ദൃഷ്ടിയിൽ യാതൊരു നിലയും വിലയുമില്ല. അല്ല, ഖുർആൻ ആ വാദങ്ങളെ അടിയോടെ തളളിക്കളയുകയും, ഒരു മുസ്ലിമിന്‌ അത്‌ അംഗീകരിക്കുവാൻ നിവൃത്തിയില്ലെന്ന്‌ തുറന്ന ഭാഷയിൽ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹു പറയുന്നു:
ان الدين عند الله الاسلام العمران(നിശ്ചയമായും, അല്ലാഹുവിന്റെ അടുക്കൽ മതം ഇസ്ലാമത്രെ.) അപ്പോൾ ഇസ്ലാമല്ലാത്ത മറ്റൊരു മതവും അവൻ അംഗീകരിക്കുന്നില്ല. അതിനെക്കുറിച്ച്‌ തന്നെയാണ്‌ മറ്റൊരു ആയത്തിൽ ഇങ്ങനെ പറയുന്നത്‌:  وَأَنَّ هَـٰذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُ ۖ وَلَا تَتَّبِعُوا السُّبُلَ فَتَفَرَّقَ بِكُمْ عَن سَبِيلِهِ (ഇതാ-നേർക്കുനേരെ-ചൊവ്വായ നിലയിൽ എന്റെ പാത. അത്‌ നിങ്ങൾ പിൻപറ്റുവിൻ. മറ്റു മാർഗ്ഗങ്ങളെ നിങ്ങൾ പിൻപറ്റരുത്‌. എന്നാലവ നിങ്ങളെ അവന്റെ മാർഗ്ഗത്തിൽ നിന്ന്‌ ഭിന്നിപ്പിച്ചുകളയും[അൻആം 153]) മറ്റൊരു വചനത്തിൽ അല്ലാഹു പറയുന്നത്‌ നോക്കുക:
 وَمَن يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَن يُقْبَلَ مِنْهُ وَهُوَ فِي الْآخِرَةِ مِنَ الْخَاسِرِينَ ﴿٨٥﴾
(ഇസ്ലാംഅല്ലാത്ത ഒന്നിനെ ആരെങ്കിലും മതമായിതേടുന്നപക്ഷം അതവനിൽ നിന്ന്‌ സ്വീകരിക്കപ്പെടുന്നതേ അല്ല. അവൻ പരലോകത്തിൽ നഷ്ടക്കാരുടെ കൂട്ടത്തിലുമായിരിക്കും[ആലിംറാൻ 85]). അപ്പോൾ മുസ്ലിമാണെന്ന്‌ വാദിക്കുന്ന ഒരാൾക്ക്‌ മേൽവാദത്തെ ബാഹ്യമായെങ്കിലും അനുകൂലിക്കുവാൻ സാധിക്കുമോ?! ഒരു അമുസ്ലിമിന്റെ വായയിൽ നിന്നേ ആ വാദം പുറത്തുവരുവാൻ ന്യായമുളളു. എന്നാൽ, ആ ഏകമാർഗ്ഗത്തിലേക്ക്‌ അത്‌ ആരേയും നിർബ്ബന്ധിക്കുന്നില്ല.
لا اكراه فى الدين-البقؤرة256(മതത്തിൽ നിർബ്ബന്ധം ചെലുത്തൽ ഇല്ല) എന്ന്‌ അത്‌ പ്രഖ്യാപിച്ചിരിക്കുന്നു. അതിന്റെ സിദ്ധാന്തങ്ങളും, അതിന്റെ നിയമാവലിയുമെല്ലാം ലോകത്തിന്റെ മുമ്പിൽ തുറന്നുവെച്ചുകൊണ്ട‍്‌ അത്‌ ഇങ്ങിനെ ഉൽഘോഷിക്കുന്നു:
وَقُلِ الْحَقُّ مِن رَّبِّكُمْ ۖ فَمَن شَاءَ فَلْيُؤْمِن وَمَن شَاءَ فَلْيَكْفُرْ(പറയുക: യഥാർത്ഥം നിന്റെ റബ്ബിങ്കൽ നിന്നുളളതാകുന്നു. അതുകൊണ്ട‍്‌ വേണ്ട‍ുന്നവർ വിശ്വസിച്ചുകൊളളട്ടെ, വേണ്ട‍ുന്നവർ അവിശ്വസിച്ചുകൊളളട്ടെ![അൽ-കഹ്ഫ് 29]). വിശ്വസിക്കുവാനും അവിശ്വസിക്കുവാനും തല്ക്കാലം സ്വാതന്ത്ര്യം അനുവദിക്കുന്നു​‍െകുങ്കിലും, അവിശ്വസിച്ചവരുടെ ഭാവിയെക്കുറിച്ച്‌ അത്‌ കടുകടുത്ത താക്കീതുകൾ നൽകുകയും ചെയ്യുന്നു.

ഖുർആന്റെ അവതരണകാലത്ത്‌ അതിന്‌ ഏതെല്ലാം തരത്തിലുളള എതിർകക്ഷികൾ ഉണ്ട‍ായിരുന്നുവോ അവ മിക്കവാറും കാലദേശങ്ങളുടെ പരിതസ്ഥിതിക്കനുസരിച്ച വേഷം സ്വീകരിച്ച്‌ ഇന്നും നിലവിലുണ്ട‍്‌. അന്ന്‌ അവരോടും, അവരെക്കുറിച്ചും ഖുർആൻ എന്തെല്ലാം പ്രസ്താവിച്ചുവോ, അതെല്ലാം ഇന്ന്‌ ഇവരോടും, ഇവരെക്കുറിച്ചും അതിന്‌ പറയുവാനുളളത്‌ തന്നെയാകുന്നു. ലോകാവസാനം വരെ അത്‌ നിലനിൽക്കുകയും ചെയ്യും.

അല്ലാഹുവിന്റെ നാമങ്ങൾ, ഗുണങ്ങൾ, അനുഗ്രഹങ്ങൾ, ദൃഷ്ടാന്തങ്ങൾ മുതലായവ
(اسماء الله وصفاته ولاؤه واياته)
അറബി, അറബിയല്ലാത്തവൻ, പണ്ഡിതൻ, പാമരൻ എന്നിങ്ങനെയുളള വ്യത്യാസമില്ലാതെ എല്ലാവർക്കും മാർഗ്ഗദർശനം നൽകുന്ന ഗ്രന്ഥമാണ്‌ ഖുർആൻ. ആകയാൽ, അല്ലാഹുവിന്റെ ഗുണങ്ങളെയും പ്രവർത്തനങ്ങളെയും കുറിച്ചുളള പ്രസ്താവനകളിലും സാധാരണ എല്ലാവർക്കും ഗ്രഹിക്കാവുന്ന വാക്കുകളും, പ്രയോഗങ്ങളുമാണ്‌ ഖുർആൻ സ്വീകരിച്ചിട്ടുളളത്‌. വാസ്തവത്തിൽ അല്ലാഹുവിന്റെ തിരുനാമങ്ങളെയും, മഹൽഗുണങ്ങളെയും പൂർണ്ണമായി ദ്യോതിപ്പിക്കുന്ന പദങ്ങൾ മനുഷ്യഭാഷയിലില്ല. മനുഷ്യബുദ്ധി എത്ര പുരോഗമിച്ചതായാലും അവയുടെ യാഥാർത്ഥ്യങ്ങളെപ്പറ്റി സൂക്ഷ്മമായി മനസ്സിലാക്കുവാൻ മനുഷ്യന്‌ സാധ്യവുമല്ല. അതുകൊണ്ട‍്‌, മനുഷ്യർക്ക്‌ സുപരിചിതവും, സുഗ്രാഹ്യവുമായ വാക്കുകളിൽ, അവ വർണ്ണിച്ചിരിക്കുകയാണ്‌ ഖുർആൻ.

അങ്ങിനെയുളള വാക്കുകൾ ഉപയോഗിച്ചു കാണുന്നതിനെ ആസ്പദമാക്കി അല്ലാഹുവിന്റെ ഗുണഗണങ്ങളെയോ പരിശുദ്ധ സത്തയെയോ മറ്റൊന്നിനോട്‌ വല്ല വിധേനയും സാമ്യപ്പെടുത്തുവാനും, താരതമ്യപ്പെത്തുവാനും പാടില്ലാത്തതാകുന്നു. ഈ അപകടം പിണയാതിരിക്കുന്നതിനായി വ്യക്തമായ ഒരു അടിസ്ഥാനം വിശുദ്ധ ഖുർആനിലൂടെ അല്ലാഹു നമുക്ക്‌ വെച്ചുതന്നിട്ടുണ്ട‍്‌. അവനെപ്പോലെ ഒരു വസ്തുവും ഇല്ല തന്നെ. അവൻ സർവ്വവും കേൾക്കുന്നവനും കാണുന്നവനുമത്രെ (42: 11) എന്നും, ദൃഷ്ടികൾ അവനെ കണ്ട‍ുപിടിക്കുകയില്ല. അവൻ ദൃഷ്ടികളെ കണ്ട‍ുപിടിക്കുന്നു (6: 103) എന്നും ഉളളതാകുന്നു അത്‌. ഈ അടിസ്ഥാനപരിധിവിട്ടുകൊണ്ട‍്‌ ഈ തുറകളിൽ സ്വീകരിക്കപ്പെടുന്ന എല്ലാ വ്യാഖ്യാനങ്ങളും അനിസ്ലാമികവും അബദ്ധവുമാകുന്നു.

അപ്പോൾ, അല്ലാഹുവിനെക്കുറിച്ച്‌, `ഉന്നതൻ, വലിയവൻ, കേൾക്കുന്നവൻ, കാണുന്നവൻ, അറിയുന്നവൻ` എന്നൊക്കെ പറഞ്ഞു കാണുമ്പോൾ, ആ ഗുണങ്ങൾ അവയുടെ ഏറ്റവും പരിപൂർണ്ണവും പരിശുദ്ധവുമായ അർത്ഥത്തിൽ അവനിൽ ഉണ്ട‍്‌ എന്നല്ലാതെ, സൃഷ്ടികളുടെ ഗുണങ്ങളുമായി അവയെ താരതമ്യപ്പെടുത്തുവാനോ, അവയെപ്പറ്റി വല്ല പ്രത്യേക അനുമാനവും നടത്തി രൂപപ്പെടുത്തുവാനോ നിവൃത്തിയില്ല. അല്ലാഹുവിന്റെ നാമങ്ങളായോ, ഗുണവിശേഷങ്ങളായോ അവനും അവന്റെ റസൂലും എന്തെല്ലാം പ്രസ്താവിച്ചിട്ടു​‍േണ്ട‍ാ അതിനപ്പുറം കടന്നുപറയുവാനും, അതിൽ ഏറ്റക്കുറവു വരുത്തുമാറുളള വാക്കുകൾ പ്രയോഗിക്കുവാനും നമുക്ക്‌ പാടുളളതല്ല. കൂടുതൽ വിശകലനം നടത്തുന്നതു മിക്കപ്പോഴും അബദ്ധത്തിലേക്ക്‌ നയിക്കുന്നതായിരിക്കും. ഇസ്ലാമിന്റെ ഋജുവായ പാതയിൽ നിന്ന്‌ പിഴച്ചുപോകുവാൻ ഇടവന്ന മിക്കകക്ഷികളും, അല്ലാഹുവിന്റെ നാമങ്ങളുടെയും, ഗുണങ്ങളുടെയും വ്യാഖ്യാനത്തിൽനിന്നാണ്‌ പിഴച്ചുപോയിട്ടുളളതെന്നും, പോയിക്കൊണ്ട‍ിരിക്കുന്നതെന്നുമുളള വസ്തുത ഇവിടെ പ്രത്യേകം പ്രസ്താവ്യമാകുന്നു.

അല്ലാഹുവിന്റെ അനുഗ്രഹങ്ങളും, ദൃഷ്ടാന്തങ്ങളും വിവരിക്കുമ്പോൾ സാധാരണക്കാർക്കുപോലും പരിചിതങ്ങളായ കാര്യങ്ങളെയാണ്‌ ഖുർആൻ എടുത്തു പറയുക പതിവ്‌. വലിയ ബുദ്ധിമാൻമാർക്കുമാത്രം ഗ്രഹിക്കാവുന്നതോ, വളരെ ചിന്തിച്ചാൽ മാത്രം മനസ്സിലാകുന്നതോ ആയ ഉദാഹരണങ്ങൾ ഖുർആനിൽ ഉണ്ട‍ാകാറില്ല. അതേസമയത്ത്‌ ബുദ്ധിയും, ചിന്തയും ഉളളവർക്ക്‌-മറ്റുളളവരാൽ കണ്ട‍ുപിടിപ്പാൻ കഴിയാത്ത-പല യുക്തിരഹസ്യങ്ങളും അതിൽ അടങ്ങിയിരിക്കുന്നതായി കാണാവുന്നതുമായിരിക്കും. ആകാശഭൂമികളെയും, മനുഷ്യൻ തുടങ്ങിയ വസ്തുക്കളെയും സൃഷ്ടിച്ചത്‌, മഴ വർഷിപ്പിക്കുന്നത്‌, ഉറവുപൊട്ടുന്നത്‌, സസ്യലതാദികൾ മുളച്ചുവരുന്നത്‌, ഭൂമിയിൽ ഉപജീവനമാർഗ്ഗങ്ങൾ ഏർപ്പെടുത്തിയത്‌, ഗതാഗതസൗകര്യങ്ങൾ ഉണ്ട‍ാക്കിയത്‌, രാവും പകലും വ്യത്യാസപ്പെടുത്തിയത്‌, സൂര്യചന്ദ്ര നക്ഷത്രാദികളെ മനുഷ്യന്‌ ഉപയോഗപ്പെടുത്തിയത്‌. വെളളം, ഭക്ഷണം, കാറ്റ്‌, മുതലായവയെ സൗകര്യപ്പെടുത്തിയത്‌, കേൾവിയും കാഴ്ചയും നൽകിയത്‌, ഉറക്കവും ഉണർച്ചയും ഏർപ്പെടുത്തിയത്‌, കന്നുകാലികളെ കീഴ്പ്പെടുത്തിയത്‌ ഇങ്ങിനെ പലതുമാണ്‌ ഈ ഇനത്തിൽ ഖുർആൻ സാധാരണ എടുത്തുദ്ധരിക്കാറുളളത്‌.

വിദ്യുച്ഛക്തിയുടെ ഉപയോഗം, പരമാണുവിന്റെ രഹസ്യം ചന്ദ്രഗോളത്തിലെ സ്ഥിതിഗതികൾ, ശൂന്യാകാശത്തിലെ പ്രകൃതി വിശേഷങ്ങൾ ആദിയായ ഗഹനങ്ങളായ കാര്യങ്ങളാണ്‌ അത്‌ ദൃഷ്ടാന്തങ്ങളായി ഉദ്ധരിച്ചിരുന്നതെങ്കിൽ, ഖുർആൻ സകല ജനങ്ങൾക്കും ഉപയോഗപ്പെടുന്നതിന്‌ പകരം, ഏതോ ചില വ്യക്തികൾക്കു മാത്രം ഉപകാരപ്പെടുന്ന കടങ്കഥയായി അവശേഷിക്കുമായിരുന്നു. ഓരോ ഉദാഹരണവും എടുത്തുപറയുമ്പോൾ, അതിലടങ്ങിയിരിക്കുന്ന ചിന്താപാഠങ്ങളെപ്പറ്റി പ്രത്യേകം ചൂണ്ട‍ിക്കാട്ടലും ഖുർആന്റെ പതിവാണ്‌. സാധാരണക്കാർക്ക്‌ മനസ്സിലാകാത്തതും, മുൻകാലത്തുളളവരുടെ അറിവ്‌ എത്തിച്ചേർന്നിട്ടില്ലാത്തതുമായ എത്രയോ വസതുക്കളും, വസ്തുതകളും നിലവിലു​‍െകുന്ന്‌-അല്ല, മനുഷ്യന്റെ ഊഹത്തിനും, കഴിവിനും അപ്പുറത്ത്‌ എണ്ണമറ്റ യാഥാർത്ഥ്യങ്ങൾ ഇരിപ്പു​‍െകുന്നു-ഇടക്കിടെ അതു ഉണർത്തുകയും ചെയ്യാറുണ്ട‍്‌. `നിങ്ങൾക്ക്‌ അറിഞ്ഞുകൂടാത്തത്‌ അവൻ സൃഷ്ടിക്കും` (16: 8). `അല്ലാഹുവിന്‌ അറിയാം, നിങ്ങൾക്ക്‌ അറിഞ്ഞുകൂടാ` (2: 216, 232). `നിശ്ചയമായും അതൊക്കെ അല്ലാഹുവിന്‌ നിസ്സാരമാണ്‌` എന്നിങ്ങനെ `എട്ടും പൊട്ടും തിരിയാത്ത` പാമരനോടും, ഉപരിഗോളങ്ങളെക്കൂടി കീഴടക്കി ഭരിക്കുവാൻ വെമ്പൽകൊളളുന്ന ശാസ്ത്ര നിപുണൻമാരോടും അതു താക്കീതുചെയ്തു. `നിങ്ങൾക്ക്‌ അറിവിൻനിന്നും അൽപമല്ലാതെ നൽകപ്പെട്ടിട്ടില്ല` (17: 85) എന്ന്‌. വാസ്തവത്തിൽ പ്രകൃതി രഹസ്യങ്ങൾ കണ്ട‍ുപിടിക്കുന്തോറും മനുഷ്യന്റെ അജ്ഞതയുടെ വൃത്തം വിസ്തൃതമാകുകയാണ്‌ ചെയ്യുന്നത്‌.

ചരിത്രസംഭവങ്ങൾ

ചരിത്രസംഭവങ്ങൾ വിവരിക്കുമ്പോൾ ആദ്യംതൊട്ട്‌ അവസാനംവരെ എല്ലാവശങ്ങളും നിരത്തിക്കാട്ടുന്ന സമ്പ്രദായമല്ല ഖുർആൻ പൊതുവെ സ്വീകരിച്ചിട്ടുളളത്‌. ഓരോ സംഭവത്തിലും പ്രത്യേകം മനസ്സിരുത്തേണ്ട‍ുന്ന പാഠങ്ങൾക്ക്‌ പ്രാമുഖ്യം നൽകുകയാണ്‌ പതിവ്‌. സത്യവിശ്വാസികളും സജ്ജനങ്ങളുമായുളളവർക്ക്‌ ലഭിച്ച നേട്ടങ്ങൾ, സത്യമാർഗ്ഗത്തിൽ അവർ അനുഭവിക്കേണ്ട‍ിവന്ന ത്യാഗങ്ങളും കഷ്ടപ്പാടുകളും, അല്ലാഹു അവർക്ക്‌ നൽകിയ സഹായം മുതലായവയും, ദുർമ്മാർഗ്ഗികൾ കൈക്കൊകു അക്രമങ്ങളും താൽക്കാലികമായി അവർക്ക്‌ ലഭിച്ച സുഖസൗകര്യങ്ങളും ഒടുക്കം അവർ അനുഭവിക്കേണ്ട‍ിവരുന്ന കഷ്ടനഷ്ടങ്ങളും അവരുടെ പര്യവസാനവും-ഇങ്ങിനെ പലതും-മനസ്സിലാക്കുവാൻ ഉതകുന്ന ഉദാഹരണ സംഭവങ്ങളായിരിക്കും അത്‌ ഉദ്ധരിക്കുക. അഥവാ ധാർമ്മിക ബോധവും, മനസംസ്കാരവും ഉളവാക്കുന്ന കഥാപാഠങ്ങളായിരിക്കും. അല്ലാതെ, നേരംപോക്കിനോ, കലാ പ്രദർശനത്തിനോ വേണ്ട‍ിയുളള ഒരൊറ്റ ഉദാഹരണവും അതിൽ കാണുകയില്ല.

പല ചരിത്ര കഥകളും വേദക്കാർ വഴിയോ മറ്റോ അറബികൾക്കു കുറെയൊക്കെ കേട്ടുപരിചയമുളളവയായിരിക്കും. അങ്ങിനെയുളള കഥകളിൽ കടന്നുകൂടിയിട്ടുളള അബദ്ധങ്ങളിൽനിന്നും, അനാവശ്യഭാഗങ്ങളിൽനിന്നും സംശുദ്ധമായിരിക്കും ഖുർആന്റെ വിവരണം. ഓരോ കഥയും, ഓരോ സംഭവവും, അവസരോചിതം-ചുരുക്കിയും, വിസ്തരിച്ചും, വ്യക്തമായും, സൂചനയായും-ആവർത്തിച്ചു പറയുവാൻ അത്‌ മടിക്കാറില്ല. പക്ഷേ, ഓരോ ആവർത്തനത്തിലും പുതിയപുതിയ തത്വങ്ങളും, സാരങ്ങളും, അടങ്ങിയിരിക്കുകയും ചെയ്യും. ഒന്നോ ര​‍േണ്ട‍ാ പ്രാവശ്യം മാത്രം പറഞ്ഞു മതിയാക്കിയ കഥകളും ഇല്ലാതില്ല. ചിലപ്പോൾ, കഥയുടെ നടുവിൽനിന്നോ, ഇടയിൽനിന്നോ ആരംഭിച്ചുകൊണ്ട‍ായിരിക്കും മറ്റു ഭാഗങ്ങളിലേക്കു നീങ്ങുക. ചിലപ്പോൾ, ഏതെങ്കിലും ഒരു വക്താവിന്റെ വാചകങ്ങൾ ഉദ്ധരിക്കുന്ന കൂട്ടത്തിലായിരിക്കും കഥയുടെ കുറെഭാഗങ്ങൾ അടങ്ങിയിരിക്കുക. സാധാരണ ചരിത്രകഥാ വിവരണംപോലെ, ആദ്യവസാനം വിസ്തരിച്ച ഒരു കഥയാണ്‌ യൂസുഫ്‌ (അ) നബിയുടെ കഥ. അതിലും, വായനക്കാർക്ക്‌ പാഠം നൽകുന്ന ഓരോവശത്തിലേക്കും പ്രത്യേകം ശ്രദ്ധതിരിച്ചിട്ടുണ്ട‍്‌.

ആദം (അ) നബിയെ സൃഷ്ടിച്ചത്‌, മലക്കുകൾ അദ്ദേഹത്തിന്‌ സുജൂദു ചെയ്തത്‌, ഇബ്ലീസ്‌ അതിനു വിസമ്മതിച്ചത്‌, അവൻ അല്ലാഹുവിന്റെ ശാപകോപങ്ങൾക്കു പാത്രമായത്‌, അവൻ മനുഷ്യന്റെ ശത്രുവായിത്തീർന്നത്‌, പ്രവാചകൻമാരായ നൂഹ്‌, ഹൂദ്‌, സാലിഹ്‌, ഇബ്‌റാഹീം, ലൂത്വ്‌ , ശുഐബ്‌
عليهم السلام എന്നീ നബിമാരുടേയും അവരുടെ ജനതകളുടേയും കഥകൾ, മൂസാ (അ), ഫിർഔൻ, ഇസ്‌റാഈല്യർ എന്നിവരുടെ കഥകൾ, മൂസാ (അ) നബിയുടെ കൈക്കു വെളിപ്പെട്ട ദൃഷ്ടാന്തങ്ങൾ, ദാവൂദ്‌ (അ) നബിയുടേയും, സുലൈമാൻ(അ) നബിയുടേയും കഥ, അവർക്ക്‌ നൽകപ്പെട്ട പ്രത്യേകാനുഗ്രഹങ്ങൾ, അയ്യൂബ്‌ (അ) നബിക്കും, യൂനുസ്‌ (അ) നബിക്കും നേരിട്ട പരീക്ഷണങ്ങളും തുടർന്നു ലഭിച്ച ദൈവ കാരുണ്യങ്ങളും, സകരിയ്യാ (അ) നബിയുടെ പ്രാർത്ഥനാഫലം, ഈസാ (അ) നബിയുടെ ജനനസംഭവം, അദ്ദേഹത്തിന്റെ കൈക്കുണ്ട‍ായ ദൃഷ്ടാന്തങ്ങൾ എന്നിവയെല്ലാം പലവട്ടം ആവർത്തിക്കപ്പെട്ടിട്ടുളളവയാണ്‌.

ഇബ്‌റാഹീം (അ) നബിയും, നംറൂദു രാജാവും തമ്മിലുണ്ട‍ായ വാദപ്രതിവാദം, ഇബ്‌റാഹീം (അ) നബിക്ക്‌ പക്ഷികളെ ജീവിപ്പിച്ചുകൊടുത്തത്‌, ഇസ്മാഈൽ (അ) നബിയുടെ ബലിസംഭവം, യൂസുഫ്‌ (അ) നബിയുടെ കഥ, മൂസാ (അ) നബിയുടെ ജനനകഥ, അദ്ദേഹം ഖിബ്ത്തിയെ കൊന്നത്‌, മദ്‌യനിലേക്ക്‌ പോയത്‌, വിവാഹം കഴിച്ചത്‌, അല്ലാഹുവിന്റെ വചനം കേട്ടത്‌, ഇസ്‌റാഈല്യർ പശുവിനെ അറുത്തത്‌, മൂസാ (അ) നബിയും ഖിൾവ്‌റും (അ) ഒരുമിച്ചു കൂടിയത്‌, ത്വാലൂത്തിന്റെയും ജാലൂത്തിന്റെയും കഥ, സബഇലെ രാജ്ഞിയുടെ (ബിൽഖീസിന്റെ) യും സുലൈമാൻ (അ) നബിയുടെയും കഥ, ഗുഹാവാസികളുടെ (`അസ്വ്ഹാബുൽ കഹ്ഫി`ന്റെ) കഥ, ദുൽഖർനൈനിയുടെ കഥ മുതലായ പലതും അധികം ആവർത്തിക്കപ്പെട്ടിട്ടില്ലാത്തവയാകുന്നു.

തൗഹീദിനെ സംബന്ധിച്ച കാര്യങ്ങൾ, സദാചാരോപദേശങ്ങൾ, ദുരാചാരങ്ങളെക്കുറിച്ചുളള താക്കീതുകൾ, നബിമാരോട്‌ സമുദായങ്ങൾ നടത്തിയ വാഗ്വാദങ്ങൾ, അതിന്റെ മറുപടികൾ, നബിമാർക്കും സത്യവിശ്വാസികൾക്കും രക്ഷയും സഹായവും ലഭിച്ചത്‌, അവർ നന്ദി കാണിച്ചത്‌, എതിരാളികൾ അനുഭവിക്കേണ്ട‍ിവന്ന യാതനകൾ, എന്നിത്യാദി വശങ്ങൾ അവയിലെല്ലാം പ്രത്യേകം എടുത്തു പറയപ്പെട്ടിരിക്കും.

വർത്തമാനകാല സംഭവങ്ങൾ
മേൽപറഞ്ഞ കഥകളെല്ലാം, നബി (സ)ക്ക്‌ മുമ്പ്‌ കഴിഞ്ഞ സംഭവങ്ങളാണല്ലോ. നബി (സ) യുടെ കാലത്ത്‌ നടന്ന പല സംഭവങ്ങളും ഖുർആനിൽ പ്രസ്താവിച്ചിട്ടുണ്ട‍്‌. ഈ രണ്ട‍ു തരത്തിലുളള സംഭവങ്ങൾ വിവരിക്കുന്നതിൽ, ഖുർആൻ ചില വ്യത്യാസങ്ങൾ സ്വീകരിച്ചു കാണാം. അതു മനസ്സിരുത്തേകുതാകുന്നു. വർത്തമാനകാലസംഭവങ്ങൾ വിവരിക്കുമ്പോൾ, അവ സൂചനാ രൂപത്തിലായിരിക്കും മിക്കവാറും പ്രസ്താവിക്കപ്പെടുക. മാത്രമല്ല, ചുരുക്കം ചില സംഭവങ്ങൾ ഒഴിച്ചു ബാക്കിയുളളതിലെല്ലാം, കഥാപാത്രങ്ങളുടെ പേർ പ്രസ്താവിക്കപ്പെടാറുമില്ല.  ശ്രോതാക്കളുടെ ഇടയിൽവെച്ചു നടന്ന സംഭവങ്ങളായതുകൊണ്ട‍്‌ പേര്‌ പറയാതെത്തന്നെ കാര്യം മനസ്സിലാക്കാമെന്നത്‌ മാത്രമല്ല അതിനു കാരണം. സമുദായത്തിലെ ഭാവിതലമുറകളിൽ, അവ ഉദ്ധരിച്ചതിന്റെ താൽപര്യം കഥാപാത്രങ്ങളിൽമാത്രം ഒതുങ്ങിനിൽക്കുന്നതാണെന്ന്‌ കരുതപ്പെടാതിരിക്കുവാനും കൂടിയാകുന്നു അത്‌. ഇതിനെപ്പറ്റി കൂടുതൽ വിവരം താഴെ വരുന്നതാണ്‌.
انشاء الله
സൂ: അൻഫാലിൽ ബദ്ര് യുദ്ധവും, ആലുഇംറാനിൽ ഉഹ്ദും, അഹ്സാബിൽ ഖൻദഖും, ഫത്ഥിൽ ഹുദെബിയാ സംഭവവും, ഹശ്‌റിൽ ബനൂ-നൾവീറും, ബറാഅത്തിൽ തബൂക്കും, അഹ്സാബിൽ സൈനബ: (റ) യുടെ വിവാഹവും, നൂറിൽ ആയിശാ (റ) യുടെ പേരിലുണ്ട‍ായ ആരോപണ സംഭവവും, അഹ്ഖ്വാഫിലും, ജിന്നിലും ജിന്നുകൾ ഖുർആൻ കേട്ടതും, ബനൂഇസ്‌റാഈലിൽ നബി (സ) ബൈത്തുൽ മുഖദ്ദസിലേക്കു രാവുയാത്ര ( الاسراء) ചെയ്തതും സൂചിപ്പിക്കപ്പെട്ടിരിക്കുന്നു. കൂടാതെ, സത്യവിശ്വാസികളിൽ ചിലരുടെ മാതൃകാ സേവനങ്ങളും, ത്യാഗങ്ങളും, അവിശ്വാസികളിൽ ചിലരുടെ കടുത്ത പ്രവർത്തനങ്ങളും, കപടവിശ്വാസികളുടെ ചില ഗൂഢപ്രവർത്തനങ്ങളും അവിടവിടെ ചൂണ്ട‍ിക്കാട്ടപ്പെട്ടിട്ടുണ്ട‍്‌.

മതനിയമങ്ങളും, അനുഷ്ഠാന മുറകളും
കാലദേശവ്യത്യാസമില്ലാതെ, സകല ജനങ്ങൾക്കും റസൂലായി നിശ്ചയിക്കപ്പെട്ട അന്ത്യപ്രവാചകനായ മുഹമ്മദ്‌ മുസ്തഫാ (സ) മുഖേന ലോരക്ഷിതാവ്‌ നൽകിയ നിയമസംഹിതയാണ്‌ ഇസ്ലാം ശരീഅത്ത്‌. അതിന്റെ മൂലപ്രമാണമാണ്‌ ഖുർആൻ. ആ നിയമസംഹിത മനുഷ്യവർഗ്ഗത്തിന്റെ ചെറുതും വലുതുമായ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതും, ജീവിതത്തിന്റെ എല്ലാ വശങ്ങളെയും സ്പർശിക്കുന്നതുമായിരിക്കണം. അതിന്റെ മൂലപ്രമാണം അതിനു തക്കവണ്ണം സാർവ്വജനീനവും, സാർവ്വത്രികവുമായിരിക്കുകയും വേണം. അങ്ങിനെത്തന്നെയാണുളളതും.الحمدلله അല്ലാഹു പറയുന്നതു നോക്കുക: “എല്ലാ കാര്യങ്ങൾക്കും വിവരണമായിക്കൊണ്ട‍ും, മുസ്ലിംകൾക്കു മാർഗ്ഗദർശനവും, കാരുണ്യവും, സന്തോഷവാർത്തയുമായിക്കൊണ്ട‍ും നാം നിനക്കു വേദഗ്രന്ഥം ഇറക്കിത്തന്നിരിക്കുന്നു.” (സൂ. നഹ്ല് 89)

എന്നാൽ, ലോകാവസാനംവരെയുളള മനുഷ്യരിൽ നവംനവങ്ങളായി ഉണ്ട‍ായിക്കൊണ്ട‍ിരിക്കുന്ന ഓരോ കാര്യവും തൊട്ടെണ്ണി അവക്ക്‌ പ്രത്യേകം പ്രത്യേകം വിധി നിർണ്ണയിക്കുക എന്നുളളത്‌-അല്ലാഹുവിനെ സംബന്ധിച്ചേടത്തോളം പ്രയാസകരമല്ലെങ്കിലും-മനുഷ്യനെ സംബന്ധിച്ചേടത്തോളം ഏറ്റുവാങ്ങുക അസാധ്യമായിരിക്കുന്നതാണ്‌. അത്‌ യുക്തിക്കും മനുഷ്യപ്രകൃതിക്കും അനുയോജ്യമായിരിക്കയുമില്ല. ആകയാൽ, ഒരു സാർവ്വ ലൗകിക മതഗ്രന്ഥവും, സാർവ്വജനീനമായ നിയമ സംഹിതയും-അഥവാ ഒരു ലോകഭരണഘടന-എന്ന നിലക്ക്‌ ഖുർആൻ സ്വീകരിച്ചിട്ടുളള നയം സാമാന്യമായി ഇങ്ങനെ സംഗ്രഹിക്കാവുന്നതാണ്‌:-

(1) വിവിധ തുറകളിലുളള പല കാര്യങ്ങളെക്കുറിച്ചും അവയുടെ മതവിധി ഇന്നതാണെന്ന്‌ അതു വ്യക്തമായി പ്രസ്താവിച്ചു. പലതിന്റെയും അനുഷ്ഠാനക്രമങ്ങൾ പ്രത്യേകം വ്യക്തമാക്കുകയും ചെയ്തു. (2) വ്യക്തമായ ഭാഷയിൽ പ്രഖ്യാപിക്കപ്പെട്ടിട്ടില്ലാത്ത എല്ലാ ഭാഗങ്ങളും-വചനംമൂലവും പ്രവർത്തിമൂലവും-വിവരിച്ചു കൊടുക്കുവാൻ അത്‌ നബി (സ) യെ ചുമതലപ്പെടുത്തി. നബി (സ) യോട്‌ അല്ലാഹു ഇപ്രകാരം പറഞ്ഞു: “ജനങ്ങൾക്ക്‌ ഇറക്കപ്പെട്ടിട്ടുളളതിനെ നീ അവർക്ക്‌ വിവരിച്ചുകൊടുക്കുവാൻ വേണ്ട‍ി നാം നിനക്ക്‌ ഉൽബോധനം-ഖുർആൻ-ഇറക്കിത്തന്നിരിക്കുന്നു; അവർ ചിന്തിക്കുവാൻ വേണ്ട‍ിയും” നഹ്ല് 44. നബി (സ) തിരുമേനി എന്തുകാണിച്ചുതന്നുവോ അതെല്ലാം സ്വീകരിക്കണമെന്നും, അവിടുന്ന്‌ എന്തു നിരോധിച്ചുവോ അതെല്ലാം വർജ്ജിക്കണമെന്നും അവൻ നമ്മോടും കൽപിച്ചു. “റസൂൽ നിങ്ങൾക്ക്‌ എന്ത്‌ കൊണ്ട‍ുതന്നുവോ അതു നിങ്ങൾ എടുത്തുക്കൊള്ളുവിൻ. അദ്ദേഹം നിങ്ങളോട്‌ ഏതൊന്നിനെക്കുറിച്ച്‌ വിരോധിച്ചുവോ അതിൽനിന്ന്‌ നിങ്ങൾ വിരമിക്കുകയും ചെയ്യുവീൻ” അൽഹശ്ര് 7. “അദ്ദേഹം ഇച്ഛയനുസരിച്ചു സംസാരിക്കുകയില്ല; അത്‌ അദ്ദേഹത്തിന്‌ നൽകപ്പെടുന്ന വഹ്‌യല്ലാതെ മറ്റൊന്നുമല്ല.” (നജ്മ്‌. 3, 4) ചുമതലപ്പെടുത്തപ്പെട്ട കൃത്യം അവിടുന്ന്‌ ശരിക്കും നിർവ്വഹിക്കുകയും ചെയ്തിരിക്കുന്നു. അവിടുന്ന്‌ ഇങ്ങിനെ പ്രഖ്യാപനവും ചെയ്തു: فإن خير الحديث كتاب الله ، وخير الهدي هدي محمد (ص)، وشر الأمور محدثاتها ، وكل بدعة ضلالة -مسلم(വർത്തമാനത്തിൽ ഏറ്റവും ഗുണകരമായത്‌ അല്ലാഹുവിന്റെ കിതാബും, ചര്യയിൽ ഏറ്റവും ഗുണകരമായത്‌ മുഹമ്മദിന്റെ ചര്യയുമാകുന്നു. കാര്യങ്ങളിൽ ഏറ്റവും ദോഷകരമായത്‌ പുതുതായി നിർമ്മിക്കപ്പെട്ടവയാകുന്നു. എല്ലാ നവീന നിർമ്മിതവും ദുർമ്മാർഗ്ഗമാകുന്നു. (മുസ്ലിം.)

(3) ഖുർആനിൽനിന്നോ, നബിചര്യയിൽ നിന്നോ വ്യക്തമായി വിധി മനസ്സിലാക്കുവാൻ കഴിയാതെ വരുന്ന സന്ദർഭങ്ങളിൽ, അവ രണ്ട‍ിലും അടങ്ങിയിരിക്കുന്ന അംഗീകൃത തത്വങ്ങളുടെയും, സദൃശങ്ങളായ വിധികളുടെയും വെളിച്ചത്തിൽ ഏതു പ്രശ്നങ്ങൾക്കും പരിഹാരം കാണുവാനും, മതവിധി മനസ്സിലാക്കുവാനും മുസ്ലിം സമുദായത്തിലെ ഉത്തരവാദപ്പെട്ട-കഴിവുറ്റ-ആളുകൾക്ക്‌ അത്‌ അനുമതിയും, പ്രോത്സാഹനവും നൽകിയിരിക്കുന്നു. അല്ലാഹു പറയുന്നു: “നിനക്ക്‌ നാം അവതരിപ്പിച്ചു തന്നിട്ടുളള അനുഗ്രഹീതമായ ഒരു ഗ്രന്ഥമാണിത്‌. അവർ-ജനങ്ങൾ-അതിന്റെ ആയത്തുകൾ ഉറ്റാലോചിക്കുവാനും, ബുദ്ധിമാൻമാർ ചിന്തിക്കുവാനും വേണ്ട‍ിയാണിത്‌.” (സ്വാദ്‌ 29) നബി (സ) ഇപ്രകാരം പറഞ്ഞിരിക്കുന്നു;
 إذا حكم الحاكم فاجتهد ثم أصاب ، فله أجران . وإذا حكم فاجتهد ، ثم أخطأ ، فله أجر
أخرج-رواه الجماعةസാരം: “ഒരു വിധികർത്താവ്‌ വിധിപറയുമ്പോൾ അയാൾ (സത്യം കണ്ട‍ുപിടിപ്പാനായി) പരിശ്രമം നടത്തുകയും, അങ്ങിനെ വാസ്തവം കണ്ട‍ുപിടിക്കുകയും ചെയ്താൽ അയാൾക്ക്‌ രണ്ട‍്‌ പ്രതിഫലമുണ്ട‍്‌. വിധിപറയുമ്പോൾ പരിശ്രമം നടത്തുകയും, അബദ്ധം പിണയുകയും ചെയ്താൽ ഒരു പ്രതിഫലവുമുണ്ട‍്‌.“

മുആദ്‌ (റ) നെ യമനിലേക്ക്‌ വിധികർത്താവായി അയച്ചപ്പോൾ നബി (സ) തിരുമേനി അദ്ദേഹത്തോട്‌ ചോദിച്ചു: ”തീരുമാനം എടുക്കേണ്ട‍ിവരുന്ന വല്ലപ്രശ്നവും തനിക്ക്‌ നേരിട്ടാൽ താൻ എങ്ങിനെ തീരുമാനം കൽപിക്കും?“. അദ്ദേഹം പറഞ്ഞു: ”ഞാൻ അല്ലാഹുവിന്റെ കിത്താബനുസരിച്ച്‌ തീരുമാനിക്കും.“ തിരുമേനി ചോദിച്ചു: ”അല്ലാഹുവിന്റെ കിത്താബിൽ തീരുമാനം ക​‍െകുത്തിയില്ലെങ്കിലോ?“ അദ്ദേഹം പറഞ്ഞു: ”എന്നാൽ, അല്ലാഹുവിന്റെ റസൂലിന്റെ സുന്നത്തനുസരിച്ച്‌.“ തിരുമേനി: ”റസൂലിന്റെ സുന്നത്തിലും ക​‍െകുത്തിയില്ലെങ്കിലോ?“ അദ്ദേഹം പറഞ്ഞു: ”ഒട്ടും വീഴ്ചവരുത്താതെ, എന്റെ അഭിപ്രായത്തിലൂടെ തീരുമാനിക്കാൻ ഞാൻ പരിശ്രമിക്കും.“ അപ്പോൾ (സന്തോഷപൂർവ്വം) തിരുമേനി അദ്ദേഹത്തിന്റെ നെഞ്ചിൽ കൊട്ടിക്കൊണ്ട‍്‌ ഇങ്ങിനെ പറഞ്ഞു:
الحمد لله الذي وفق رسول رسول الله لما يرضي رسول الله-ابواداود والترمذى والدارمى (അല്ലാഹുവിന്റെ റസൂലിന്റെ ദൂതന്‌ അല്ലാഹുവിന്റെ റസൂൽ ഇഷ്ടപ്പെടുന്ന കാര്യത്തിൽ ഉതവി നൽകിയവനായ അല്ലാഹുവിന്‌ സർവ്വസ്തുതിയും.) ഈ വിഷയത്തെ-ഖുർആനിലും, ഹദീസിലും വ്യക്തമായിക്കാണാത്ത മതവിധികളെ അവയുടെ അടിസ്ഥാനത്തിൽ കണ്ട‍ുപിടിക്കുവാൻ ശ്രമിക്കുന്നതിനെ-പുരസ്കരിച്ചുകൊണ്ട‍ുളള ഒരു ശാസ്ത്രം തന്നെ ഇസ്ലാമിലുണ്ട‍്‌. اصول الفقه(കർമ്മ ശാസ്ത്ര നിദാനം) എന്ന പേരിൽ അത്‌ പ്രസിദ്ധമാണ്‌. ഇങ്ങിനെ, ലോകാവസാനംവരെ മനുഷ്യരിൽ നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാർഗ്ഗം നൽകുന്ന സാർവ്വജനീനമായ ഒരു മഹൽ ഗ്രന്ഥമത്രെ വിശുദ്ധ ഖുർആൻ مافرطنا فى الكتاب من شيء(വേദഗ്രന്ഥത്തിൽ നാം ഒന്നും വീഴ്ചവരുത്തിയിട്ടില്ല.)

മേൽപറഞ്ഞ മൂന്ന്‌ മാർഗ്ഗങ്ങളിൽ അവസാനത്തെ രണ്ട‍്‌ മാർഗ്ഗങ്ങളെക്കുറിച്ചും ഇവിടെ പ്രതിപാദിക്കേകുതില്ല.  അതിന്റെ സ്ഥാനം ഇതല്ലതാനും. ഒന്നാമത്തേതിനെക്കുറിച്ചാണ്‌ ഇവിടെ അല്പം സ്പർശിക്കേണ്ട‍ിയിരിക്കുന്നത്‌. വിവിധ തുറകളിലുളള പല മതവിധികളും ഖുർആൻ വ്യക്തമാക്കിയിട്ടു​‍െകുന്ന്‌ പറഞ്ഞുവല്ലോ. ഏതെങ്കിലും തരത്തിലുളള പ്രാധാന്യത്തെ മുൻനിറുത്തിയായിരിക്കും ചില വിഷയങ്ങളെ അത്‌ പ്രത്യേകം എടുത്ത്‌ പറഞ്ഞിരിക്കുക. ഖുർആൻ ഒന്നാമതായി അഭിമുഖീകരിക്കുന്നത്‌ അന്നത്തെ അറബികളെയാണല്ലോ. അവർ മുഖാന്തരമാണ്‌ മറ്റുളളവർക്കും, ഭാവിതലമുറകൾക്കും അത്‌ എത്തിച്ചേരുന്നത്‌. ആ സ്ഥിതിക്ക്‌ അന്ന്‌ അവരുടെ ചുറ്റുപാടുകളും, പരിതസ്ഥിതികളും കണക്കിലെടുത്തുകൊണ്ട‍ായിരിക്കണം വിഷയങ്ങൾക്ക്‌ പ്രാധാന്യം നല്കുന്നതെന്ന്‌ പറയേകുതില്ല. മുമ്പ്‌ ആർക്കും തീരെ പരിചയമില്ലാത്ത കുറെ പുതിയ നിയമങ്ങളും, പദ്ധതികളും ആവിഷ്കരിച്ചുകൊണ്ട‍്‌ `ഇതങ്ങ്‌ നടപ്പിലാക്കിക്കൊളളുക, ഇതപര്യന്തമുളള എല്ലാ നടപടിക്രമങ്ങളും വിട്ടേച്ചു കളയുക എന്നല്ല ഖുർആൻ ആവശ്യപ്പെടുന്നത്‌. വേദക്കാരടക്കമുളള അന്നത്തെ ജനതാമദ്ധ്യേ നിലവിലുണ്ട‍ായിരുന്ന നടപടി ക്രമങ്ങളിലും മതപരമായ ആചാരാനുഷ്ഠാനങ്ങളിലും നല്ലത്‌ നിലനിറുത്തുക, പരിഷ്കരിക്കേകുത്‌ പരിഷ്കരിക്കുക, നീക്കം ചെയ്യേകുത്‌ നീക്കം ചെയ്യുക, അലങ്കോലപ്പെട്ടത്‌ നന്നാക്കിത്തീർക്കുക ഇതാണ്‌ ഖുർആൻ ചെയ്തത്‌.

ആരാധനകൾ, ഇടപാടുക്രമങ്ങൾ, വൈവാഹികകാര്യങ്ങൾ, കുടുംബപരവും സാമൂഹ്യവുമായ കാര്യങ്ങൾ, ബലികർമ്മങ്ങൾ, ദാനധർമ്മാദികൾ എന്നിവയിലെല്ലാം തന്നെ-പല പോരായ്മയും, കൊളളരുതായ്മയും ഉണ്ട‍ായിരുന്നാലും ശരി-ചില പ്രത്യേക സമ്പ്രദായങ്ങളും, രീതികളും അവർക്കിടയിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട‍ായിരുന്നു. ഉദാഹരണമായി, ഹജ്ജുകർമ്മത്തിലും, ഉംറാകർമ്മത്തിലും ആചരിക്കേണ്ട‍ുന്ന പ്രധാന ചടങ്ങുകളിൽ പെട്ടതാണ്‌ `സ്വഫാ-മർവ`യുടെ ഇടയിലുളള നടത്തം. ഇതിനെക്കുറിച്ച്‌ ഖുർആനിൽ `അതിന്‌ തെറ്റില്ല` (2: 158) എന്നാണ്‌ പറഞ്ഞിട്ടുളളത്‌. അത്‌ നിർബ്ബന്ധമു​‍േണ്ട‍ാ, അല്ലെങ്കിൽ വേകുപ്പെട്ടതാണോ എന്നൊന്നും പറഞ്ഞില്ല. ജാഹിലിയ്യാ കാലത്ത്‌ സ്വഫായിലും, മർവായിലും ചില വിഗ്രഹങ്ങൾ ഉണ്ട‍ായിരുന്നത്‌ കാരണമായി, ഈ നടത്തം തെറ്റായ ഒന്നാണെന്ന ഒരു ധാരണ മുസ്ലിംകൾക്കിടയിൽ ഉണ്ട‍ായിത്തീർന്നതായിരുന്നു അങ്ങിനെ പറയുവാൻ കാരണം ഈ വസ്തുത ആയിശ (റ) വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട‍്‌. ഇതെല്ലാം ഇവിടെ വിസ്തരിച്ചു പറയുവാൻ സൗകര്യമില്ല. ചില സൂചനകൾ നല്കുക മാത്രമാണ്‌ ഉദ്ദേശ്യം. ഇങ്ങിനെയുളള വസ്തുതകൾ ഗൗനിക്കാതെ, ഖുർആന്റെ വാക്കുകളും, വാച്യാർത്ഥങ്ങളും മാത്രം നോക്കി എല്ലാ മതവിധികളും കണക്കാക്കുവാൻ മുതിരുന്നപക്ഷം, പലപ്പോഴും സത്യത്തിൽ നിന്ന്‌ പിഴച്ചുപോയേക്കും. ഉമർ (റ) പ്രസ്താവിച്ചതായി നിവേദനം ചെയ്യപ്പെടുന്ന ഒരു വാക്യം ഇവിടെ ശ്രദ്ധേയമാകുന്നു:من لم يعرف الجاهلية لم يعرف الاسلام(ജാഹിലിയ്യത്തിനെ-അജ്ഞാനകാലത്തെ-ക്കുറിച്ച്‌ അറിയാത്തവന്‌ ഇസ്ലാം അറിയുകയില്ല.) വളരെ അർത്ഥഗർഭമായ ഒരു വാക്യമാണിത്‌.

നമസ്കാരത്തിന്റെയും, സക്കാത്തിന്റെയും അനുഷ്ഠാനരൂപത്തെപ്പറ്റി അധികമൊന്നും പ്രസ്താവിക്കപ്പെട്ടിട്ടില്ലെങ്കിലും, ഇസ്ലാമിൽ അവയ്ക്കുളള പ്രാധാന്യത്തെയും, അവയുടെ ഗുണഗണങ്ങളെയും സംബന്ധിച്ചും, അവ ഉപേക്ഷിച്ചാലുണ്ട‍ാകുന്ന ഭവിഷ്യത്തുകളെ സംബന്ധിച്ചും ഖുർആൻ ധാരാളം പ്രസ്താവിച്ചുകാണാം. നമസ്കാരം ഭയഭക്തിയോടും, ഹൃദയ സാന്നിദ്ധ്യത്തോടും കൂടിയായിരിക്കണമെന്ന്‌ പ്രത്യേകം ഊന്നിപ്പറഞ്ഞിട്ടുണ്ട‍്‌. നമസ്കാരത്തെപ്പറ്റി പറയുമ്പോൾ ഇഖ്വാമത്ത്‌ (നിലനിറുത്തുക) എന്ന വാക്കാണ്‌ അത്‌ ഉപയോഗിക്കാറുളളത്‌. പളളികളിൽവെച്ചു ബാങ്കുവിളിയോടുകൂടി `ജമാഅത്തായി` (സംഘമായി) ശരിയായ രൂപത്തിൽ നടത്തപ്പെടുക എന്നാണ്‌ ആ വാക്കിന്റെ പൂർണ്ണമായ താൽപര്യം എന്നത്രെ നബിചര്യയിൽനിന്നു മനസ്സിലാകുന്നത്‌. അതുപോലെത്തന്നെ, സമുദായത്തിന്റെ പൊതു നന്മക്ക്‌ ഉപയോഗപ്പെടുമാറ്‌ വ്യവസ്ഥാപിതമായ രീതിയിൽ ശേഖരിച്ച്‌ വിതരണം ചെയ്യേണ്ട‍ുന്ന നിർബന്ധധർമ്മമാണ്‌ സക്കാത്ത്‌ എന്നും നബിചര്യയിൽനിന്നു വ്യക്തമാകുന്നു.

നമസ്കാരത്തെയും, സക്കാത്തിനെയും കുറിച്ച്‌ ഖുർആൻ ഇടക്കിടെ ഉണർത്തിക്കാണാറുളളതാകുന്നു. നോമ്പിനെപ്പറ്റി അൽബഖറഃയിലും, ഹജ്ജിനെപ്പറ്റി അൽബഖറഃയിലും ഹജ്ജിലും, യുദ്ധകാര്യങ്ങളെക്കുറിച്ച്‌ അൽബഖറഃയിലും, അൻഫാലിലും മറ്റു പലേടത്തും, ശിക്ഷാനിയമങ്ങളെക്കുറിച്ച്‌ മാഇദഃ യിലും നൂറിലും, അനന്തരാവകാശത്തെക്കുറിച്ച്‌ നിസാഇലും, വൈവാഹികകാര്യങ്ങളെപ്പറ്റി അൽബഖറഃ, നിസാഉ​‍്‌, ത്വലാഖ്‌ മുതലായവയിലും വിവരിച്ചിരിക്കുന്നു. വുൾവു, കുളി, തയമ്മും (വുൾവുവിനു പകരം മണ്ണുതടവൽ) മുതലായ ശുദ്ധികർമ്മങ്ങളെ സംബന്ധിച്ചു നിസാഇലും, മാഇദഃയിലും പ്രസ്താവിച്ചിട്ടുണ്ട‍്‌. മുതലിടപാടുകളെപ്പറ്റി അൽബഖറഃയിൽ പലതും കാണാം. കൂടാതെ, അയൽപക്കക്കാർ, മാതാപിതാക്കൾ, കുടുംബങ്ങൾ, അനാഥകൾ സ്വസമുദായം, ശത്രുപക്ഷക്കാർ, ഇതര സമുദായങ്ങൾ, നേതാക്കൾ അബലൻമാർ, സ്ത്രീകൾ ആദിയായവരോട്‌ പെരുമാറേണ്ട‍ുന്ന മര്യാദകളും, നീതി, സത്യം, സമത്വം, വിട്ടുവീഴ്ച തുടങ്ങിയ ഉൽകൃഷ്ട ഗുണങ്ങളുമെല്ലാം ഇടക്കിടെ വിവരിച്ചുകാണാം. സജ്ജനങ്ങളുടെ സ്വഭാവഗുണങ്ങളും, ദുർജ്ജനങ്ങളുടെ ലക്ഷണങ്ങളും അടിക്കടി ഉണർത്താറുളള വിഷയങ്ങളാകുന്നു.

മരണാനന്തര കാര്യങ്ങൾ

മരണം, മരണവേളയിൽ മനുഷ്യന്റെ സ്ഥിതിഗതിയിലുണ്ട‍ാകുന്ന പരിവർത്തനങ്ങൾ, മലക്കുകൾ പ്രത്യക്ഷപ്പെടുന്നത്‌, അനന്തരം അനുഭവപ്പെടുന്ന സുഖദുഃഖവാർത്തകൾ, ലോകാവസാന സമയം, അതിന്റെ പ്രത്യാഘാതങ്ങൾ, സംഭവവികാസങ്ങൾ മുതലായവ പലപ്പോലും ഖുർആന്റെ പ്രതിപാദന വിഷയങ്ങളാകുന്നു. ലോകാവസാനസമയത്തെപ്പറ്റി ആർക്കും അറിയാത്തവണ്ണം വളരെ പെട്ടെന്നൊരിക്കലാണ്‌ അത്‌ സംഭവിക്കുകയെന്ന്‌ ഖുർആൻ ഖണ്ഡിതമായി ആവർത്തിച്ചു പറയുന്നു. എന്നാൽ, അതിന്റെ മുമ്പ്‌ അതിന്റെ മുന്നോടിയായി ഉണ്ട‍ാവുന്ന ചില കാര്യങ്ങളേയും അത്‌ ചൂണ്ട‍ിക്കാട്ടുന്നുണ്ട‍്‌. ഈസാ (അ) നബിയുടെ വരവിനെപ്പറ്റി നിസാഇലും, `യാജൂജ്‌-മാജൂജി`നെപ്പറ്റി അൽകഹ്ഫിലും, അമ്പിയാഇലും, ഭൂമിയിൽനിന്ന്‌ ഒരു മൃഗം-അല്ലെങ്കിൽ ജന്തു
( دابة من الارض ) പ്രത്യക്ഷപ്പെടുന്നതിനെക്കുറിച്ച്‌ നംലിലും കാണാം. (ചില തൽപരകക്ഷികൾ ഇതൊക്കെ ദുർവ്യാഖ്യാനംചെയ്യാറുണ്ട‍്‌. അതിനെപ്പറ്റി അതാതു സ്ഥാനങ്ങളിൽവെച്ച്‌ നാം സംസാരിക്കുന്നതാണ്‌.
(ഇൻഷാ അലാഹ്) എല്ലാവരും നശിച്ചുപോകുവാൻവേണ്ട‍ിയും, പിന്നീട്‌ പുനർജ്ജീവിക്കുവാൻവേണ്ട‍ിയുമുളള രണ്ട‍ു കാഹളം ഊത്തിനെയും, അന്നു ഭൂമിയിൽ ഉണ്ട‍ാകുന്ന വമ്പിച്ച മാറ്റങ്ങളേയും സംബന്ധിച്ച്‌ പ്രസ്താവിച്ചിട്ടുണ്ട‍്‌. വിചാരണക്കായി എല്ലാവരേയും ഒരുമിച്ച്‌ കൂട്ടുന്നത്‌, ഓരോരുത്തരുടെയും നൻമതിൻമകൾ രേഖപ്പെടുത്തപ്പെട്ട ഗ്രന്ഥങ്ങൾ അവരവർക്കു നൽകുന്നത്‌, അല്ലാഹു എല്ലാവരേയും വിചാരണ നടത്തുന്നത്‌, പലതരത്തിലുളള സാക്ഷികൾ തെളിവിന്നു കൊണ്ട‍ുവരപ്പെടുന്നത്‌, നൻമതിൻമകൾ തൂക്കിക്കണക്കാക്കപ്പെടുന്നത്‌, സത്യവിശ്വാസികളെ സ്വർഗ്ഗത്തിലേക്ക്‌ സാദരം കൊണ്ട‍ുപോകുന്നത്‌, അവർക്ക്‌ അവിടെ ലഭിക്കുന്ന അവർണ്ണനീയമായ സുഖസൗകര്യങ്ങൾ, അവിശ്വാസികളെയും പാപികളെയും നരകത്തിലേക്ക്‌ കൊണ്ട‍ുപോകുന്നത്‌, അവർ അനുഭവിക്കേണ്ട‍ിവരുന്ന കഠിന കഠോരമായ ശിക്ഷകൾ, സ്വർഗ്ഗക്കാരും, നരകക്കാരും തമ്മിൽ നടക്കുന്ന ചില സംഭാഷണങ്ങൾ എന്നിങ്ങനെ പലതും-ചിലേടത്ത്‌ സംക്ഷിപ്തമായും, മറ്റു ചില സ്ഥലത്ത്‌ സവിസ്തരമായും-ആവർത്തിച്ച്‌ പറഞ്ഞിട്ടുണ്ട‍്‌.