Saturday, July 13, 2013

vishudha quran

വിശുദ്ധ ഖുർആൻ
വിശുദ്ധ ഖുർആൻ
അന്ത്യപ്രവാചകനായ മുഹമ്മദ്‌ നബി (സ) തിരുമേനിക്ക്‌ 40 വയസ്സിൽ പ്രവാചകത്വം ലഭിച്ചതുമുതൽ 63 വയസ്സിൽ അവിടുത്തെ വിയോഗമുണ്ട‍ായതുവരെയുളള കാലഘട്ടത്തിൽ - പല സന്ദർഭങ്ങളിലായി - അല്ലാഹു അവതരിപ്പിച്ചു കൊടുത്തിട്ടുളള ഒരു വേദഗ്രന്ഥമത്രെ വിശുദ്ധ ഖുർആൻ. `മുസ്വ്ഹഫ്‌` എന്ന പേരിൽ അറിയപ്പെടുന്ന ഈ വിശുദ്ധ ഗ്രന്ഥം ഇന്ന്‌ ലോകത്തിന്റെ ഏത്‌ മൂലയിലും കാണാവുന്നതാണ്‌. ഏതൊരു മുസ്ലിമിന്റെ വീട്ടിലും അതിന്റെ ഒരു പ്രതിയെങ്കിലും കാണാതിരിക്കുക വിരളമാകുന്നു. ഇത്രയധികം പ്രതികൾ ലോകത്ത്‌ വെളിപ്പെട്ടിട്ടുളള മറ്റൊരു മതഗ്രന്ഥവും ഇല്ലെന്ന്‌ പറയാം.
ചെറുതും വലുതുമായി 114 അദ്ധ്യായങ്ങളും (സൂറത്തുകളും), 6000ത്തിൽപരം വചനങ്ങളും (ആയത്തുകളും) 77,000ത്തിൽപരം പദങ്ങളും (കലിമത്തുകളും) 3,20,000ത്തിലധികം അക്ഷരങ്ങളും അതുൾക്കൊളളുന്നു. ഏകദേശം സമവലിപ്പത്തിലുളള 30 ഭാഗങ്ങളായി (ജുസ്ഉകളായി) അത്‌ ഭാഗിക്കപ്പെട്ടിരിക്കുന്നു. സൂറത്തുകളുടെ ചെറുപ്പവലിപ്പങ്ങൾക്കനുസരിച്ചും, വിഷയങ്ങളെ ആസ്പദമാക്കിയും പല വിഭാഗങ്ങൾ (റുകൂഉകൾ) ആയി വീണ്ട‍ും അവ വിഭജിക്കപ്പെട്ടിരിക്കുന്നു. ഒരു മാസംകൊണ്ട‍്‌ ഖുർആൻ ഒരാവർത്തി (ഒരു ഖത്തം) പാരായണം ചെയ്തു തീർക്കുന്നവർക്കും, നമസ്കാരത്തിൽ ഓരോ റൿഅത്തിലും കുറേശ്ശ ഓതി വരുന്നവർക്കും ഈ വിഭജനങ്ങൾ വളരെ പ്രയോജനകരമാകുന്നു. കൂടാതെ, ജുസുഉകൾ പകുതി (നിസ്വ്ഫു)കളായും, കാലു (റുബ്ഉ​‍്‌)കളായും മറ്റും ഭാഗിക്കപ്പെട്ടിട്ടുമുണ്ട‍്‌. ഇതെല്ലാം സാധാരണ മുസ്വ്ഹഫുകളിൽ അടയാളപ്പെടുത്തിക്കാണാവുന്നതാണ്‌. ഇതിനെല്ലാം പുറമെ 1/8 കളായും, 1/7കളായും, 1/4കളായും, 1/2കളായും ഭാഗിച്ച്‌ അടയാളപ്പെടുത്തപ്പെട്ടിട്ടുമുണ്ട‍്‌. ഖുർആൻ പാരായണം ചെയ്യുന്നവരുടെ സൗകര്യാർത്ഥം മുൻകാലത്തുളള ചില മഹാൻമാർ ചെയ്തുവെച്ച സേവനങ്ങളത്രെ ഇതെല്ലാം. പൂർവ്വ മുസ്ലിംകൾ ഖുർആനെ സംബന്ധിച്ച്‌ എത്രമാത്രം ഗൗനിച്ചുവന്നിരുന്നുവെന്നും, ജനങ്ങൾ ആ ഗ്രന്ഥം എത്രത്തോളം ഉപയോഗപ്പെടുത്തി വന്നിരുന്നുവെന്നും ഇതിൽ നിന്നൊക്കെ ഗ്രഹിക്കാവുന്നതാണ്‌.

അവതരണം
നബി (സ) തിരുമേനിക്ക്‌ പ്രവാചകത്വം (നുബുവ്വത്ത്‌) ലഭിക്കുന്നതിന്‌ അല്പം മുമ്പായി അവിടുന്ന്‌ പല സ്വപ്നങ്ങൾ കാണുകയും, അവ പ്രഭാതവെളിച്ചംപോലെ യഥാർത്ഥമായി പുലരുകയും പതിവായിരുന്നു. കുറേ കഴിഞ്ഞപ്പോൾ ജനങ്ങളിൽ നിന്ന്‌ വേറിട്ട്‌ ഏകാന്തവാസം ചെയ്യുവാൻ തിരുമേനിക്ക്‌ ആഗ്രഹം തോന്നുകയുണ്ട‍ായി. അതനുസരിച്ച്‌ അവിടുന്ന്‌ മക്കായുടെ അടുത്തുളള ഹിറാ മലയുടെ ഗുഹയിൽ പോയി ആരാധനാ നിമഗ്നനായിക്കൊണ്ട‍ിരിക്കാറുണ്ട‍ായിരുന്നു. കുറേ ദിവസത്തേക്കുളള ഭക്ഷണസാധനങ്ങളോടുകൂടിയാണ്‌ തിരുമേനി ഗുഹയിലേക്ക്‌ പോയിരുന്നത്‌. അത്‌ തീരുമ്പോൾ, സ്വപത്നിയായ ഖദീജ: (റ) യുടെ അടുക്കൽ വന്ന്‌ വീണ്ട‍ും കുറേ ദിവസത്തേക്കുളള ഭക്ഷണം ശരിപ്പെടുത്തിക്കൊണ്ട‍ുപോകും.
ഇങ്ങിനെയിരിക്കെ, ഒരിക്കൽ ഗുഹയിൽവെച്ച്‌ അല്ലാഹുവിന്റെ `വിശ്വസ്തദൂതനാ`യ മലക്ക്‌ പ്രത്യക്ഷപ്പെട്ടു. `മുഹമ്മദേ, സന്തോഷിച്ചുകൊളളുക! ഞാൻ ജിബ്‌രീലാണ്‌. താങ്കൾ ഈ സമുദായത്തിലേക്ക്‌ അല്ലാഹുവിങ്കൽ നിന്നുളള ദൂതനാകുന്നു (റസൂലാണ്‌)` എന്നറിയിച്ചു. അനന്തരം മലക്ക്‌ പറഞ്ഞു: `ഇഖ്വ്‌റഅ​‍്‌` (വായിക്കുക). തിരുമേനി മറുപടി പറഞ്ഞു: “എനിക്ക്‌ വായിക്കുവാൻ അറിഞ്ഞുകൂടാ”. പിന്നീട്‌, തിരുമേനിക്ക്‌ വിഷമം തോന്നുമാറ്‌ മലക്ക്‌ അദ്ദേഹത്തെ ഒന്നു കൂട്ടിപ്പിടിക്കുകയും, ഉടനെ വിടുകയും ചെയ്തു. രണ്ട‍ാമതും മൂന്നാമതും ഇതേപ്രകാരം ആവർത്തിക്കപ്പെട്ടശേഷം, `സൂറത്തുൽ അലഖി`ലെ ആദ്യവചനങ്ങൾ
(اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ ﴿١﴾ خَلَقَ الْإِنسَانَ مِنْ عَلَقٍ ﴿٢﴾ اقْرَأْ وَرَبُّكَ الْأَكْرَمُ ﴿٣﴾ الَّذِي عَلَّمَ بِالْقَلَمِ ﴿٤﴾ عَلَّمَ الْإِنسَانَ مَا لَمْ يَعْلَمْ ﴿٥﴾ ) മലക്ക്‌ ഓതിക്കേൾപ്പിച്ചു. ഇതായിരുന്നു ഖുർആൻ അവതരണത്തിന്റെ ആരംഭം.


നബി (സ)ക്ക്‌ വിഷമം ഉണ്ട‍ാകുമാറ്‌ മലക്ക്‌ കൂട്ടിപ്പിടിച്ചതിന്റെ യഥാർത്ഥ രഹസ്യം എന്താണെന്ന്‌ നമുക്കറിഞ്ഞുകൂടാ. എങ്കിലും, ആത്മീയലോകവും ഭൗതികലോകവും തമ്മിലുളള ഒരു കൂട്ടി ഇണക്കലായിരുന്നു അതെന്ന്‌ പറയാം. അഥവാ, ദൈവികസന്ദേശങ്ങൾ സ്വീകരിക്കുവാൻ പ്രവാചകഹൃദയത്തിന്‌ പക്വത വരുത്തുവാനായിരിക്കും അത്‌. ഒന്നാമതായി അവതരിച്ച ആ വചനങ്ങളുടെ സാരം ഇപ്രകാരമാകുന്നു: “സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തിൽ വായിക്കുക! മനുഷ്യനെ അവൻ രക്തപിണ്ഡത്തിൽ നിന്ന്‌ സൃഷ്ടിച്ചു. വായിക്കുക! നിന്റെ രക്ഷിതാവ്‌ അത്യുദാരനാണ്‌; പേനകൊണ്ട‍്‌ പഠിപ്പിച്ചവനാണ്‌. മനുഷ്യന്‌ അറിയാത്തത്‌ അവൻ പഠിപ്പിച്ചിരിക്കുന്നു”. എഴുത്തും വായനയുമാണല്ലോ മനുഷ്യന്‌ അറിവ്‌ ലഭിക്കുവാനുളള രണ്ട‍്‌ പ്രധാന മാർഗ്ഗങ്ങൾ. ഇവ രണ്ട‍ും അവന്‌ അല്ലാഹു നൽകിയ രണ്ട‍്‌ പ്രത്യേകാനുഗ്രഹങ്ങളാണെന്ന്‌ ഇതിൽ ചൂണ്ട‍ിക്കാണിച്ചിരിക്കുന്നു. മനുഷ്യന്റെ ഉത്ഭവത്തെക്കുറിച്ച്‌ ചിന്തിക്കുന്നപക്ഷം, സ്രഷ്ടാവായ അല്ലാഹുവിലുളള വിശ്വാസത്തിലേക്ക്‌ അവനെ അത്‌ നയിക്കുന്നതും, അല്ലാഹുവിന്റെ ആജ്ഞക്കൊത്ത്‌ ജീവിക്കുവാൻ അവനെ പ്രേരിപ്പിക്കുന്നതുമാകുന്നു. ഇതാണ്‌ ഈ വചനങ്ങൾ ഒന്നാമതായി മനുഷ്യനെ ഉണർത്തുന്നത്‌.


ഹിജ്‌റ വർഷത്തിന്‌ 13 കൊല്ലം മുമ്പ്‌-ക്രിസ്താബ്ദം 610ൽ-റമസാൻ മാസത്തിലെ ഒരു പുണ്യദിനത്തിലാണ്‌ ഖുർആന്റെ അവതരണമാരംഭിച്ചത്‌. ഈ ദിവസം ഏതായിരുന്നുവെന്ന്‌ ഖണ്ഡിതമായി പറയുക സാദ്ധ്യമല്ല. അന്ന്‌ റമസാൻ 17 ആയിരുന്നുവെന്നാണ്‌ ചില മഹാൻമാർ പറയുന്നത്‌. അത്‌ ജൂലായ്‌ മാസത്തിലാണെന്നും ഫിബ്രവരി മാസത്തിലാണെന്നും രണ്ട‍്‌ പക്ഷമുണ്ട‍്‌.
الله اعلم


നബി (സ) തിരുമേനി `ഉമ്മിയ്യ്‌`-എഴുത്തും വായനയും അറിയാത്ത ആൾ-ആയിരുന്നു. അവിടുത്തെ ജനതയും `ഉമ്മി`കൾ തന്നെ. വേദഗ്രന്ഥങ്ങളുമായി അവർക്ക്‌ യാതൊരു പരിചയവുമില്ല. എന്നിരിക്കെ, ഖുർആൻ ഒരേ പ്രാവശ്യം ഒന്നായി അവതരിപ്പിക്കപ്പെടുന്ന പക്ഷം, അവർക്ക്‌-നബി (സ) ക്കു തന്നെയും-അത്‌ പല വിഷമങ്ങൾക്കും കാരണമാകുമല്ലോ. ക്രമേണ ആവശ്യവും സന്ദർഭവും അനുസരിച്ച്‌ അവതരിച്ചുകൊണ്ട‍ിരിക്കുമ്പോൾ, എല്ലാവർക്കും അത്‌ ഗ്രഹിക്കുവാനും പഠിക്കുവാനും കൂടുതൽ സൗകര്യപ്രദമായിരിക്കുന്നതാണ്‌. പ്രവാചകത്വം സിദ്ധിച്ചതിന്‌ ശേഷം ആദ്യത്തെ 13 കൊല്ലം സ്വദേശമായ മക്കായിലും അനന്തരം 10 കൊല്ലം മദീനായിലുമാണ്‌ നബി (സ) ജീവിച്ചത്‌. നബി (സ) മക്കയിൽ വസിച്ചിരുന്ന കാലത്താണ്‌ മിക്ക സൂറത്തുകളും അവതരിച്ചിട്ടുളളത്‌. മക്കായിൽ അവതരിച്ച സൂറത്തുകൾക്ക്‌ `മക്കിയ്യ` എന്നും മദീനായിൽ അവതരിച്ച സൂറത്തുകൾക്ക്‌ `മദനിയ്യ` എന്നും പറയുന്നു. തൗഹീദ്‌ (ഏക ദൈവ വിശ്വാസം), പരലോക വിശ്വാസം, മരണാനന്തര ജീവിതം, പ്രവാചകത്വം, ഖുർആന്റെ സത്യത ആദിയായ മൗലിക സിദ്ധാന്തങ്ങളാണ്‌ മക്കീ സൂറത്തുകളിൽ പ്രധാനമായും പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്‌. കർമ്മാനുഷ്ഠാനങ്ങൾ, സാമുദായികവും സാമൂഹ്യവുമായ കടമകൾ മുതലായവയെ സ്പർശിക്കുന്ന മതവിധികൾ മദനീ സൂറത്തുകളിലാണ്‌ മിക്കവാറും പ്രതിപാദിക്കപ്പെടുന്നത്‌. ഈ രണ്ട‍്‌ വിഭാഗങ്ങൾക്കിടയിൽ ശൈലിയിലും, സ്വരത്തിലും സാമാന്യം വ്യത്യാസങ്ങൾ കാണാവുന്നതാണ്‌. വിഷയ വ്യത്യാസങ്ങൾക്ക്‌ പുറമെ മക്കായിലും മദീനായിലുമുളള ജനങ്ങളുടെ പരിതഃസ്ഥിതികളും അതിന്ന്‌ കാരണമായിരിക്കും. ഖുർആനിലെ 2, 3, 4, 5, 8, 9, 22, 24, 33, 47, 48, 49, 57, 58, 59, 60, 61, 62, 63, 64, 65, 66, 110 എന്നീ ഇരുപത്തിമൂന്ന്‌ സൂറത്തുകൾ  (13, 55, 76, 98, 99 എന്നീ സൂറകളും മദനിയാണെന്ന്‌ അഭിപ്രായമുണ്ട‍്‌.) മദനീ വിഭാഗത്തിൽപെട്ടവയാകുന്നു. ബാക്കിയെല്ലാം മക്കീ സൂറത്തുകളത്രെ.


`എന്തുകൊണ്ട‍ാണ്‌, ഇവന്ന്‌ ഖുർആൻ ഒട്ടാകെ ഒന്നായി ഇറക്കപ്പെടാത്തത്‌?!` എന്ന്‌ മുശ്‌രിക്കുകൾ ആക്ഷേപിച്ചതിന്‌ അല്ലാഹു മറുപടി പറഞ്ഞത്‌ ഇപ്രകാരമാണ്‌: “അതെ, അങ്ങിനെ (പല പ്രാവശ്യമായി) ത്തന്നെയാണ്‌ അവതരിക്കുന്നത്‌. നിന്റെ (നബിയുടെ) ഹൃദയത്തിന്‌ സ്ഥൈര്യം നൽകുവാൻ വേണ്ട‍ിയാണത്‌. ശരിക്ക്‌ സാവകാശം അനുക്രമം അതിനെ നാം ഓതിത്തരുകയാണ്‌” (സൂ: ഫുർഖാൻ: 32) മറ്റൊരു സ്ഥലത്ത്‌ പറഞ്ഞത്‌ ഇങ്ങിനെയാകുന്നു: “സാവധാനത്തിലായി ജനങ്ങൾക്ക്‌ നീ ഓതിക്കൊടുക്കുവാൻ വേണ്ട‍ി ഖുർആനെ നാം ഭാഗങ്ങളായി വേർതിരിച്ചിരിക്കുകയാണ്‌” (ബനൂ: ഇസ്‌റാഈൽ 106.)


ഒരു വേദഗ്രന്ഥമോ, പ്രവാചകത്വമോ ലഭിച്ചേക്കാമെന്ന പ്രതീക്ഷയാലോ ലഭിക്കുവാനുളള ആഗ്രഹത്താലോ, അല്ലെങ്കിൽ അതിനുളള പരിശ്രമമായോ ഒന്നും തന്നെയായിരുന്നില്ല നബി (സ) ഹിറാഗുഹയിൽപോയി ഏകാന്തവാസം അനുഷ്ഠിച്ചുവന്നത്‌. പരിശ്രമം, പരിശീലനം, ആഗ്രഹം, സൽക്കർമ്മം, ആത്മസംയമനം ആദിയായ ഏതെങ്കിലും ഒന്നിന്റെ ഫലമായി നേടുവാൻ കഴിയുന്ന ഒരു കാര്യമല്ല നുബുവ്വത്തും, രിസാലത്തും (പ്രവാചകത്വവും, ദിവ്യദൗത്യവും). അല്ലാഹു ഉദ്ദേശിക്കുന്നവർക്ക്‌-അവൻ ഉദ്ദേശിക്കുമ്പോൾ-അവൻ അത്‌ കൊടുക്കുന്നു. അത്രമാത്രം. പക്ഷേ, അവൻ ഉദ്ദേശിക്കുന്നവരെ അവൻ അതിനായി തിരഞ്ഞെടുക്കുകയും, അവരറിയാതെത്തന്നെ അതിനവരെ പാകപ്പെടുത്തിക്കൊണ്ട‍്‌ വരുകയും ചെയ്യുന്നു. അതിനാവശ്യമായ പരിശുദ്ധിയും, പരിശീലനവുമെല്ലാം അവൻ അവരിൽ സംജാതമാക്കുകയും ചെയ്യും. സീനാ താഴ്‌വരയിൽവെച്ച്‌ മൂസാ (അ) നബിക്ക്‌ ദിവ്യദൗത്യം ലഭിച്ച അവസരത്തിൽ അല്ലാഹുവിന്റെ തിരുവചനങ്ങൾ കേൾക്കുവാനുളള മഹാഭാഗ്യം അദ്ദേഹത്തിനുണ്ട‍ായല്ലോ. ഈ അവസരത്തിൽ-അദ്ദേഹത്തിന്‌ അല്ലാഹു നൽകിയിട്ടുളള ചില അനുഗ്രഹങ്ങളെ എടുത്തു പറഞ്ഞ കൂട്ടത്തിൽ-അല്ലാഹു പറയുന്നത്‌ നോക്കുക:
 ثُمَّ جِئْتَ عَلَىٰ قَدَرٍ يَا مُوسَىٰ ﴿٤٠﴾ وَاصْطَنَعْتُكَ لِنَفْسِي ﴿٤١﴾ അതായത്‌, മേൽപറഞ്ഞ വിധത്തിലെല്ലാം ഞാൻ നിന്നെ പരീക്ഷണം നടത്തിയ ശേഷം മുൻകൂട്ടിയുളള എന്റെ നിശ്ചയമനുസരിച്ച്‌ നീ ഇവിടെ വന്നിരിക്കുകയാണ്‌. എന്റെ ദൗത്യനിർവ്വഹണത്തിനായി ഞാൻ നിന്നെ തിരഞ്ഞെടുത്ത്‌ ശരിപ്പെടുത്തിയിരിക്കയാണ്‌. (ത്വാഹാ: 40, 41)


ലോകജനത പൊതുവിലും, സ്വജനങ്ങൾ പ്രത്യേകിച്ചും അജ്ഞാനാന്ധകാരത്തിൽ മുഴുകി നട്ടംതിരിഞ്ഞുകൊണ്ട‍ിരിക്കുന്ന കാഴ്ചകണ്ട‍്‌ സഹിക്കവയ്യാതെ, അവരെ സത്യത്തിന്റെയും, സൻമാർഗ്ഗത്തിന്റെയും പ്രകാശത്തിലേക്ക്‌ കൊണ്ട‍ുവരുവാനുളള മാർഗ്ഗം അന്വേഷിച്ചുകൊണ്ട‍ും, അതിന്‌ വേണ്ട‍ുന്ന ദിവ്യപ്രകാശം തേടിക്കൊണ്ട‍ുമായിരുന്നു നബി (സ) ഹിറാഗുഹയിൽ ഏകാന്തവാസം നടത്തിയിരുന്നത്‌ എന്ന്‌ ചിലയാളുകൾ ധരിച്ചുവശായിട്ടുണ്ട‍്‌. പ്രവാചകത്വത്തിന്റെ പാവനത്വം കളങ്കപ്പെടുത്തുവാൻ ഉദ്ദേശിച്ചുകൊണ്ട‍്‌ ഇസ്ലാമിന്റെ ശത്രുക്കളായ ചില പാശ്ചാത്യരിൽനിന്നും മറ്റുമാണ്‌ ഈ ജൽപനം ഉടലെടുത്തിട്ടുളളത്‌. പരമാർത്ഥം മനസ്സിലാക്കാതെ ചില മുസ്ലിംകളും അത്‌ ഏറ്റുപാടാറുണ്ട‍്‌. സൽക്കർമ്മം, ആത്മശുദ്ധി, സ്വഭാവ സംസ്കരണം, ദൈവഭക്തി ആദിയായ ഗുണങ്ങൾ നിമിത്തം ലഭ്യമാകുന്ന ഒന്നാണ്‌ പ്രവാചകത്വം എന്ന്‌ സ്ഥാപിത താൽപര്യക്കാരായ ചില പിഴച്ച കക്ഷികളും സമർത്ഥിക്കുന്നത്‌ കാണാം. കേൾക്കുന്ന മാത്രയിൽ ആകർഷകമായി തോന്നിപ്പോകുന്ന ഈ രണ്ട‍്‌ അഭിപ്രായങ്ങളും-നബി (സ) തിരുമേനി പ്രവാചകത്വത്തിനായി ആഗ്രഹിക്കുകയോ പരിശ്രമിക്കുകയോ ചെയ്തിരുന്നുവെന്നും, പ്രവാചകത്വം മനുഷ്യന്റെ പരിശ്രമം കൊണ്ട‍്‌ സാധിക്കുന്ന ഒന്നാണെന്നുമുളള വാദങ്ങൾ-യഥാർത്ഥം അറിയാത്ത ശുദ്ധഗതിക്കാരായ പലരെയും വഞ്ചിതാരാക്കുന്നതിൽ അത്ഭുതമില്ല. വാസ്തവമാകട്ടെ, ഈ രകുഭിപ്രായവും തനി അബദ്ധവും അസംബന്ധവുമാകുന്നു. ഖുർആൻ അവയെ വ്യക്തമായി ഖണ്ഡിച്ചിരിക്കുകയാണ്‌. അല്ലാഹു പറയുന്നത്‌ നോക്കുക:


(1) مَا كُنتَ تَدْرِي مَا الْكِتَابُ وَلَا الْإِيمَانُ وَلَـٰكِن جَعَلْنَاهُ نُورًا نَّهْدِي بِهِ مَن نَّشَاءُ مِنْ عِبَادِنَا
(2)وَمَا كُنتَ تَرْجُو أَن يُلْقَىٰ إِلَيْكَ الْكِتَابُ إِلَّا رَحْمَةً مِّن رَّبِّكَ ۖ فَلَا تَكُونَنَّ ظَهِيرًا لِّلْكَافِرِينَ ﴿٨٦﴾
(3) إِنَّكَ لَا تَهْدِي مَنْ أَحْبَبْتَ وَلَـٰكِنَّ اللَّـهَ يَهْدِي مَن يَشَاءُ

സാരം: (1) വേദഗ്രന്ഥമെന്താണെന്നോ, സത്യവിശ്വാസമെന്താണെന്നോ നിനക്ക്‌ അറിയുമായിരുന്നില്ല. എങ്കിലും നാം അതിനെ ഒരു പ്രകാശമാക്കിയിരിക്കുകയാണ്‌. നമ്മുടെ അടിയാന്മാരിൽ നിന്ന്‌ നാം ഉദ്ദേശിക്കുന്നവർക്ക്‌ നാം അതുകൊണ്ട‍്‌ മാർഗ്ഗദർശനം നൽകുന്നു-ശൂറാ 52. (2) നിനക്ക്‌ വേദഗ്രന്ഥം നൽകപ്പെടുമെന്ന്‌ നീ പ്രതീക്ഷിക്കുന്നുണ്ട‍ായിരുന്നില്ല. പക്ഷേ, നിന്റെ രക്ഷിതാവിങ്കൽ നിന്നുളള ഒരു കാരുണ്യമായിട്ടത്രെ ധഅത്‌ നൽകപ്പെട്ടത്പ ആകയാൽ നീ അവിശ്വാസികൾക്ക്‌ പിന്തുണ നൽകുന്നവനായിത്തീരരുത്‌. - ഖസ്വസ്വ്‌. 86. (3) നിശ്ചയമായും നീ ഇഷ്ടപ്പെട്ടവർക്ക്‌ നീ മാർഗ്ഗദർശനം നൽകുന്നതല്ല. എങ്കിലും അല്ലാഹു ഉദ്ദേശിക്കുന്നവർക്ക്‌ അവൻ മാർഗ്ഗദർശനം നൽകുന്നു. - ഖസ്വസ്വ്‌ 56.

നബിമാർക്ക്‌ പ്രവാചകത്വം ലഭിക്കാറുളളത്‌ സാധാരണ 40 വയസ്സാകുമ്പോഴാണ്‌. എന്നാൽ, ഇതൊരു സാർവ്വത്രികമായ നിയമമാണെന്നു പറയാവതല്ല. യഹ്‌യാ നബി (അ) യെപ്പറ്റി واتيناه الحكم صبيا (ശിശുവായിരിക്കെ അദ്ദേഹത്തിന്‌ നാം `ഹുക്മു` കൊടുത്തു.) എന്ന്‌ സൂറ: മർയമിൽ കാണാം. `ഹുക്മു` കൊണ്ട‍ുദ്ദേശ്യം പ്രവാചകത്വമാണെന്നും, വിജ്ഞാനമാണെന്നും ഖുർആൻ വ്യാഖ്യാതാക്കൾക്കിടയിൽ രണ്ട‍്‌ പക്ഷമുണ്ട‍്‌. രണ്ട‍ായിരുന്നാലും, അദ്ദേഹം ശിശുവായിരിക്കെത്തന്നെ ഒരു ജ്ഞാനിയായിക്കഴിഞ്ഞിട്ടുണ്ട‍്‌. ജനനം കഴിഞ്ഞ ഉടനെത്തന്നെ ഈസാ (അ), തൊട്ടിലിലായിരിക്കെ, ജനങ്ങളോട്‌ സംസാരിച്ചതും സൂറ: മർയമിൽ കാണാം. അതിൽ
وجعلنى نبيا (എന്നെ അവൻ-അല്ലാഹു-പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു.) എന്നും പറഞ്ഞിട്ടുണ്ട‍്‌. അന്ന്‌ അദ്ദേഹം പ്രവാചകനായിക്കഴിഞ്ഞിട്ടുണ്ട‍ായിരുന്നില്ല. ഭാവിയെക്കുറിച്ചുളള ഒരു പ്രവചനമായിരുന്നു അത്‌. പരിശ്രമംകൊ​‍ണ്ടോ മറ്റോ ലഭിക്കുന്ന ഒന്നായിരുന്നു പ്രവാചകത്വമെങ്കിൽ ഈ വാക്കിന്‌ വിശേഷിച്ച്‌ അർത്ഥമില്ലല്ലോ. ചുരുക്കത്തിൽ, അല്ലാഹു പറഞ്ഞതുപോലെ, “തന്റെ ദൗത്യം എവിടെയാണ്‌ ഏർപ്പെടുത്തേകുതെന്ന്‌ അല്ലാഹുവിന്ന്‌ നല്ലപോലെ അറിയാം”
الله اعلم حيث يجعل رسالته - الانعام അതിൽ മറ്റാർക്കും പങ്കോ അഭിപ്രായമോ ഇല്ല. “അല്ലാഹു മലക്കുകളിൽ നിന്ന്‌ ദൂതന്മാരെ തിരഞ്ഞെടുക്കുന്നു, മനുഷ്യരിൽ നിന്നും. നിശ്ചയമായും, അല്ലാഹു (എല്ലാം) കേൾക്കുന്നവനും കാണുന്നവനുമാകുന്നു“.
اللَّـهُ يَصْطَفِي مِنَ الْمَلَائِكَةِ رُسُلًا وَمِنَ النَّاسِ ۚ إِنَّ اللَّـهَ سَمِيعٌ بَصِيرٌ ﴿٧٥﴾ سورة الحج‎

നബി (സ) തിരുമേനിക്ക്‌ ഖുർആൻ മാത്രമല്ല അവതരിപ്പിക്കപ്പെട്ടിട്ടുളളത്‌. മറ്റനേകം വഹ്യുകളും (ദൈവിക സന്ദേശങ്ങളും) ലഭിക്കാറുണ്ട‍ായിരുന്നു. ഒരു ഹദീസിൽ തിരുമേനി ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു:
الا وانى او تبت القرأن ومثله معه-ابوداود(അറിഞ്ഞേക്കുക: എനിക്ക്‌ ഖുർആനും അതോടുകൂടി അത്ര-വേറെ-യും നൽകപ്പെട്ടിരിക്കുന്നു.) മറ്റൊരു ഹദീസിൽ, തിരുമേനി ചെയ്ത വിധിവിലക്കുകളെ ചൂണ്ട‍ിക്കൊണ്ട‍്‌ അവിടുന്ന്‌ ഇങ്ങിനെ പറയുന്നു:
وانها لمثل القرأن اواكثر-ابوداود (അവ ഖുർആനോളമോ, അല്ലെങ്കിൽ അതിനേക്കാൾ അധികമോ ഉണ്ട‍ായിരിക്കും.) ആകയാൽ, `വഹ്‌യ്‌` എന്നു പറയുന്നതിൽ ഖുർആനും ഖുർആനല്ലാത്തതും ഉൾപ്പെടുന്നു.


നബി വചനങ്ങളിൽ നിന്ന്‌ മാത്രമല്ല, പല ഖുർആൻ വചനങ്ങളിൽ നിന്നും ഈ വാസ്തവം മനസ്സിലാക്കാം. നബി (സ) യോടായി അല്ലാഹു പറയുന്നു:  (113 സൂറഃ നിസാഅ്) وَأَنزَلَ اللَّـهُ عَلَيْكَ الْكِتَابَ وَالْحِكْمَةَ (അല്ലാഹു നിനക്ക്‌ വേദഗ്രന്ഥവും ഹിക്മത്തും- വിജ്ഞാനവും- ഇറക്കിത്തന്നിരിക്കുന്നു.) സത്യവിശ്വാസികളോട്‌ അല്ലാഹു പറയുന്നു: وَاذْكُرُوا نِعْمَتَ اللَّـهِ عَلَيْكُمْ وَمَا أَنزَلَ عَلَيْكُم مِّنَ الْكِتَابِ وَالْحِكْمَةِ (സൂറഃബഖറ:231) (നിങ്ങൾക്ക്‌ അല്ലാഹു ചെയ്ത അനുഗ്രഹവും, വേദഗ്രന്ഥത്തിൽനിന്നും വിജ്ഞാനത്തിൽ നിന്നുമായി നിങ്ങൾക്ക്‌ അവൻ ഇറക്കിത്തന്നതും നിങ്ങൾ ഓർമ്മിക്കുവിൻ.) പ്രവാചകന്മാരോട്‌ അല്ലാഹു വാങ്ങിയിട്ടുളള ഒരു കരാറിനെക്കുറിച്ച്‌ ഇപ്രകാരം പറഞ്ഞിരിക്കുന്നു:
لَمَا آتَيْتُكُم مِّن كِتَابٍ وَحِكْمَةٍ ثُمَّ جَاءَكُمْ رَسُولٌ (ആലിമ്രാൻ 81) (വേദഗ്രന്ഥമായോ വിജ്ഞാനമായോ ഞാൻ നിങ്ങൾക്ക്‌ വല്ലതും നൽകുകയും, പിന്നീട്‌ നിങ്ങളുടെ വശമുളളതിനെ സത്യമാക്കുന്ന ഒരു റസൂൽ നിങ്ങളിൽ വരുകയും ചെയ്താൽ നിശ്ചയമായും നിങ്ങൾ അദ്ദേഹത്തിൽ വിശ്വസിക്കുകയും, അദ്ദേഹത്തെ സഹായിക്കുകയും വേണം.) നബി (സ) തിരുമേനിയുടെ ദൗത്യോദ്ദേശ്യം വിവരിക്കുന്ന മദ്ധ്യെ അല്ലാഹു പറയുന്നു:ويعلمهم الكتاب والحكمة-الجمعة (അദ്ദേഹം അവർക്ക്‌ വേദഗ്രന്ഥവും വിജ്ഞാനവും പഠിപ്പിക്കും.)


ഖുർആൻ മാത്രമല്ല, അതിനു പുറമെ ഹിക്മത്താകുന്ന വിജ്ഞാനങ്ങളും അല്ലാഹു നബി (സ)ക്കു ഇറക്കിക്കൊടുക്കുകയും, വഹ്യു നൽകുകയും ചെയ്തിട്ടു​‍െകുന്ന്‌ ഇതിൽ നിന്നെല്ലാം സ്പഷ്ടമാണല്ലോ. നബിമാർക്കെല്ലാം ദൈവിക സന്ദേശങ്ങളാകുന്ന വഹ്യു ലഭിക്കുന്നത്‌ മലക്കു മുഖാന്തരവും അല്ലാതെയും ഉണ്ട‍ാകാറുണ്ട‍്‌ എന്ന്‌ താഴെ പ്രസ്താവിക്കുന്നതിൽ നിന്ന്‌ മനസ്സിലാക്കാം. ഇന്ന തരത്തിൽ പെട്ട വഹ്യുകൾ മലക്കു മുഖാന്തരവും, അല്ലാത്തവ മറ്റു പ്രകാരത്തിലുമാണ്‌ ലഭിക്കുക എന്നൊരു വിഭജനമോ, വിശദീകരണമോ ഖുർആനിലും ഹദീസിലും ഇല്ലതാനും. പക്ഷേ, ഖുർആൻ അവതരിച്ചത്‌ ജിബ്‌രീൽ (അ) എന്ന മലക്ക്‌ മുഖാന്തരമാണെന്ന്‌ ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട‍്‌. വഹ്യുമായി വരുന്ന മലക്ക്‌ അദ്ദേഹമാണ്‌. എന്നാൽ, ഖുർആൻ മാത്രമാണ്‌-അല്ലെങ്കിൽ വേദഗ്രന്ഥങ്ങൾ മാത്രമാണ്‌-ജിബ്‌രീൽ (അ) മുഖാന്തരം അവതരിച്ചിട്ടുള്ളതെന്നും, വേദഗ്രന്ഥത്തിന്‌ പുറമെയുളള വിജ്ഞാനങ്ങളൊന്നും മലക്ക്‌ മുഖാന്തരം ലഭിച്ച വഹ്യുകളല്ലെന്നും മറ്റും ചില വക്രതാൽപര്യക്കാർ ജൽപിക്കാറുണ്ട‍്‌. ഇത്‌ വാസ്തവ വിരുദ്ധവും, താൽപര്യപൂർവ്വം കെട്ടിച്ചമയ്ക്കപ്പെട്ട ഒരു കളളവാദവുമാകുന്നു. വേദഗ്രന്ഥം എത്തിച്ചുകൊടുക്കുകയെന്ന ആവശ്യാർത്ഥമല്ലാതെതന്നെ നബിമാരുടെ അടുക്കൽ മലക്കു വരാറു​‍െകുന്ന്‌ ഖുർആനിൽനിന്നും ഹദീസിൽ നിന്നും ശരിക്കും ഗ്രാഹ്യമാണ്‌.


സ്വകാര്യമായി വിവരമറിയിക്കുക എന്നാണ്‌ ഭാഷയിൽ `വഹ്‌യി`ന്റെ അർത്ഥം. അല്ലാഹുവിൽനിന്ന്‌ നബിമാർക്ക്‌ ലഭിക്കുന്ന സന്ദേശങ്ങൾക്കാണ്‌ സാധാരണ `വഹ്‌യ്‌` എന്ന്‌ പറയുന്നത്‌. വഹ്‌യിന്റെ ഇനങ്ങൾ പലതുണ്ട‍്‌. നബി (സ) ക്ക്‌ വഹ്യു ലഭിക്കുന്നത്‌ എങ്ങിനെയാണെന്ന്‌ ചോദിക്കപ്പെട്ടപ്പോൾ, അവിടുന്ന്‌ നൽകിയ മറുപടി ഇപ്രകാരമായിരുന്നു: “ചില സന്ദർഭങ്ങളിൽ മണിയടിക്കുന്ന (`ചലചല`) ശബ്ദം പോലെയാണ്‌ അതെനിക്കു വരിക. അതാണ്‌, എനിക്ക്‌ കൂടുതൽ ഭാരമായിട്ടുളളത്‌. അങ്ങനെ അത്‌ തീരുമ്പോഴേക്ക്‌ അദ്ദേഹം (മലക്ക്‌) പറഞ്ഞുതന്നത്‌ ഞാൻ പാഠമാക്കിയിട്ടുണ്ട‍ാകും. ചിലപ്പോൾ, ഒരു മനുഷ്യരൂപത്തിൽ മലക്ക്‌ എനിക്കു പ്രത്യക്ഷപ്പെട്ട്‌ എന്നോട്‌ സംസാരിക്കും. അങ്ങനെ, അദ്ദേഹം പറയുന്നത്‌ ഞാൻ പഠിക്കും”. ആയിശാ (റ) പറയുകയാണ്‌: “കഠിനമായ തണുപ്പുളള ദിവസം തിരുമേനിക്ക്‌ വഹ്യു വരുമ്പോൾ, അത്‌ തീരുമ്പോഴേക്കും അവിടുത്തെ നെറ്റി വിയർപ്പു പൊടിയുന്നതായി ഞാൻ കണ്ട‍ിട്ടുണ്ട‍്‌.” (ബുഖാരി, മുസ്ലിം) തിരുമേനി വാഹനപ്പുറത്തായിരിക്കെ വഹ്‌യ്‌ വരുമ്പോൾ, അതിന്റെ ഭാരം നിമിത്തം, വാഹനം നിലംപതിക്കാറായിപ്പോകുമെന്നും ഹദീസുകളിൽ വന്നിരിക്കുന്നു.


എന്താണ്‌ ഈ ഭാരം? മണി അടിക്കുന്ന ശബ്ദം എങ്ങിനെ ഉണ്ട‍ാകുന്നു? അതിൽ നിന്ന്‌ എങ്ങിനെയാണ്‌ തിരുമേനിക്ക്‌ കാര്യം മനസ്സിലാവുക? എന്നീ ചോദ്യങ്ങൾക്കൊന്നും മറുപടി പറയുക നമുക്ക്‌ സാദ്ധ്യമല്ല. ആത്മീയ ലോകത്തിനും, ഭൗതികലോകത്തിനുമിടയ്ക്ക്‌, അഥവാ ദിവ്യലോകത്തിനും, മനുഷ്യലോകത്തിനുമിടയ്ക്ക്‌ നടക്കുന്ന ഒരു വാർത്താബന്ധമാണത്‌. അതിനെപ്പറ്റി അല്ലാഹുവും, അവന്റെ റസൂലും പറഞ്ഞുതന്നത്‌ മാത്രം മസ്സിലാക്കുവാനേ നമുക്ക്‌ നിവൃത്തിയുളളു. അത്‌ നാം വിശ്വസിക്കുകയും വേണം. മേൽകകു രൂപങ്ങൾക്ക്‌ പുറമെ, ചിലപ്പോൾ സ്വപ്നങ്ങൾ വഴിയും, മറ്റു ചിലപ്പോൾ ഹൃദയത്തിൽ തോന്നിപ്പിക്കുക വഴിയും വഹ്യു ലഭിക്കാറുളളതായി ഹദീസുകളിൽ വന്നിട്ടുണ്ട‍്‌. മലക്ക്‌ മുഖേനയുളള വഹ്‌യിനെക്കുറിച്ചാണ്‌ മേൽ ഉദ്ധരിച്ച ഹദീസിൽ പ്രസ്താവിച്ചിരിക്കുന്നത്‌. നബിമാർക്ക്‌ ദിവ്യസന്ദേശങ്ങൾ ലഭിക്കുന്ന മാർഗ്ഗങ്ങളെപ്പറ്റി ഖുർആൻ ഇപ്രകാരം പറയുന്നു:
وَمَا كَانَ لِبَشَرٍ أَن يُكَلِّمَهُ اللَّـهُ إِلَّا وَحْيًا أَوْ مِن وَرَاءِ حِجَابٍ أَوْ يُرْسِلَ رَسُولًا فَيُوحِيَ بِإِذْنِهِ مَا يَشَاءُ 42:51لشورى (വഹ്‌യായിട്ടോ-ബോധനമായിട്ടോ-അല്ലെങ്കിൽ, ഒരു മറയുടെ അപ്പുറത്ത്‌ നിന്നായിട്ടോ, അല്ലെങ്കിൽ, ഒരു ദൂതനെ (മലക്കിനെ) അയച്ചു അദ്ദേഹം തന്റെ-അല്ലാഹുവിന്റെ-അനുവാദപ്രകാരം വഹ്‌യ്‌ നൽകുകയായിട്ടോ അല്ലാതെ ഒരു മനുഷ്യനോടും അല്ലാഹു സംസാരിക്കുന്നതല്ല). അല്ലാഹു സഹായിച്ചാൽ ശൂഅറാഉ​‍്‌, ശൂറാ എന്നീ സൂറത്തുകളിലും മറ്റും ഇതിനെപ്പറ്റി കൂടുതൽ വിവരിക്കുന്നതാണ്‌.


മലക്ക്‌ മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെടാറു​‍െകുന്ന്‌ ഹദീസിൽ കണ്ട‍ുവല്ലോ. വളരെ സുന്ദരനും, സുമുഖനുമായിരുന്ന ദഹിയ്യത്തുൽ കൽബീ
(دحية الكلبى-رض) എന്ന സഹാബിയുടെ രൂപത്തിൽ ജിബ്‌രീൽ (അ) വന്നിരുന്നതായും, മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെടുന്ന ചില സന്ദർഭങ്ങളിൽ സഹാബികൾ ആ `മനുഷ്യനെ` കണ്ട‍ിട്ടുളളതായും, അദ്ദേഹത്തിന്റെ സംസാരം കേട്ടതായും ഹദീസുകളിൽ വന്നിരിക്കുന്നു. പക്ഷേ, പിന്നീട്‌ നബി (സ) അവർക്ക്‌ പറഞ്ഞുകൊടുത്തതിനു ശേഷമേ അത്‌ മലക്കായിരുന്നുവെന്ന്‌ അവർ അറിഞ്ഞിരുന്നുളളു. മേൽപറഞ്ഞതെല്ലാം സാങ്കേതികാർത്ഥത്തിലുളള വഹ്‌യിന്റെ ഇനങ്ങളെപ്പറ്റിയാകുന്നു. തേനീച്ചക്ക്‌ വഹ്‌യ്‌ നൽകി
(واوحى ربك الى النحل) എന്നും മറ്റും ഖുർആനിൽ വന്നിട്ടുളളത്‌ ഭാഷാർത്ഥത്തിലുളള വഹ്‌യിന്റെ ഉദാഹരണങ്ങളാണ്‌.  ദൈർഘ്യഭയം നിമിത്തം കൂടുതൽ വിവരിക്കുന്നില്ല.


എന്തിനു വേണ്ട‍ി അവതരിച്ചു?

ലോകരക്ഷിതാവായ അല്ലാഹു എന്താവശ്യാർത്ഥമാണ്‌ വിശുദ്ധ ഖുർആൻ അവതരിപ്പിച്ചിട്ടുളളതെന്ന്‌ സാമാന്യമായെങ്കിലും അറിയാത്ത ആളുകളുണ്ട‍ായിരിക്കുമെന്ന്‌ തോന്നുന്നില്ല. ഭൂലോകജനതയുടെ വിജയവും, മോക്ഷവുമാണ്‌ അതിന്റെ ലക്ഷ്യമെന്ന്‌ ഖുർആൻ അറിയാത്തവർ പോലും സമ്മതിക്കും. ഖുർആൻ, അതിന്റെ അവതരണോദ്ദേശ്യങ്ങളെക്കുറിച്ച്‌ പല സ്ഥലങ്ങളിലും പ്രസ്താവിച്ചിരിക്കുന്നത്‌ കൂടാതെത്തന്നെ, ഖുർആന്റെ ലക്ഷ്യങ്ങളെന്തൊക്കെയാണെന്ന്‌ അതിൽനിന്ന്‌ നമുക്ക്‌ മനസ്സിലാക്കുവാൻ കഴിയും. ആയത്തുകളുടെ മൂലങ്ങൾ മുസ്വ്ഹഫ്‌ നോക്കി യഥാസ്ഥാനങ്ങളിൽ നിന്ന്‌ കണ്ട‍ുപിടിക്കാം. അവയുടെ സാരം മാത്രം താഴെ ഉദ്ധരിക്കുന്നു:-


അല്ലാഹു പറയുന്നു:- “ആ ഗ്രന്ഥം ഭയഭക്തൻമാർക്ക്‌ മാർഗ്ഗദർശനം നൽകുന്നതാണ്‌.” (അൽബഖറ: 2.) നബിയോടായി: “നീ താക്കീത്‌ നൽകുവാനും, സത്യവിശ്വാസികൾക്ക്‌ ഉപദേശമായിക്കൊണ്ട‍ും നിനക്ക്‌ വേദഗ്രന്ഥം ഇറക്കിത്തന്നിരിക്കുന്നു.” (അഅ​‍്‌റാഫ്‌ :2) മനുഷ്യരോടായി: “നിങ്ങൾ ബുദ്ധി കൊടുത്ത്‌ ചിന്തിക്കുവാൻ വേണ്ട‍ിയാണ്‌ അറബിഭാഷയിലുളള ഖുർആൻ നാം ഇറക്കിയിരിക്കുന്നത്‌” (യൂസുഫ്‌: 2). നബിയോടായി: “മനുഷ്യരുടെ രക്ഷിതാവിന്റെ അനുലാദപ്രകാരം നീ ജനങ്ങളെ അന്ധകാരങ്ങളിൽനിന്നു പ്രകാശത്തിലേക്കു, പ്രാതാപശാലിയും സ്തുത്യർഹനുമായ അല്ലാഹുവിന്റെ പാതയിലേക്ക്‌, കൊണ്ട‍ുവരുവാൻ വേണ്ട‍ി നിനക്ക്‌ നാം അവതരിപ്പിച്ച വേദഗ്രന്ഥമാണത്‌.” (ഇബ്‌റാഹീം :1). `നിശ്ചയമായും, ഈ ഖുർആൻ, ഏറ്റവും ചൊവ്വായതിലേക്ക്‌ മാർഗ്ഗദർശനം നൽകുന്നു. സൽക്കർമ്മങ്ങൾ പ്രവർത്തിക്കുന്ന സത്യവിശ്വാസികൾക്ക്‌ വലുതായ പ്രതിഫലമു​‍െകുന്ന്‌, അതവരെ സന്തോഷവാർത്തയറിയിക്കുകയും ചെയ്യുന്നു. പരലോകത്തിൽ വിശ്വസിക്കാത്തവർക്ക്‌ വേദനയേറിയ ശിക്ഷ നാം ഒരുക്കിവെച്ചിട്ടു​‍െകുന്നും.“ (ബനൂഇസ്‌റാഈൽ 9, 10.) നബിയോടായി: ”നീ ഇത്‌ (ഖുർആൻ) മുഖേനഭയഭക്തന്മാർക്ക്‌ സന്തോഷവാർത്ത അറിയിക്കുവാനും, കുതർക്കികളായ ജനങ്ങളോട്‌ താക്കീത്‌ ചെയ്യുവാനും വേണ്ട‍ിത്തന്നെയാണ്‌ നാമിത്‌ നിന്റെ ഭാഷയിൽ എളുപ്പമാക്കിത്തന്നിരിക്കുന്നത്‌“ (മർയം: 97). ”ഈ ഖുർആനിൽ മനുഷ്യർക്ക്‌ (ആവശ്യമായ) സകല ഉപമകളും നാം വിവരിച്ചിരിക്കുന്നു“ (റൂം : 58). ”അത്‌ ജീവസ്സുളളവരെ താക്കീത്‌ ചെയ്യുവാനും, അവിശ്വാസികളുടെ മേൽ (ശിക്ഷയുടെ) വാക്യം സ്ഥിരപ്പെടുവാനും വേണ്ട‍ിയുളള ഉപദേശവും സ്പഷ്ടമായ ഖുർആനും (പാരായണഗ്രന്ഥവും) അല്ലാതെ മറ്റൊന്നുമല്ല“ (യാസീൻ: 69, 70). ”നമസ്കാരം നിലനിർത്തുകയും, സക്കാത്ത്‌ കൊടുക്കുകയും, പരലോകത്തിൽ ദൃഢവിശ്വാസം കൊളളുകയും ചെയ്യുന്ന സത്യവിശ്വാസികൾക്ക്‌ മാർഗ്ഗദർശനവും, സന്തോഷവാർത്തയുമാണ്‌ ഖുർആനാകുന്ന വേദഗ്രന്ഥത്തിലെ സൂക്തങ്ങൾ ചെയ്യുന്നത്‌“ (നംല്‌ : 1-3) നബിയോടായി: ”അവർ അതിന്റെ ആയത്തുകളെ ഉറ്റാലോചിക്കുവാനും, ബുദ്ധിമാന്മാർ ഓർമ്മവെക്കുവാനും വേണ്ട‍ി നാം നിനക്ക്‌ അവതരിപ്പിച്ചു തന്നിട്ടുളള ഒരു അനുഗൃഹീത ഗ്രന്ഥമാണത്‌.“ (സ്വാദ്‌ : 29). നബിയോട്‌ : ”ഖുർആനിൽനിന്നും നാം അവതരിപ്പിക്കുന്നത്‌ സത്യവിശ്വാസികൾക്ക്‌ ശമനവും കാരുണ്യവുമായിട്ടുളളതാകുന്നു. അക്രമികൾക്ക്‌ അത്‌ നഷ്ടമല്ലാതെ വർദ്ധിപ്പിക്കുകയില്ല“ (ബനൂഇസ്‌റാഈൽ : 82). ഇതുപോലെ ഇനിയും പല ഖുർആൻ വചനങ്ങൾ കാണാം.

സൂറത്തുൽ മാഇദ:യിൽ (46-48) തൗറാത്തിനെക്കുറിച്ച്‌ പ്രസ്താവിച്ചശേഷം, ഈസാ(അ)നെ സംബന്ധിച്ചും ഇഞ്ചീലിനെ സംബന്ധിച്ചും
مصدقا لما بين يديه من التورات ഇതിനുമുമ്പുളള തൗറാത്തിനെ സത്യമെന്ന്‌ സ്ഥാപിക്കുന്നത്‌ എന്ന്‌ വിശേഷിപ്പിച്ചിരിക്കുന്നത്‌ കാണാം. ഇഞ്ചീലിനെപ്പറ്റിوهدى وموعظة للمتقين(ഭയഭക്തന്മാർക്ക്‌ മാർഗ്ഗദർശനവും, സദുപദേശവും) എന്നും പ്രസ്താവിച്ചിരിക്കുന്നു. പിന്നീട്‌ തുടർന്നുകൊണ്ട‍്‌ ഖുർആനെപ്പറ്റി നബി (സ)യോട്‌ അല്ലാഹു ഇങ്ങിനെ പറയുന്നു:-
وَأَنزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ الْكِتَابِ وَمُهَيْمِنًا عَلَيْهِ ۖ فَاحْكُم بَيْنَهُم بِمَا أَنزَلَ اللَّـهُ ۖ وَلَا تَتَّبِعْ أَهْوَاءَهُمْ عَمَّا جَاءَكَ مِنَ الْحَقِّ ۚ لِكُلٍّ جَعَلْنَا مِنكُمْ شِرْعَةً وَمِنْهَاجً -المائدة:5:48
(ഇതിന്‌ മുമ്പിലുളള വേദഗ്രന്ഥങ്ങളെ സത്യമെന്ന്‌ സ്ഥാപിക്കുന്നതായും, അതിൽ മേലന്വേഷണം നടത്തുന്നതായുംകൊണ്ട‍്‌ നാം നിനക്ക്‌ സത്യസമേതം വേദഗ്രന്ഥം (ഖുർആൻ) ഇറക്കിത്തന്നിരിക്കുന്നു. അതിനാൽ അല്ലാഹു അവതരിപ്പിച്ചതുകൊണ്ട‍്‌ നീ അവർക്കിടയിൽ വിധി കൽപിക്കണം. നിനക്ക്‌ വന്നിട്ടുളള സത്യത്തെവിട്ട്‌ അവരുടെ തന്നിഷ്ടങ്ങളെ നീ പിൻപറ്റിപ്പോകരുത്‌. നിങ്ങളിൽ ഓരോ കൂട്ടർക്കും ഓരോ നടപടിക്രമവും. പദ്ധതിയും നാം ഏർപ്പെടുത്തിയിട്ടുണ്ട‍്‌...) അപ്പോൾ, ഇഞ്ചീലും ഈസാ നബി (അ)യും അതിന്‌ മുമ്പുളള വേദഗ്രന്ഥമായ തൗറാത്തിന്റെ സത്യത സ്ഥാപിക്കുകയും സ്ഥിരീകരിക്കുകയും ചെയ്യുന്നു. അതുപോലെ, ഖുർആൻ അതിന്‌ മുമ്പുളള എല്ലാ വേദഗ്രന്ഥങ്ങളെയും സത്യപ്പെടുത്തുന്നുണ്ട‍്‌. അതേ സമയത്ത്‌ അവയുടെയെല്ലാം ഒരു മേലന്വേഷണം കൂടി ഖുർആൻ നടത്തുന്നുവെന്ന്‌ ഇതിൽനിന്ന്‌ സ്പഷ്ടമാകുന്നു. മുൻവേദക്കാർ അവരുടെ വേദഗ്രന്ഥങ്ങളിൽ കൈകടത്തിയിട്ടുളള ഭാഗങ്ങൾ ചൂണ്ട‍ിക്കാട്ടുക, അതതു കാലത്തെ പരിതഃസ്ഥിതിക്കനുസരിച്ചുമാത്രം നടപ്പാക്കപ്പെട്ടിരുന്ന നിയമങ്ങളും, അനുഷ്ഠാനമുറകളും ദുർബ്ബലപ്പെടുത്തി അതിന്ന്‌ പകരം സുസ്ഥിരവും കൂടുതൽ പ്രായോഗികവുമായ നിയമാനുഷ്ഠാനങ്ങൾ നടപ്പിൽ വരുത്തുക മുതലായവയാണ്‌ ഇതുകൊണ്ട‍്‌ വിവക്ഷിക്കപ്പെട്ടിരിക്കുന്നത്‌.
മേലുദ്ധരിച്ച ഖുർആൻ വാക്യങ്ങളിൽനിന്ന്‌ ഖുർആന്റെ അവതരണോദ്ദേശ്യം നല്ലപോലെ ഗ്രഹിക്കാം. ഒന്ന്‌ രണ്ട‍്‌ സംഗതികൾ ഇവിടെ പ്രത്യേകം ശ്രദ്ധാർഹമാകുന്നു. അതായത്‌: ബുദ്ധിയും, ശ്രദ്ധയും കൊടുത്ത്‌ ചിന്തിക്കുവാനും, മനസ്സമാധാനവും, ബോദ്ധ്യവും വന്നാൽ പഴയതെല്ലാം വിട്ട്‌ ഖുർആന്റെ മാർഗ്ഗദർശനം നിരുപാധികം സ്വീകരിക്കുവാനും തയ്യാറുളളവർക്ക്‌ മാത്രമേ ഖുർആൻ ഫലം ചെയ്കയുളളു. സത്യം സ്വീകരിക്കുവാനും, നിഷ്പക്ഷമായി ചിന്തിക്കുവാനും തയ്യാറില്ലാത്തവർക്ക്‌ ഖുർആൻ അനുഗ്രഹമായിത്തീരുന്നതല്ല. നേരെമറിച്ച്‌ കൂടുതൽ നാശനഷ്ടത്തിന്‌ അത്‌ വഴിവെക്കുന്നതുമാണ്‌. ഒരു ഹദീസിൽ നബി (സ) ഈ വസ്തുത ഇങ്ങിനെ ചൂണ്ട‍ിക്കാട്ടുന്നു. “നിശ്ചയമായും, ഈ വേദഗ്രന്ഥം മുഖേന അല്ലാഹു ചില ജനങ്ങളെ ഉയർത്തിവെക്കുകയും, വേറെ ചില ജനങ്ങളെ താഴ്ത്തിവെക്കുകയും ചെയ്യുന്നു:”

(إن الله يرفع بهذا الكتاب أقواماً ويضع به آخرين-مسلم)

ഗ്രന്ഥരൂപത്തിലാക്കിയതും ക്രമീകരണവും

സന്ദർഭങ്ങൾക്കനുസരിച്ച്‌ കുറേശ്ശയായി 23 കൊല്ലംകൊണ്ട‍ാണ്‌ ഖുർആന്റെ അവതരണം പൂർത്തിയായതെന്ന്‌ പറഞ്ഞുവല്ലോ. ഒരിക്കൽ അവതരിച്ച ഭാഗത്തിന്റെ തുടർന്നുളള ഭാഗം തന്നെ അടുത്ത പ്രാവശ്യം അവതരിച്ചു കൊളളണമെന്നില്ലെന്നും, ആദ്യം തൊട്ട്‌ അവസാനംവരെ ഒരേ ക്രമത്തിൽ അവതരിക്കാറില്ലെന്നും ഇതിൽ നിന്ന്‌ വ്യക്തമാണ്‌. അപ്പോൾ മുഴുവൻ ഭാഗവും അവതരിച്ചു തീരുന്നതിനുമുമ്പ്‌ ഒരേ ഏടിൽ അവ ക്രമപ്രകാരം രേഖപ്പെടുത്തിവെക്കുവാൻ സാധിക്കാതെയിരിക്കുന്നതും സ്വാഭാവികമാണ്‌. അതത്‌ സമയത്ത്‌ അവതരിക്കുന്ന ഭാഗം എഴുതിവെക്കുവാൻ നബി (സ) തിരുമേനി അവിടുത്തെ എഴുത്തുകാരോട്‌ കൽപ്പിക്കും. അവരത്‌ എഴുതി സൂക്ഷിക്കുകയും ചെയ്യും. ഇന്നിന്നഭാഗം, ഇന്നിന്ന സൂറത്തിന്റെ ഇന്നിന്ന ഭാഗത്ത്‌ ചേർക്കണമെന്ന്‌ തിരുമേനി അവർക്ക്‌ പ്രത്യേകം നിർദ്ദേശം കൊടുക്കുക പതിവായിരുന്നു. മക്കായിലായിരുന്നപ്പോഴും, മദീനായിലായിരുന്നപ്പോഴും തിരുമേനിക്ക്‌ പല എഴുത്തുകാരുമുണ്ട‍ായിരുന്നു. അങ്ങിനെ, അപ്പപ്പോൾ ലഭിക്കുന്ന വഹ്യുകൾ ഒന്നിലധികം ആളുകൾ എഴുതിവെക്കുമായിരുന്നു. എങ്കിലും, എല്ലാ ഭാഗവുംകൂടി-ആദ്യം തൊട്ട്‌ അവസാനംവരെ-ക്രമപ്രകാരം ഒരേ ഏടിൽ രേഖപ്പെടുത്തീട്ടുണ്ട‍ായിരുന്നില്ല.


ഒരേ ഗ്രന്ഥത്തിൽ അത്‌ ക്രോഡീകരിക്കപ്പെടാതിരുന്നതിന്‌ ഇത്‌ മാത്രമല്ല കാരണം. അക്കാലത്ത്‌ എഴുതുവാനും, രേഖപ്പെടുത്തുവാനുമുളള ഉപകരണങ്ങളുടെയും, സൗകര്യങ്ങളുടെയും വിരളതയും അതിന്‌ കാരണമാകുന്നു. ആയിരമോ, പതിനായിരമോ പുറങ്ങളുളള ഒരു പുസ്തകം തയ്യാറാക്കുവാൻ ഇന്ന്‌ നമുക്ക്‌ പ്രയാസമില്ല. കടലാസ്സിനും, മഷിക്കും, പണം ചിലവാക്കിയാൽ മതി. അക്കാലത്ത്‌ എഴുതുവാനുളള ഉപകരണങ്ങൾ, ഈന്തപ്പനയുടെ വീതിയുളള മടൽ, മരക്കഷ്ണം, തോൽക്കഷ്ണം, കനം കുറഞ്ഞ കല്ല്‌, എല്ല്‌ ആദിയായ കകും തുകും വസ്തുക്കളായിരുന്നു. അപ്പോൾ, ഖുർആന്റെ മുഴുവൻ ഭാഗമോ, ഏതാനും ഭാഗമോ എഴുതിവെച്ചിട്ടുളള ഒരാളുടെ പക്കൽ കേവലം ഒരു പുസ്തകമല്ല ഉണ്ട‍ായിരിക്കുക. അതതു സമയത്ത്‌ തരപ്പെട്ട്‌ കിട്ടിയ ഇത്തരം ചില വസ്തുക്കളുടെ ശേഖരമായിരിക്കും. അതുകൊണ്ട‍്‌ അവ ഒരു തലതൊട്ട്‌ മറ്റേ തലവരെ ക്രമപ്പെടുത്തിവെക്കുവാൻ പ്രയാസവുമായിരിക്കും. ഖുർആൻ അല്ലാത്ത മറ്റു വല്ലതും-വഹ്യുകളാകട്ടെ, മറ്റു വിജ്ഞാന മൊഴികളാകട്ടെ-അക്കൂട്ടത്തിൽ കലർന്നു പിശകുപറ്റാതിരിക്കുവാനായി നബി (സ) ആദ്യമേ തന്നെ നടപടി എടുത്തിരുന്നു.لاتكتبوا عنى شيئا غير القرأن-مسلم (ഖുർആനല്ലാത്തതൊന്നും എന്നിൽനിന്നും നിങ്ങൾ എഴുതിവെക്കരുത്‌ എന്ന്‌ തിരുമേനി അവരോട്‌ ഉപദേശിച്ചിരുന്നു.)


ആവശ്യമായ കാര്യങ്ങൾ പുസ്തകങ്ങളിൽ കുറിച്ചുവെക്കുകയും, സന്ദർഭം നേരിടുമ്പോൾ അതു നോക്കി ഓർമ്മപുതുക്കുകയും ചെയ്യുക നമ്മുടെ സാധാരണ പതിവാണ്‌. എന്നാൽ, അറബികളുടെ സ്ഥിതി ഇതിൽനിന്ന്‌ വ്യത്യസ്തമായിരുന്നു. എഴുത്തറിയുന്ന വ്യക്തികൾ വളരെ വിരളം. എഴുതുവാനുളള ഉപകരണങ്ങളും തൃപ്തികരമല്ല. കേട്ടതെല്ലാം അപ്പടി മനഃപാഠമാക്കുവാനും, വേണ്ട‍ുമ്പോഴെല്ലാം അതു ഓർമ്മയിൽനിന്ന്‌ ഉദ്ധരിക്കുവാനും അല്ലാഹു അവർക്കൊരു പ്രത്യേക കഴിവു തന്നെ കൊടുത്തിരുന്നു. ഇക്കാര്യത്തിൽ അക്കാലത്തു പ്രത്യേകിച്ചും അറബികൾക്കുളള വൈഭവം മറ്റേതു ജനതയേയും കവച്ചുവെക്കുമായിരുന്നു. ആയിരക്കണക്കിലുളള പദ്യങ്ങളും, നീണ്ട‍ു നീകു വാർത്തകളും അക്ഷരം തെറ്റാതെ പലരും സ്മൃതിപഥത്തിൽ സൂക്ഷിക്കുക പതിവാണ്‌. ആകയാൽ, ഖുർആൻ എഴുതിസൂക്ഷിച്ചിരുന്ന വ്യക്തികളെക്കാൾ എത്രയോ അധികം ആളുകൾ ഖുർആൻ മുഴുവനും ഹൃദിസ്ഥമാക്കീട്ടുണ്ട‍ായിരുന്നു.


ഹിജ്‌റ 4-​‍ാം കൊല്ലത്തിൽ, നജ്ദിന്റെ ഭാഗത്തേക്ക്‌ മതോപദേശാർത്ഥം നബി (സ) എഴുപത്‌ പേരെ അയക്കുകയും, ശത്രുക്കളുടെവഞ്ചനാപരമായ അക്രമം നിമിത്തം അവരിൽ ഒന്നോ, ര​‍ണ്ടോ പേരൊഴിച്ച്‌ ബാക്കിയുളളവരെല്ലാം ബീർമഊന:
(بئر معونة) യിൽവെച്ച്‌ കൊല്ലപ്പെടുകയുണ്ട‍ായി. ഈ എഴുപത്‌ പേരും ഖുർആൻ `പാരായണക്കാർ`

(القرأء ) എന്ന പേരിൽ അറിയപ്പെടുന്നവരായിരുന്നു. ഇവരുടെ നഷ്ടത്തിൽ നബി (സ) അത്യധികം വ്യസനിച്ചതും, ഒരു മാസത്തോളം നമസ്കാരത്തിൽ പ്രത്യേക പ്രാർത്ഥന (ഖുനൂത്ത്‌) നടത്തിയതും പ്രസിദ്ധമാണ്‌. അതുവരെ അവതരിച്ച ഖുർആൻ മിക്കവാറും മനഃപാഠമായി ഓതി വന്നിരുന്നതുകൊണ്ട‍ാണ്‌ അവർക്ക്‌ ഖുർറാഅ​‍്‌ എന്ന്‌ പേരുണ്ട‍ായത്‌. ഈ സംഭവത്തിൽ നിന്നുതന്നെ, ഖുർആൻ മനഃപാഠമാക്കിയിരുന്നവർ സഹാബികളിൽ ധാരാളമുണ്ട‍ായിരുന്നുവെന്ന്‌ വ്യക്തമാണല്ലോ. നബി (സ) നമസ്കാരത്തിൽ വളരെ അധികം ഖുർആൻ ഓതാറുണ്ട‍ായിരുന്നു. ഇതു കേട്ടാണ്‌ പലരും അതു പാഠമിട്ടിരുന്നത്‌. സമയം കിട്ടുമ്പോഴെല്ലാം ഖുർആൻ പാരായണം നടത്തലും, അതു കേൾക്കലും സഹാബികളുടെ പതിവുമായിരുന്നു. ഇങ്ങനെ, ലിഖിതങ്ങളിലും, ഹൃദയങ്ങളിലും ഖുർആന്റെ പൂർണ്ണഭാഗം പലരുടെയും വശം തയ്യാറുണ്ട‍ായിരിക്കെയാണ്‌ നബി (സ) തിരുമേനിയുടെ വഫാത്തു (വിയോഗം) സംഭവിച്ചത്‌.


തിരുമേനിയുടെ വഫാത്തോടുകൂടി അറബികളിൽ പല ഗോത്രങ്ങളും ഇസ്ലാമിൽ നിന്നു അകന്നുപോയതും ഒന്നാം ഖലീഫ അബൂബക്കർ (റ) അവരുടെ നേരെ വമ്പിച്ച സൈന്യനടപടികൾ എടുത്തതും അതിനെത്തുടർന്ന്‌ അവരെല്ലാം ഇസ്ലാമിലേക്ക്‌ തിരിച്ചുവന്ന്‌ അന്തരീക്ഷം ശാന്തമായതും ചരിത്രപ്രസിദ്ധമാണല്ലോ. അന്നത്തെ സംഭവങ്ങളിൽ പ്രധാനമായ ഒന്നായിരുന്നു, മുസൈലമത്ത്‌ എന്ന കളളപ്രവാചകനുമായുണ്ട‍ായ ഏറ്റുമുട്ടൽ. ആ യുദ്ധത്തിൽ ഖുർആൻ മനഃപാഠമാക്കിയിരുന്ന നൂറുക്കണക്കിലുളള സഹാബികൾ രക്തസാക്ഷികളായിത്തീർന്നു. ഇതുപോലെ ഇനിയും വല്ല സംഭവങ്ങളും ഉണ്ട‍ായേക്കുന്നപക്ഷം, ഖുർആൻ പാഴായിപ്പോകുമെന്നും, അതുകൊണ്ട‍്‌ ഖുർആൻ ആദ്യന്തം ഒരേ ഗ്രന്ഥത്തിൽ എഴുതി സൂക്ഷിക്കണമെന്നും ഉമർ (റ) ഖലീഫ അബൂബക്കർ (റ) നെ ഉണർത്തി. റസൂൽ (സ) ചെയ്തിട്ടില്ലാത്ത ഒരു പ്രവൃത്തി താൻ എങ്ങിനെ ചെയ്യുമെന്ന്‌ കരുതി അദ്ദേഹം ആദ്യം വിസമ്മതിച്ചു. എങ്കിലും ഭവിഷ്യത്തിനെപ്പറ്റി ഉമർ (റ) വിശദീകരിച്ചുകൊടുത്തപ്പോൾ, അദ്ദേഹം അതിന്‌ മുമ്പോട്ടുവരുകതന്നെ ചെയ്തു.


അങ്ങനെ, അദ്ദേഹം സൈദുബ്നുഥാബിത്ത്‌
(زيد بن ثابت-رض) നെ വിളിച്ച്‌ വരുത്തി കാര്യം മനസ്സിലാക്കിക്കൊടുത്തു. അബൂബക്കർ (റ) പറഞ്ഞു: “താങ്കൾ ബുദ്ധിമാനായ ഒരു യുവാവാകുന്നു. ഞങ്ങൾക്ക്‌ താങ്കളെ പറ്റി യാതൊരു തെറ്റിദ്ധാരണയും ഇല്ല. താങ്കൾ റസൂൽ (സ) തിരുമേനിയുടെ വഹ്യുകൾ എഴുതിയിരുന്ന ആളാണല്ലൊ. ആകയാൽ, താങ്കൾ ശരിക്ക്‌ അന്വേഷണം നടത്തി ഖുർആനെ ഒന്നായി ശേഖരിക്കണം.” സൈദ്‌ (റ) തന്നെ ഒരിക്കൽ പ്രസ്താവിച്ചതുപോലെ, `ഒരു പർവ്വതം അതിന്റെ സ്ഥാനത്തുനിന്നു നീക്കം ചെയ്യുന്നതിനേക്കാൾ ഭാരിച്ചതായ` ആ കൃത്യം അദ്ദേഹം ഏറ്റെടുത്തു. ആ കൃത്യത്തിന്ന്‌ സൈദ്‌ (റ) നെ തിരഞ്ഞെടുക്കുവാനുളള കാരണവും, അതിനുളള അദ്ദേഹത്തിന്റെ അർഹതയും അബൂബക്കർ (റ) ന്റെ ഈ ചെറുപ്രസ്താവനയിൽ നിന്ന്‌ തന്നെ മനസ്സിലാക്കാവുന്നതാണ്‌.



സ്വന്തം; മനഃപാഠത്തെയോ, മറ്റു പലരുടെയും മനഃപാഠങ്ങളെയോ, അല്ലെങ്കിൽ എഴുതിവെച്ചിട്ടുളളവരുടെ ഏടുകളെയോ മാത്രം ആസ്പദമാക്കിയായിരുന്നില്ല, സൈദു (റ) തന്റെ കൃത്യം നിർവ്വഹിച്ചത്‌. ഇതിനെല്ലാം പുറമെ ലിഖിതങ്ങളിലെ ഉളളടക്കങ്ങൾ അതേപടി നബി (സ) യിൽ നിന്ന്‌ നേരിട്ട്‌ കേട്ടെഴുതിയതാണെന്ന്‌ രണ്ട‍ു സാക്ഷികളെങ്കിലും സാക്ഷ്യപ്പെടുത്തുകകൂടി ചെയ്തശേഷമേ അദ്ദേഹം അതു സ്വീകരിച്ചിരുന്നുളളു. “റസൂൽ (സ) തിരുമേനിയിൽനിന്ന്‌ ആരെങ്കിലും ഖുർആന്റെ വല്ല ഭാഗവും കേട്ടു രേഖപ്പെടുത്തിവെച്ചിട്ടു​‍െകുങ്കിൽ, അതെല്ലാം ഹാജരാക്കണം” എന്നു ഉമർ (റ) വിളംബരപ്പെടുത്തുകയും ചെയ്തിരുന്നു. അപ്പോൾ രണ്ടോ, നാലോ പേരുടെ സാക്ഷ്യത്തെ അടിസ്ഥാനമാക്കിയല്ല- നിരവധി സഹാബികളുടെ ഏകകണ്ഠമായ അറിവിനെ അടിസ്ഥാനമാക്കിയാണ്‌-ആദ്യന്തം ഈ സംഗതി നടന്നതെന്ന്‌ വ്യക്തമാണ്‌. ഖുആന്റെ ഓരോ വചനവും
متواتر (`മുതവാതിർ`= സംശയത്തിന്‌ പഴുതില്ലാത്തവിധം നിരവധി ആളുകളാൽ അറിയപ്പെട്ടത്‌) ആണെന്നു പറയുന്നത്‌ ഇതുകൊണ്ട‍ാണ്‌. ഇപ്രകാരം സഹാബികളുടെയെല്ലാം അറിവോടുകൂടി, സൈദ്‌ (റ) ന്റെ കയ്യായി ഖുർആൻ മുഴുവൻ ഭാഗവും നാം ഇന്നു കാണുന്ന പ്രകാരം ഒരു ഏടിൽ സമാഹൃതമായി. ഈ ഏടിന്‌ അബൂബക്കർ (റ) `മുഷഫ്‌`
(المصحف -രണ്ട‍ു ചട്ടക്കിടയിൽ ഏടാക്കി വെക്കപ്പെട്ടത്‌) എന്നു നാമകരണം ചെയ്യുകയും ചെയ്തു. അദ്ദേഹത്തിന്റെ വിയോഗം വരെ അദ്ദേഹവും, പിന്നീട്‌ ഉമറും (റ) അതു സൂക്ഷിച്ചുപോന്നു. ഉമർ (റ) ന്റെ വിയോഗാനന്തരം അദ്ദേഹത്തിന്റെ മകളും, നബി (സ) യുടെ പത്നിയുമായിരുന്ന ഹഫ്സ്വ (റ) യുടെ അടുക്കലായിരുന്നു ആ മുഷഫ്‌.


ഉസ്മാൻ (റ) ന്റെ ഖിലാഫത്ത്‌ കാലമായപ്പോഴേക്ക്‌ അതിവിദൂര പ്രദേശങ്ങളായ പല നാട്ടിലും ഇസ്ലാമിന്‌ പ്രചാരം സിദ്ധിക്കുകയും, മുസ്ലിംകൾ പെരുകിക്കൊണ്ട‍ിരിക്കുകയും ചെയ്തുവല്ലോ. പല പ്രദേശക്കാരും, ഭാഷക്കാരുമായ ആളുകൾ ഖുർആൻ പാരായണം ചെയ്യുമ്പോൾ, അവർക്കിടയിൽ വായനയിൽ അൽപാൽപ വ്യത്യാസങ്ങൾ, അനുഭവപ്പെട്ടുകൊണ്ട‍ിരിക്കുന്നതായി ഹുദൈഫത്തുബ്നുൽയമാൻ
(حذيفة بن اليمان رضي الله عنه) മനസ്സിലാക്കി. വിദൂരസ്ഥലങ്ങളിൽപോയി യുദ്ധത്തിൽ പങ്കെടുത്തിരുന്ന ഒരു സഹാബിയായിരുന്നു ഹുദൈഫ: (റ). ഈ നില തുടരുന്നപക്ഷം, ജൂദരും, ക്രിസ്ത്യാനികളും അവരുടെ വേദഗ്രന്ഥങ്ങളിൽ ഭിന്നിച്ചതുപോലെ, മുസ്ലിംകളും ഭാവിയിൽ ഭിന്നിച്ചുപോകുവാൻ ഇടയു​‍െകുന്ന്‌ അദ്ദേഹം ഉസ്മാൻ (റ) നെ ധരിപ്പിച്ചു. ഉടനടി ഇതിന്‌ പരിഹാരമുണ്ട‍ാക്കണമെന്നുണർത്തി. അങ്ങിനെ, അദ്ദേഹം, ഹഫ്സ്വഃ (റ) യുടെ പക്കൽനിന്ന്‌ ആ മുഷഫ്‌ വരുത്തി അതിന്റെ പല പകർപ്പുകളും എടുക്കുവാൻ ഒരു സംഘം സഹാബികളെ ഏൽപിച്ചു. ഈ സംഘത്തിന്റെ തലവനും സൈദുബ്നുഥാബിത്ത്‌ (റ) തന്നെ ആയിരുന്നു.

പകർപ്പുകൾ എടുത്തശേഷം, മുഷഫ്‌ ഹഫ്സ്വ: (റ) ക്കു തന്നെതിരിച്ചു കൊടുക്കുകയും, പകർത്തെടുത്ത കോപ്പികൾ നാട്ടിന്റെ നാനാഭാഗത്തുളള പ്രധാന കേന്ദ്രങ്ങളിലേക്ക്‌ അയച്ചുകൊടുക്കയും ചെയ്തു. [പ്രസ്തുത കോപ്പികളിൽ ഒന്ന്‌ ഈജിപ്തിലേക്കായിരുന്നു അയക്കപ്പെട്ടിരുന്നത്‌. ഈ കോപ്പി ഈയിടെ ഈജിപ്തിൽ കണ്ട‍ുകിട്ടുകയുണ്ട‍ായി. അഷർ സർവ്വകലാശാലയിലെ പശ്ചിമ നാടുകളുടെ (മൊറോക്കോ, ബർബർ മുതലായ രാജ്യങ്ങളുടെ) പ്രത്യേക വിഭാഗമായ `റുവാഖുൽ മഗാരിബ്‌`(رواق المغاربة) യിലെ ഗ്രന്ഥാലയങ്ങളിൽ നടന്ന ഒരു ഗവേഷണ മദ്ധ്യേയയാണ്‌ ഈ മുഷഫ്‌ യാദൃശ്ചികമായി കണ്ട‍ുകിട്ടിയിത്‌. മുൻകാലത്തു നടപ്പിലുണ്ട‍ായിരുന്ന(الخط الكوفي)  (കൂഫാ ലിപി)യിൽ എഴുതപ്പെട്ടിട്ടുള്ളതും, ഏകദേശം 1000 പേജ്‌ വരുന്നതുമായ ഈ മുഷഫ്‌ മാൻതോലിലാണത്രെ എഴുതപ്പെട്ടിരിക്കുന്നത്‌. 800 കൊല്ലത്തെ പഴക്കമുള്ള ഒരു ഗ്രന്ഥാലയത്തിൽ അജ്ഞാതമായി കിടന്നിരുന്ന അനേകം ചരിത്ര നിക്ഷേപങ്ങളുടെ കൂട്ടത്തിൽ ഒന്നാണ്‌ ഈ മുഷഫൂം അഹ്മദുബ്നു സർവഖ്‌
(احمد بن زروق) എന്നു പേരായ ഒരു മഹാനാണ്‌ ഈ മുഷഫ്‌ പ്രസ്തുത ഗ്രന്ഥാലയത്തിൽ നിക്ഷേപിച്ചത്‌. 500 കൊല്ലം പഴക്കം ചെന്നിട്ടുള്ള അദ്ദേഹത്തിന്റെ ഒരു മാല (المسحة) യും ഇതോടൊപ്പം കണ്ട‍ുകിട്ടിയിരിക്കുന്നു. കൂടാതെ, ഹിജ്‌റ 492-ൽ തങ്ക ലിപികളിൽ എഴുതപ്പെട്ട മറ്റൊരു മുഷഫും, വളരെ കാലം മുമ്പ്‌ എഴുതപ്പെട്ടിട്ടുള്ള മറ്റനേകം മുഷഫുകളും, പ്രധാനപ്പെട്ട പല ഗ്രന്ഥങ്ങളും ആ ഗ്രന്ഥാലയത്തിൽനിന്നു കണ്ട‍ുകിട്ടിയിരിക്കുന്നു. `അൽ അഹ്‌റാം`

(الاهرام) എന്ന പ്രസിദ്ധ ഈജിപ്ഷ്യൻ പത്രമാണ്‌ ഈ വിവരം പ്രസിദ്ധപ്പെടുത്തിയത്‌. (1383 റബീഉൽ ആഖിർ മാസത്തിലെ-1963 സപ്തംബറിലെ-അൽഅറബ്‌ മാസിക പു: 27, ല: 1  & 2 നോക്കുക)] മേലിൽ, ഖുർആൻ പാരായണം പ്രസ്തുത മുഷഫുകളിലെ ക്രമമനുസരിച്ചായിരിക്കണമെന്ന്‌ ഖലീഫ വിളംബരപ്പെടുത്തുകയും ചെയ്തു. ഉസ്മാൻ (റ) ന്റെ കാലത്ത്‌ പല രാജ്യങ്ങളിലേക്കും അയച്ച ഈ മുഷഫുകളിൽ നിന്നുളള നേർപ്പകർപ്പുകളാണ്‌ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുളള മുഷഫുകൾ. ഇക്കാരണം കൊണ്ട‍ാണ്‌, മുഷഫുകൾക്ക്‌ `ഉസ്മാനീമുഷഫ്‌`
(المصحف العثمانى) എന്ന്‌ പറയപ്പെടുന്നത്‌.


ഓരോ സന്ദർഭത്തിലും അവതരിച്ചിരുന്ന ഖുർആൻ വചനങ്ങൾ അതിനുമുമ്പ്‌ അവതരിച്ചു കഴിഞ്ഞിട്ടുളള ഭാഗങ്ങളുടെ ഏതേത്‌ സ്ഥാനങ്ങളിൽ ചേർക്കണമെന്ന്‌ നബി (സ) എഴുത്തുകാർക്ക്‌ അപ്പപ്പോൾ നിർദ്ദേശം നൽകാറുണ്ട‍ായിരുന്നുവെന്ന്‌ പറഞ്ഞുവല്ലോ. ആകയാൽ, അതതു സൂറത്തുകൾ ഉൾക്കൊളളുന്ന ആയത്തുകളും, ഓരോ സൂറത്തിന്റെയും ആദ്യാവസാനങ്ങളും നബി (സ) പറഞ്ഞുകൊടുത്തിട്ടുളളതാണെന്ന്‌ സ്പഷ്ടമാണ്‌. മാത്രമല്ല, ഓരോ സൂറത്തും `ബിസ്മി`കൊണ്ട‍്‌ വേർതിരിക്കപ്പെടുകയും ചെയ്തിരുന്നു. ഒരു സൂറത്തും മറ്റേ സൂറത്തും തമ്മിൽ നബി (സ) വേർതിരിച്ചറിഞ്ഞിരുന്നത്‌ `ബിസ്മി` അവതരിക്കുന്നതുകൊണ്ട‍ായിരുന്നുവെന്ന്‌ അബൂദാവൂദ്‌ (റ) നിവേദനം ചെയ്ത ഒരു ഹദീസിൽ വന്നിട്ടുണ്ട‍്‌. എന്നാൽ, ഇന്ന്‌ മുഷഫുകളിൽ കണ്ട‍ുവരുന്ന ക്രമമനുസരിച്ച്‌ ഓരോ സൂറത്തും അതാതിന്റെ സ്ഥാനങ്ങളിലായി, ഇന്നതിന്നുശേഷം ഇന്നത്‌ എന്ന നിലക്ക്‌, തിരുമേനിയുടെ കാലത്തു ക്രമീകരിക്കപ്പെട്ടിരുന്നോ എന്നതിനെപറ്റി പണ്ഡിതൻമാർക്കിടയിൽ രകുഭിപ്രായമുണ്ട‍്‌. ഇല്ലെന്ന അഭിപ്രായപ്രകാരം ഇന്നു കാണപ്പെടുന്ന രൂപത്തിൽ 114 സൂറത്തുകൾ ക്രമപ്പെടുത്തിയതും, പല കഷ്ണങ്ങളിലായി രേഖപ്പെടുത്തപ്പെട്ടിരുന്ന ഭാഗങ്ങളെല്ലാം ഒന്നിച്ചു ചേർത്തു ഒരു ഗ്രന്ഥത്തിൽ ആക്കിയതുമാണ്‌ സൈദുബ്നുഥാബിത്ത്‌ (റ) മുഖാന്തരം അബൂബക്കർ (റ) ചെയ്തത്‌. സൈദു (റ) തയ്യാറാക്കിയ കോപ്പിയും, മറ്റു ചില സഹാബികളുടെ കയ്‌വശം നിലവിലുണ്ട‍ായിരുന്ന കോപ്പികളും തമ്മിൽ, സൂറത്തുകളുടെ ക്രമീകരണത്തിൽ സ്വല്പം വ്യത്യാസം ഉണ്ട‍ായിരുന്നെങ്കിലും, ഓരോ സൂറത്തും ഉൾക്കൊളളുന്ന ആയത്തുകളിലും, അവയുടെ ക്രമത്തിലും വ്യത്യാസമുണ്ട‍ായിരുന്നില്ല. നമസ്കാരത്തിലോ മറ്റോ പാരായണം ചെയ്യുമ്പോൾ, അവരവർ തങ്ങളുടെ പക്കലുളള ക്രമമനുസരിച്ച്‌ സൂറത്തുകൾ ഓതുകയും ചെയ്തിരിക്കാം. സൂറത്തുകളുടെ അവതരണക്രമമനുസരിച്ചായിരിക്കും മിക്കവാറും അവർ അവയ്ക്ക്‌ ക്രമം നൽകിയിരിക്കുക എന്ന്‌ കരുതാം. ഉസ്മാൻ (റ)ന്റെ കാലത്ത്‌ മുഷഫിന്റെ കോപ്പികൾ വിതരണം ചെയ്യപ്പെടുകയും, അതിലെ ക്രമം എല്ലാവരും സ്വീകരിക്കണമെന്ന്‌ കല്പിക്കപ്പെടുകയും ചെയ്തതിനെത്തുടർന്ന്‌ സൂറത്തുകളുടെ ക്രമത്തിലും ഇന്നീ കാണുന്ന ഐക്യരൂപം നിലവിൽ വന്നു.


മുഷഫിൽ സൂറത്തുകൾ ക്രമപ്പെടുത്തിയത്‌ അവയുടെ അവതരണക്രമം അനുസരിച്ചായിരുന്നില്ല. ഇന്നിന്ന സൂറത്തുകൾക്ക്‌ ശേഷം, അല്ലെങ്കിൽ മുമ്പ്‌, ഇന്നിന്ന സൂറത്തുകൾ മാത്രമേ പാരായണം ചെയ്യാവൂ എന്ന്‌ ഒരു നിർദ്ദേശവും നബി (സ) യിൽ നിന്ന്‌ ഉണ്ട‍ായിരുന്നുമില്ല. അതുകൊണ്ട‍ാണ്‌ ഉസ്മാൻ (റ) ന്റെ വിളംബരത്തിന്‌ ശേഷവും കുറേകാലം ഇബ്നുമസ്ഊദ്‌ (റ) താൻ എഴുതി സൂക്ഷിച്ചിരുന്ന ക്രമം കൈവിടാതെ പാരായണം ചെയ്തിരുന്നത്‌. ഉസ്മാൻ (റ) ന്റെ നിർദ്ദേശം എല്ലാ സഹാബികളും സ്വീകരിച്ചുവെന്നുമാത്രമല്ല, ആ കൃത്യം അദ്ദേഹം ചെയ്തിട്ടില്ലായിരുന്നുവെങ്കിൽ നിശ്ചയമായും താനത്‌ ചെയ്യുമായിരുന്നുവെന്ന്‌ അലി (റ) പ്രസ്താവിക്കുക പോലുമുണ്ട‍ായി. ഇബ്നുമസ്ഊദ്‌ (റ) തന്നെയും, പിന്നീട്‌ ആ അഭിപ്രായം ശരിവെച്ചു.

നബി (സ) യുടെ അടുക്കൽ റമസാൻ മാസത്തിൽ ജിബ്‌രിൽ (അ) വന്ന്‌ ഖുർആൻ പാഠം നോക്കാറുണ്ട‍ായിരുന്നു. തിരുമേനിയുടെ വിയോഗമുണ്ട‍ായ കൊല്ലത്തിൽ മലക്ക്‌ വന്ന്‌ രണ്ട‍്‌ പ്രാവശ്യം അങ്ങിനെ ഒത്തുനോക്കിയിരുന്നു. ഈ അവസരങ്ങളിൽ, സൂറത്തുകൾക്കിടയിൽ ഏതെങ്കിലും ഒരു ക്രമം സ്വീകരിക്കപ്പെട്ടിരിക്കുമെന്നത്‌ തീർച്ചയാണ്‌. അതുകൊണ്ട‍്‌ സൂറത്തുകളുടെ ക്രമീകരണവും-ആയത്തുകളുടെ ക്രമീകരണം പോലെത്തന്നെ-നബി (സ) സഹാബികൾക്ക്‌ കാട്ടിക്കൊടുത്തിരിക്കുമെന്നും, ആ ക്രമീകരണംതന്നെയാണ്‌ സൈദു (റ) സ്വീകരിച്ചിരിക്കുന്നതെന്നുമാണ്‌ മറ്റു ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുളളത്‌. ഏതായാലും, പാരായണവേളയിലും, പഠിക്കുമ്പോഴും മുഷഫുകളിൽ കാണുന്ന ഈ ക്രമമനുസരിച്ചുതന്നെ സൂറത്തുകൾ വഴിക്കുവഴിയായി ഓതുന്നതാണ്‌ ഏറ്റവും നല്ലത്‌ എന്നതിൽ സംശയമില്ല. പക്ഷേ, ഇത്‌ ഒഴിച്ചുകൂടാത്ത ഒരു നിർബന്ധ കടമയല്ല. അതേ സമയത്ത്‌ ഓരോ സൂറത്തിലേയും ആയത്തുകൾ മുഷഫിൽ നാം കാണുന്ന വഴിക്കുവഴി ക്രമത്തിൽ തന്നെ സ്വീകരിക്കൽ നിർബന്ധവുമാകുന്നു. ഭൂരിപക്ഷം പണ്ഡിതന്മാരുടെ അഭിപ്രായവും, സൂക്ഷ്മജ്ഞാനികളായ പല മഹാന്മാരും ബലപ്പെടുത്തിയിട്ടുളളതും ഇപ്പറഞ്ഞ പ്രകാരമാകുന്നു. നബി (സ) നമസ്കാരങ്ങളിൽ സ്വീകരിച്ചുവന്നിരുന്ന പതിവുകൾ പരിശോധിക്കുമ്പോഴും ഈ അഭിപ്രായമാണ്‌ ശരിയെന്ന്‌ കാണാവുന്നതാണ്‌. മുസ്ലിംകൾക്കിടയിൽ പൊതുവിൽ അംഗീകരിക്കപ്പെട്ടിട്ടുളളതും ഇതുതന്നെ. മാത്രമല്ല, ആ ക്രമം മാറ്റി മറ്റൊരു ക്രമം സ്വീകരിക്കപ്പെടുന്നത്‌ പല അനർത്ഥങ്ങൾക്കും കാരണമായിത്തീരുന്നതുമാകുന്നു.

സൂറത്തുകളുടെ വിലപ്പവും, ഏറെക്കുറെ വിഷങ്ങളും പരിഗണിച്ചാണ്‌ അവ ക്രമീകരിക്കപ്പെട്ടിരിക്കുന്നത്‌. വലിപ്പം അനുസരിച്ച്‌ സൂറത്തുകൾ നാല്‌ വിഭാഗങ്ങളായി ഗണിക്കപ്പെടാറുണ്ട‍്‌:
. ആദ്യത്തെ ഏഴ്‌ വലിയ സൂറത്തുകൾ (السبع الطوال)
. നൂറും അതിലധികവും ആയത്തുകൾ ഉൾക്കൊളളുന്നവ
(المثون)
. നൂറിന്‌ അല്പം താഴെ ആയത്തുകളുളളവ (المثانى )
. ചെറിയ ആയത്തുകൾ ഉൾക്കൊളളുന്നവ (المفصل) ൽ ആദ്യത്തെ വിഭാഗം തൗറാത്തിന്റെ സ്ഥാനത്തും, രണ്ട‍ാം വിഭാഗം ഇഞ്ചീലിന്റെ സ്ഥാനത്തും, മൂന്നാമത്തെത്‌ സബൂറിന്റെ സ്ഥാനത്തും നിലകൊള്ളുന്നുവെന്നും, നാലമത്തെ വിഭാഗം നബി (സ) ക്ക്‌ ലഭിച്ച പ്രത്യേക തരം വിഭാഗമാണെന്നും കാണിക്കുന്ന ചില രിവായത്തുകൾ (നിവേദനങ്ങൾ) മഹാനായ ഇബ്നുജരീർ (റ) അദ്ദേഹത്തിന്റെ സുപ്രസിദ്ധ തഫ്സീർ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട‍്‌.


114 സൂറത്തുകളിൽ, ഒന്നൊഴിച്ച്‌ ബാക്കിയെല്ലാം `ബിസ്മി` കൊണ്ട‍്‌ വേർതിരിക്കപ്പെട്ടു കാണാം. ഒമ്പതാമത്തെ സൂറയായ തൗബയുടെ തുടക്കത്തിൽ മാത്രമാണ്‌ ബിസ്മിയില്ലാത്തത്‌. അതിന്‌ പല കാരണങ്ങൾ പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട‍്‌. യഥാസ്ഥാനത്ത്‌ അത്‌ വിശദീകരിക്കുന്നതാണ്‌. ഏതായാലും അബൂബക്കർ (റ) ന്റെ കാലത്തുണ്ട‍ായ ക്രമീകരണവും, ഉസ്മാൻ (റ) ന്റെ കോപ്പി വിതരണവും മുഖേന വിശുദ്ധ ഖുർആനിൽ ഭിന്നിപ്പുണ്ട‍ായേക്കുവാനുളള മാർഗ്ഗങ്ങൾ അടക്കപ്പെട്ടു.إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ ﴿٩﴾അൽ-ഹിജ്‌ർ 15:9(പ്രമാണത്തെ-ഖുർആനെ-നാമാണ്‌ അവതരിപ്പിച്ചത്‌. നാംതന്നെ  അതിനെ കാത്തു സൂക്ഷിക്കുന്നവരുമാണ്‌) എന്ന അല്ലാഹുവിന്റെ വാഗ്ദാനം ഇതുമൂലം പൂർത്തിയാകുകയും ചെയ്തു.
الحمد لله

ഖുർആനിലെ ഏറ്റവും വലിയ അദ്ധ്യായമായ അൽബഖറ:യിൽ 286 ആയത്തുകൾ അടങ്ങുന്നു. അതേ സമയത്ത്‌ ചെറിയ ചില സൂറത്തുകളിൽ മൂന്ന്‌ ആയത്തുകൾ മാത്രമാണ്‌ കാണുക. ആയത്തുകളുടെ വലിപ്പത്തിലും ഇതേ സ്വഭാവം കാണാവുന്നതാണ്‌. ചില ആയത്തുകൾ ഏറെക്കുറെ ഒരു പേജോളം വലിപ്പം ഉ​‍െകുങ്കിൽ, വേറെ ചില ആയത്തുകൾ ഒന്നോ, രണ്ടോ പദങ്ങൾ മാത്രം അടങ്ങുന്നതായിരിക്കും. ആയത്തുകൾ തമ്മിൽ വിഷയപരമായ ബന്ധങ്ങൾ മാത്രമല്ല-പലപ്പോഴും-ഘടനാപരവും, വ്യാകരണപരവുമായ ബന്ധങ്ങളും ഉണ്ട‍ായിരിക്കും. അഥവാ ചില അവസരങ്ങളിൽ ഒന്നിലധികം ആയത്തുകൾ കൂടിച്ചേർന്നായിരിക്കും ഒരു വാക്യം പൂർത്തിയാവുന്നത്‌. അതേ സമയത്ത്‌ ചില ആയത്തുകൾ, ഒന്നിലധികം പൂർണ്ണ വാക്യങ്ങൾ അടങ്ങുന്നതുമായിരിക്കും. ഇങ്ങിനെയുളള പല കാരണങ്ങൾകൊണ്ട‍ാണ്‌ ചില ആയത്തുകളുടെ അവസാനത്തിൽ പൂർത്തിയായ നിറുത്തി വായന
(الوقف التام) ചെയ്യാതിരിക്കണമെന്നും, ചില ആയത്തുകൾ അവസാനിക്കും മുമ്പായി അതിന്റെ വാചകങ്ങൾക്കിടയിൽ ഒന്നിലധികം സ്ഥലത്ത്‌ നിറുത്തി വായിക്കേകുതു​‍െകുന്നും വരുന്നത്‌. (നിറുത്തി വായനയെ
(الوقف) സംബന്ധിച്ച്‌ ചില വിവരങ്ങൾ താഴെ വരുന്നുണ്ട‍്‌). ചുരുക്കിപ്പറഞ്ഞാൽ, വിഷയത്തിന്റെയൊ, വാചകഘടനയുടെയോ സ്വഭാവവും വലിപ്പവും മാത്രം ഗൗനിച്ചുകൊകുല്ല ആയത്തുകളുടെ ആദ്യവസാനങ്ങൾ കണക്കാക്കപ്പെട്ടിട്ടുളളത്‌. വായനാപരവും, സാഹിത്യപരവും, ആലങ്കാരികവുമായ ചില കാര്യങ്ങൾകൂടി പരിഗണിക്കപ്പെട്ടിട്ടുണ്ട‍്‌. കൂടുതൽ വിവരിക്കുവാൻ ഇവിടെ സൗകര്യം പോരാ. വിശുദ്ധ ഖുർആനും ഇതര ഗ്രന്ഥങ്ങളും തമ്മിലുളള അനേകതരം വ്യത്യാസങ്ങളിൽ ഇങ്ങിനെയുളള ചില സവിശേഷതകളും ഉൾപ്പെടുന്നുവെന്ന്‌ ചൂണ്ട‍ിക്കാട്ടുക മാത്രമാണ്‌.

പഠനവും പാരായണവും

ഖുർആൻ പഠിക്കുക, പഠിപ്പിക്കുക, ഗ്രഹിക്കുക, കേൾക്കുക, മനഃപാഠമാക്കുക, പാരായണം ചെയ്യുക എന്നിവയെല്ലാം വലിയ പുണ്യകർമ്മങ്ങളാകുന്നു. ഇതിൽ മുസ്ലിംകൾക്കാർക്കും സംശയം ഉണ്ട‍ായിരിക്കുകയില്ല, അനുഷ്ഠാനത്തിൽ മിക്കവരും വീഴ്ച വരുത്തുന്നു​‍െകുങ്കിലും ശരി, ഖുർആൻ വചനങ്ങളും, നബി വചനങ്ങളും ഇതിന്റെ പ്രാധാന്യത്തെ വളരെ ഊന്നിപ്പറഞ്ഞിട്ടുളളതാണ്‌. ചിലത്‌ ചൂണ്ട‍ിക്കാട്ടുക മാത്രമേ നമുക്ക്‌ ഇവിടെ ചെയ്യേകുതുളളു.


അല്ലാഹു പറയുന്നു:- “നിശ്ചയമായും അല്ലാഹുവിന്റെ കിതാബ്‌ (വേദഗ്രന്ഥം) പാരായണം ചെയ്യുകയും, നമസ്കാരം നിലനിർത്തുകയും, നാം നൽകിയിട്ടുളളതിൽനിന്ന്‌ രഹസ്യമായും പരസ്യമായും ചിലവഴിക്കുകയും ചെയ്യുന്ന ആളുകൾ. തീരേ നഷ്ടപ്പെട്ടുപോകാത്ത ഒരു വ്യാപാരത്തെ ആഗ്രഹിക്കുകയാണ്‌ ചെയ്യുന്നത്‌........” (സൂ: ഫാത്വിർ: 29). നമസ്കാരം, ദാനധർമ്മം എന്നിവപോലെ സൽകർമ്മങ്ങളുടെ മുൻപന്തിയിൽ നിൽക്കുന്ന ഒരു പ്രധാന കർമ്മമാണ്‌ ഖുർആൻ പാരായണവും എന്നാണല്ലോ ഈ വചനം കാണിക്കുന്നത്‌. വീണ്ട‍ും പറയുന്നു: “അല്ലാഹു ഏറ്റവും നല്ല വൃത്താന്തം അവതരിപ്പിച്ചിരിക്കുന്നു. അതായത്‌: പരസ്പര സാദൃശ്യമുളള ആവർത്തിത വചനങ്ങളായ ഒരു ഗ്രന്ഥം! തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരുടെ തൊലികൾ അതുനിമിത്തം വിറകൊളളുന്നതാണ്‌. പിന്നീട്‌, അവരുടെ തൊലികളും, ഹൃദയങ്ങളും അല്ലാഹുവിന്റെ സ്മരണയിലേക്ക്‌ മയമായി വരുകയും ചെയ്യുന്നു.” (സൂ: സുമർ: 23). “നിശ്ചയമായും സത്യവിശ്വാസികൾ എന്നാൽ, അല്ലാഹുവിനെക്കുറിച്ച്‌ പ്രസ്താവിക്കപ്പെടുമ്പോൾ ഹൃദയങ്ങൾ പേടിച്ച്‌ നടുങ്ങുകയും, അവന്റെ ആയത്തുകൾ ഓതിക്കേൾപ്പിക്കപ്പെടുമ്പോൾ അവ തങ്ങൾക്ക്‌ സത്യവിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്യുന്നവർ മാത്രമാകുന്നു.” അവർ തങ്ങളുടെ രക്ഷിതാവിൽ ഭരമേൽപിക്കുകയും ചെയ്യുന്നതാകുന്നു......“ (അൻഫാൽ: 2). പ്രഭാതവേളയിൽ ഖുർആൻ പാരായണം ചെയ്ത്‌ നമസ്ക്കരിക്കണം, പ്രഭാതവേളയിലെ ഖുർആൻ പാരായണം പ്രത്യേകം പ്രാധാന്യം അർഹിക്കുന്നതാണ്‌. രാത്രി ഖുർആൻ ഓതി `തഹ്ജ്ജുദ്‌` (ഉറക്കിൽനിന്ന്‌ എഴുന്നേറ്റ്‌ ചെയ്യുന്ന സുന്നത്തു നമസ്ക്കാരം) നടത്തണം എന്നൊക്കെ സുറത്തുബനൂഇസ്‌റാഈൽ 78-79ലും അല്ലാഹു പറയുന്നത്‌ കാണാം.


ഇങ്ങിനെ-നമസ്ക്കാരത്തിലായും അല്ലാതെയും-ഖുർആൻ പാരായണം ചെയ്‌വാൻ പ്രോൽസാഹിപ്പിച്ചുകൊണ്ട‍ുളള ഖുർആൻ വചനങ്ങൾ പലതുണ്ട‍്‌. നമസ്ക്കാരത്തിൽ ഖുർആൻ ധാരാളം ഓതണമെങ്കിൽ, അത്‌ മനഃപാഠമുണ്ട‍ായിരിക്കണമെന്ന്‌ പറയേകുതില്ലല്ലോ. പാരായണം ചെയ്യുന്നത്‌ ഖുർആന്റെ അർത്ഥവും സാരവും ഗ്രഹിച്ചുകൊണ്ട‍ും, ചിന്തിച്ചുകൊണ്ട‍ും ആയിരിക്കണം. താൻ വായകൊണ്ട‍്‌ പറയുന്നതെന്താണെന്ന്‌ അറിയാതെയും, ഓർമ്മിക്കാതെയും ഉരുവിടുന്നതുകൊണ്ട‍്‌ വിശേഷിച്ച്‌ ഫലമൊന്നും ഉണ്ട‍ാകുവാനില്ല. സാമാന്യമായെങ്കിലും ഖുർആന്റെ അർത്ഥം ഓരോ മുസ്ലിമും അറിഞ്ഞിരിക്കേകുതാവശ്യമാണ്‌. അർത്ഥം അറിയുകയില്ലെങ്കിൽപോലും, ദൈവവാക്യമാണെന്ന ബഹുമാനത്തോടെ അത്‌ പാരായണം ചെയ്യുന്നതും ഒരു നല്ല കാര്യം തന്നെ. പക്ഷേ, അർത്ഥം ഒട്ടും ഗ്രഹിക്കാതെ ലക്ഷ്യം നിറവേറുന്നില്ല എന്ന്‌ വ്യക്തമാണല്ലോ. സൂറത്ത്‌ സ്വാദിലെ 29-​‍ാം വചനംകൊണ്ട‍്‌ തന്നെ ഈ വസ്തുത ശരിക്കും മനസ്സിലാക്കാം. `ജനങ്ങൾ (ഖുർആന്റെ) ആയത്തുകൾ ഉറ്റാലോചിക്കുവാനും, ബുദ്ധിമാന്മാർ ഓർമ്മവെക്കുവാനും വേണ്ട‍ി`യാണ്‌ അല്ലാഹു ആ അനുഗ്രഹീത വേദഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത്‌ എന്ന്‌ അല്ലാഹു അതിൽ വ്യക്തമായി പറഞ്ഞിരിക്കുന്നു. `ഖുർആനെ ചിന്തിച്ചു പഠിക്കുവാൻ നാം സൗകര്യപ്പെടുത്തിയിട്ടുണ്ട‍്‌. ആരെങ്കിലും ഉറ്റാലോചിച്ച്‌ നോക്കുവാൻ തയ്യാറു​‍ണ്ടോ?` എന്ന്‌ സൂറത്തുൽ ഖമറിൽ അല്ലാഹു പലവട്ടം ആവർത്തിച്ചാവർത്തിച്ച്‌ ചോദിച്ചിട്ടുളളതും ഇവിടെ സ്മരണീയമാകുന്നു.