Friday, July 12, 2013

Nirdeshangal

നിർദ്ദേശങ്ങൾ

വായനക്കാർക്ക്‌ ചില സൂചനാ നിർദ്ദേശങ്ങൾ
1. മുഖവുര വായിച്ചു ഗ്രഹിച്ചശേഷമായിരിക്കണം പരിഭാഷയും വ്യാഖ്യാനവും വായിക്കുവാൻ ആരംഭിക്കുന്നത്‌. വായന കൂടുതൽ പ്രയോജനകരമായിരിക്കുവാനും, വായനാ വേളയിൽ തോന്നിയേക്കാവുന്ന പല സംശയങ്ങൾക്കും സ്വയം മറുപടി കണ്ടെത്തുവാനും അത്‌ സഹായകരമായിരിക്കും.

2. ആയത്തുകളുടെ പരിഭാഷയിൽ (), [ ] എന്നിങ്ങിനെ രണ്ട‍ു തരം ബ്രാക്കറ്റുകൾ (വളയങ്ങൾ) കൊടുത്തു കാണാം. ആയത്തുകളിൽ അന്തർഭവിച്ചിട്ടുള്ളതോ, വാചകങ്ങളിൽ ലോപിച്ചുപോയതോ, ഉദ്ദേശ്യാർത്ഥം വ്യക്തമാക്കുന്നതോ ആയ വാക്കുകളായിരിക്കും അവയിൽ കാണുന്നത്‌. എന്നാൽ, അർദ്ധവൃത്തത്തിലുള്ള ആദ്യത്തെ വളയങ്ങളിലെ വാക്കുകൾ വാച്യാർത്ഥം പൂർത്തിയാക്കുന്നവയും, അർദ്ധ ചതുരത്തിലുള്ള രണ്ട‍ാമത്തെ വളയങ്ങളിലെ വാക്കുകൾ ഉദ്ദേശ്യം പൂർത്തിയാക്കുന്നവയുമായിരിക്കും. അതുകൊണ്ട‍ു ആദ്യത്തെ വിഭാഗം വാക്കുകൾ വായിക്കുമ്പോൾ, ബ്രാക്കറ്റുകൾ ഇല്ലാതിരുന്നാൽ എങ്ങിനെ വായിക്കാമോ അതേ രൂപത്തിലും, രകുണ്ടാമത്തെ വിഭാഗം വാക്കുകൾ വായിക്കുമ്പോൾ ബ്രാക്കറ്റിനു മുമ്പായി `അതായത്‌` എന്നോ `അഥവാ` എന്നോ ചേർത്തും വായിക്കാവുന്നതാണ്‌. ആയത്തുകളുടെ പരിഭാഷയിൽ മാത്രമാണ്‌ ഈ വ്യത്യാസമുള്ളത്‌. മറ്റുള്ള സ്ഥലങ്ങളിലെ ബ്രാക്കറ്റുകളെല്ലാം സാധാരണപോലെത്തന്നെ.

3. വ്യാഖ്യാന വിവരണങ്ങളിൽ ഇടക്കിടെ ഉദ്ധരിക്കുന്ന ആയത്തുകളുടെശേഷം അവയുടെ സൂറത്തുകളുടെ പേരും-അല്ലെങ്കിൽ നമ്പറും-ആയത്തിന്റെ നമ്പറും, ഹദീസുകളുടെ അവസാനത്തിൽ അവ ഉദ്ധരിച്ച മഹാൻമാരുടെ പേരുകളും കൊടുത്തിരിക്കും. സ്ഥലച്ചുരുക്കം ഓർത്തു ഈ ആവശ്യാർത്ഥം താഴെ കാണുന്ന സൂചനാക്ഷരങ്ങളായിരിക്കും മിക്കപ്പോഴും ഉപയോഗിച്ചിരിക്കുക:-

സൂ:/സൂറഃ = സൂറത്തു
അ. = അഹ്മദു
ബു. = ബുഖാരീ
മു. = മുസ്ലിം
ദാ. = അബൂദാവൂദ്‌
തി. = തിർമദീ
ജ. = ഇബ്നുമാജഃ
ഹാ. = ഹാകിം
ന. = നസാഈ
ബ. = ബൈഹഖീ
ത്വ. = ത്വബ്‌റാനീ
ص = الصحفة (പേജ്‌)
 ج = المجلد (വാള്യം)
متفق عليه  = ബുഖാരിയും മുസ്ലിമും
4. ഇടക്കിടെ പല അറബിനാമങ്ങളും വാക്കുകളും ഉപയോഗിക്കേണ്ട‍ുതുണ്ട‍ായിരിക്കും. അവ അവയുടെ സാക്ഷാൽ രൂപത്തിൽ തന്നെ വായനക്കാർ മനസ്സിലാക്കുന്നത്‌ ആവശ്യവുമായിരിക്കും. പക്ഷേ, അറബി അക്ഷരങ്ങളിൽ പകുതിയോളം മലയാള ലിപിയിൽ എഴുതുവാൻ സാദ്ധ്യമല്ലാത്തതുകൊണ്ട‍ു അത്തരം അക്ഷരങ്ങൾക്കു പകരം ശബ്ദത്തിൽ അവയോടു കൂടുതൽ യോജിപ്പു കാണുന്ന മലയാള അക്ഷരങ്ങൾ കൊടുത്തിരിക്കുകയാണ്‌. എന്നാലും അങ്ങിനെയുള്ള വാക്കുകൾ വായിക്കുമ്പോൾ മലയാള ലിപിയെ മാത്രം ആസ്പദമാക്കാതെ അവയുടെ സാക്ഷാൽ രൂപത്തിൽ തന്നെ ശരിക്കും ഉച്ചരിക്കുവാൻ ശ്രമിക്കേകുതാകുന്നു. എല്ലാവർക്കും സുപരിചിതമായതും സാക്ഷാൽ ഉച്ചാരണ രൂപം അറിയാവുന്നതുമായ വാക്കുകളിൽ ഈ നിഷ്കർഷ സ്വീകരിച്ചിട്ടില്ല താനും. പ്രസ്തുത അറബി അക്ഷരങ്ങളും പകരം സ്വീകരിച്ച മലയാള അക്ഷരങ്ങളും ഇവയാണ്‌:-

ث = ഥ
ح = ഹ
خ = ഖ
د = ദ
ز = സ
ص      = സ്വ
ض = ൾവ
ط = ത്വ
ظ = ള
ع = അ
غ = ഗ
ف = ഫ
ق = ഖ്വ
(ആകെ 13 അക്ഷരം)

5. നബി (സ) തിരുമേനിയുടെ പേരിനുശേഷം `സ്വലാത്തി`നെ
الصلوة -അനുഗ്രഹം നേരൽ)യും, പ്രവാചകൻമാരുടെ പേരുകൾക്കും, മലക്കുകളുടെ പേരുകൾക്കും ശേഷം `തസ്ലീമി`നെ
التسليم രക്ഷനേരൽ)യും, സഹാബികളുടെ പേരുകൾക്കു ശേഷം `തർൾവിയത്തി`നെ
الترضية -പൊരുത്തം നേരൽ)യും, മറ്റുള്ള മഹാൻമാരുടെ പേരുകൾക്കു ശേഷം `തറഹ്‌-ഹുമി`നെ
الترحم കാരുണ്യം നേരൽ)യും സൂചിപ്പിച്ചുകൊണ്ട‍ു സാധാരണ ഇസ്ലാമിക ഗ്രന്ഥങ്ങളിലെന്നപോലെ, ഇതിലും ഏതാനും സൂചനാക്ഷരങ്ങൾ കൊടുത്തു കാണാം. സാധാരണക്കാരായ വായനക്കാരെ ഉദ്ദേശിച്ച്‌ പ്രസ്തുത അക്ഷരങ്ങളും, അവയുടെ സാക്ഷാൽ രൂപങ്ങളും അർത്ഥങ്ങളും താഴെ കൊടുക്കുന്നു:-

(സൂചനാക്ഷരം ­­ സാക്ഷാൽ രൂപം = അർത്ഥം)
(1) ص സ. ­­ ﷺ  صلى الله عليه وسلم (സ്വല്ലല്ലാഹു അലൈഹിവസല്ലം) =  അല്ലാഹു അദ്ദേഹത്തിനു അനുഗ്രഹവും സമാധാന ശാന്തിയും നൽകട്ടെ.


(2)ع അ. ­­ عليه السلام (അലൈഹിസ്സലാം) = അദ്ദേഹത്തിന്‌ സമാധാനരക്ഷയുണ്ട‍ാവട്ടെ.

(3) رض റ .­­ رضي الله عنه (റൾവിയല്ലാഹു അൻഹു) = അല്ലാഹു അദ്ദേഹത്തെക്കുറിച്ചു തൃപ്തിപ്പെടട്ടെ.

(4) رح റ. ­­ رحمه الله (റഹിമഹുല്ലാഹു) = അല്ലാഹു അദ്ദേഹത്തിനു കരുണ ചെയ്യട്ടെ.

പേരുകൾ പുരുഷൻമാരുടേതും ഏകവചന രൂപത്തിലുള്ളതുമാകുമ്പോഴത്തെ രൂപങ്ങളാണിവ. സ്ത്രീകളുടേതാകുമ്പോൾ യഥാക്രമം
عليها (അലൈഹ) എന്നും, عنها (അൻഹാ) എന്നും, رحمها (റഹിമഹാ) എന്നും ഉപയോഗിക്കണം. പുരുഷ നാമമായാലും സ്ത്രീ നാമമായാലും രണ്ട‍ുപേർ ഒന്നിച്ചുവരുമ്പോൾ
ها (ഹാ)യുടെ സ്ഥാനത്തെല്ലാം هما (ഹുമാ) എന്നുമായിരിക്കണം. രണ്ട‍ിലധികം നാമങ്ങൾ ഒന്നിച്ചുവരുമ്പോൽ (പുരുഷ നാമങ്ങളിൽ) യഥാക്രമം
هم (ഹും) എന്നും (സ്ത്രീനാമങ്ങളിൽ) هن (ഹുന്ന) എന്നും ചേർക്കണം.

6. അച്ചടി സംബന്ധമായ ചില സാങ്കേതിക കാരണങ്ങളാൽ ഒറ്റ വാക്കുകൾക്ക്‌ `ഹർക്കത്തു` കൊടുക്കാൻ സാധിച്ചിട്ടില്ല. മുകളിൽ ഹർക്കത്തു സഹിതം ആയത്തു കാണാവുന്നതുകൊണ്ട‍്‌ വായനക്കു പ്രയാസം നേരിടുകയില്ല. ഓരോ വാക്കും ഖുർആനിൽ ഉപയോഗിച്ച അതേ രൂപത്തിൽ വായിച്ചുകൊണ്ട‍ു വാക്കർത്ഥങ്ങൾ മനഃപാഠമാക്കുവാൻ ശ്രമിക്കുന്നവർക്ക്‌ ഖുർആൻ വചനങ്ങളുടെ അർത്ഥവും ആശയവും സ്വയം തന്നെ ഏതാ​‍െണ്ട‍ാക്കെ മനസ്സിലാക്കുവാൻ കഴിയുന്നതാണ്‌. (ഇ.അ.) അതോടുകൂടി അറബിഭാഷയിൽ ഒരു പ്രാഥമീകജ്ഞാനവും ലഭിക്കുന്നതാണ്‌.

No comments:

Post a Comment