Monday, July 22, 2013

info about reading and writing

എഴുത്തിലും വായനയിലും അറിഞ്ഞിരിക്കേണ്ടുന്ന ചില കാര്യങ്ങൾ 
ഉസ്മാൻ (റ) ന്റെ ഖിലാഫത്തു കാലത്ത്‌ പല രാജ്യങ്ങളിലേക്കും മുഷഫിന്റെ പകർപ്പുകൾ അയച്ചുകൊടുത്തുവെന്നും, അതുകൊണ്ടാണ്‌ മുഷഫുകൾക്ക്‌ ‘ഉസ്മാനീ മുഷഫ്‌’ എന്നു പറയപ്പെടുന്നതെന്നും മുമ്പു പറഞ്ഞുവല്ലോ. അന്ന്‌ ആ മുഷഫുകളിൽ അംഗീകരിക്കപ്പെട്ടിരുന്ന സമ്പ്രദായത്തിലുളള എഴുത്തിന്‌ ‘ഉസ്മാനീ എഴുത്ത്‌’ (الرسم العثمانى) എന്ന്‌ പറയപ്പെടുന്നു. മുഷഫുകളിൽ പൊതുവിൽ അംഗീകരിക്കപ്പെട്ടുവരുന്നതും ഈ സമ്പ്രദായം തന്നെ. പക്ഷേ, മുൻകാലത്തില്ലാത്ത പലതരം പരിഷ്ക്കരണങ്ങളും പിൽക്കാലങ്ങളിൽ സ്വീകരിക്കപ്പെട്ടിട്ടുണ്ട്‌. ഉസ്മാനീ എഴുത്തും, സാധാരണ അറബി എഴുത്തും തമ്മിൽ ചില സ്ഥലങ്ങളിൽ വ്യത്യാസമുണ്ടായിരിക്കും. ഉച്ചാരണങ്ങളുടെ അടിസ്ഥാനത്തിൽ പദങ്ങൾ എഴുതുന്ന സമ്പ്രദായം, വകഭേദങ്ങളുടെ അടിസ്ഥാനത്തിൽ പദങ്ങൾ എഴുതുന്ന സമ്പ്രദായം എന്നിങ്ങനെ രണ്ട്‌ സമ്പ്രദായങ്ങളുളളതാണ്‌ ഈ വ്യത്യാസത്തിനു മുഖ്യകാരണം. ഉദാഹരണമായി: ‘സ്വലാത്ത്‌’ എന്നു ശബ്ദം വരുന്ന പദം صلوة എന്നും صلاة എന്നും, ‘ജാവാസ’ എന്നു വായിക്കുന്ന പദം جوز എന്നും جواز എന്നും എഴുതപ്പെടുന്നു. ‘റഹ്മത്ത്‌’ എന്നുളളത്‌ رحمة,رحمت എന്നീ രൂപങ്ങളിലും, ‘അർസൽനാക’ എന്നുളളത്‌ ارسلنك,ارسلناك എന്നിങ്ങനെയും എഴുതിവരാറുണ്ട്‌. ഇതിനെപ്പറ്റി ഇവിടെ കൂടുതൽ വിവരിക്കുന്നില്ല.
മുഷഫുകളിൽ ഉസ്മാനീ എഴുത്തുതന്നെ സ്വീകരിക്കേണ്ടതു‍േണ്ടാ, ഇല്ലേ, എന്നതിൽ അഭിപ്രായവ്യത്യാസമുണ്ട്‌. ഇമാം മാലിക്‌ (റ), ഇമാം അഹ്മദ്‌ (റ) മുതലായവരും ഭൂരിഭാഗം പണ്ഡിത?ാരും ഉസ്മാനി എഴുത്തുതന്നെ സ്വീകരിക്കൽ നിർബന്ധമാണെന്നപക്ഷക്കാരാകുന്നു. ഒരു പ്രത്യേകരീതിയിലുളള എഴുത്തുതന്നെ സ്വീകരിക്കണമെന്നുളളതിന്‌ ബലപ്പെട്ട തെളിവില്ലെന്നും, ഉസ്മാൻ (റ) ന്റെ കാലത്തുളള മുഷഫുകളും പിൽക്കാലങ്ങളിൽ എഴുതപ്പെട്ട മുഷഫുകളും തമ്മിൽ എഴുത്തിൽ പല വ്യത്യാസങ്ങളും കാണുന്നത്‌ അതുകൊണ്ടാണെന്നുമാണ്‌ മറ്റൊരു പക്ഷക്കാർ പറയുന്നത്‌. എന്നാൽ, വായനാവേളയിൽ അർത്ഥോദ്ദേശ്യങ്ങളിൽ മാറ്റം വരത്തക്ക വ്യത്യാസം നേരിടുന്നതിന്‌ എഴുത്തിന്റെ രൂപഭേദം കാരണമായിക്കൂടാ എന്നു തീർച്ചയാകുന്നു. മൂന്നാമതൊരു അഭിപ്രായം ഇതാണ്‌: അതതുകാലത്ത്‌ പ്രചാരത്തിലുളള ലിപി സമ്പ്രദായമാണ്‌ മുഷഫിലും ഉപയോഗിക്കേണ്ടത്‌. എങ്കിലും പഴയ സമ്പ്രദായത്തിലുളള എഴുത്ത്‌ ഒരു ചരിത്രലക്ഷ്യമെന്നനിലക്ക്‌ സൂക്ഷിച്ചു വരേണ്ടതുണ്ടുതാനും. ഈ അഭിപ്രായം കൂടുതൽ യുക്തമായിത്തോന്നുന്നു.
الله اعلم പൂർവ്വകാല സമ്പ്രദായത്തിലുളള ലിപി-പിന്നീടു സ്വീകരിക്കപ്പെട്ട പരിഷ്ക്കരണങ്ങളൊന്നും കൂടാതെ-അതേ രൂപത്തിൽ ഉപയോഗിച്ചാൽ ജനങ്ങൾ കുഴപ്പത്തിലാകുന്നതുകൊണ്ട്‌ ഇക്കാലത്ത്‌ അത്‌ ഉപയോഗിച്ചുകൂടാ എന്നും ചില പണ്ഡിതന്മാർ പ്രസ്താവിച്ചുകാണുന്നു.
നബി (സ) യുടെയും സഹാബികളുടെയും കാലത്ത്‌ അറബിലിപിയിൽ പുളളിയും, ‘ഹർക്കത്തു-സുകൂൻ’ ( اَ اُ اِ) മുതലായവയും നടപ്പിലുണ്ടായിരുന്നില്ല. അബ്ദുൽ മലികിന്റെ ഖിലാഫത്തു (ഹിജ്‌റ: 65--86) കാലത്തു ഹജ്ജാജുബ്നു യൂസുഫിന്റെ പരിശ്രമഫലമായിട്ടാണ്‌ അവ മുഷഫിൽ നടപ്പാക്കപ്പെട്ടത്‌ എന്നാണ്‌ പറയപ്പെടുന്നത്‌. അബുൽ അസ്‌വദ്‌-ദ്ദുഅലി (റ) യാണ്‌ ആദ്യമായി മുഷഫിൽ അക്ഷരങ്ങൾക്ക്‌ പുളളിയും മറ്റും കൊടുത്തതെന്നും അഭിപ്രായമുണ്ട്‌. ഏതായാലും, ഇത്‌ സമുദായത്തിന്‌ ലഭിച്ച മഹത്തായ ഒരു അനുഗ്രഹം തന്നെ. അതില്ലായിരുന്നുവെങ്കിൽ, ഖുർആനിൽ എത്രയോ ഭിന്നിപ്പുകൾ ഉണ്ടാകുമായിരുന്നു. കാലക്രമത്തിൽ ഇവക്കുപുറമെ, സൂറത്തുകളുടെ പ്രാരംഭങ്ങളും, പേരുകളും പ്രത്യേകം അടയാളപ്പെടുത്തപ്പെട്ടു. ഭാഗങ്ങളും ഉപവിഭാഗങ്ങളും (ജുസുകളും, റുകൂഉകളും), ഓരോ ഭാഗങ്ങളുടേയും 1/4, 1/2, 3/4 മുതലായവയും നിർണ്ണയിക്കപ്പെട്ടു. നിറുത്തി വായിക്കേണ്ടതും, ചേർത്തു വായിക്കേണ്ടതുമായ സ്ഥാനങ്ങൾക്ക്‌ പ്രത്യേകം അടയാളങ്ങളും ചിഹ്നങ്ങളും നൽകപ്പെട്ടു. ഇങ്ങിനെയുളള പരിഷ്കരണങ്ങളെല്ലാം പിന്നീടുണ്ടായതാകുന്നു. ഇതെല്ലാം മുഷഫുകൾ തുറന്നുനോക്കിയാൽ കാണാവുന്നതത്രെ.

 “വഖ്ഫും വസ്വ്ലും” ( الوقوف والوصل) 
ഖുർആൻ വായനയിൽ പ്രത്യേകം മനസ്സിരുത്തേണ്ടുന്ന കാര്യങ്ങളാണ്‌ ‘വഖ്ഫും’ ‘വസ്വ്ലും’. നിറുത്തിവായിക്കുക, അഥവാ രണ്ട്‌ പദങ്ങൾക്കിടയിൽ മുറിച്ചുചൊല്ലുകയാണ്‌ ‘വഖ്ഫ്‌’. നിറുത്താതെ കൂട്ടിച്ചേർത്തു വായിക്കലാണ്‌ ‘വസ്വ്ല്’ നിറുത്തേണ്ട സ്ഥാനത്തു നിറുത്താതെയോ, നേരെമറിച്ചോ വായിക്കുന്നപക്ഷം ചിലപ്പോൾ വാക്യങ്ങളുടെ അർത്ഥത്തിൽ മാറ്റമോ അവ്യക്തതയോ സംഭവിച്ചേക്കും. അതുകൊണ്ടാണ്‌ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതു‍െണ്ടന്ന്‌ പറഞ്ഞത്‌. ഗൗനിക്കേണ്ടുന്ന മറ്റൊരു വിഷയമാണ്‌ ‘മദ്ദു’ (~المد = ദീർഘം) ‘മദ്ദു’ കളിൽ അൽപം മാത്രം ദീർഘിപ്പിക്കേണ്ടതും കൂടുതൽ ദീർഘിപ്പിക്കേണ്ടതുമുണ്ട്‌. ഒരക്ഷരം മറ്റൊരക്ഷരത്തിനുമുമ്പിൽ വരുമ്പോൾ തമ്മിൽ മുറിച്ചുചൊല്ലേണ്ടതും, ഒന്നൊന്നിൽ ചേർത്തു ചൊല്ലേണ്ടതും ഉണ്ടായിരിക്കും. ഇത്തരം കാര്യങ്ങളെല്ലാം പ്രതിപാദിക്കുന്ന പല അറബി ഗ്രന്ഥങ്ങളും കാണാം. അറബി മലയാളത്തിലും ചിലതെല്ലാം നിലവിലുണ്ട്‌. മലയാള ലിപിയിൽ ഈ വക വിഷയങ്ങൾ കൈകാര്യം ചെയ്യപ്പെടുവാൻ സൗകര്യംപോരാ. ഖുർആൻ പാരായണം ചെയ്യുന്നവർ ഓരോന്നും അതതിന്റെ സ്ഥാനങ്ങളിൽ ഓർമ്മിക്കുവാനായിട്ടത്രെ മുഷഫുകളിൽ ചില ചിഹ്നങ്ങൾ അടയാളപ്പെടുത്തി വരുന്നത്‌. അവയിൽ കൂടുതൽ ഉപയോഗത്തിലിരിക്കുന്നവയും, അവയുടെ ഉദ്ദേശ്യങ്ങളും ഇവിടെ ചുരുക്കി വിവരിക്കാം. കാര്യകാരണസഹിതം വിശദീകരിച്ചു വിവരിക്കുവാൻ ഇവിടെ സൗകര്യമില്ല.
ചിഹ്നങ്ങളും ഉദ്ദേശ്യങ്ങളും
م വഖ്ഫ്‌ ചെയ്യൽ അത്യാവശ്യമാണ്‌. ഇല്ലാത്തപക്ഷം വാക്യങ്ങളുടെ അർത്ഥത്തിൽ വ്യത്യാസം നേരിട്ടേക്കും.
ط വഖ്ഫ്‌ ചെയ്യൽ വളരെ നല്ലതാണ്‌. പക്ഷേ സംസാരിക്കുന്ന വിഷയം പൂർത്തിയായിട്ടില്ല. വാചകം പൂർത്തിയായിട്ടുമുണ്ട്‌.
ج വഖ്ഫുചെയ്യാം. വഖ്ഫു ചെയ്യാതിരിക്കുന്നതിനും വിരോധമില്ല.
ز വഖ്ഫ്‌ ചെയ്യലാണ്‌ നല്ലത്‌.
ق വഖ്ഫിന്റെ ആവശ്യമില്ല.
قف വായിക്കുന്നവൻ കൂട്ടിവായിച്ചേക്കുവാൻ ഇടയുണ്ട്‌. എങ്കിലും വഖ്ഫാണ്‌ വേണ്ടത്‌. سكتة,س അൽപമൊന്നു നിറുത്തുക. വഖ്ഫു വേണ്ടതില്ല താനും.
 وقفة അൽപംകൂടി അധികം നിറുത്തുക.
 ص ചേർത്തുവായിക്കുകയാണ്‌ വേണ്ടത്‌. നിറുത്തുന്നതിന്നു വിരോധവുമില്ല.
لا മുമ്പും പിമ്പുമുള്ള വാക്കുകൾ തമ്മിൽ ഘടനാപരമായ ബന്ധമുള്ളതുകൊണ്ട്‌ ഇവിടെ പൂർത്തിയായ വഖ്ഫ്‌ ഇല്ല. ആയത്തിന്റെ (സൂക്തത്തിന്റെ) അവസാനത്തിലാണെങ്കിൽ വഖ്ഫു ചെയ്യാം. ഇടയ്ക്കു വെച്ചായിരുന്നാൽ-വായനക്കാരൻ വഖ്ഫു ചെയ്‌വാൻ ഹിതമു‍െണ്ടങ്കിലും. വഖ്ഫു ചെയ്യാതിരിക്കുകയാണ്‌ വേണ്ടത്‌.
 ۝ ആയത്തുകളുടെ അവസാനത്തെ കുറിക്കുന്നു. (ഈ ആവശ്യാർത്ഥം പലരും പല ചിഹ്നങ്ങൾ ഉപയോഗിക്കാറുണ്ട്‌.
﴿﴾ഈ ചിഹ്നമാണ്‌ കൂടുതൽ ഉപയോഗിച്ചു വരുന്നത്‌). ആയത്തുകളുടെ അവസാനത്തിൽ നിറുത്തി ഓതുകയാണ്‌ വേണ്ടത്‌.
ع ഒരു റുകൂഉ‍്‌ (വിഭാഗം അഥവാ ഖണ്ഡിക) അവസാനിച്ചു.
سجدة ഓത്തിന്റെ സുജൂദുചെയ്യേണ്ടുന്ന സ്ഥലം.
­ മദ്ദ്‌ (ദീർഘിപ്പിക്കണം എന്ന അടയാളം) ഇതിൽ അധികം ദീർഘിപ്പിക്കേണ്ടതും അല്ലത്തതുമായി ഒന്നിലധികം തരമുണ്ട്‌. അവയെപ്പറ്റി അനേഷിച്ചറിയേണ്ടതാണ്‌.

മുസ്ഫുകളുടെ വരികൾക്കിടയിൽ സാധാരണ കാണപ്പെടാറുളള ചിഹ്നങ്ങളാണിവ. കൂടാതെ വേറേയും ചിലതു ക‍േണ്ടക്കും. പക്ഷേ, മലബാറിൽ അച്ചടിക്കപ്പെടുന്ന മുസ്ഫുകളിൽ ഇങ്ങിനെയുളള ചിഹ്നങ്ങളെപ്പറ്റി അധികമൊന്നും ഗൗനിച്ചു കാണാറില്ല. വ്യക്തമായ തെറ്റുകളും, അക്ഷരപ്പിഴവുകളും മലബാരീ മുസ്ഫുകളിൽ സാധാരണമാണെന്നു വ്യസനസമേതം പറയേണ്ടിയിരിക്കുന്നു. അച്ചുകൂടക്കാർ ഇക്കാര്യം ഗൗരവപൂർബ്ധം ശ്രദ്ധിക്കേണ്ടതാകുന്നു.
സാധാരണ ഗ്രന്ഥങ്ങളിൽ, വാക്യങ്ങൾക്കിടയിൽ ഉപയോഗിക്കപ്പെട്ടുകാണാറുളള പൂർണ്ണവിരാമം, അർദ്ധവിരാമം, കോമ (. ; ,) മുതലായ ചിഹ്നങ്ങളുടെ സ്ഥാനമാണ്‌ മുഷഫുകളിൽ മേൽ കണ്ട ചിഹ്നങ്ങൾക്കുളളത്‌. അൽപം ബോധമുളള വായനക്കാരൻ വായനാവേളയിൽ ഇത്തരം ചിഹ്നങ്ങളെപ്പറ്റി ഗൗനിക്കുമല്ലോ. ഗൗനിക്കാത്തപക്ഷം ഉദ്ദേശ്യം മനസ്സിലാക്കുന്നതിൽ ആശയക്കുഴപ്പവും അബദ്ധവും നേരിടുന്നതുമാകുന്നു. അതുപോലെത്തന്നെയാണ്‌-അഥവാ അതിലും കൂടുതലാണ്‌-മുഷഫിൽ കാണപ്പെടുന്ന പ്രസ്തുത ചിഹ്നങ്ങളുടെയും സ്ഥിതി. ഖുർആന്റെ അർത്ഥം അറിയുകയും, അത്‌ ഓർത്തുകൊണ്ട്‌ വായിക്കുകയും ചെയ്യുന്നവർക്ക്‌ ഈ ചിഹ്നങ്ങളുടെ സന്ദർഭങ്ങളും ആവശ്യങ്ങളും ശരിക്കു ഗ്രഹിക്കുവാൻ കഴിയും. ‘ഖുർആനിലെ വഖ്ഫുകൾ അറിയാത്തവന്‌ ഖുർആൻ അറിയുകയില്ല’ എന്ന മഹദ്‌വാക്യം വളരെ അർത്ഥവത്താകുന്നു.
വായനാവ്യതാസങ്ങൾ 
ഖുർആൻ വായനക്കാർ അറിഞ്ഞിരിക്കേണ്ടുന്ന മറ്റൊരു കാര്യമാണ്‌ ചില പദങ്ങളിലുളള വായനാ വ്യത്യാസങ്ങൾ. മുൻകാലത്ത്‌ ഖുർആൻ പഠനവും, വായനയും അഭ്യസിച്ചിരുന്നത്‌ ഇന്നത്തെപ്പോലെ ഗ്രന്ഥങ്ങളെ ആസ്പദമാക്കിയായിരുന്നില്ല. നബി (സ) യിൽനിന്നു സഹാബികളും, അവരിൽ നിന്ന്‌ അവരുടെ പിൻഗാമികളുമായി നേരിൽ കേട്ടു പരിചയിക്കുന്ന പതിവായിരുന്നു മുമ്പുണ്ടായിരുന്നത്‌. ഇങ്ങിനെ പരിചയിച്ചവരിൽ ചിലർ ഖുർആനിൽ കൂടുതൽ നൈപുണ്യം നേടിയവരായിരുന്നതുകൊണ്ട്‌ അവരുടെ വായനാരീതിയും, ഉച്ചാരണക്രമങ്ങളും പിൻഗാമികൾ കൂടതലായി അനുകരിച്ചുവന്നു. അങ്ങിനെയുളള മഹാന്മാരുടെ വായനാസമ്പ്രദായങ്ങളിൽ പരസ്പരം ചില വ്യത്യാസങ്ങൾ കാണപ്പെട്ടേക്കും. എന്നാൽ, അവയൊന്നും തന്നെ, ഖുർആന്റെ തത്വങ്ങളിലോ, ആശയങ്ങളിലോ, പ്രതിപാദ്യ വിഷയങ്ങളിലോ മാറ്റം വരുത്തുന്നവയല്ലതാനും. അഥവാ, വ്യാകരണപരമോ, സാഹിത്യപരമോ, ഉച്ചാരണസംബന്ധമോ ഉളള അൽപസ്വൽപ വ്യത്യാസങ്ങൾ മാത്രമായിരിക്കും. ഇതിന്റെ ഏതാ‍െണ്ടാരു സ്വഭാവം മനസ്സിലാക്കുവാൻ ചുരുക്കം ചില ഉദാഹരണങ്ങൾ കാണിക്കാം:
(1) സൂറത്തുൽ ഫാത്തിഹ:യിലെ 3-ാം ആയത്തിൽ ‘മലികി’ എന്നും ‘മാലികി’ എന്നും വായനയുണ്ട്‌. (പ്രതിഫലദിവസത്തിന്റെ) ‘രാജാവ്‌’ എന്ന്‌ ഒന്നാമത്തേതിനും, (പ്രതിഫലദിവസത്തിന്റെ) ‘ഉടമസ്ഥൻ’ എന്ന്‌ രണ്ടാമത്തേതിനും അർത്ഥം വരുന്നു. രണ്ടും തമ്മിൽ ആശയവിരുദ്ധമില്ലല്ലോ. (2) സൂ: സബഅ‍്‌ 15ൽ ‘മസ്കനിഹിം’ എന്നും, ‘മസാകിനിഹിം’ എന്നും വായിക്കപ്പെട്ടിരിക്കുന്നു. ക്രമപ്രകാരം ‘അവരുടെ വാസസ്ഥലം’ എന്നും ‘അവരുടെ വാസസ്ഥലങ്ങൾ’ എന്നുമാണർത്ഥം. ഒന്ന്‌ ഏകവചനവും, മറ്റേത്‌ ബഹുവചനവുമാണ്‌ എന്ന വ്യത്യാസം മാത്രം. അതേ സൂറത്ത്‌ 13ൽ ‘കൽ-ജവാബി’ എന്നും ‘കൽ-ജവാബീ’ എന്നും വായനയുണ്ട്‌. ഇതുരണ്ടും എഴുത്തിലും വായനയിലും അൽപ വ്യത്യാസം കാണാമെങ്കിലും അർത്ഥവും പദവും ഒന്നുതന്നെയാണ്‌. വീണ്ടും അതേ സൂറത്തിൽതന്നെ 19ൽ ‘ബഅ‍്‌-ഇദ്‌’ (~بعد) എന്നും, ‘ബാഇദ്‌’ ~باعد എന്നും വായനകാണാം. അക്ഷരവ്യത്യാസമു‍െണ്ടങ്കിലും അർത്ഥവ്യത്യാസമില്ല.
(3) أاٍن എന്ന ഇരട്ട അവ്യയം ‘അഇന്ന, അയിന്ന, ആയിന്ന’ എന്നും മറ്റും വായിക്കപ്പെട്ടിട്ടുണ്ട്‌. ഉച്ചാരണത്തിൽ മാത്രമാണ്‌ ഈ വ്യത്യാസം. ഇങ്ങിനെയുളള പ്രധാന വായനാ വ്യത്യാസങ്ങളെപ്പറ്റി നാം അവസരോചിതം ചൂണ്ടിക്കാട്ടുന്നതാണ്‌. انشاءالله
അബൂബക്കർ, ഉമർ, ഇബ്നുമസ്ഊദ്‌, ഉബയ്യ്‌, സൈദ്‌, സാലിം, മുആദ്‌, ഇബ്നുഅബ്ബാസ്‌, ഉസ്മാൻ അലി (റ) തുടങ്ങിയ അനേകം പേർ ഖുർആനിൽ പ്രത്യേക നൈപുണ്യം നേടിയ സഹാബീവര്യ?ാരിൽ ഉൾപ്പെട്ടവരാകുന്നു. ഇവരിൽ നിന്ന്‌ കേട്ടും പരിചയിച്ചും വന്ന ശിഷ്യപരമ്പരയിൽ പെട്ടവരും ഹിജ്‌റ രണ്ടാം നൂറ്റാണ്ടിൽ ജീവിച്ച ഖുർആൻ വായനക്കാരിൽ അഗ്രഗണ്യരും ആയിരുന്ന ഏഴു മഹാ?ാരുടെ നാമങ്ങൾക്ക്‌ പിൽക്കാലത്ത്‌ പ്രത്യേകം പ്രസിദ്ധി ലഭിച്ചു. അബൂഅമ്ര്‌, ഇബ്നുകഥീർ, നാഫിഅ‍്‌, ഇബ്നുആമിർ, ആസ്വിം, ഹംസ, അലി ഇവരാണ്‌ ആ മഹാ?ാർ. ഇവർ ‘ഏഴുഓത്തുകാർ’ എന്ന പേരിൽ അറിയപ്പെടുന്നു.
القراء السبعة هم سعبة من أئمة قراء القرآن:
أبو عمرو بن العلاء البصري(ت154)
نافع بن عبد الرحمن بن أبي نعيم المدني(ت129)
عبد الله بن كثير الداري المكي(ت120)
عاصم بن أبي النَّجود الأسدي الكوفي(ت128)
عبد الله بن عامر اليحصبي الشامي(ت118)
أبو الحسن علي بن حمزة الكسائي النحوي الكوفي(ت189)
حمزة بن حبيب الزيات الكوفي(ت156)
ഇവരുടെ വായനാരീതികളാണ്‌ പൊതുവിൽ അംഗീകരിക്കപ്പെട്ടുവരുന്നത്‌. ഈ ഏഴു പേർക്കിടയിൽ ചുരുക്കം ചില സ്ഥലങ്ങളിൽ കാണപ്പെടുന്ന വായനാ വ്യത്യാസങ്ങളെയാണ്‌ നാം ഉദാഹരണസഹിതം മുകളിൽ സൂചിപ്പിച്ചത്‌.
ഒരേ ഭാഷാക്കാർപോലും പല ദേശക്കാരും പല കാലക്കാരും ആകുമ്പോൾ ചില വാക്കുകളുടെ പ്രയോഗത്തിലും, ഉച്ചാരണത്തിലും പരസ്പരം വ്യത്യാസം കാണുക സ്വഭാവികമാണ്‌. കേരളക്കരയുടെ തെക്കും, വടക്കും മദ്ധ്യത്തിലും താമസിക്കുന്നവർ തമ്മിലുളള ശബ്ദശൈലി വ്യത്യാസങ്ങൾ നമുക്ക്‌ സുപരിചതമാണല്ലോ. കയ്യെഴുത്തിൽ പോലും വ്യത്യാസം ക‍േണ്ടക്കും. അരനൂറ്റാണ്ടിനു മുമ്പും പിമ്പുമുളളവർ തമ്മിലും സംസാരത്തിലും ലിപിയിലും വ്യത്യാസമുണ്ടായിരിക്കും. ഇങ്ങിനെയുളള പല സംഗതികളാണ്‌ ഖുർആനിലെ മേൽ പ്രസ്താവിച്ച വായനാവ്യത്യാസങ്ങൾക്ക്‌ കാരണങ്ങൾ. എന്നാലും, ആശയവൈരുദ്ധ്യമോ, വിഷയവ്യതിയാനമോ ഉണ്ടാകത്തക്ക യാതൊന്നും, അവയിൽ ഇല്ലതാനും.

No comments:

Post a Comment